Quran

ഖുര്‍ആന്‍, ഹദീസ് പഠനത്തിൻെറ ശാസ്ത്രീയ രീതികള്‍

വിവിധ ശാസ്ത്രീയ ശാഖകളായി വേര്‍തിരിക്കാന്‍ കഴിയുന്ന രീതിയിലുള്ള ശാസ്ത്രീയ വിവരങ്ങള്‍ ഖുര്‍ആനിലും ഹദീസിലും അനന്തമാണ്. അതെല്ലാം തന്നെ പരമമായ ഒരു സത്യത്തെയാണ് ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുന്നത്. സൃഷ്ടിപ്പിലും അധികാര നിയന്ത്രണത്തിലുമുള്ള അല്ലാഹുവിന്‍റെ ദിവ്യചര്യയാണ് ആ യാഥാര്‍ത്ഥ്യം. എല്ലാ ശാസ്ത്രീയ ജ്ഞാനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് ഖുര്‍ആനാണ്. ഇത്തരം ജ്ഞാന മേഖലകളിലെ പഠനത്തിനാണ് ശാസ്ത്രീയ അമാനുഷികക്രിയാജ്ഞാനം എന്നു പറയുന്നത്. എല്ലാ ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളും അടിസ്ഥാപരമായി ഖുര്‍ആനികമാണെന്നതാണ് ഈ രീതിയിലുള്ള ജ്ഞാനങ്ങളുടെയെല്ലാം അടിസ്ഥാന വാക്കെന്ന് പറയുന്നത്. കാലാന്തരങ്ങളായി പ്രാപഞ്ചികവും ശാസ്ത്രീയവുമായ പ്രതിഭാസങ്ങളില്‍ അന്വേഷണം നടത്തുന്നവര്‍ക്ക് സത്യത്തിലേക്കുള്ള അവരുടെ വ്യാഖ്യാന വഴികളെ എളുപ്പമാക്കിക്കൊടുത്തത് ഖുര്‍ആനിലും ഹദീസിലുമുള്ള ദൈവികമായ വെളിപാടാണ്. ഈയൊരു ജ്ഞാനശാഖ വലിയ അപകടം പതിയിരിക്കുന്നുണ്ടെന്ന പോലെത്തന്നെ അതില്‍ നിരവധി നേട്ടങ്ങളങ്ങും അടങ്ങിയിട്ടുണ്ട്.

ആമുഖം
വിവിധ ശാസ്ത്രീയ ശാഖകളായി വേര്‍തിരിക്കാന്‍ കഴിയുന്ന രീതിയിലുള്ള ശാസ്ത്രീയ വിവരങ്ങള്‍ ഖുര്‍ആനിലും ഹദീസിലും അനന്തമാണ്. അതെല്ലാം തന്നെ പരമമായ ഒരു സത്യത്തെയാണ് ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞല്ലോ. അല്ലാഹു പറയുന്നു:’യാതൊരു ന്യൂനതയും ഈ ഗ്രന്ഥത്തില്‍ നാം വരുത്തിയിട്ടില്ല'(അല്‍അന്‍ആം: 38).
മഹാനായ ഇമാം ശാഫിഈ(റ) പറയുന്നു: ‘യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് മനുഷ്യന്‍ പറയുന്നതെല്ലാം പരിശുദ്ധമായ തിരുചര്യയുടെ വിശദീകരണമാണ്. എന്നാല്‍ പരിശുദ്ധമായ തിരുചര്യ വിശദീകിരച്ചു തരുന്നതെല്ലാം വിശുദ്ധ ഖുര്‍ആനില്‍ ഉള്ളത് തന്നെയാണ്’. എല്ലാ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനവും ദൈവിക വചനപ്പൊരുളാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. കാലാന്തരങ്ങളായി പ്രാപഞ്ചികവും ശാസ്ത്രീയവുമായ പ്രതിഭാസങ്ങളില്‍ അന്വേഷണം നടത്തുന്നവര്‍ക്ക് സത്യത്തിലേക്കുള്ള അവരുടെ വ്യാഖ്യാന വഴികളെ എളുപ്പമാക്കിക്കൊടുത്തത് ഖുര്‍ആനിലും ഹദീസിലുമുള്ള ദൈവികമായ വെളിപാടാണ്. കഴിഞ്ഞ കാലങ്ങളിലുള്ള പണ്ഡിതൻമാര്‍ക്ക് കണ്ടെത്താന്‍ കഴിയാതിരുന്ന പുതിയ ജ്ഞാനത്തെ പുതിയ കാല പണ്ഡിതൻമാര്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. അവതീര്‍ണ്ണമായത് മുതല്‍ ഖുര്‍ആനും ഹദീസും അന്ത്യനാള്‍ വരെ സര്‍വ്വ കാലികമായ രണ്ട് സന്ദേശങ്ങളായി നിലനിന്ന് കൊണ്ടേയിരിക്കും.

ഖുര്‍ആനിലെ രണ്ടായിരത്തിലധികം സൂക്തവും അസംഖ്യം ഹദീസുകളും പറഞ്ഞ ശാസ്ത്രീയ പരാമര്‍ശങ്ങളെ കേന്ദ്രീകരിച്ചാണ് അമാനുഷികതകളെക്കുറിച്ചുള്ള ശാസ്ത്രീയാന്വേഷണങ്ങളെല്ലാം നടക്കുന്നതെന്ന് വ്യക്തമാണ്. ഇവിടെയാണ് നാം അതിന്‍റെ വളരെ പ്രധാനമായ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കേണ്ടത്; ശരീഅത്ത് നിയമത്തിന്‍റെ സമ്പൂര്‍ണ്ണ കാര്യങ്ങളും പ്രവാചക കാലത്ത് തന്നെ പൂര്‍ണ്ണമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍, അമാനുഷിക കാര്യങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത എല്ലാ കാര്യങ്ങളും ശാസ്ത്രീയ സംജ്ഞകള്‍ക്ക് പുറത്താണ്. നിയമനിര്‍മ്മാണ രീതി, അതിന്‍റെ പ്രായോഗികവല്‍കരണം, നിബന്ധനകളിലും ഇടപാടുകളിലുമുള്ള ശാസ്ത്രീയ നവീകരണം തുടങ്ങിയവയിലാണ് പിന്നെയും അത്തരം ശാസ്ത്രീയ അമാനുഷികതകളെക്കുറിച്ച് അന്വേഷിക്കേണ്ടത്. വിശുദ്ധ ഖുര്‍ആനിന്‍റെ വ്യഖ്യാനത്തില്‍ ഇബ്നു അത്വിയ്യ എഴുതുന്നു: ‘എല്ലാ വസ്തുക്കളെക്കുറിച്ചും അല്ലാഹു സര്‍വ്വജ്ഞാനിയാകുന്നു. അതുപോലെത്തന്നെയാണ് വിശുദ്ധ ഖുര്‍ആനും. ഖുര്‍ആനിലെ ഓരോ പദവും ശ്രദ്ധിച്ചാല്‍ അത് ബോധ്യമാകും. ഓരോന്നിനും ഉചിതമായ പദമേത്, അതിന് ശേഷം ഉപയോഗിക്കേണ്ടത് എന്ത് തുടങ്ങി എല്ലാ കാര്യവും വളരെ വ്യക്തവും കൃത്യവുമായാണ് അല്ലാഹു കൊണ്ടു വന്നിട്ടള്ളത്. ഖുര്‍ആനിന്‍റെ ആദ്യാന്ത്യം അല്ലാഹു ഇങ്ങനെത്തന്നെയാണ് പദങ്ങളെ കോര്‍ത്തിണക്കി വെച്ചിട്ടുള്ളത്.’
ഖുര്‍ആനിന്‍റെ അവസാന അധ്യായം അതിനു തൊട്ടു മുമ്പുള്ള അധ്യായവുമായും ആദ്യ അധ്യായവുമായും ബന്ധപ്പെട്ട് കിടക്കുന്ന പോലെത്തന്നെ ഓരോ അധ്യായവും അതിനു തൊട്ടു മുമ്പുള്ള അധ്യായവുമായും ശേഷമുള്ള അധ്യായവുമായും കൃത്യമായി ബന്ധമുള്ളതാണെന്ന് ഖുര്‍ആനിക സൂക്തങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നവന് മനസ്സിലാക്കാനാകും. അതുപോലത്തന്നെ ഓരോ അധ്യായത്തിലെയും സൂക്തങ്ങളും ആശയത്തില്‍ പരസ്പര ബന്ധിതമാണ്. ഖുര്‍ആനിന്‍റെ ഓരോ ഭാഗവും മറ്റൊരു ഭാഗവുമായി ബന്ധിതമാണെന്ന് മനസ്സിലാക്കാന്‍ ഇതുതന്നെ ധാരാളം.

ദിവ്യബോധനത്തിലെ അലങ്കാരശാസ്ത്ര രീതികളിലും അമാനുഷികതയുണ്ട്. ഒരുത്തനും അതുപോലൊന്ന് കൊണ്ടുവരാനാകില്ല. ഖുര്‍ആനിന്‍റെ അലങ്കാരശാസ്ത്രത്തിലെയും സാഹിത്യത്തിലെയും അമാനുഷികതയെക്കുറിച്ച് പല പണ്ഡിതൻമാരും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഖുര്‍ആനിലെയും സുന്നത്തിലെയും അമാനുഷികതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വിവിധ ഭാഗങ്ങളില്‍ ഒന്ന് മാത്രമാണിത്. വിശാലമായ അര്‍ത്ഥം വരുന്ന വാക്കുകള്‍ ഉപയോഗിച്ച് അതിന്‍റെ വിശദീകരണങ്ങളില്‍ ചിന്തിക്കാന്‍ വേണ്ടി ഓരോ കാലഘട്ടത്തിലെയും മനുഷ്യരോട് കല്‍പിക്കുന്നതും ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയം അമാനുഷികതയില്‍ പെട്ടതാണ്.

ദിവ്യവചനങ്ങളെക്കുറിച്ച് പഠിക്കുന്നവന് ഖുര്‍ആനെങ്ങനെയാണ് സാഹിതീയ രീതിയിലും പദാലങ്കാരശാസ്ത്ര രീതിയിലും ശാസ്ത്രീയ വസ്തുതകളെ വിശദീകരിച്ചിരിക്കുന്നതെന്ന് സ്പഷ്ടമായി മനസ്സിലാക്കാനാകും. മുന്‍കാലങ്ങളില്‍ കഴിഞ്ഞ് പോയ ഓരോ സമൂഹവും അത് വ്യക്തമായി മനസ്സിലാക്കിയിട്ടുള്ളതാണ്. അതിനാല്‍തന്നെ വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തത്തെപ്പോലും, ഒരു ഹദീസുപോലും അവര്‍ നിഷേധിച്ചില്ല. എന്ന് മാത്രമല്ല, മുന്‍കാലങ്ങളില്‍ അവര്‍ മനസ്സിലാക്കി വെച്ചിരുന്ന വസ്തുതകളുടെ ശാസ്ത്രീയ രീതികളെയെല്ലാം ഖുര്‍ആന്‍റെ ദിവ്യസൂക്തങ്ങള്‍ നിഷേധിക്കുകയും ചെയ്തു. ഖുര്‍ആനും ഹദീസും അവര്‍ക്ക് അവരുടെ തെറ്റിദ്ധാരണകളെയെല്ലാം തിരുത്തിക്കൊടുത്തു. ശരിയായ ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളെക്കറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുത്തു. ഇത് രണ്ടും ഒരിക്കലും അവരെ ചതിച്ചില്ല. അതിനാല്‍ തന്നെ കാലാന്തരങ്ങളായി അവര്‍ കണ്ടെത്തുന്ന ശാസ്ത്രീയ സത്യങ്ങളെല്ലാം അവര്‍ക്കത് രണ്ടിലും കാണാനായി. അതൊരിക്കലും നിഷേധിച്ചു തള്ളാന്‍ അവര്‍ക്കായില്ല. ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളെ വിശദീകരിക്കാന്‍ വിശുദ്ധ ഖുര്‍ആനും തിരുമൊഴികളും കാണിച്ച സാഹിതീയ രീതികള്‍ എല്ലാ പദാലങ്കാരശാസ്ത്രത്തെയും ശാസ്ത്രീയ അത്ഭുതങ്ങളെയെല്ലാം അമ്പരിപ്പിച്ച് കളഞ്ഞിട്ടുണ്ട്.

അത്തരം അത്ഭുതങ്ങളില്‍ പെട്ടതാണ് പുണ്യ റസൂല്‍ ആകാശത്തെ സൂര്യനിലേക്ക് വിരല്‍ ചൂണ്ടി സ്വഹാബാക്കളോട് ചോദിച്ചത്: ആ കാണുന്ന സൂര്യനും നിങ്ങള്‍ക്കുമിടയില്‍ എത്ര ദൂരമുണ്ടെന്ന് അറിയാമോ? സ്വഹാബാക്കള്‍ പറഞ്ഞു: അല്ലാഹുവിനും അവന്‍റെ റസൂലിനുമറിയാം. അതുകേട്ട് പ്രവാചകന്‍(സ്വ) പറഞ്ഞു: ‘അവക്കും നിങ്ങള്‍ക്കുമിടയില്‍ അഞ്ഞൂറ് വര്‍ഷക്കാല ദൂരമുണ്ട്’. ആ കാലഘട്ടത്തില്‍ ജനങ്ങള്‍ അതിനെ മനസ്സിലാക്കിയത് അവര്‍ക്കിടയിലും ആകാശത്തെ സൂര്യനുമിടയില്‍ ഒരാള്‍ അഞ്ഞൂറ് വര്‍ഷം മൃഗത്തിേډല്‍ യാത്ര ചെയ്യുന്ന ദൂരമെത്രയാണെന്നോ അത്രയാണെന്നായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് വ്യോമയാന ശാസ്ത്രം വികാസം നേടിയപ്പോള്‍ ജനങ്ങള്‍ മനസ്സിലാക്കി അതുകൊണ്ടുള്ള ഉദ്ദേശ്യം അഞ്ഞൂറ് പ്രകാശ വര്‍ഷമാണ് പ്രവാചകന്‍ ഉദ്ദേശിച്ചതെന്ന്. മൃഗത്തിലേറി സൂര്യനിലേക്ക് എത്തുകയെന്നത് അസാധ്യമാണെന്ന് പ്രവാചകന്‍ വ്യംഗ്യമായി സൂചിപ്പിക്കുന്നുമുണ്ട്.

Also read: അനവസരത്തിൽ ഫത്‌വ ഇറക്കി അക്രമികളെ സഹായിക്കുന്നവർ

‘സൂര്യന്‍ അതിന്‍റെ സുസ്ഥിര കേന്ദ്രത്തിലേക്ക് സഞ്ചരിക്കുകയാണ്'(യാസീന്‍: 38) എന്ന സൂക്തം മറ്റൊരു ഉദാഹരണമാണ്. നിത്യവും കിഴക്കില്‍ നിന്നുദിച്ച് പടിഞ്ഞാറില്‍ അസ്തമിക്കുന്ന സൂര്യചംക്രമണത്തെയാണ് ഇത് കൊണ്ട് ജനങ്ങള്‍ മനസ്സിലാക്കിയത്. അന്ന് അതൊരു അത്ഭുതമായിത്തോന്നിയത് കൊണ്ട് തന്നെ അവരാരും അത് നിഷേധിച്ചില്ല. ശാസ്ത്രം വികസിച്ചതോടെ ക്ഷീരപഥത്തിലെ സൂര്യന്‍റെ സഞ്ചാരത്തെക്കുറിച്ചുള്ള ഖുര്‍ആനിന്‍റെ പരാമര്‍ശം പണ്ഡിതൻമാര്‍ക്ക് അതിന്‍റെ യാഥാര്‍ത്ഥ്യത്തെ ബോധ്യമാക്കിക്കൊടുത്തു. അതിനാല്‍ തന്നെ അവരും വിശുദ്ധ ഖുര്‍ആനിനെ വിമര്‍ശിക്കാന്‍ മുതിര്‍ന്നില്ല.

മേല്‍പറഞ്ഞ ഉദാഹരണത്തിലൂടെ ഖുര്‍ആനിലെയും ഹദീസിലെയും ശാസ്ത്രീയ കാര്യത്തിലേക്ക് മാത്രമാണ് വിരല്‍ ചൂണ്ടിയത്. എന്നാല്‍ അതിനപ്പുറം വിശുദ്ധ ഖുര്‍ആനും ഹദീസും സൃഷ്ടികളോടുള്ള സ്രഷ്ടാവിന്‍റെ കാരുണ്യത്തെയും സൃഷ്ടിപ്പിലെ അല്ലാഹുവിന്‍റെ വൈദഗ്ധ്യത്തെയും അല്ലാഹുവിന്‍റെ ഉണ്മയെയും ഏകത്വത്തെയും അറിയിക്കുന്ന വസ്തുതകളെക്കുറിച്ചും വ്യക്തമായ ബോധ്യം നല്‍കുന്നുണ്ട്. ഈ രണ്ട് ഗ്രന്ഥങ്ങളും പാരായണം ചെയ്യുന്നതിലൂടെ അതിനുള്ള തെളിവുകളെല്ലാം അത് നേടിത്തരും. അതുപോലെത്തന്നെ മരണാനന്തരമുള്ള പുനര്‍ജൻമം പോലെ അതിന്ദ്രീയമായ കാര്യങ്ങളെക്കുറിച്ചും അതെല്ലാം സ്പഷ്ടമാക്കിത്തരും. അല്ലാഹു പറയുന്നു: ‘ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍ നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ടുവരുന്നു. നിര്‍ജീവാവസ്ഥക്കു ശേഷം ഭൂമിയെ അവന്‍ ഉജ്ജീവിപ്പിക്കുന്നു. ഇതുപോലെ, നിങ്ങളും പുറത്തു കൊണ്ടുവരപ്പെടും.'(റൂം: 19). ഈയൊരു സൂക്തത്തെക്കുറിച്ച് പഠനം നടത്തുന്നവന് മനസ്സിലാക്കാം പുനര്‍ജډത്തിന്‍റെ യാഥാര്‍ത്ഥ്യം. നമ്മുടെ സാമൂഹിക ജീവിതത്തില്‍ നാം സ്ഥിരമായി കാണുന്ന ചുറ്റുപാടുകളെയാണ് അത് മനസ്സിലാക്കിത്തരാന്‍ അല്ലാഹു ഉപയോഗിച്ചിട്ടുള്ളത്. ഉണങ്ങിക്കിടക്കുന്ന ഭൂമി ഫലഭൂിയഷ്ഠമാകുന്നത് മഴ പെയ്യുമ്പോഴാണെന്ന് മനസ്സിലാക്കിയ ഏതൊരുത്തനും അന്ത്യനാളിലെ പുനര്‍ജډത്തെക്കുറിച്ചുള്ള ഖുര്‍ആനിക വചനത്തെ ഉള്‍കൊള്ളാനാകും. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ചിന്തിക്കുന്നതിലൂടെ ബൗദ്ധികമായ മാര്‍ഗത്തില്‍ നമ്മുടെ വിശ്വാസം വര്‍ദ്ധിക്കുന്നുവെങ്കില്‍ അതാണ് ഏറ്റവും നല്ല വിശ്വാസം. നമുക്ക് ചുറ്റും നാം കാണുന്ന പ്രാപഞ്ചിക വസ്തുക്കളെ നമ്മെപ്പോലെത്തന്നെ ആഴത്തില്‍ ഏതെങ്കിലും ഒരുത്തന്‍ വിശ്വസിക്കുന്നുവെങ്കില്‍ പരലോകത്തെ അതിന്ദ്രീയമായ കാര്യത്തെക്കുറിച്ചും തീര്‍ച്ചയായും അവന്‍ വിശ്വസിക്കും. സൂറത്തുല്‍ അന്‍ആമിലെ നാല് സൂക്തങ്ങളില്‍ ആ സൂക്തങ്ങള്‍ പറഞ്ഞു തരുന്ന ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളെ നമുക്ക് മനസ്സിലാക്കാനാകും. നമ്മുടെ നൈതിക ജീവിതവുമായി ബന്ധിതമാണ് അതെല്ലാം. സൻമാര്‍ഗ ദര്‍ശനത്തെക്കുറിച്ചും പ്രാപഞ്ചിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും അത് സൂചിപ്പിക്കുന്നുണ്ട്; ‘അല്ലാഹു തന്നെയാണ് വിത്തും ഈത്തപ്പഴക്കുരുവും പിളര്‍ത്തി മുളപ്പിക്കുന്നത്. അവന്‍ നിര്‍ജീവ വസ്തുക്കളില്‍ നിന്ന് ജീവനുള്ളവ പുറത്തു കൊണ്ടുവരുന്നു. ജീവനുള്ളവയില്‍ നിന്ന് നിര്‍ജീവങ്ങളും. അല്ലാഹു മാത്രമാണിതൊക്കെ ചെയ്യുന്നത്. എന്നിട്ടും എങ്ങനെ നിങ്ങള്‍ വഴിതെറ്റിക്കപ്പെടുന്നു? പ്രഭാതം പിളര്‍ത്തിയെടുക്കുന്നതും രാത്രിയെ വിശ്രമവേളയാക്കുന്നതും സൂര്യചന്ദ്രډാരെ കണക്കുകള്‍ക്ക് നിദാനമാക്കുന്നതും അവന്‍ തന്നെ. പ്രതാപശാലിയും സര്‍വജ്ഞാനിയുമായ അല്ലാഹുവിന്‍റെ നിര്‍ണ്ണയമാണത്. കടലിലും കരയിലും അന്ധകാരങ്ങളില്‍ വഴി കണ്ടെത്താനായി നക്ഷത്രങ്ങള്‍ പടച്ചതും അവനാകുന്നു. കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്കായി നാം ദൃഷ്ടാന്തങ്ങള്‍ പ്രിതപാദിച്ചിരിക്കുകയാണ്. ഒരേയൊരാത്മാവില്‍ നിന്ന് അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് നിങ്ങള്‍ക്ക് ഓരോ സ്ഥിര സങ്കേതവും താവളവുമുണ്ട്. കാര്യ ബോധമുള്ളവര്‍ക്കായി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു.'(അല്‍അന്‍ആം: 9598).

പ്രാപഞ്ചിക സത്യങ്ങളെക്കുറിച്ച് പറയുന്ന ആയിരക്കണക്കിന് ഹദീസുകളില്‍ നിന്ന് അല്ലാഹുവിന്‍റെ ഏകത്വത്തിനും നിയന്ത്രണ ശക്തിയെക്കുറിച്ചും ശാസ്ത്രീയമായ തെളിവുകള്‍ നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ ശാസ്ത്ര വിശാരദൻമാര്‍ക്ക് കണ്ടെത്തിയെടുക്കാനാകും. നബി(സ്വ) ഒരിക്കല്‍ ചോദിച്ചു: ‘സൂര്യന്‍ എവിടെച്ചെന്നാണ് അസ്തമിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? സ്വഹാബാക്കള്‍ പറഞ്ഞു: അല്ലാഹുവിനും റസൂലിനുമറിയാം. ഇതുകേട്ട് നബി(സ്വ) പറഞ്ഞു: സൂര്യന്‍ സഞ്ചരിച്ച് സഞ്ചരിച്ച് അര്‍ശിന് താഴെ നമ്രശിരസ്കനായി നില്‍ക്കുന്നു’. ‘സൂര്യന്‍ അതിന്‍റെ സുസ്ഥിര കേന്ദ്രത്തിലേക്ക് സഞ്ചരിക്കുകയാണ്'(യാസീന്‍: 38) എന്ന സൂക്തത്തിനുള്ള വ്യഖ്യാനമാണ് മേലുദ്ധരിച്ച ഹദീസ്. തിരുമൊഴിയും ദിവ്യബോധനമാണ്.

സൂര്യന്‍ അന്തരീക്ഷത്തില്‍ സ്ഥിരമായി നില്‍ക്കുന്നുവെന്നായിരുന്നു സൂര്യനെക്കുറിച്ചുള്ള ആദ്യകാല ധാരണകള്‍. പിന്നീട് ഒറ്റ നിമിഷത്തില്‍ തന്നെ ആയിരം മില്യണ്‍ എന്ന നിലക്ക് സൂര്യന്‍ സഞ്ചരിക്കുന്നുവെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വിശുദ്ധ ഖുര്‍ആനിലോ ഹദീസിലോ പ്രാപഞ്ചിക സത്യങ്ങളെക്കുറിച്ചവര്‍ അന്വേഷിച്ചില്ല. പ്രകൃതിയില്‍ കാണുന്ന കാര്യങ്ങള്‍ കൊണ്ട് മാത്രം അത് മനസ്സിലാക്കാന്‍ സാധ്യമാകില്ലെന്ന് മനസ്സിലായപ്പോഴാണ് അവര്‍ ഖുര്‍ആനിലേക്കും ഹദീസിലേക്കും തിരിയുന്നത്. സൂര്യന്‍ എവിടെപ്പോകുന്നെന്നോ ആകാശ ഭൂമികള്‍ക്കിടയിലെ മറ്റെല്ലാം വസ്തുക്കളെപ്പോലെത്തന്നെയാണ് അതിന്‍റെയും അവസ്ഥയെന്ന് അവര്‍ക്ക് ഗ്രഹിച്ചെടുക്കാനായില്ല. അതിനാല്‍ തന്നെ സൂര്യന്‍ അര്‍ശിന് താഴെ നമ്രശിരസ്കനായി അല്ലാഹുവിനെ ആരാധിക്കുകയാണെന്ന് പറഞ്ഞതിനര്‍ത്ഥം അവര്‍ക്ക് മനസ്സിലാക്കാനുമായില്ല. എന്നാല്‍ മറ്റെല്ലാ വസ്തുക്കളെയും പോലെ സൂര്യനും ആകാശ ഭൂമിക്ക് കീഴിലാണ്. ഇവ രണ്ടും അര്‍ശിന് താഴെയും. അല്ലാഹു പറയുന്നു: ‘നീ കാണുന്നില്ലേ, ഭുവനവാന നിവാസികളും സൂര്യചന്ദ്രനക്ഷത്രങ്ങളും മലകളും മരങ്ങളും ധാരാളമാളുകളും അല്ലാഹുവിന്ന് സാംഷ്ടാംഗം ചെയ്യുന്നുണ്ട്.'(അല്‍ഹജ്ജ്: 18).

ശാസ്ത്രീയമായ അനുമാനം
നമുക്ക് മുമ്പില്‍ നാം കാണുന്ന പ്രാപഞ്ചിക ദിവ്യചര്യയെക്കുറിച്ച് മനസ്സിലാക്കിയാല്‍ തന്നെ നാം ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തിച്ചേരും. ഇത് അന്വേഷകനെ ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാന്‍ പ്രേരിപ്പിക്കും. ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിച്ച ശാസ്ത്രീയ വസ്തുതകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അത് രണ്ട് മൂലം ഉണ്ടാകുന്ന സൻമാര്‍ഗ ദര്‍ശനം ഞാനീ കാണുന്നതെല്ലാം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനുള്ള ഉത്തരമായി സംഭവിക്കുന്നതാണ്. ഈ ചോദ്യത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണം ഏതൊരു അന്വേഷകനെയും സ്രഷ്ടാവായ അല്ലാഹുവിലേക്കും അവനിലുള്ള വിശ്വാസത്തിലേക്കും കൊണ്ടെത്തിക്കും.

Also read: മലിക് അംബർ: മുഗളന്മാരെ വിറപ്പിച്ച എത്യോപ്യൻ അടിമ

ശാസ്ത്രീയ അത്ഭുതങ്ങളിലുള്ള അന്വേഷണങ്ങളെ രണ്ടായി തരം തിരിക്കാം:
1 പ്രപഞ്ചത്തിലേക്ക് നോക്കുക. വസ്തുനിഷ്ഠമായ അനുമാനത്തിലൂടെ നമുക്ക് ഈ പ്രപഞ്ചത്തെ നിലനിര്‍ത്തിയിരിക്കുന്ന ഘടനയിലേക്കും അതിലെ ശാസ്ത്രീയ വസ്തുതകളിലേക്കും നാം എത്തിച്ചേരും. എന്നാല്‍, ഇതെല്ലാം ബാഹ്യമായ പ്രതിഭാസങ്ങളില്‍ മാത്രമേ സാധ്യമാകൂ. ഇതില്‍ ശാസ്ത്രജ്ഞൻമാരും സത്യവിശ്വാസികളും സമൻമാരാണ്. അതിനെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്: ‘ഐഹിക ജീവിതത്തിന്‍റെ ബാഹ്യവശം മാത്രമേ അവര്‍ മനസ്സിലാക്കുന്നുള്ളൂ. പാരത്രിക ജീവിതത്തെക്കുറിച്ച് അശ്രദ്ധയിലാണവര്‍'(റൂം: 7). അഥവാ പരലോക സത്യങ്ങളെക്കുറിച്ചും അവിടെയുണ്ടാകുന്ന സംവിധാനങ്ങളെക്കുറിച്ചും അവര്‍ അജ്ഞരാണ്. ഈ സൂക്തത്തില്‍ ‘അവര്‍’ എന്ന പദം നാം തന്നെ അശ്രദ്ധയിലാണെന്ന് വ്യക്തമാക്കുന്നു. അങ്ങനെ അല്ലായിരിന്നുവെങ്കില്‍ ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിച്ച കാര്യങ്ങളെ നമുക്ക് ശരിക്ക് ഉള്‍കൊള്ളാന്‍ സാധ്യമാകുമായിരുന്നു. പക്ഷെ നാം അശ്രദ്ധരായി മാറി. ലക്ഷ്യത്തെക്കുറിച്ച് അശ്രദ്ധരായി മാര്‍ഗങ്ങളില്‍ നാം വ്യാപൃതരായി.
2 നാം കാണുന്ന ഈ സംവിധാനങ്ങളെല്ലാം എങ്ങനെ ഉണ്ടായി എന്ന് ചിന്തിക്കുക. പരസ്പര സദൃശ്യാന്വേഷണത്തിലൂടെത്തന്നെ ഈ വസ്തുകതളുടെയെല്ലാം സൃഷ്ടാവിലേക്കും അവനിലുള്ള വിശ്വാസത്തിലേക്കും നിരീക്ഷകര്‍ എത്തിച്ചേരും. ഇതില്‍ നിന്ന് തന്നെ ഖുര്‍ആനിലും ഹദീസിലും പറയപ്പെട്ട ശാസ്ത്രീയ വസ്തുതകളെ സډാര്‍ഗ ദര്‍ശനത്തില്‍ മാറ്റി നിര്‍ത്താനാകില്ലെന്ന് മനസ്സിലാകും. അതല്ലെങ്കില്‍ ഈ പഠനങ്ങളൊന്നും ഒരിക്കലും പരിപൂര്‍ണ്ണമാകുകയില്ല.

 

പ്രഥമ സൂറത്തിലെ ശാസ്ത്രീയ അത്ഭുതങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ രീതികളിലേക്കുള്ള സൂചനകള്‍
ആദ്യമായി അവതീര്‍ണ്ണമായ ഖുര്‍ആനിക അധ്യായത്തില്‍ അല്ലാഹു പറയുന്നു: ‘സൃഷ്ടി കര്‍മം നടത്തിയ താങ്കളുടെ നാഥന്‍റെ നാമത്തില്‍ വായിക്കുക. രക്തപിണ്ഡത്തില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. വായിക്കുക, അങ്ങയുടെ നാഥന്‍ തൂലിക കൊണ്ട് അഭ്യസിപ്പിച്ച അത്യുദാരനത്രേ. തനിക്കറിവില്ലാത്തത് മനുഷ്യനെ അവന്‍ പഠിപ്പിച്ചു.'(അല്‍അലഖ്: 15). ഈ സൂക്തങ്ങളിലൂടെ തുടര്‍ച്ചയായി വായിക്കാന്‍(ഇഖ്റഅ്) അല്ലാഹു നമ്മോട് കല്‍പ്പിക്കുന്നുണ്ട്. മൂന്ന് തവണയാണ് അല്ലമ/അലിമ(പഠിപ്പിക്കുക/അറിയുക) എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഇഖ്റഇനും അല്ലമക്കുമിടയിലാണ് കലഖ(സൃഷ്ടിക്കുക) എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഇവിടെ ആദ്യ വായനയെ പരാമര്‍ശിച്ചത് പ്രാപഞ്ചിക സത്യങ്ങളെ വായിക്കാനുള്ള കല്‍പ്പനയായിട്ടാണ്. വായനകൊണ്ടുള്ള രണ്ടാം കല്‍പ്പനയിലാണ് വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ അല്ലാഹു കല്‍പ്പിക്കുന്നത്. അല്ലാഹു സംവിധാനിച്ച പ്രാപഞ്ചിക സത്യങ്ങളെ കേവലം വായനയിലൊതുക്കാതെ സൂക്തങ്ങള്‍ക്കനുസരിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാന്‍ ഇത് പ്രേരിപ്പിക്കുന്നുണ്ട്. ഇതാണ് വിശുദ്ധ ഖുര്‍ആനിലെയും ഹദീസിലെയും ശാസ്ത്രീയ അത്ഭുതങ്ങളെ ശാസ്ത്രീയമായി ഗ്രഹിച്ചെടുക്കാനുള്ള രീതിശാസ്ത്രം.

ശാസ്ത്രീയ അത്ഭുതങ്ങളെ വിശദീകരിക്കുന്നതിലുള്ള അഭിപ്രായ ഭിന്നതകള്‍
ഏതെങ്കിലുമൊരു സൂക്തലോ നിര്‍ണ്ണിതമായ ഏതെങ്കിലുമൊരു ഹദീസിലോ ഉള്ള ശാസ്ത്രീയാത്ഭുതങ്ങളെ വിശദീകരിക്കുന്നതിലുള്ള അഭിപ്രായ ഭിന്നത കണ്ട് ആ നിരീക്ഷണങ്ങളെല്ലാം തെറ്റാണെന്ന് പറയുന്നത് ശരിയല്ല. ചിലപ്പോള്‍ എല്ലാ നിരീക്ഷണങ്ങളും ശരിയായിരിക്കും. കാരണം, അല്ലാഹുവിന്‍റെ ദിവ്യ വചനങ്ങളും വഹ്യിലൂടെ അവതീര്‍ണ്ണമായ തിരുമൊഴികളും പലതരം അര്‍ത്ഥങ്ങളെ ഉള്‍കൊള്ളുന്നതാണ്. അവയ്ക്കെല്ലാം തന്നെ പല നിരീക്ഷണങ്ങളുമുണ്ടാകും. ഓരോ നിരീക്ഷണവും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമായ അറിവായിരിക്കും നമുക്ക് നല്‍കുക. അതെല്ലാം ദിവ്യ ബോധനമെന്ന ഒറ്റൊരു തത്വത്തില്‍ അതിഷ്ടമായ അനവധി അര്‍ത്ഥങ്ങളാണ്. ഏതെങ്കിലും ഒരു കോണിലൂടെ മാത്രം നോക്കിയാല്‍ ഒരിക്കലും അതിന്‍റെ എല്ലാ അര്‍ത്ഥങ്ങളിലേക്കും എത്തിച്ചേരാനാകില്ല. അതുകൊണ്ട് തന്നെ എണ്ണം പറഞ്ഞ പണ്ഡിതൻമാര്‍ക്കല്ലാതെ അര്‍ത്ഥങ്ങളുടെ എല്ലാ തലങ്ങളെയും എത്തിപ്പിടിക്കാനാകില്ല.

Also read: അതുല്യമായ വ്യക്തിത്വങ്ങൾ

വിശുദ്ധ ഖുര്‍ആനും ഹദീസും എല്ലാ കാലത്തും ഇസ്ലാമിന്‍റെ ശത്രുക്കളുടെ ആക്ഷേപങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അവ രണ്ടിന്‍റെയും ശാസ്ത്രീയ അത്ഭുതങ്ങള്‍ വിശദീകരിക്കല്‍ അതിനാല്‍ തന്നെ വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ആധുനിക കാലത്തല്ലാതെ മനുഷ്യ ശാസ്ത്രം കണ്ടെത്തിയിട്ടില്ലാത്ത ശാസ്ത്രീയ സത്യങ്ങളെക്കുറിച്ചെല്ലാം ഖുര്‍ആനും ഹദീസും മുമ്പേ പാരമര്‍ശിച്ചിട്ടുണ്ട്. അതെല്ലാം തന്നെ ഈ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമാക്കിക്കൊടുത്ത സ്രഷ്ടാവിനെ കുറിക്കുന്ന തെളിവുകളാണ്. ഇതൊരു മനുഷ്യ നിര്‍മ്മിതമായിരുന്നെങ്കില്‍ അതുണ്ടാക്കിയ കാലത്ത് തന്നെ അതിലെ അനന്തം പിഴവുകളെ കാണാമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍റെയും ഹദീസിന്‍റെയും അവതീര്‍ണ്ണ കാലത്ത് അന്നുണ്ടായിരുന്ന തെറ്റായ വിശ്വാസങ്ങളെയെല്ലാം അത് തള്ളിക്കളഞ്ഞ് ഇവ രണ്ടും യഥാര്‍ത്ഥ സത്യത്തെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. അന്ന് സത്യനിഷേധികള്‍ക്ക് രണ്ട് അവസരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്: ഒന്നുകില്‍ വിശുദ്ധ ഖുര്‍ആനിലും തിരുമൊഴികളിലും വിശ്വസിക്കുക, അല്ലെങ്കില്‍ അവ രണ്ടിനും ചെവി കൊടുക്കാതിരിക്കുക.

ഖുര്‍ആനിലെയും ഹദീസിലെയും ശാസ്ത്രീയ അത്ഭുതങ്ങളെ മനസ്സിലാക്കാനുള്ള നിബന്ധനകള്‍
സമകാലിക സാഹചര്യത്തില്‍ ഒരുപാട് ചിന്തകډാര്‍ ഖുര്‍ആനിന്‍റെ ശാസ്ത്രീയ അമാനുഷികതയെക്കുറിച്ച് പഠിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. അതില്‍ യോഗ്യരായവരെ നാം പിന്തിരപ്പിക്കാന്‍ പാടില്ല. എന്നാല്‍ അത്തരം വ്യഖ്യാനങ്ങള്‍ക്ക് ഒട്ടും യോഗ്യരല്ലാത്തവരെ നാം നിര്‍ബന്ധമായും തള്ളിക്കളയണം. അവരില്‍ പലരും അതിന്‍റെ രീതിശാസ്ത്രത്തെക്കുറിച്ച് യാതൊരു തരത്തിലുമുള്ള വിവരവുമില്ലത്തവരാണ്. ഇത്തരം ആളുകള്‍ ചെയ്ത് കൂട്ടുന്ന അബദ്ധ വ്യഖ്യാനങ്ങളാണ് പലപ്പോഴും ഖുര്‍ആനിനെയും ഹദീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും ആക്ഷേപങ്ങള്‍ക്ക് കാരണമാക്കുന്നതും. ശാസത്രീയമായ രീതിയില്‍ ഖുര്‍ആനിനും ഹദീസിനും വ്യഖ്യാനം നല്‍കുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:

1- ഖുര്‍ആന്‍ പഠനശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും ഹദീസ് പഠനശാസ്ത്രത്തിലും മനുഷ്യ ശാസ്ത്രത്തിലും അവകളുടെ വ്യത്യസ്തമായ ഉപശാഖകളിലും അന്വേഷിക്കാനും നിരീക്ഷണം നടത്താനും കൃത്യമായി യോഗ്യതയുള്ള എഴുത്തുകാരും ചിന്തകരും മത്രമേ ഇത്തരം ഒരു ശ്രമത്തിന് മുന്നോട്ട് വരാവൂ.

