Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പാരായണ ശാസ്ത്രം ( علم التجويد) – 1

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് പരിശുദ്ധ ഖുര്‍ആന്‍. അതിന്റെ പാരായണവും പഠനവും മനനവും ഏറ്റവും മഹത്തായ പ്രതിഫലവും പുണ്യവും ലഭിക്കുന്ന സല്‍കര്‍മങ്ങളില്‍ പെട്ടതാണ്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട ശൈലിയില്‍ തന്നെ അത് പാരായണം ചെയ്യുന്നതാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. മലക്ക് ജിബ്‌രീല്‍(അ) മുഹമ്മദ് നബി(സ)ക്കും, അദ്ദേഹം തന്റെ അനുചരന്‍മാര്‍ക്കും അവര്‍ തങ്ങളുടെ പിന്‍ഗാമികള്‍ക്കും എന്ന ക്രമത്തില്‍ ഓതിക്കേള്‍പിച്ചതാണ് ആ ശൈലി. ‘സാവധാനത്തിലും അക്ഷരസ്ഫുടതയോടും കൂടി നീ ഖുര്‍ആന്‍ പാരായണം ചെയ്യുക’ എന്ന ഖുര്‍ആന്‍ വാക്യവും, ‘ഖുര്‍ആനിനെ നിങ്ങളുടെ ശബ്ദം കൊണ്ട് അലങ്കരിക്കുക’ എന്ന നബിവചനവും ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നു. അക്ഷരങ്ങളുടെ ഉച്ചാരണ രീതി, വിശേഷണങ്ങള്‍, രാഗം, ദീര്‍ഘം, കനം കുറക്കല്‍, കനപ്പിക്കല്‍, വിരാമം തുടങ്ങിയ കാര്യങ്ങളാണ് അതിലെ പ്രതിപാദ്യം. അവ പഠിക്കലും അതനുസരിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യലും നിര്‍ബന്ധമാണെന്നാണ് പണ്ഡിതമതം. മൂന്ന് രീതികളാണ് ഖുര്‍ആന്‍ പാരായണത്തിന് നിശ്ചയിച്ചിട്ടുള്ളത്. 1. സാവധാനത്തിലുള്ള പാരായണം (الترتيل) 2. മധ്യനിലക്കുള്ള പാരായണം (التدوير) 3. വേഗതയോടുകൂടിയ പാരായണം (الحدر) ഇവ മൂന്നിലും പാരായണ നിയമങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. (തുടരും)

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles