Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പാരായണ ശാസ്ത്രം (علم التجويد) – 8

ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സുകൂനുള്ള ലാമുകള്‍ (اللاَّمَاتُ السَّوَاكِن) മൂന്ന് ഇനങ്ങളാണ്. 1. നാമങ്ങളോടു ചേര്‍ന്നുവരുന്ന ലാമ് = (لاَمُ التَّعْرِيف (ال 2. ക്രിയയോട് ചേര്‍ന്നുവരുന്ന ലാമ് = لاَمُ الْفِعْل 3. കേവലാക്ഷരമായ ലാമ് = لاَمُ الْحَرْف

കേവലാക്ഷരങ്ങളില്‍ കാണപ്പെടുന്ന സുകൂനുള്ള ലാമ്
കേവലാക്ഷരങ്ങളില്‍ കാണപ്പെടുന്ന سُكُون ഉള്ള لاَم . ഉദാ: هَلْ، بَلْ . ഇതു രണ്ടും മാത്രമേ ഈ ഇനത്തില്‍ ഖുര്‍ആനില്‍ വന്നിട്ടുള്ളൂ.

a) ലാമിനെ വ്യക്തമാക്കല്‍
لاَمُ الْحَرْف ന് ശേഷം ل ، ر എന്നിവയല്ലാത്ത ഏത് അക്ഷരം വന്നാലും لاَم നെ വ്യക്തമായി ഉച്ചരിക്കണം

ഉദാഹരണം

سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلْأَعْرَابِ شَغَلَتْنَآ أَمْوَٰلُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِى قُلُوبِهِمْ ۚ قُلْ فَمَن يَمْلِكُ لَكُم مِّنَ ٱللَّهِ شَيْـًٔا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًۢا ۚ بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيرًۢا﴿١١﴾

b) മറ്റൊന്നിലേക്ക് ചേര്‍ക്കല്‍
ل ، ر എന്നിവ ശേഷം വരുമ്പോള്‍ لاَمُ الْحَرْف ലയിപ്പിക്കപ്പെടണം. ഉദാ: بَل رَّفَعَهُ الله ، كَلاَّ بَل لاَّ تُكْرِمُونَ الْيَتِيمَ. എന്നാല്‍ بَلْ رَانَ എന്നതിന് ഈ നിയമം ബാധകമല്ല. അവിടെ لاَم വ്യക്തമായി ഉച്ചരിക്കപ്പെടണം.

ഉദാഹരണം

قَالَ بَل رَّبُّكُمْ رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلَّذِى فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّٰهِدِينَ﴿٥٦﴾

ക്രിയകളോടൊപ്പം വരുന്ന സുകൂനുള്ള ലാമ്
مَاضِي യോ مُضَارِع ഓ أَمْر ഓ ആയ ക്രിയകളോടൊപ്പം വരുന്ന സുകൂനുള്ള لاَم. അത് ക്രിയയുടെ മധ്യത്തിലായാലും ശരി, അറ്റത്തായായും ശരി. ഉദാ: قُلْ، أَرْسَلْنَا ഇതിന് രണ്ടവസ്ഥകളുണ്ട്. 1. الإِدْغَام 2. الإِظْهَار

a) ലാമിനെ വ്യക്തമാക്കല്‍
ل ر ، എന്നിവയല്ലാതെ മറ്റു 26 അക്ഷരങ്ങളോടൊപ്പം لاَمُ الْفِعْلِ വന്നാല്‍ വ്യക്തമായി ഉച്ചരിക്കപ്പെടണം. ഉദാ: وَجَعَلْنَا ، قُلْ نَعَمْ

ഉദാഹരണം

وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوٓا۟ ۖ إِنَّمَا صَنَعُوا۟ كَيْدُ سَٰحِرٍۢ ۖ وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ﴿٦٩﴾

b) മറ്റൊന്നിലേക്ക് ചേര്‍ക്കല്‍
لاَمُ الْفِعْلِ ന് ശേഷം لاَم അല്ലെങ്കില്‍ رَاء വന്നാല്‍ നിരുപാധികം إِدْغَام ചെയ്യപ്പെടും. ഉദാ: قُل لاَّ أَسْأَلُكُمْ ، قُل رَّبِّي

