Current Date

Search
Close this search box.
Search
Close this search box.

ചിലപ്പോൾ മനുഷ്യന്റെ നിലവാരം തീരുമാനിക്കപ്പെടുന്നത് നാവിന്റെ നിലവാരം നോക്കിയാവും!

ഖുർആൻ സന്ദേശം - 22

قُرَّتُ عَیۡنࣲ لِّی وَلَكَۖ
എനിക്കും താങ്കൾക്കും ആഹ്ലാദദായകമത്രെ ഇവൻ. (അൽ ഖസസ്-9)

മൂസാ നബിയെക്കുറിച്ച് ബീവി ആസിയ ഭർത്താവായ ഫറോവയോട് പറഞ്ഞതാണീ വാക്ക്. അപ്പോൾ ഫറോവയുടെ മറുപടി, നിനക്ക് ചിലപ്പോൾ അങ്ങനെയാവാം, പക്ഷേ, എനിക്കങ്ങനെയല്ലെന്നും എനിക്കവനെ ആവശ്യമില്ല എന്നുമായിരുന്നു! ഈ സംഭവുമായി ബന്ധപ്പട്ട് നബി (സ) പറയുന്നു: ആ സമയത്ത് ഭാര്യ പറഞ്ഞതുപ്രകാരം ഫറോവയും പറയുകയായിരുന്നെങ്കിൽ അല്ലാഹു അയാൾക്ക് ഹിദായത്ത് നൽകിയേനെ. പക്ഷേ, അല്ലാഹുവത് നൽകിയില്ല!

നമ്മുടെ വാക്കുകളുമായും ഖദ്റ് ബന്ധപ്പെട്ടു കിടക്കുന്നു. ആയതിനാൽ ശുഭാപ്തിവിശ്വാസം പുലർത്തുക, എങ്കിലത് നന്മയായിത്തന്നെ മാറും. ഒരു ജോലിയേറ്റെടുക്കുമ്പോൾ, അത് അശുഭമാണെന്നാണ് അയാളുടെ മനസ്സിലുള്ളതെങ്കിൽ അതിന്റെ പരിണിതിയും അതുതന്നെയാവും! ശുഭകരമാവില്ല എന്ന മനസ്ഥിതിയോടെ വിവാഹം ചെയ്യുന്നവന്റെയും അവസ്ഥ അപ്രകാരമാവും! അതുകൊണ്ട് വാക്കും ചിന്തയും നന്മയിലതിഷ്ഠിതമാക്കുക, ചിലപ്പോൾ മനുഷ്യന്റെ നിലവാരം തീരുമാനിക്കപ്പെടുന്നത് നാവിന്റെ നിലവാരം നോക്കിയാവും!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles