Current Date

Search
Close this search box.
Search
Close this search box.

സൂറ: കഹ്ഫിലെ കപ്പലും മതിലും കൊലയും

 أَمَّا السَّفِينَةُ فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَاءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا ﴿٧٩﴾ وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَن يُرْهِقَهُمَا طُغْيَانًا وَكُفْرًا ﴿٨٠﴾ فَأَرَدْنَا أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَاةً وَأَقْرَبَ رُحْمًا ﴿٨١﴾ وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَۚ وَمَا فَعَلْتُهُ عَنْ أَمْرِيۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا ﴿٨٢ ﴾ സൂറ: കഹ്ഫ് 79-82 )

സൂറ: കഹ്ഫിലെ 3 പദങ്ങൾ(فأردتُ),(فأراد ربك) ,(فأردنا) എന്നിങ്ങനെ മൂന്നു രീതിയിൽ പറഞ്ഞതിന്റെ രഹസ്യം എന്തായിരിക്കും? ഈ മൂന്ന് സർവ്വനാമങ്ങൾ തമ്മിലുള്ള മനോഹരവും ചിന്ത്യവുമായ വ്യത്യാസമെന്തായിക്കും?

കപ്പലിന്റെ കഥയിലെ فأردتُ അഥവാ ന്യൂനതയുണ്ടാക്കാൻ റബ്ബ് പറഞ്ഞിട്ടു പോലും ഖിദ്ർ (അ) ആ പണി തന്നിലേക്ക് ചേർത്താണ് പറഞ്ഞത്. കാരണം ന്യൂനത വരുത്തലിന്റെ ബാഹ്യമായ പാർശ്വമേ ആളുകൾ കാണുന്നുള്ളൂ. ആന്തരികമായ നന്മ പെട്ടെന്നാർക്കും പിടികിട്ടില്ല എന്നതിന്റെ ഉദാഹരണമാണല്ലോ മൂസ (അ) പോലും അദ്ദേഹത്തോട് ആ വിഷയത്തിൽ തർക്കിച്ചത്.

“ആ കപ്പലില്ലേ; അത് കടലിൽ കഠിനാധ്വാനം ചെയ്തുകഴിയുന്ന ഏതാനും പാവങ്ങളുടേതാണ്. അതിനാൽ ഞാനത് കേടുവരുത്തണമെന്ന് കരുതി. കാരണം അവർക്ക് മുന്നിൽ എല്ലാ നല്ല കപ്പലും ബലാൽക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു. 18:79

എന്നാൽ ആ മതിൽ പണിയുന്നതിന്റെ കഥ പ്രത്യക്ഷമായും പരോക്ഷമായും സംശുദ്ധവും സുഗ്രാഹ്യവും നേർക്കുനേരെ രണ്ട് അനാഥക്കുട്ടികളിലേക്ക് അതിന്റെ ഫലം എത്തിച്ചേരുന്നതും അവരുടെ നിധി അവർക്കുവേണ്ടി കണ്ടെടുക്കുന്നതിന് വേണ്ടിയുള്ള ഉദ്യമവുമായതിനാലാണ് فأراد ربك (നിന്റെ നാഥൻ കരുതി ) എന്ന് പറഞ്ഞത്.

“പിന്നെ ആ മതിലിന്റെ കാര്യം: അത് ആ പട്ടണത്തിലെ രണ്ട് അനാഥക്കുട്ടികളുടേതാണ്. അതിനടിയിൽ അവർക്കായി കരുതിവെച്ച ഒരു നിധിയുണ്ട്. അവരുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു. അതിനാൽ അവരിരുവരും പ്രായപൂർത്തിയെത്തി തങ്ങളുടെ നിധി പുറത്തെടുക്കണമെന്ന് നിന്റെ നാഥൻ ആഗ്രഹിച്ചു. ഇതൊക്കെയും നിന്റെ നാഥന്റെ അനുഗ്രഹമത്രെ. ഞാനെന്റെ സ്വന്തം ഹിതമനുസരിച്ച് ചെയ്തതല്ല ഇതൊന്നും. താങ്കൾക്കു ക്ഷമിക്കാൻ കഴിയാതിരുന്ന കാര്യങ്ങളുടെ പൊരുളിതാണ്. ” 18:82

നല്ല രക്ഷാകർത്താക്കളുടെ ധിക്കാരിയാവാൻ സാധ്യതയുള്ള മകനെ ഒഴിവാക്കി അവർക്ക് രണ്ടു ലോകത്തും ഉപകാരപ്പെടുന്ന ഉത്തമനായ മകനെ നല്കുവാൻ അല്ലാഹു നേരിട്ട് فأردنا വാക്ക് പറയുന്നതാണ് പ്രസ്തുത സംഭവങ്ങൾക്കിടയിൽ റബ്ബ് പറയുന്നത് : ആ ബാലന്റെ കാര്യമിതാണ്: അവന്റെ മാതാപിതാക്കൾ സത്യവിശ്വാസികളായിരുന്നു. എന്നാൽ ബാലൻ അവരെ അതിക്രമത്തിനും സത്യനിഷേധത്തിനും നിർബന്ധിതരാക്കുമെന്ന് നാം ഭയപ്പെട്ടു.അവരുടെ നാഥൻ അവനുപകരം അവനെക്കാൾ സദാചാര ശുദ്ധിയുള്ളവനും കുടുംബത്തോടു കൂടുതൽ അടുത്ത് ബന്ധപ്പെടുന്നവനുമായ ഒരു മകനെ നൽകണമെന്ന് നാം ആഗ്രഹിച്ചു. 18:80-81

ഓരോ വാക്കുകളിലും ഏറ്റവും ചുരുങ്ങിയ വിശദാംശങ്ങളിലും റബ്ബിലേക്ക് ചേർത്ത് ഉദ്ദേശിച്ചിരിക്കുന്നു എന്ന് പറഞ്ഞതിലെ അതി സൂക്ഷ്മതലങ്ങൾ (فأردتُ),(أراد ربك) ,(فأردنا) എന്നീ പദവിന്യാസങ്ങളിൽ ഉൾചേർന്നിരിക്കുന്നു.

റഫറൻസ് :
تفسير القرطبي – تفسير ابن كثير – بدائع الفوائد لابن القيم

Related Articles