സുകൂനുള്ള മീമ്
مَدّ ന്റെ അക്ഷരങ്ങള്‍ (ا، و، ي) ഒഴികെ മറ്റെല്ലാ അക്ഷരങ്ങള്‍ക്ക് മുമ്പും വരാവുന്ന سُكُون ഉള്ള مِيم .
ഉല്‍ഭവസ്ഥാനത്തിലും രൂപത്തിലും യോജിച്ച രണ്ടക്ഷരങ്ങളെ സംയോജിപ്പിക്കല്‍
ഭാഷാര്‍ഥം: ഒരു വസ്തുവിനെ മറ്റൊന്നിലേക്ക് പ്രവേശിപ്പിക്കുക. സാങ്കേതികാര്‍ഥം: سُكُون ഉള്ള അക്ഷരത്തെ حَرْكَة ഉള്ള മറ്റൊരക്ഷത്തിലേക്ക് ചേര്‍ത്ത് شَدّ ഉള്ള ഒരക്ഷരമാക്കി മാറ്റുക. ഉല്‍ഭവസ്ഥനത്തിലും രൂപത്തിലും യോജിച്ച രണ്ടക്ഷരങ്ങളെ സംയോജിപ്പിക്കുന്നതിനാല്‍ مِثْلَينِ (സാദൃശ്യമുള്ള) എന്നും ഒന്നാമത്തേത് سَاكِن (സുകൂന്‍ ഉള്ളത്) ഉം രണ്ടാമത്തേത് مُتَحَرِّك (ഹര്‍കത്തുള്ളത്) ഉം ആയതിനാല്‍ صَغِير എന്നും ചേര്‍ത്ത് വിളിക്കപ്പെടുന്നു. مِيم ആണ് ഇതിന്റെ അക്ഷരം.
ഉദാഹരണം:
أَفَبِهَٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ﴿٨١﴾
മറച്ചുവെക്കല്‍
ഭാഷാര്‍ഥം: മറച്ചുവെക്കല്‍. സാങ്കേതികാര്‍ഥം: രാഗ(മണിക്കല്‍)മുള്ളതോടൊപ്പം شَدّ ഇല്ലാതെ إِظْهَار നും إِدْغَام നും ഇടയിലുള്ള രൂപത്തില്‍ അക്ഷരം ഉച്ചരിക്കുക. بَاء ആണ് ഇതിന്റെ അക്ഷരം.
ഉദാഹരണം:
سَلْهُمْ أَيُّهُم بِذَٰلِكَ زَعِيمٌ﴿٤٠﴾
വ്യക്തമാക്കല്‍
ഭാഷാര്‍ഥം : വ്യക്തമാക്കല്‍ സാങ്കേതികാര്‍ഥം: മണിക്കല്‍ കൂടാതെ ഓരോ അക്ഷരവും അതിന്റെ ഉല്‍ഭവസ്ഥാനത്തുനിന്നു പുറപ്പെടുവിക്കല്‍. مِيم ന്റെ ഉല്‍ഭവസ്ഥാനം ചുണ്ടുകളായതിനാലാണ് الشَّفَوِي എന്ന് പേരുവിളിക്കുന്നത്. مِيم ഉം بَاء ഉം ഒഴികെയുള്ള 26 അക്ഷരങ്ങള്‍ ഈ ഇനത്തില്‍പെടുന്നു.
ഉദാഹരണം:
أَلَمْ نَجْعَلِ ٱلْأَرْضَ مِهَٰدًۭا﴿٦﴾
( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5