النُّونُ السَّاكِنَة : ഹറകത്ത് (حَرْكَة) ഇല്ലാത്തതും ശേഷമുള്ള അക്ഷരത്തിനനുസരിച്ച് ഉച്ചരിക്കപ്പെടുന്നതുമായ نُون التَّنْوِين : വിരാമത്തിലും ലിപിയിലും കളയപ്പെടുന്നതും ഉച്ചാരണത്തിലും ചേര്‍ത്തോതുമ്പോഴും വെളിവാകുന്നതുമായ, നാമത്തിന്റെ അവസാനത്തില്‍ വരുന്ന സുകൂന്‍ ഉള്ള نُون. പാരായണനിയമത്തില്‍ سُكُون ഉള്ള نُون ന്റെ നിയമം തന്നെയാണ് തന്‍വീനിനും. نُون നും تَنْوِين നും ശേഷം هَمْزَةُ الْوَصْل വന്നാല്‍ إِظْهَار، إِخْفَاء، إِدْغَام، إِقْلاَب എന്നിവയുടെ നിയമം അവ രണ്ടിനും ബാധകമാവുകയില്ല; മറിച്ച് രണ്ടും ഇകാരത്തോടു കൂടി ഉച്ചരിക്കപ്പെടുകയാണ് ചെയ്യുക. എന്നാല്‍ جَرّ ന്റെ അക്ഷരമായ مِنْ അകാരത്തോടു കൂടിയാണ് ഉച്ചരിക്കപ്പെടുക. نُون ന്റെയും തന്‍വീനിന്റെയും നിയമങ്ങള്‍ ചേര്‍ത്തോതുമ്പോള്‍ മാത്രമാണ് ബാധകമാവുക.
നൂനിനെ അവ്യക്തമാക്കല്‍
ഭാഷാര്‍ത്ഥം: അവ്യക്തമാക്കല്‍ സാങ്കേതികാര്‍ത്ഥം : سُكُون ഉള്ള نون നും تَنْوِين നും ശേഷം ت، ث، ج، د، ذ، ز، س، ش، ص، ض، ط، ظ، ف، ق، ك എന്നീ 15 അക്ഷരങ്ങളില്‍ ഏതെങ്കിലും വന്നാല്‍ അവ രണ്ടിനെയും മണിക്കലോടുകൂടി അവ്യക്തമാക്കി ഉച്ചരിക്കല്‍. ഉദാ: لَنْ تَبْلُغَ എന്നതിലെ سُكُون ഉള്ള نون നു ശേഷം تاء വന്നിരിക്കുന്നു. ഇവിടെ نون ന്റെ ശബ്ദം വ്യക്തമാക്കാതെ രണിക്കലോടുകൂടി ഉച്ചരിക്കുമ്പോള്‍ لَنْنْ تَبْلُغَ എന്നാക്കി ഓതണം. (ഒരു نون അധികം കൊടുത്തത് രാഗത്തെ (غُنَّة)സൂചിപ്പിക്കുവാനാണ്. രാഗത്തിന്റെ ദൈര്‍ഘ്യം രണ്ടനക്കമാണ്. ഒരു കൈവിരല്‍ മടക്കുകയോ നിവര്‍ത്തുകയോ ചെയ്യുന്ന സമയമാണ് ഒരനക്കം.) ഒരുപദത്തില്‍ വന്നതിന്റെ ഉദാഹരണം: أَنْتُمْ ഇവിടെയും نُونന്റെ ശബ്ദം വ്യക്തമാക്കാതെ മണിക്കലോടുകൂടി ഉച്ചരിക്കണം. അപ്പോള്‍ أَنْنْتُمْ എന്നോതുക. تَنْوِين ന് ശേഷം വന്നതിന്റെ ഉദാഹരണം: .جَنَّاتٍ تَجْرِي ഇവിടെ جَنَّاتِنْنْ تَجْرِي എന്നോതുക.
