Friday, May 27, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home shariah Hadith Padanam

അധാര്‍മികതയുടെ അനന്തഫലങ്ങള്‍

അബൂദര്‍റ് എടയൂര്‍ by അബൂദര്‍റ് എടയൂര്‍
20/03/2017
in Hadith Padanam, Sunnah
draught3.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ: أَقْبَلَ عَلَيْنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: ” يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ، وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ: لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ، حَتَّى يُعْلِنُوا بِهَا، إِلَّا فَشَا فِيهِمُ الطَّاعُونُ، وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا، وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ، إِلَّا أُخِذُوا بِالسِّنِينَ، وَشِدَّةِ الْمَئُونَةِ، وَجَوْرِ السُّلْطَانِ عَلَيْهِمْ، وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ، إِلَّا مُنِعُوا الْقَطْرَ مِنَ السَّمَاءِ، وَلَوْلَا الْبَهَائِمُ لَمْ يُمْطَرُوا، وَلَمْ يَنْقُضُوا عَهْدَ اللَّهِ، وَعَهْدَ رَسُولِهِ، إِلَّا سَلَّطَ اللَّهُ عَلَيْهِمْ عَدُوًّا مِنْ غَيْرِهِمْ، فَأَخَذُوا بَعْضَ مَا فِي أَيْدِيهِمْ، وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ، وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ، إِلَّا جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْ

أَقْبَلَ عَلى : അടുത്തുവന്നു, സമീപിച്ചു
مَعْشَر : സമൂഹം, സംഘം  
هَاجَرَ : പലായനം ചെയ്തു
خَمْس : അഞ്ച്    
اِبْتَلى : പരീക്ഷിച്ചു   
أَدْرَك : പിടികൂടി, വന്നണഞ്ഞു, പ്രാപിച്ചു    
ظَهَرَ : പ്രത്യക്ഷപ്പെട്ടു
فَاحِشة : വ്യഭിചാരം, മ്ലേഛത, അശ്ലീലത   
قَط : തീരെ, ഒരിക്കലും   
أَعْلَنَ : പരസ്യമാക്കി  
فَشَا : പരന്നു, വ്യാപിച്ചു   
طَاعُون : പ്ലേഗ്, മഹാമാരി  
وَجْعُ (ج) أَوْجَاع : വേദന, രോഗം  
مَضَى : കഴിഞ്ഞുപോയി  
سَلَفٌ (ج) أسلاف : മുന്‍ഗാമി   
نَقَصَ : കുറവു വരുത്തി
مِكْيال : അളവ്   
مِيزان : തൂക്കം  
أَخَذَ : പിടികൂടി    
سَنَة (ج) سِنون : വളര്‍ച്ച  
شِدَّة : കാഠിന്യം    
مؤونة : അന്നം  
جَوْر : അക്രമം   
سُلْطان : ഭരണാധികാരി  
منع : തടഞ്ഞു   
قطر : തുളളി, മഴ   
بهيمة (ج) بهائم : മൃഗം, നാല്‍ക്കാലി   
مَطَرَ : മഴ പെയ്തു  
نَقَضَ : ലംഘിച്ചു   
عَهْد : കരാര്‍   
عَدُوُّ : ശത്രു   
حَكَمَ : ഭരിച്ചു
تَخَيَّرَ : തെരഞ്ഞെടുത്തു, നല്ലതിനെ വരിച്ചു  
بَأْس : കെടുതി, യുദ്ധം, ദ്രോഹം

ഇബനു ഉമറില്‍ നിന്ന് നിവേദനം. നബി(സ) ഞങ്ങളുടെ അടുക്കല്‍ വന്ന് പറഞ്ഞു: മുഹാജിര്‍ സമൂഹമേ, അഞ്ച് കാര്യങ്ങള്‍കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍ (അത് നിങ്ങള്‍ക്ക് ഗുണകരമാവില്ല/പലവിധത്തില്‍ നിങ്ങള്‍ ദുരിതം അനുഭവിക്കേണ്ടിവരും). അവ നിങ്ങളില്‍ വന്നണയുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു. ഏതെങ്കിലും ഒരു ജനതയില്‍ മ്ലേഛത പ്രത്യക്ഷപ്പെടുകയും അവരത് പരസ്യപ്പെടുത്തുകയും ചെയ്യുന്നപക്ഷം മുന്‍ഗാമികളില്‍ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള മഹാമാരികളും രോഗങ്ങളും അവരില്‍ വ്യാപിക്കാതിരിക്കില്ല. അവര്‍ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയാണെങ്കില്‍ വളര്‍ച്ചയും ക്ഷാമവും അവരെ ബാധിക്കും. ഭരണാധികാരിയുടെ അക്രത്തിനും അവര്‍ ഇരയാവും. അവര്‍ സകാത്ത് കൊടുക്കാതിരുന്നാല്‍ അവര്‍ക്ക് മഴ വിലക്കപ്പെടും. കന്നുകാലികള്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് തീരെ മഴ ലഭിക്കുകയില്ല. അവര്‍ അല്ലാഹുവോടും റസൂലിനോടുമുള്ള ബാധ്യതകള്‍ നിറവേറ്റാന്‍ തയ്യാറാവാതിരുന്നാല്‍ വേറെ ജനതയില്‍ പെട്ട ശത്രുവിന് അവരുടെ മേല്‍ അല്ലാഹു ആധിപത്യം നല്‍കും. അങ്ങനെ ആ ശത്രു അവരുടെ കൈവശമുള്ള ചിലതെല്ലാം പിടിച്ചെടുക്കും. അവരുടെ നായകന്‍മാര്‍ അല്ലാഹുവിന്റെ കിതാബ് അനുസരിച്ച് ഭരണം നടത്തുകയും അവന്‍ അവതരിപ്പിച്ചത് തെരഞ്ഞെടുക്കുകയും ചെയ്യാത്തപക്ഷം അവര്‍ പരസ്പരം സംഘട്ടനം നടത്തുന്ന അവസ്ഥയുണ്ടാക്കും. (ഇബ്‌നു മാജ)

You might also like

ഇണയോടുള്ള ഇടപെടൽ

ഹദീസുകൾ ഇസ്ലാമിന്റെ ആധികാരിക പ്രമാണം

നബി(സ)യുടെ സ്വഭാവത്തെപ്പറ്റി ഒരു വിജ്ഞാനകോശം

‘ഗസ്’വതുൽ ഹിന്ദ്’: ഒരു ഹദീസും കുറേ ദുർവ്യാഖ്യാനക്കാരും

ഉപകാരപ്രദമായ കാര്യങ്ങളെല്ലാം പഠിപ്പിക്കുകയും, ദോഷകരമായതിനെ കുറിച്ചെല്ലാം മുന്നറിയിപ്പ് തരികയും ചെയ്ത ശേഷമാണ് മുഹമ്മദ് നബി(സ) ഇഹലോകവാസം വെടിഞ്ഞത്. വിവിധ ജനസമൂഹങ്ങളുടെ നാശത്തിന്റെ കാരണങ്ങളും അതിന്റെ അനന്തരഫലങ്ങളും ഉള്‍ച്ചേര്‍ന്ന ഒരു പ്രവാചക വചനമാണിത്.
ബലാല്‍സംഘം, സ്വവര്‍ഗരിതി, വ്യഭിചാരം തുടങ്ങിയ ലൈംഗികാതിക്രമങ്ങളും അശ്ലീലതയും ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. അശ്ലീല വായനയും കാഴ്ചയും കേള്‍വിയും പ്രവര്‍ത്തിയും ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. സമരങ്ങളുടെ പേരില്‍ ആഭാസങ്ങള്‍ ന്യായീകരിക്കപ്പെടുന്നു. മാതാവും സഹോദരിയും മകളും വരെ കാമഭ്രാന്തിന്റെ ഇരകളാക്കപ്പെടുന്നു. സ്ത്രീ സുരക്ഷക്കുവേണ്ടിയുള്ള മുറവിളികള്‍ ഉയരുന്നു. സൂക്ഷ്മവിശകലനത്തില്‍ സ്ത്രീയും പുരുഷനും ഈ അരക്ഷിതാവസ്ഥക്ക് കാരണക്കാരാണ് എന്ന് മനസ്സിലാക്കാം. ധാര്‍മികതയുടെ അഭാവത്തിലുള്ള പരിഹാര നടപടികള്‍ ഫലം ചെയ്യില്ല എന്നതത്രെ യാഥാര്‍ഥ്യം. അശ്ലീലതകള്‍കൊണ്ട് മലീമസമായ ഈ സമൂഹത്തില്‍ എയ്ഡ്‌സ്, സിഫിലിസ് തുടങ്ങി മുന്‍കാലങ്ങളില്‍ പരിചയമില്ലാത്ത പല രോഗങ്ങളും വിരുന്നെത്തിക്കൊണ്ടിരിക്കുന്നു.

മനുഷ്യപ്രകൃതിയുടെ താല്‍പര്യങ്ങളോട് പോരാടുന്ന ഒന്നല്ല ഇസ്‌ലാമിക ശരീഅത്ത്. അതിനെ ക്രമീകരിക്കുകയും വിശുദ്ധമാക്കുകയും മൃഗീയതയില്‍ നിന്ന് മനുഷ്യത്വത്തിലേക്ക് ഉയര്‍ത്തുകയുമാണ് ശരീഅത്ത് ചെയ്യുന്നത്. ഇണയായി ജീവിക്കാനുള്ള താല്‍പര്യത്തെ വിവാഹത്തിലൂടെ നിയമാനുസൃതമാക്കിയ ഇസ്‌ലാം വിവാഹേതര ലൈംഗികത നിഷിദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. വഴി വിട്ട  ലൈംഗികത സമൂഹത്തെ മലീമസമാക്കുകയും അതിന്റെ സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ.

ലൈംഗിക അരാചകത്വത്തിന് അല്ലാഹു നല്‍കിയ ശിക്ഷയുടെ തെളിഞ്ഞ ഉദാഹരമാണ് ലൂത്വ്‌നബിയുടെ ജനതക്ക് നേരിടേണ്ടി വന്നത്. ആ ജനതക്കുമേല്‍ തീ മഴ വര്‍ഷിക്കുകയും അവര്‍ താമസിച്ചിരുന്ന പ്രദേശത്തെ കീഴ്‌മേല്‍ മറിച്ചിടുകയും ചെയ്തു അല്ലാഹു.

ഇസ്‌ലാം വളരെ പ്രാധാന്യപൂര്‍വം കൈകാര്യം ചെയ്ത വിഷയമാണ് സാമ്പത്തിക രംഗത്തെ സൂക്ഷ്മത. തെറ്റായ വഴിയിലൂടെ ധനം സമ്പാദിക്കാന്‍ ആളുകള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍. മറ്റുള്ളവരുടെ അവകാശം ഹനിക്കലും അവരെ വഞ്ചിക്കലുമാണ് അതിലൂടെ സംഭവിക്കുന്നത്. അത്തരം ആളുകള്‍ക്ക് നാശം ആശംസിക്കുന്നു ഖുര്‍ആന്‍ (അല്‍മുത്വഫ്ഫിഫീന്‍). ഒരു സമൂഹത്തില്‍ ഈ പ്രവണത വ്യാപിച്ചാല്‍ മൂന്ന് രീതിയില്‍ അവര്‍ ശിക്ഷിക്കപ്പെടും. ഒന്ന്, പൂര്‍ണമായോ ഭാഗികമായോ മഴ നിഷേധിക്കപ്പെടും. അതുവഴി വരള്‍ച്ചയുണ്ടാവും. വളര്‍ച്ച മറ്റു പല പ്രതിസന്ധികള്‍ക്കും വഴിവെക്കും. രണ്ട്, ക്ഷാമം ഉണ്ടാവും. ഭക്ഷ്യവിഭവങ്ങളുടെ അഭാവമോ വിലക്കയറ്റമോ ഒക്കെയാവാം അതിന്റെ ഹേതു. അങ്ങനെ ജീവിതം ദുരിതപൂര്‍ണമാവും. മൂന്ന്, ഭരണീയരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത, അവരെ പലവിധത്തില്‍ ദ്രോഹിക്കുന്ന ആളുകളെ ആ ജനതയുടെ ഭരണാധികാരിയാക്കും അല്ലാഹു.