ഉദാഹരണം

فَتَعَٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۗ وَلَا تَعْجَلْ بِٱلْقُرْءَانِ مِن قَبْلِ أَن يُقْضَىٰٓ إِلَيْكَ وَحْيُهُۥ ۖ وَقُل رَّبِّ زِدْنِى عِلْمًۭا﴿١١٤﴾

നാമങ്ങളോട് ചേര്‍ന്ന് വരുന്ന ലാമ്
നാമങ്ങളോട് ചേര്‍ന്നുവരുന്ന لاَم ആണിത്. ഇത് രണ്ട് വിധമുണ്ട്. ഒന്ന്, അവിഭാജ്യമായവ. അഥവാ (ال) കൂടാതെ സ്വതന്ത്രമായ അസ്ഥിത്വമില്ലാത്തവ. ഉദാ: اَلَّذِي ، اَلَّذَانِ ، اَلَّذِينَ ، اَللاَّئِي ، اَللاَّتِي ഇതില്‍ إِدْغَام നിര്‍ബന്ധമാണ്. എന്നാല്‍ اَلْيَسَع ، اَلْآنَ എന്നിവ പോലുള്ളതില്‍ لاَم നെ വ്യക്തമാക്കണം (إِظْهَار).

a) ലാമിന് ശേഷം വരുന്ന അക്ഷരത്തോട് ചേര്‍ത്ത് ഒരക്ഷരമാക്കി ഉച്ചരിക്കപ്പെടുന്നത്
لاَم ന് ശേഷം വരുന്ന അക്ഷരത്തോടു ചേര്‍ത്ത് ഒരക്ഷരമായി ഉച്ചരിക്കുക. ഉദാ: اَلشَّمْسُ ഇവിടെ لاَم വെളിവാകുന്നില്ല. (സൂര്യനടുത്ത് നക്ഷത്രങ്ങള്‍ വെളിവാകാത്തതുപോലെ). ഈ ലാം (الاَّمُ الشَّمْسِيَّة) എന്ന പേരില്‍ അറിയപ്പെടുന്നു. ഇങ്ങനെ ചേര്‍ത്തുച്ചരിക്കേണ്ട 14 അക്ഷരങ്ങളാണുള്ളത്. ت، ث، د، ذ، ر، ز، س، ش، ص، ض، ط ، ظ ، ل، ن എന്നിവയാണവ.

ഉദാഹരണം

وَٱلنَّٰزِعَٰتِ غَرْقًۭا﴿١﴾

b) ലാമിന് ശേഷം വരുന്ന അക്ഷരത്തോട് ചേര്‍ത്ത് ഒരക്ഷരമായി ഉച്ചരിക്കപ്പെടാത്തത്
لاَم നെ വെളിവാക്കി ഉച്ചരിക്കുക. ഉദാ: اَلْقَمَرُ. ഇതിലെ لاَمന്റെ ശബ്ദം വെളിവാകുന്നു. (ചന്ദ്രന്റെ അടുത്ത് നക്ഷത്രങ്ങള്‍ വെളിവാകുന്നതു പോലെ). ഇത് الاَّمُ الْقَمَرِيَّة എന്ന പേരില്‍ അറിയപ്പെടുന്നു. ഇങ്ങനെ വെളിവാക്കി ഉച്ചരിക്കേണ്ട അക്ഷരങ്ങള്‍ 14 ആകുന്നു. ا، ب، ج، ح، خ، ع، غ، ف، ق، ك، م، هـ ، و، ي എന്നിവയാണവ.

ഉദാഹരണം

وَإِذَا ٱلْجِبَالُ سُيِّرَتْ﴿٣﴾

( തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles