ഭാഷാർത്ഥം: ആധിക്യം, വർധനവ്. സാങ്കേതികാർത്ഥം: فَتْح ന് ശേഷം أَلِف ഉം ضَمّ ന് ശേഷം سُكُون ഉള്ള وَاو ഉം كَسْر ന് ശേഷം سُكُون ഉള്ള يَاء ഉം വരുമ്പോൾ ഈ അക്ഷരങ്ങൾ (ا، و، ي) കൊണ്ട് ആ حَرْكَة കളുടെ ശബ്ദത്തെ ദീർഘിപ്പിക്കുന്നതിനാണ് مَدّ എന്നു പറയുന്നത്.
സാധാരണ ദീർഘത്തേക്കാൾ കൂടിയത്
സാധാരണ ദീർഘത്തേക്കാൾ കൂടിയതാണ് ഇത്. രണ്ടു കാരണങ്ങളാലാണ് ഈ മദ്ദുണ്ടാകുന്നത്. 1. മദ്ദക്ഷരത്തിന് ശേഷം هَمْزَة വരിക. ഉദാ: سَمَاء، تَبُوء، يُسِيءُ. 2. മദ്ദക്ഷരത്തിന് ശേഷം سُكُون ഉള്ള അക്ഷരങ്ങൾ വരിക. ഉദാ: اَلْحَاقَّة. രണ്ടവസ്ഥയിലും സാധാരണയിൽ കവിഞ്ഞ ദീർഘം വേണ്ടിവരും. هَمْزَة യുടേയും سُكُون ന്റെയും ഉച്ചാരണം സുഖകരമാക്കുകയാണ് കൂടുതൽ നീട്ടുന്നതിലുള്ള രഹസ്യം. ആറനക്കം വരെയാണ് ഇതിന്റെ ദൈർഘ്യം.
അനിവാര്യമായ ദീർഘം
മദ്ദക്ഷരത്തിന് ശേഷം അതേ പദത്തിൽ/അക്ഷരത്തിൽ سُكُون നിർബന്ധമായി വരുന്നതിനാലുണ്ടാകുന്ന മദ്ദ്. ചേർത്തോതുമ്പോഴും വിരാമവേളയിലും ഇത് ബാധകമാണ്. ഈ മദ്ദിനെ 6 അനക്കത്തോളം ദീർഘിപ്പിക്കൽ നിർബന്ധമാണ്. ഉദാ: الصَّاخَّة , الم ഇവിടെ الصَّاخَّة എന്ന പദത്തിൽ മദ്ദക്ഷരമായ أَلفന് ശേഷം خَّـ എന്ന شَدّ ഉള്ള അക്ഷരം خْخَـ ചേർന്നുണ്ടായതാണ്. അപ്പോൾ الصَّاخْخَة എന്നായിത്തീരുന്നു. അതുപോലെ الم എന്നത് പിരിച്ചെഴുതുമ്പോൾ أَلِفْ لاَمْ مِيمْ എന്നായിത്തീരുന്നു. മേൽ പറഞ്ഞ ഉദാഹരണങ്ങളിൽ മദ്ദക്ഷരത്തിന് ശേഷം سُكُون വന്നാതായി കാണാം. സൂറത്തുകളുടെ തുടക്കത്തിൽ الم , حم തുടങ്ങിയ ഒറ്റപ്പദങ്ങളിൽ (اَلْحُرُوفُ الْمُقَطَّعَة) ആകെ വന്നിട്ടുള്ള 14 അക്ഷരങ്ങളിൽ س ن ق ص ع ل م ك എന്നീ 8 അക്ഷരങ്ങളിൽ مَدُّ لاَزِم ആകുന്നു. ബാക്കിയുള്ള ح ي ط هـ ر എന്നീ 5 അക്ഷരങ്ങളിൽ مَدّ أَصْلِي ആണ്. أَلِف ൽ മദ്ദ് ഇല്ല.
a) ദീർഘാക്ഷരത്തിന് ശേഷം സുകൂൻ വരിക
ഒരു പദത്തിൽ മദ്ദക്ഷരത്തിന് ശേഷം സുകുനുള്ള അക്ഷരം വരിക. ഇവിടെ 6 അനക്കം ദൈർഘ്യത്തോടെ ഉച്ചരിക്കൽ നിർബന്ധം.
ഉദാഹരണം
أَثُمَّ إِذَا مَا وَقَعَ ءَامَنتُم بِهِۦٓ ۚ ءَآلْـَٰٔنَ وَقَدْ كُنتُم بِهِۦ تَسْتَعْجِلُونَ﴿٥١﴾
b) ഒരേ പദത്തിൽ ഇരട്ടിപ്പുള്ള അക്ഷരം വരിക
ഒരേ പദത്തിൽ മദ്ദക്ഷരത്തിന് ശേഷം شَدّ ഉള്ള അക്ഷരം വരിക. ഇവിടെ 6 അനക്കം ദൈർഘ്യത്തോടെ ഉച്ചരിക്കൽ നിർബന്ധം.
ഉദാഹരണം
فَمَنْ حَآجَّكَ فِيهِ مِنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ فَقُلْ تَعَالَوْا۟ نَدْعُ أَبْنَآءَنَا وَأَبْنَآءَكُمْ وَنِسَآءَنَا وَنِسَآءَكُمْ وَأَنفُسَنَا وَأَنفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَل لَّعْنَتَ ٱللَّهِ عَلَى ٱلْكَٰذِبِينَ﴿٦١﴾
c) ദീർഘാക്ഷരത്തിന് ശേഷം അടിസ്ഥാനപരമായ സുകൂൻ വരിക
മദ്ദക്ഷരത്തിനുശേഷമുള്ള അക്ഷരത്തിൽ شَدّ ഇല്ലാതെ അടിസ്ഥാനപരമായ سُكُون വരിക. ശദ്ദോ രാഗമോ ഇല്ലാത്തതിനാലാണ് مُخَفَّف എന്ന പേര് ലഭിച്ചത്. കുറിപ്പ്: സൂറതുകളുടെ തുടക്കത്തിൽ കാണപ്പെടുന്ന 14 അക്ഷരങ്ങളെ ( ا ر س ن ق ص ع ل م ك ح ي ط هـ ) നാലായി വിഭജിക്കാം. 1) മൂന്ന് അക്ഷരങ്ങൾ അടങ്ങിയതും മധ്യത്തിൽ മദ്ദക്ഷരമുള്ളതുമായവ. (ك م س ل ن ق ص) എന്നീ 7 അക്ഷരങ്ങളാണ് ഇതിലുള്ളത്. ഇവ 6 അനക്കം ദൈർഘ്യത്തോടെ ഉച്ചരിക്കണം. 2) മൂന്ന് അക്ഷരങ്ങൾ അടങ്ങിയതും മധ്യത്തിൽ ലീൻ അക്ഷര (عين) മുള്ളതുമായത്. 4 മുതൽ 6 അനക്കം വരെ ദൈർഘ്യം ആവാം. 3) രണ്ട് അക്ഷരങ്ങൾ അടങ്ങിയതും രണ്ടാമത്തേത് മദ്ദക്ഷരമായതുമായവ. (ح ي ط هـ ر) എന്നീ അഞ്ച് അക്ഷങ്ങളാണ് ഇതിനുള്ളത്. 2 അനക്കമാണ് ഇതിന്റെ ദൈർഘ്യം. 4) മൂന്ന് അക്ഷരങ്ങളുള്ളതും മധ്യത്തിൽ മദ്ദക്ഷമില്ലാത്തതുമായവ. أَلِف ആണ് ഇതിന്റെ അക്ഷരം. ഇതിൽ അടിസ്ഥാനപരമായി ദീർഘം ഇല്ല.