സകാത്ത് നിഷേധം സഹജീവികളോടുള്ള ഉത്തരവാദിത്ത ലംഘനമാണ്. സകാത്തിന്റെ നിര്‍വഹണം കാര്യക്ഷമമായി നടക്കാത്ത ജനത അല്ലാഹുവിന്റെ കോപത്തിന്നിരയാവും. തല്‍ഫലമായി മഴ വര്‍ഷിക്കാതാവും. ഇനി അഥവാ എപ്പോഴെങ്കിലും മഴ വര്‍ഷിക്കുന്നുണ്ടെങ്കില്‍ തന്നെ  അത് ഇതര ജീവജാലങ്ങളെ പരിഗണിച്ചാണുണ്ടാവുക. പരസ്പരബാധ്യതകള്‍ നിറവേറ്റാത്ത സമൂഹം മഴ എന്ന അനുഗ്രഹത്തിന് അര്‍ഹരല്ല എന്നാണ് അല്ലാഹുവിന്റെ തീരുമാനം. സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായവര്‍ അത് നല്‍കുകയും ഉത്തരവാദപ്പെട്ടവര്‍ അക്കാര്യത്തില്‍ ശ്രദ്ധ കാണിക്കുകയും ചെയ്തില്ലെങ്കില്‍ അനുഗ്രഹത്തിന് പകരം കോപമായിരിക്കും ഒരു സമൂഹത്തില്‍ വര്‍ഷിക്കപ്പെടുക എന്നര്‍ഥം.  

അല്ലാഹുവിനെ റബ്ബായും മുഹമ്മദ് നബിയെ അല്ലാഹുവിന്റെ ദൂതനായും അംഗീകരിച്ച് പ്രതിജ്ഞ ചെയ്തവര്‍ ആ പ്രതിജ്ഞയുടെ താല്‍പര്യത്തിനനുസരിച്ച്, ഇസ്‌ലാം പഠിപ്പിച്ച വിധിവിലക്കുകള്‍ പാലിച്ച് ജീവിച്ചില്ലെങ്കില്‍ ശത്രുക്കള്‍ക്ക് അധികാരം നല്‍കുകയും അവരുടെ സമ്പത്തും നാടും മറ്റുമെല്ലാം ആ ശത്രുക്കള്‍ കൈയടക്കുകയും ചെയ്യും.

അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളാണ് പാലിക്കപ്പെടേണ്ടത്. അത് വ്യക്തിജീവിതത്തിലായാലും രാഷ്ട്രത്തിന്റെ ഭരണകാര്യത്തിലായാലും. ഇക്കാര്യം അംഗീകരിക്കാതെ അല്ലാഹുവിന്റെ ഇഷ്ടനിഷ്ടങ്ങളെ മനുഷ്യജീവിതത്തിന്റെ പരിമിതമായ ചില വശങ്ങളില്‍ മാത്രം പരിഗണിച്ചാല്‍ മതി, രാഷ്ട്രീയത്തില്‍ മനുഷ്യന്റെ ഇഷ്ടത്തിനും താല്‍പര്യത്തിനുമാണ് മുന്‍ഗണന എന്ന അവസ്ഥ വന്നാല്‍ ആളുകളെ തമ്മിലടിപ്പിച്ച് നശിപ്പിക്കാന്‍ അല്ലാഹു തീരുമാനമെടുക്കും (അല്‍ബഖറ 137).

നമ്മുടെ കാലഘട്ടത്തെ മുന്നില്‍ വെച്ച് ആവര്‍ത്തിച്ച് പരിശോധിക്കപ്പെടേണ്ട സുപ്രധാന മുന്നറിയിപ്പുകളാണ് ഉപരിസൂചിത പ്രവാചക വചനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.
(ശൈഖ് അല്‍ബാനി ഹസന്‍ എന്ന ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്).

Facebook Comments
അബൂദര്‍റ് എടയൂര്‍

അബൂദര്‍റ് എടയൂര്‍

1981 മെയ് 23ന് മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. പിതാവ് സി.ടി. സ്വാദിഖ് മൗലവി. മാതാവ് സൈനബ്. ഐ. ആര്‍. എസ് എടയൂര്‍, അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ശാന്തപുരം എന്നിവിടങ്ങളില്‍ പഠനം. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റിന്റെ കോ ഓഡിനേറ്ററായും അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍ ചീഫ് ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. ഭാര്യ: രഹ്‌ന. കൃതികള്‍: സഹനം, തവക്കുല്‍, വിശ്വാസ സ്വാതന്ത്ര്യം, ഖുര്‍ആന്‍ ചരിത്രം സത്യവും മിഥ്യയും (വിവര്‍ത്തനം).

