സാദൃശ്യമുള്ള അക്ഷരങ്ങള്‍ ചേര്‍ന്ന് വരുമ്പോള്‍
ഉച്ചാരണത്തിലോ വിശേഷണത്തിലോ സാദൃശ്യമുള്ള അക്ഷരങ്ങളെ മൂന്നായി തരം തിരിക്കാം: 1. اَلْمُتَمَاثِلاَنِ 2. اَلْمُتَقَارِبَانِ 3. اَلْمُتَجَانِسَانِ
ഒരേ അക്ഷരങ്ങള്‍
അക്ഷരങ്ങളുടെ ഉല്‍ഭവസ്ഥാനവും വിശേഷണവും ഒത്ത ഒരേ വര്‍ഗത്തില്‍പെട്ട അക്ഷരങ്ങളാണ് (രണ്ട് بَاء കള്‍, രണ്ട് تَاء കള്‍) ഇതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്.
a) നിരുപാധികം
ഉല്‍ഭവസ്ഥാനവും വിശേഷണവും ഒത്ത ഒരേ വര്‍ഗത്തില്‍പെട്ട രണ്ട് അക്ഷരങ്ങളില്‍ ഒന്നാമത്തേത് حَرْكَة ഉള്ളതും രണ്ടാമത്തേത് سُكُون ഉള്ളതുമാവുക. ഇവിടെ إِظْهَار (വ്യക്തമായി ഉച്ചരിക്കല്‍) നിര്‍ബന്ധം.
ഉദാഹരണം
۞ مَا نَنسَخْ مِنْ ءَايَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍۢ مِّنْهَآ أَوْ مِثْلِهَآ ۗ أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿١٠٦﴾
b) വലുത്
ഉല്‍ഭവസ്ഥാനവും വിശേഷണവും ഒത്ത ഒരേ വര്‍ഗത്തില്‍പെട്ട രണ്ട് അക്ഷരങ്ങളും حَرْكَة ഉള്ളതാവുക. ഇവിടെ إِظْهَار (വ്യക്തമായി ഉച്ചരിക്കല്‍) നിര്‍ബന്ധം. അതേസമയം (تَأْمَنَّا) എന്നതില്‍ ഈ നിയമം ബാധകമല്ല. അവിടെ إِدْغَام ആണ് ചെയ്യേണ്ടത്. ഇവിടെ യാഥാര്‍ത്ഥത്തില്‍ (تَأْمَنُنَا) എന്നാണുള്ളതെങ്കിലും (تَأْمَنَّا) എന്ന് രണ്ട് നൂനുകളും ചേര്‍ത്താണ് ഉച്ചരിക്കേണ്ടത്.
ഉദാഹരണം
إِذْ قَالَ لَهُۥ رَبُّهُۥٓ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ ٱلْعَٰلَمِينَ﴿١٣١﴾
c) ചെറുത്
ഉല്‍ഭവസ്ഥാനവും വിശേഷണവും ഒത്ത ഒരേ വര്‍ഗത്തില്‍ പെട്ട രണ്ട് അക്ഷങ്ങളില്‍ ആദ്യത്തേത് سُكُون ഉള്ളതും രണ്ടാമത്തേത് حَرْكَة ഉള്ളതും ആവുക. ഇതില്‍ إِدْغَام ചെയ്യല്‍ (سُكُون ഉള്ള അക്ഷരത്തെ ശേഷം വരുന്ന حَرْكَة ഉള്ള അക്ഷരത്തോടു ചേര്‍ത്ത് ഒരക്ഷരമാക്കി ഉച്ചരിക്കുന്നതിന്നാണ് إِدْغَام എന്നു പറയുന്നത്) നിര്‍ബന്ധമാണ്. അതേ സമയം താഴെ പറയുന്ന സ്ഥലങ്ങളില്‍ إِدْغَام പാടില്ല. 1. പ്രസ്തുത അക്ഷരങ്ങളില്‍ ആദ്യത്തേത് هَاءُ السَّكْتَة ആവുക. ഉദാ: مَا أَغْنَى عَنِّي مَالِيَهْ هَلَكَ عَنِّي سُلْطَانِيَهْ. ഇവിടെ إِظْهَار ചെയ്യണം. 2. പ്രസ്തുത അക്ഷരങ്ങളില്‍ ആദ്യത്തേത് ദീര്‍ഘത്തി (مَدَ) ന്റെ അക്ഷരമാവുക. ഉദാ: قَالُوا وَهُمْ ، اَلَّذِي يُوَسْوِسُ ،
ഉദാഹരണം
أَءُنزِلَ عَلَيْهِ ٱلذِّكْرُ مِنۢ بَيْنِنَا ۚ بَلْ هُمْ فِى شَكٍّۢ مِّن ذِكْرِى ۖ بَل لَّمَّا يَذُوقُوا۟ عَذَابِ﴿٨﴾
അടുത്ത അക്ഷരങ്ങള്‍
ഉല്‍ഭവസ്ഥാനത്തിലും വിശേഷണങ്ങളിലും അടുത്ത, അല്ലെങ്കില്‍ ഉല്‍ഭവസ്ഥാനത്തില്‍ മാത്രം അടുത്ത, അതുമല്ലെങ്കില്‍ വിശേഷണത്തില്‍ മാത്രം അടുത്ത അക്ഷരങ്ങള്‍.
a) നിരുപാധികം
പ്രസ്തുത രണ്ടക്ഷരങ്ങളില്‍ ആദ്യത്തേത് حَرْكَة ഉള്ളതും രണ്ടാമത്തേത് سُكُون ഉള്ളതും ആവുക. ഇതില്‍ إِظْهَار (വ്യക്തമായി ഉച്ചരിക്കല്‍) നിര്‍ബന്ധം.
