ഭാഷാര്‍ത്ഥം : ചലനം, കമ്പനം. സാങ്കേതികാര്‍ത്ഥം : സുകൂനുള്ള അക്ഷരം ഉച്ചരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രകമ്പനം. (قطب جد) എന്നതിലടങ്ങിയ 5 അക്ഷരങ്ങളെയാണ് قَلْقَلَة ന്റെ അക്ഷരങ്ങള്‍ എന്നു വിളിക്കുന്നത്. ഇവ ഉച്ചരിക്കുമ്പോള്‍ നാവിന് ചലനവും ഒരു തരം കനവും അനുഭവപ്പെടുന്നു. ഈ അക്ഷരങ്ങളെ അല്‍പം കനത്തില്‍ ഉച്ചരിക്കണം. വിശേഷിച്ചും سُكُون നല്‍കപ്പെടുമ്പോള്‍.
അതികഠിനം
قَلْقَلَة യുടെ അക്ഷരം شَدّ ഉള്ളതാവുകയും പാരായണം അതിന്‍മേല്‍ അവസാനിക്കുകയും ചെയ്താല്‍.
ഉദാഹരണം
ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلْكِتَٰبَ بِٱلْحَقِّ ۗ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِى ٱلْكِتَٰبِ لَفِى شِقَاقٍۭ بَعِيدٍۢ﴿١٧٦﴾
മധ്യമ നിലയിലുള്ളത്
قَلْقَلَة യുടെ അക്ഷരം شَدّ ഇല്ലാത്തതാവുകയും പാരായണം അതിന്‍മേല്‍ അവസാനിക്കുകയും ചെയ്താല്‍.
ഉദാഹരണം
قَالَ يَٰقَوْمِ أَرَهْطِىٓ أَعَزُّ عَلَيْكُم مِّنَ ٱللَّهِ وَٱتَّخَذْتُمُوهُ وَرَآءَكُمْ ظِهْرِيًّا ۖ إِنَّ رَبِّى بِمَا تَعْمَلُونَ مُحِيطٌۭ﴿٩٢﴾
ലഘുവായത്
പദത്തിന്റെ മധ്യത്തില്‍ قَلْقَلَة യുടെ അക്ഷരം വന്നാല്‍.
ഉദാഹരണം
فَٱلْيَوْمَ لَا تُظْلَمُ نَفْسٌۭ شَيْـًۭٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ﴿٥٤﴾
( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5