ഉദാഹരണം
الٓر ۚ تِلْكَ ءَايَٰتُ ٱلْكِتَٰبِ ٱلْحَكِيمِ﴿١﴾
d) ദീർഘാക്ഷരത്തിന് ശേഷം ഇരട്ടിപ്പ് വരുമ്പോൾ
മദ്ദക്ഷരത്തിനു ശേഷമുള്ള അക്ഷരത്തിൽ ശദ്ദോടുകൂടി അടിസ്ഥാനപരമായ سُكُون വരിക. സൂറത്തുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങളിൽ (اَلْحُرُوفُ الْمُقَطَّعَة) മദ്ദക്ഷരത്തിനുശേഷം അടിസ്ഥാനപരമായ سُكُون വരുന്നതിനാൽ حَرْفِي എന്നും അവയുടെ ഉച്ചാരണത്തിലുണ്ടാകുന്ന കനം പരിഗണിച്ച് مُثَقَّل എന്നും പേര് ലഭിച്ചു. 6 അനക്കമാണ് ഇതിന്റെ ദൈർഘ്യം.
ഉദാഹരണം
الٓمٓ﴿١﴾
രണ്ടാമത്തെ ഹംസഃ മദ്ദക്ഷരമായി മാറ്റപ്പെടൽ
ഒരു പദത്തിൽ മദ്ദക്ഷരത്തിന് മുമ്പ് هَمْزَة വരികയും പ്രസ്തുത മദ്ദക്ഷരത്തിന് ശേഷം هَمْزَة യോ സുകൂനോ വരാതിരിക്കുകയും ചെയ്യുക. هَمْزَة മദ്ദക്ഷരമായി മാറുന്നതിനാലാണ് ഈ പേര് വന്നത്. حَرْكَة ഉള്ള ഒരു هَمْزَة യും സുകൂനുള്ള മറ്റൊരു هَمْزَة യും ഒരു പദത്തിൽ ഒന്നിച്ച് വന്നാൽ രണ്ടാമത്തെ هَمْزَة മദ്ദക്ഷരമായി മാറ്റപ്പെടും. ഒന്നാമത്തെ هَمْزَة ഫത്ഹ് ഉള്ളതാണെങ്കിൽ രണ്ടാമത്തേത് أَلِف ആയും (ഉദാ: آمَنُوا. യഥാർത്ഥത്തിൽ അത് ءَأْمَنُوا എന്നാണ്). ഒന്നാമത്തേത് كَسْر ഉള്ളതാണെങ്കിൽ രണ്ടാമത്തേത് يَاء ആയും (ഉദാ: إِيمَانًا യഥാർത്ഥത്തിൽ അത് إِئْمَانًا എന്നാണ്) ഒന്നാമത്തേത് ضَمّ ഉള്ളതാണെങ്കിൽ രണ്ടാമത്തേത് വാവ് ആയും മാറ്റപ്പെടുന്നു (ഉദാ: أُوتُوا . യഥാർത്ഥത്തിൽ അത് أُؤتُوا എന്നാണ്) രണ്ടനക്കമാണ് ഇതിന്റെ ദൈർഘ്യം.
ഉദാഹരണം
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَٰنًۭا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ﴿١٧٣﴾
വിരാമം കാരണം പുതുതായുണ്ടാകുന്ന സുകൂൻ
മദ്ദക്ഷരത്തിനു(ا، و، ي) ശേഷം നിറുത്തുന്നതിന് (وَقْف) വേണ്ടി سُكُون പുതുതായി വരുന്നതിനാലുണ്ടാകുന്ന مَدّ. ഇതിന്റെ ദൈർഘ്യം 2 അനക്കം മുതൽ 6 അനക്കം വരെ ആകാവുന്നതാണ്. ഉദാ: مَنَاصْ , مُسْتَقِيمْ , نَسْتَعِينْ (ഈ ഉദാഹരണങ്ങളുടെ അവസാനം കാണുന്ന സുകൂനുകൾ വഖ്ഫ് കാരണം പുതുതായി വന്നതാണ്. യഥാർത്ഥത്തിൽ അവ مَنَاصٍ , مُسْتَقِيمَ , نَسْتَعِينُ എന്നാണുള്ളത്) അതുപോലെ فَتْح നുശേഷം വരുന്ന സുകൂൻ ഉള്ള و، ي എന്നിവക്ക് ശേഷം وَقْف ചെയ്യുമ്പോൾ سُكُون പുതുതായി വരുന്നു. ഇതിനാലുണ്ടാകുന്ന മദ്ദിന് مَدُّ اللِّين എന്നു പറയുന്നു. ഇതിന്റെ ദൈർഘ്യം രണ്ടനക്കമാണ്. ഉദാ: خَوْفْ , بَيْتْ , قُرَيْشْ
ഉദാഹരണം
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ﴿٦﴾
ദീർഘാക്ഷരവും അടുത്തപദത്തിൽ ഹംസഃയും ചേർന്ന് വന്നത്
ഒരു പദത്തിന്റെ അവസാനത്തിൽ مَدّ അക്ഷരവും അടുത്ത പദത്തിന്റെ ആദ്യത്തിൽ هَمْزَة യും വന്നാൽ 5 അനക്കം വരെ നീട്ടുകയോ സാധാരണ مَدّ നൽകി മതിയാക്കുകയോ ചെയ്യാവുന്നതാണ്. هَمْزَة യും مَدّ അക്ഷരവും രണ്ടുപദങ്ങളിലായി വന്നതിനാലാണ് مُنْفَصِل (വേർപിരിഞ്ഞത്) എന്ന പേര് വന്നത്. ضَمّ ഉള്ള هَاء നോ كَسْر ഉള്ള يَاء നോ ശേഷം മറ്റൊരു പദത്തിന്റെ തുടക്കത്തിൽ هَمْزَة വന്നാലും ചേർത്തോതുമ്പോൾ ഈ നിയമം ബാധകമാണ്.
ഉദാഹരണം
إِنَّ ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَٰٓئِكَ بَعْضُهُمْ أَوْلِيَآءُ بَعْضٍۢ ۚ وَٱلَّذِينَ ءَامَنُوا۟ وَلَمْ يُهَاجِرُوا۟ مَا لَكُم مِّن وَلَٰيَتِهِم مِّن شَىْءٍ حَتَّىٰ يُهَاجِرُوا۟ ۚ وَإِنِ ٱسْتَنصَرُوكُمْ فِى ٱلدِّينِ فَعَلَيْكُمُ ٱلنَّصْرُ إِلَّا عَلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَٰقٌۭ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ﴿٧٢﴾
ദീർഘാക്ഷരവും ഹംസഃയും ഒരേ പദത്തിൽ വന്നത്
مَدّ അക്ഷരവും هَمْزَة യും ഒരേ പദത്തിൽ വരുമ്പോൾ കൂടുതൽ നീട്ടൽ നിർബന്ധമാണ്. (ദൈർഘ്യം നാലനക്കം. കൂടിയാൽ ആറനക്കം വരെ ആകാവുന്നതാണ്). مَدّ അക്ഷരവും هَمْزَة യും ഒരു പദത്തിൽ ചേർന്ന് വന്നതിനാലാണ് ഇതിന് مُتَصِل (ചേർന്നത്) എന്ന് പേരുവന്നത്. ഉദാ: جَاءَ , جِيءَ , يَسُوءُ , مَلاَئِكَة , هَؤُلاَءِ
ഉദാഹരണം
إِنَّ هَٰذَا كَانَ لَكُمْ جَزَآءًۭ وَكَانَ سَعْيُكُم مَّشْكُورًا﴿٢٢﴾
( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5