2- അല്ലാഹുവിന്‍റെ അറിവ് അതല്ലാഹുവിന് മാത്രമേ അറിയാനാകൂ. അല്ലാഹു അതില്‍ നിന്ന് അറിയിച്ച് കൊടുത്ത ചില പണ്ഡിതൻമാര്‍ക്ക് പോലും അതെല്ലാം പരിപൂര്‍ണ്ണമായും ലഭിക്കില്ല. അല്ലാഹു പറയുന്നു: ‘താനുദ്ദേശിച്ചതൊഴികെ അവന്‍റെ ജ്ഞാനത്തില്‍ നിന്ന് യാതൊന്നും അവരറിയില്ല.'(അല്‍ബഖറ: 255). താന്‍ വലിയ നിരീക്ഷകനാണെന്ന് കരുതി വിശുദ്ധ ഖുര്‍ആനിനെ അറിയാതെ നടത്തുന്ന വ്യഖ്യാനം ശരിയായ വ്യഖ്യാനമായിക്കൊള്ളണമെന്നില്ല. പരിശുദ്ധ ഖുര്‍ആനിലെയും തിരുമൊഴിയിലെയും ആശയങ്ങളെ മനസ്സിലാക്കിയെടുക്കാനുള്ള പരിശ്രമം അതിന്‍റെ ശരിയായ രീതിശാസ്ത്രത്തിലൂടെയുള്ള പഠനം തന്നെയാണെന്ന് ഒരാള്‍ വിചാരിക്കുന്നുവെങ്കില്‍ അതൊരിക്കലും ആ വിഷയത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ ജ്ഞാനമല്ല. ഏതു കാര്യത്തെക്കുറിച്ചുമുള്ള സമ്പൂര്‍ണ്ണ ജ്ഞാനം അത് അല്ലാഹുവിന്‍റെയടുത്ത് മത്രമാണ്.

Also read: പ്രസിഡൻഷ്യൽ ലൈബ്രറി ഉദ്ഘാടനം ചെയ്യാൻ അങ്കാറ ഒരുങ്ങുന്നു

3- വിശുദ്ധ ഖുര്‍ആനിലെയും ഹദീസിലെയും വാക്യങ്ങളിലുള്ള വസ്തുതകള്‍ മനസ്സിലാക്കുന്നതില്‍ ചില പരിതിയും പരിമിധികളുമുണ്ട്. നിരീക്ഷകന്‍ ഒരിക്കലും അത് മുറിച്ച് കടക്കാന്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ ഖുര്‍ആനിനെയും ഹദീസിനെയും വ്യഖ്യാനിക്കാന്‍ ശ്രമിക്കുന്നവന്‍ ഒരിക്കലും തനിക്കറിയാത്ത ഒരു കാര്യത്തിലും അതിര് കടന്ന് എഴുതുകയോ വ്യഖ്യാനിക്കുകയോ ചെയ്യരുത്. അറിയാത്ത കാര്യങ്ങളെക്കുറിച്ച് മൗനിയാകലാണ് ഉത്തമം. കാരണം പൂര്‍വ്വകാലത്തുള്ളവരോടും സമകാലികരോടും സംവദിച്ചത് പോലെ വരും കാലക്കാരോടും സംവിദിക്കാന്‍ പര്യാപ്തമാണ് ഖുര്‍ആനും ഹദീസും. അതവര്‍ക്ക് മനസ്സിലാകുന്ന ഭാഷ കൊണ്ടും തെളിവ് കൊണ്ടും തന്നെയായിരിക്കും. നമ്മെ സംബന്ധിച്ചെടുത്തോളം ഭാവിയില്‍ അന്ത്യനാള്‍ വരെ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ച് നാമിപ്പോള്‍ തന്നെ വ്യഖ്യാനിച്ചെഴുതേണ്ടതില്ല. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളെ, ചില വിഷയങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. വെളിപ്പെടുത്തപ്പെടുകയാണെങ്കില്‍ അവ നിങ്ങള്‍ക്ക് വിഷമം സൃഷ്ടിക്കും.'(അല്‍മാഇദ: 101).

4- അതുപോലെത്തന്നെ ഖുര്‍ആനിലെ ഒരു സൂക്തമെടുത്ത് അതിന് തൊട്ട് മുമ്പുള്ള സൂക്തങ്ങളോടും ശേഷം വരുന്ന സൂക്തങ്ങളോടും ചേര്‍ത്ത് വിശകലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും സൂക്തത്തില്‍ നിന്ന് സന്ദര്‍ഭാനുസൃതമായി വാക്കുകള്‍ കളയരുത്. അതില്‍ നമുക്ക് അറിയാവുന്ന കാര്യങ്ങളുടെ ശാസ്ത്രീയാത്ഭുതങ്ങള്‍ മാത്രം നാം വിശകലനം ചെയ്യുകയും ബാക്കിയുള്ളതില്‍ മൗനം ദീക്ഷിക്കുകയും ചെയ്യുക. ഉദാഹരണത്തിന് ‘നാം അവര്‍ക്ക് ഇരുമ്പ് ഇറക്കിക്കൊടുത്തു'(അല്‍ഹദീദ്: 25) എന്നതിന് മാത്രം വ്യഖ്യാനം നല്‍കി അതിനോട് അഭേദ്യ ബന്ധമുള്ള സൂക്തത്തിന്‍റെ ബാക്കി കാര്യങ്ങളില്‍ മൗനിയാവുക. അല്ലാഹു പറയുന്നു: ‘നിശ്ചയം, നമ്മുടെ സന്ദേശവാഹകരെ സ്പശ്ട ദൃഷ്ടാന്തങ്ങളുമായി നാം നിയോഗിക്കുകയും ജനങ്ങള്‍ക്ക് നീതിപൂര്‍വ്വം ജീവിക്കാനായി അവരൊന്നിച്ച് വേദവും നീതിനിഷ്ഠയും നാം അവതരിപ്പിക്കുകയും ചെയ്തു. കടുത്ത ആക്രമണക്കരുത്തും ജനങ്ങള്‍ക്ക് ഉപകാരവുമുള്ള ഇരുമ്പും നാം ലഭ്യമാക്കി. അദൃശ്യാവസ്ഥയില്‍ അല്ലാഹുവിനെയും ദൂതൻമാരെയും പിന്തുണക്കുന്നവരെ തിരിച്ചറിയാന്‍ കൂടിയാണിത്. അല്ലാഹു ശക്തനും പ്രതാപിയും തന്നെയത്രേ.'(അല്‍ഹദീദ്: 25).