Related Posts

Faith

ഇണയോടുള്ള ഇടപെടൽ

by ഡോ. അഹ്മദ് റൈസൂനി
29/03/2022
Sunnah

ഹദീസുകൾ ഇസ്ലാമിന്റെ ആധികാരിക പ്രമാണം

by Islamonlive
07/12/2021
Sunnah

നബി(സ)യുടെ സ്വഭാവത്തെപ്പറ്റി ഒരു വിജ്ഞാനകോശം

by നൗഷാദ് ചേനപ്പാടി
20/09/2021
Sunnah

‘ഗസ്’വതുൽ ഹിന്ദ്’: ഒരു ഹദീസും കുറേ ദുർവ്യാഖ്യാനക്കാരും

by അബ്ദുല്‍ അസീസ് അൻസാരി പൊന്മുണ്ടം
03/09/2021
Sunnah

താരതമ്യ കര്‍മശാസ്ത്ര പഠനത്തിലെ ആദ്യ രചയിതാവ്

by നൂറുദ്ദീൻ ഖലാല
01/09/2021

Don't miss it

Columns

ജാഗ്രത പാലിക്കണം, സംവദിക്കാനുള്ള വഴികള്‍ തുറന്നിട്ടുകൊണ്ട്

06/11/2018
quill.jpg
Interview

ക്വില്‍ ഫൗണ്ടേഷനുമായി ഒരു സംഭാഷണം

19/01/2017
History

ഹമാസിന്റെ മിലിട്ടറി മുന്നേറ്റങ്ങള്‍

22/09/2014
Columns

മക്രോണിനെ കോടതി തിരുത്തുമ്പോൾ

27/04/2022
Knowledge

നമ്മുടെ ഇസ്‌ലാം, ആദ്യ കാലത്തെ ഇസ്‌ലാമാണ്!

27/01/2022
christian-lady.jpg
Your Voice

ക്രിസ്ത്യന്‍ സ്ത്രീയെ നിരുപാധികം വിവാഹം ചെയ്യാമോ?

31/08/2012
Your Voice

മനുഷ്യാവകാശം ഇസ്ലാമിൽ

09/12/2019

അതാഅ് ബിന്‍ അബീ റബാഹ്- ഭാഗം 2

18/07/2012

Recent Post

ഇസ്രായേലുമായുള്ള ബന്ധം ‘കുറ്റകരമെ’ന്ന് ഇറാഖ് പാര്‍ലമെന്റ്

27/05/2022

ഹലാല്‍ സൗഹൃദ സ്ഥാപനങ്ങള്‍ കാണിക്കുന്ന യാത്രാ ഗൈഡുമായി ന്യൂയോര്‍ക്ക്

26/05/2022

പ്രൊഫ. മുസ്തഫ കമാല്‍ പാഷ അന്തരിച്ചു

26/05/2022

മുസ്‌ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച സഹപാഠിയെ സസ്‌പെന്റ് ചെയ്ത് അസീം പ്രേംജി സര്‍വകലാശാല

26/05/2022

വിദ്വേഷത്തിന്റെ അഗ്നിപര്‍വതം ഇന്ത്യയെ തിളച്ചുമറിയിച്ചു: കത്തോലിക് യൂണിയന്‍

26/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ;...Read More data-src=
  • കേരളത്തിലെ സാമൂഹ്യ വ്യവഹാരങ്ങളിലെ യാഥാർത്ഥ്യമായ വരേണ്യ ആധിപത്യം കലാ സാംസ്കാരിക മേഖലകളെയും ഉൾക്കൊള്ളുന്നതാണ്. സ്വാഭാവികമായി തന്നെ അത്തരം കലാസൃഷ്ടികളിൽ നിന്നും ഉരുത്തിരിയുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തിയ ഒരു ആദർശ പരിസരം സവർണ്ണ ചിഹ്നങ്ങൾക്കും, ...Read More data-src=
  • ഇഹ്റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുന്നത്താണ്. ...Read More data-src=
  • ഈ ചോദ്യത്തിനുള്ള ഉത്തരം ‍ഞാൻ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ അന്വേഷിച്ചു, എനിക്ക് സ്ത്രീകളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ഭർത്താക്കൻമാർ അത്തരമൊരാഗ്രഹം പ്രകടിപ്പിച്ചാലുള്ള സ്ത്രീകളുടെ നിലപാട് നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്....Read More data-src=
  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!