ഉദാഹരണം
وَلَا يَسْتَثْنُونَ﴿١٨﴾
b) വലുത്
പ്രസ്തുത രണ്ടക്ഷരങ്ങളും حَرْكَة ഉള്ളതാവുക. ഇതില്‍ إِظْهَار (വ്യക്തമായി ഉച്ചരിക്കല്‍) നിര്‍ബന്ധം.
ഉദാഹരണം
قَٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ﴿١١٢﴾
c) ചെറുത്
പ്രസ്തുത രണ്ടക്ഷരങ്ങളില്‍ ആദ്യത്തേത് سُكُون ഉള്ളതും രണ്ടാമത്തേത് حَرْكَة ഉള്ളതുമാവുക. ഇവിടെ إِظْهَار (വ്യക്തമായി ഉച്ചരിക്കല്‍) നിര്‍ബന്ധം. അതേസമയം لاَم, رَاء എന്നിവ അടുത്തടുത്തുവന്നാല്‍ بَلْ رَانَ എന്നതിലൊഴികെ ബാക്കി എല്ലായിടത്തും إِدْغَام (സുകൂന്‍ ഉള്ള അക്ഷരത്തെ ശേഷം വരുന്ന حَرْكَة ഉള്ള അക്ഷരത്തോടു ചേര്‍ത്ത് ഒരക്ഷരമാക്കി ഉച്ചരിക്കുന്നതിന്നാണ് إِدْغَام എന്നു പറയുന്നത്) നിര്‍ബന്ധമാണ്.
ഉദാഹരണം
كَذَّبَتْ ثَمُودُ بِطَغْوَىٰهَآ﴿١١﴾
ഒരേ വര്‍ഗത്തില്‍ പെട്ട അക്ഷരങ്ങള്‍
അക്ഷരങ്ങളുടെ ഉല്‍ഭവസ്ഥാനം ഒന്നാവുകയും വിശേഷണങ്ങള്‍ വ്യത്യസ്തമാവുകയും ചെയ്യുക. ഉദാ: د، ت أُجِيبَت دَّعْوَتُكُمَا , قَد تَّبَيَّنَ
a) നിരുപാധികം
പ്രസ്തുത രണ്ടക്ഷരങ്ങളില്‍ ആദ്യത്തേത് حَرْكَة ഉള്ളതും രണ്ടാമത്തേത് سُكُون ഉള്ളതും ആവുക. ഇതില്‍ إِظْهَار (വ്യക്തമായി ഉച്ചരിക്കല്‍) നിര്‍ബന്ധം. ഉദാ: تَدْرِي ، أَفَتَطْمَعُون
ഉദാഹരണം
بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ﴿٤٦﴾
b) വലുത്
പ്രസ്തുത രണ്ടക്ഷരങ്ങളും حَرْكَة ഉള്ളതാവുക. ഇതില്‍ إِظْهَار (വ്യക്തമായി ഉച്ചരിക്കല്‍) നിര്‍ബന്ധം. ഉദാ: اَلَّذِينَ آمَنُوا وَعَمِلُوا الصّالِحَاتِ طُوبَى لَهُمْ
ഉദാഹരണം
ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ طُوبَىٰ لَهُمْ وَحُسْنُ مَـَٔابٍۢ﴿٢٩﴾
c) ചെറുത്
പ്രസ്തുത രണ്ടക്ഷരങ്ങളില്‍ ആദ്യത്തേത് سُكُون ഉള്ളതും രണ്ടാമത്തേത് حَرْكَة ഉള്ളതുമാവുക. ഇതില്‍ إِظْهَار (വ്യക്തമായി ഉച്ചരിക്കല്‍) നിര്‍ബന്ധമാണ്. താഴെ പറയുന്ന ഏഴ് സ്ഥലങ്ങളില്‍ ഒഴികെ. അതില്‍ إِدْغَام നിര്‍ബന്ധം. 1. بَاء ന് ശേഷം إرْكَب مَّعَنا – ميم 2. تَاء ന് ശേഷം أَثْقَلَت دَّعَوَا – دَال 3. تَاء ന് ശേഷം وَقَالَت طَّائِفَةٌ – طَاء 4. ثَ ന് ശേഷം يَلْهَث ذَّلِكَ – ذ 5. دَال ന് ശേഷം وَمَهَّدْتُ – تَاء 6. ذَال ന് ശേഷം إِذ ظَّلَمْتُمْ – ظَاء 7. طَاء ന് ശേഷം عَلَى مَا فَرَّطتُّ – تَاء
ഉദാഹരണം
هُمْ وَأَزْوَٰجُهُمْ فِى ظِلَٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ﴿٥٦﴾
( അവസാനിച്ചു )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5