Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആന്റെ കഥകളിലെ പാരസ്പര്യം.!

വിശുദ്ധ ഖുർആനിൽ ധാരാളം കഥകൾ നമുക്ക് കാണാൻ കഴിയും. ആ കഥകളുടെയെല്ലാം പ്രാധാന്യം അത് ആഴത്തിൽ വായിക്കുമ്പോഴാണ് ബോധ്യപ്പെടുക. ഓരോ കഥയുടെ പുറകിലും പ്രപഞ്ച നാഥന്റെ കൃത്യമായ ആസൂത്രണ മികവും യുക്തിബോധവും ധാരാളം പാഠങ്ങളും നമുക്ക് ദർശിക്കാനാകും. ഇന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ പൊതുവെ പറയാറുണ്ട്, ഏതൊരു സദസ്സിനെയും കയ്യിലെടുക്കാൻ ഒരു കഥപറഞ്ഞാൽ മതിയെന്ന്. മാത്രവുമല്ല, ഇന്ന് ഒട്ടുമിക്ക പ്രാസംഗികരും തങ്ങളുടെ സംസാരം തുടങ്ങുന്നത് തന്നെ കഥ കൊണ്ടായിരിക്കും. ചുരുക്കത്തിൽ എല്ലാ മനുഷ്യരും കഥകൾ നന്നായി ഇഷ്ടപ്പെടുന്നവരാണ്.

സൂറ യൂസുഫിലെ കഥ നമുക്കൊന്ന് പരിശോദിക്കാം. എത്ര അത്ഭുകരും അതിശയകരവുമായാണ് പ്രപഞ്ച നാഥൻ കഥയിലെ വ്യത്യസ്ഥ സന്ദർഭങ്ങളെ ആദ്യവസാനം പരസ്പരം കോർത്തിണക്കിയത്
لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لِّأُوْلِى ٱلْأَلْبَٰبِ
സൂറ യൂസുഫിന്റെ ഒരു ഘടനാ ചിത്രം.
വിശുദ്ധ ഖുർആൻ കഥ പറയുന്നതിൽ പോലുമുള്ള മനോജ്ഞമായ ഘടനയും സൗന്ദര്യവും, കൃത്യമമായ അല്ലാഹുവിന്റെ യുക്തിബോധവും നമുക്ക് കാണാം.!
സൂറയുടെ ആദ്യാവസാനം പ്രപഞ്ച നാഥൻ മനോഹരമായി കോർത്തിണക്കിയിരിക്കുന്നു.
ഒന്ന് മുതൽ പത്ത് വരെയും , പത്ത് മുതൽ ഒന്ന് വരെയുമുള്ള വിഷയങ്ങളുടെ പാരസ്പര്യം അത്ഭുതപ്പെടുത്തുന്നു ഖുർആൻ പറഞ്ഞത് പോലെ തന്നെ..
تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِینَ یَخۡشَوۡنَ رَبَّهُمۡ.!
(തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു.)

1. ആമുഖം: 1-3
2. യൂസുഫ് (അ)യുടെ സ്വപ്നം: 4-7
3. യൂസുഫിനെതിരെ സഹോദരന്മാരുടെ പദ്ധതി, കുടുംബത്തിൽ നിന്നും അകറ്റപ്പെടുന്നു: 19-27
4. ഭരണാധികാരിയുടെ വീട്ടിൽ വശീകരണ ശ്രമം അനന്തരം ജയിലിൽ അകപ്പെടുന്നു: 23-24
5. ജയിലിൽ രണ്ടാളുകളും പിന്നീട് രാജാവും സ്വപ്നം കാണുന്നു: 35-43
6. ആ രണ്ട് ജയിലാളികളുടെയും പിന്നീട് രാജാവിന്റെയും സ്വപ്നം യൂസുഫ് (അ) വ്യാഖ്യാനിക്കുന്നു: 44-49
7. ഭരണാധികാരിയുടെ ഭാര്യ കുറ്റം ഏറ്റുപറയുന്നു യൂസുഫ് (അ) ജയിൽ മോചിതനാക്കുന്നു: 50-57
8. സഹോദങ്ങൾക്കെതിരിൽ യൂസുഫ് (അ) യുടെ പദ്ധതി, കുടുംബത്തിലേക്ക് ചേരുന്നു: 58-99
9. യൂസുഫ് (അ) യുടെ സ്വപ്നം പുലരുന്നു: 100-101
10. ഉപസംഹാരം: 102-111

Related Articles