5- ഖുര്‍ആനിക വചനങ്ങളെയും തിരുമൊഴികളെയും സാങ്കല്‍പിക ജ്ഞാനം കൊണ്ട് ഒരിക്കലും വ്യഖ്യാനിക്കാന്‍ ശ്രമിക്കരുത്. കാരണം ഇത്തരം സങ്കല്‍പങ്ങളും നിരീക്ഷണങ്ങളും വെറും അനുമാനങ്ങള്‍ മാത്രമാണ്. അത് ചിലപ്പോള്‍ ശരിയാവുകയും മറ്റു ചിലപ്പോള്‍ പിഴക്കുകയും ചെയ്യും. ഏതെങ്കിലുമൊരു വ്യഖ്യാതാവ് ഈ രീതിയില്‍ ചെയ്താല്‍ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ ചിന്തകൻമാരുടെ വെറും അനുമാനങ്ങളായി മാറും. ഈയൊരു സാഹചര്യത്തില്‍ ഖുര്‍ആനിലെയും ഹദീസിലെയും ശാസ്ത്രീയാത്ഭുതങ്ങളെ വ്യാഖ്യാനിക്കേണ്ടെന്ന് പറയുന്നവരുടെ പക്ഷം പിടക്കാന്‍ നാം നിര്‍ബന്ധിതരാകും. കാരണം തെറ്റായ ജ്ഞാനം അടിസ്ഥാനമാക്കിയുള്ള ഏത് വ്യഖ്യാനമാണ് ശരിയായ വ്യഖ്യാനമായി മാറുക. അതിനാല്‍ തന്നെ വ്യഖ്യാനങ്ങള്‍ നിര്‍ബന്ധമായും സ്ഥിരപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍, സൂക്ഷ്മത, ആഴമേറിയ പഠനം, ശരിയായ വ്യഖ്യാന രീതി എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കണം.

6- വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത വിജ്ഞാന ശാഖകളിലായി വൈജ്ഞാനിക വസ്തുതകളെ വ്യക്തമാക്കിയിട്ടുള്ളത് ചിലയിടത്ത് അതിന്‍റെ ശരിയായ രീതിയിലും മറ്റു ചിലയിടത്ത് ആലങ്കാരികവുമായാണ്. ആലങ്കാരികമായി പറയാത്തിടത്ത് നിര്‍ബന്ധമായും അതിന്‍റെ ബാഹ്യമായ അര്‍ത്ഥത്തിലായിരിക്കണം വ്യഖ്യാനിക്കേണ്ടത്. അല്ലായെങ്കില്‍ അത് ചിലപ്പോള്‍ തെറ്റായ വ്യഖ്യാനമായി മാറിയേക്കാം. ഈ പറഞ്ഞ നിയമസംഹിതകള്‍ക്കനുസൃതമായി അല്ല വ്യഖ്യാനിക്കുന്നതെങ്കില്‍ അതെന്തായാലും തെറ്റിലേക്കായിരിക്കും ചെന്നെത്തുക.

7- വ്യഖ്യാതാക്കള്‍ ഓരോരുത്തര്‍ക്കും താന്‍ വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് ശാസ്ത്രീയമായ രീതിയില്‍ വ്യഖ്യാനിക്കുന്നതെന്ന പൂര്‍ണ്ണ ബോധം ഉണ്ടായിരിക്കണം. വ്യഖ്യാനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായത് വിശുദ്ധ ഖുര്‍ആനാണെന്നും അതിന് ശേഷം ഹദീസാണെന്നുമുള്ള ബോധ്യവും ഉണ്ടായിരിക്കണം.

Also read: മാല്‍ക്കം എക്‌സ് എന്ന തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യന്‍

8- വിശ്രൂതരായ പണ്ഡിതൻമാര്‍ക്കല്ലാതെ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ഒരുപാട് ജ്ഞാനങ്ങള്‍ ഖുര്‍ആനിലും ഹദീസിലും ഒളിഞ്ഞ് കിടക്കുന്നുണ്ട്. അതിനാല്‍ തന്നെ ചിലര്‍ വിചാരിക്കുന്നത് പോലെ ഖുര്‍ആനിലെയും ഹദീസിലെയും ശാസ്ത്രീയാത്ഭുതങ്ങളെവിശദീകരിക്കല്‍ അത്ര എളുപ്പമൊന്നുമല്ല. അവ രണ്ടിന്‍റെയും ആഴങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴെല്ലാം പണ്ഡിതډാര്‍ക്കെല്ലാം പുതിയ വെളിച്ചവും ജ്ഞാനവും ലഭിച്ചിട്ടുണ്ട്. പക്ഷെ, ഒരിക്കലും പരിപൂര്‍ണ്ണമായ ജ്ഞാനം കരസ്ഥമാക്കാനായിട്ടില്ല. കാരണം, അത് അല്ലാഹുവിന് മാത്രം അറിയുന്നതാണ്. അല്ലാഹുവിന്‍റെ ഒരു വാക്കില്‍ തന്നെ വ്യത്യസ്ത വൈജ്ഞാനിക ശാഖകളിലൂടെ ജനങ്ങള്‍ മനസ്സിലാക്കിയ ജ്ഞാനമെല്ലാം അടങ്ങിയിട്ടുണ്ടാകും. അതേ അല്ലാഹു തന്നെ തന്‍റെ അടിമകളോട് പ്രാപഞ്ചിക സത്യങ്ങളില്‍ ചിന്തിക്കാന്‍ കല്‍പ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘അങ്ങനെ വിശുദ്ധ ഖുര്‍ആന്‍ നാം പാരായണം ചെയ്ത് തരമ്പോള്‍ നിങ്ങള്‍ അനുധാവനം ചെയ്യുക. പിന്നീടതിന്‍റെ പ്രതിപാദനവും നമ്മുടെ ബാധ്യതതന്നെ.'(അല്‍ഖിയാമ: 18,19), ‘ഇതു സത്യം തന്നെയാണെന്ന് അവര്‍ക്ക് സ്പഷ്ടമാകും വിധം ചക്രവാളങ്ങളിലും അവരില്‍ തന്നെയും പിന്നീട് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് നാം ഗോചരീഭവിപ്പിക്കുന്നതാണ്.'(ഫുസ്സിലത്ത്: 53).

വിവ. മുഹമ്മദ് അഹ്സന്‍ പുല്ലൂർ

Facebook Comments
Related Articles
Close
Close