ഉദാഹരണം:
إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًۢا بَعْدَ سُوٓءٍۢ فَإِنِّى غَفُورٌۭ رَّحِيمٌۭ﴿١١﴾
നൂനിനെ വ്യക്തമാക്കല്‍
ഭാഷാര്‍ത്ഥം: വ്യക്തമാക്കല്‍ സാങ്കേതികാര്‍ത്ഥം: അക്ഷരങ്ങള്‍ രാഗം (മണിക്കല്‍)കൂടാതെ ഉല്‍ഭവസ്ഥാനങ്ങളില്‍ (مَخْرَج) നിന്നും പുറപ്പെടുവിക്കുക.
a ) തൊണ്ടയില്‍ നിന്നെന്നോ ചുണ്ടില്‍ നിന്നെന്നോ നിജപ്പെടുത്താത്തത്
അക്ഷരങ്ങള്‍ മണിക്കല്‍ കൂടാതെ ഉല്‍ഭവസ്ഥാനങ്ങളില്‍ (مَخْرَج) നിന്നും പുറപ്പെടുവിക്കുക. തൊണ്ടയില്‍ നിന്നെന്നോ ചുണ്ടില്‍നിന്നെന്നോ നിജപ്പെടുത്താത്തതിനാലാണ് ഈ പേര് വന്നത്. سُكُون ഉള്ള نُون ന് ശേഷം ഒരേ പദത്തില്‍ ي، و എന്നീ അക്ഷരങ്ങള്‍ വന്നാല്‍ അവിടെ (الإظْهَارُ الْمُطْلَق) ആയിരിക്കും. ഖുര്‍ആനില്‍ നാല് സ്ഥലങ്ങളില്‍ മാത്രമാണ് ഇത് വന്നിട്ടുള്ളത് (الدُّنْيَا ، بُنْيَان ، صِنْوَان ، قِنْوَان ). يس وَالْقُرْآنِ الْحَكِيم، ن وَالْقَلَمِ وَمَا يَسْطُرُونَ എന്നിവയില്‍ രണ്ട് പദങ്ങളിലാണെങ്കിലും (الإظْهَارُ الْمُطْلَق) തന്നെയാണ് നിയമം.
ഉദാഹരണം:
وَفِى ٱلْأَرْضِ قِطَعٌۭ مُّتَجَٰوِرَٰتٌۭ وَجَنَّٰتٌۭ مِّنْ أَعْنَٰبٍۢ وَزَرْعٌۭ وَنَخِيلٌۭ صِنْوَانٌۭ وَغَيْرُ صِنْوَانٍۢ يُسْقَىٰ بِمَآءٍۢ وَٰحِدٍۢ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍۢ فِى ٱلْأُكُلِ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّقَوْمٍۢ يَعْقِلُونَ﴿٤﴾
b ) തൊണ്ടയില്‍ നിന്ന് ഉല്‍ഭവിക്കുന്നത്
അക്ഷരങ്ങള്‍ രാഗം (മണിക്കല്‍) കൂടാതെ ഉല്‍ഭവസ്ഥാനങ്ങളില്‍ (مَخْرَج) നിന്നും പുറപ്പെടുവിക്കുക. ء، هـ، ح، ع، خ، غ എന്നീ അക്ഷരങ്ങള്‍ തൊണ്ടയില്‍ നിന്ന് ഉല്‍ഭവിക്കുന്നത് കാരണമാണ് ഈ പേര് വന്നത്.
ഉദാഹരണം:
تُسْقَىٰ مِنْ عَيْنٍ ءَانِيَةٍۢ﴿٥﴾
മറ്റൊന്നിലേക്ക് ചേര്‍ക്കല്‍
حَرْكَة ഉള്ള അക്ഷരത്തിലേക്ക് سُكُون ഉള്ള അക്ഷരം ചേര്‍ത്തുകൊണ്ട് شَدّ ഉള്ള ഒരക്ഷരമാക്കി മാറ്റുക.
a ) മണിക്കാതെ മറ്റൊന്നിലേക്ക് ചേര്‍ക്കല്‍
سُكُون ഉള്ള نُون നും تَنْوِين നും ശേഷം മറ്റൊരു പദത്തിന്റെ തുടക്കത്തില്‍ ل، ر എന്നീ അക്ഷരങ്ങള്‍ വന്നാല്‍ അവയെ മണിക്കല്‍ കൂടാതെ ചേര്‍ത്ത് ഉച്ചരിക്കണം. എന്നാല്‍ مَنْ رَاق എന്നതില്‍ ഈ നിയമം ബാധകമല്ല. കാരണം അതില്‍ مَنْ എന്നതിന് ശേഷം അല്‍പം അടങ്ങല്‍ (നിശ്ശബ്ദമാവല്‍) നിര്‍ബന്ധമാണ്.
ഉദാഹരണം:
وَٱلَّذِينَ كَفَرُوا۟ فَتَعْسًۭا لَّهُمْ وَأَضَلَّ أَعْمَٰلَهُمْ﴿٨﴾
b ) മണിക്കലോടുകൂടി മറ്റൊന്നിലേക്ക് ചേര്‍ക്കല്‍
سُكُون ഉള്ള نُون നും تَنْوِين നും ശേഷം മറ്റൊരു പദത്തിന്റെ തുടക്കത്തില്‍ (ي، ن، م، و) എന്നീ 4അക്ഷരങ്ങളില്‍ ഏതെങ്കിലും വന്നാല്‍ അവ രണ്ടിനെയും മണിക്കലോടെ ശേഷമുള്ള അക്ഷരവുമായി ചേര്‍ത്ത് ഒരക്ഷരമാക്കി ഉച്ചരിക്കണം. ഉദാ: مَنْ يَعْمَل ഇവിടെ نُون നെ മണിക്കലോടെ يَاء നോട് ചേര്‍ത്ത് ഉച്ചരിക്കുമ്പോള്‍ يَاء ശദ്ദുള്ളതായിത്തീരുന്നു. അപ്പോള്‍ مَن يَّعْمَلْ എന്നോതണം. يَوْمَئِذٍ يَصْدُرُ എന്ന ഉദാഹരണത്തില്‍ تَنْوِين നെ മണിക്കലോടെ يَاء ല്‍ ചേര്‍ത്ത് പറയുമ്പോള്‍ يَوْمَئِذِ يَّصْدُرُ എന്ന് ഓതണം. രാഗത്തെ കാണിക്കുന്നതിന് ഈ ഉദാഹരണങ്ങളെ ഇങ്ങനെ എഴുതാം: مَنْنْ يَّعْمَل يَوْمَئِذِنْ يَّصْدُرُ ، سُكُون ഉള്ള نُون ഉം മേല്‍ പറഞ്ഞ അക്ഷരങ്ങളും ഒരേ പദത്തിലാണ് വരുന്നതെങ്കില്‍ نُون നെ ശേഷമുള്ളതില്‍ ചേര്‍ത്തുച്ചരിക്കാതെ വെളിവാക്കുകയാണ് വേണ്ടത്. ഉദാ: صِنْوَانٌ > صِنْ وَانٌ بُنْيَانٌ > بُنْ يَانٌ അതുപോലെ يس وَالْقُرْآن نُون وَالْقَلَم ،എന്നീ സ്ഥലങ്ങളില്‍ نُون വ്യക്തമായി ഉച്ചരിക്കല്‍ നിര്‍ബന്ധമാണ്.
ഉദാഹരണം:
وُجُوهٌۭ يَوْمَئِذٍ خَٰشِعَةٌ﴿٢﴾
ഒരക്ഷരത്തെ മറ്റൊരക്ഷരമാക്കി മാറ്റുക
سُكُون ഉള്ള نُون നും تَنْوِين നും ശേഷം بَاء വന്നാല്‍ അവ രണ്ടിനെയും مِيمْ ആക്കി മാറ്റി മണിക്കലോടുകൂടി ഉച്ചരിക്കണം. ഉദാ: اَنبَتْنا എന്നതിലെ نُون നെ مِيمْ ആക്കി മാറ്റി മണിക്കലോടുകൂടി ഓതുമ്പോള്‍ اَمْمْبَتْنَا എന്നും, مِنْ بَاقِيَة എന്നതില്‍ مِمْمْبَاقِيَة എന്നും, رَجْعٌ بَعِيد എന്നതില്‍ رَجْعُمْمْبَعِيد എന്നും ഓതണം. (മണിക്കല്‍ കാണിക്കുന്നതിന് ഈ ഉദാഹരണങ്ങളെ اَمْمْبَتْنَا رَجْعُمْمْبَعِيد ، مِمْمْبَاقِيَة ، എന്നാക്കി എഴുതിയത് ശ്രദ്ധിക്കുക.)
ഉദാഹരണം:
۞ وَكَم مِّن مَّلَكٍۢ فِى ٱلسَّمَٰوَٰتِ لَا تُغْنِى شَفَٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ﴿٢٦﴾
( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5