ഖുര്‍ആനില്‍ വന്നിട്ടുള്ള ഹംസകള്‍ മുഴുവന്‍ ഒന്നുകില്‍ (هَمْزَةُ الْوَصْل) , അല്ലെങ്കില്‍ (هَمْزَةُ الْقَطْع) ആണ്.
1- വെളിവായി ഉച്ചരിക്കപ്പെടാത്ത ഹംസഃ
പദത്തിന്റെ തുടക്കത്തില്‍ വരുമ്പോള്‍ വെളിവായി ഉച്ചരിക്കുന്നതും അടുത്തപദവുമായി ചേര്‍ത്ത് ഓതുമ്പോള്‍ ഉച്ചാരണത്തില്‍ ഉണ്ടാവാത്തതും. പദത്തിന്റെ തുടക്കത്തില്‍ വരുന്ന സുകൂനുള്ള അക്ഷരവുമായി ഉച്ചാരണം ബന്ധപ്പെടുന്നതിനാലാണ് (هَمْزَةُ الْوَصْل) എന്ന് പേര് ലഭിച്ചത്. അലിഫിന് (اَلِف) മുകളിലുള്ള ചെറിയ (ص) ആണ് ഇതിന്റെ അടയാളം. മൂന്നോ അഞ്ചോ ആറോ അക്ഷരങ്ങളുള്ള مَاضِي യായ فِعْل കള്‍, അവയുടെ أَمْر കള്‍, مَصْدَر കള്‍ എന്നിവയില്‍ വരുന്ന هَمْزَة കള്‍ ഈ ഇനത്തില്‍ പെടുന്നു. ഉദാ: اِفْعَلْ , اِفْعِلْ , اُفْعُلْ , اِفْتَعَلَ , اِفْتَعِلْ , اِسْتِفْعَالْ (ഈ وَزْن കളില്‍ വരുന്ന എല്ലാ صِيغَة കളും).
a) കളയപ്പെടുന്ന സന്ദര്‍ഭം
سُكوُن ഉള്ള അക്ഷരവുമായി മുമ്പുള്ളത് ചേര്‍ത്തോതുമ്പോള്‍ هَمْزَة യുടെ ആവശ്യമില്ലാതാവുകയും ഉച്ചാരണത്തില്‍ هَمْزَةُ الْوَصْل കളയപ്പെടുകയും ചെയ്യും. തുടക്കത്തിലാണെങ്കില്‍ فَتْح കൊണ്ടോ كَسْر കൊണ്ടോ ضَمّ കൊണ്ടോ ഉച്ചരിക്കപ്പെടും. പദത്തിന്റെ മധ്യത്തിലാണെങ്കില്‍ സ്വയം നിലനില്‍പില്ലാത്തതിനാല്‍ കളയപ്പെടുകയും ചെയ്യും. كَسْر ഉള്ള هَمْزَةُ الْوَصْل നു മുമ്പില്‍ اِسْتِفْهَام ന്റെ അക്ഷരങ്ങള്‍ വന്നാല്‍ هَمْزَةُ الْوَصْل കളയപ്പെടുകയും هَمْزَةُ الاِسْتِفْهَام അകാരത്തോടുകൂടി അവശേഷിക്കുകയും ചെയ്യും. ഇത് ഖുര്‍ആനില്‍ ഏഴ് സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. 1) قُلْ أَتَّخَذْتُمْ عِنْدَ اللهِ عَهْدًا 2) أَطَّلَعَ الْغَيْبَ أَمِ اتَّخَذَ عِنْدَ الرَّحْمَنِ عَهْدًا 3) أَفْتَرَى عَلَي اللهِ كَذِبًا 4) أَصْطَفَى الْبَنَاتِ عَلَى الْبَنِينَ 5) أَتَّخَذْنَاهُمْ سُخْرِيًّا أَمْ زَاغَتْ عَنْهُم ُالْأَبْصَارُ 6) أَسْتَكْبَرْتَ أَمْ كُنْتَ مِنَ الْعَالِينَ 7) سَوَاءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ
ഉദാഹരണം-
إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ﴿١٦٩﴾
b) ഉകാരമായി ഉച്ചരിക്കപ്പെടുന്ന സന്ദര്‍ഭം
കല്‍പനക്രിയയുടെ മൂന്നാമത്തെ അക്ഷരം ضَمّ ഉള്ളതാണെങ്കില്‍ തുടക്കത്തിലുള്ള هَمْزَةُ الْوَصْل ഉകാരത്തോടു കൂടി ഉച്ചരിക്കണം.
ഉദാഹരണം-
ٱدْخُلُوهَا بِسَلَٰمٍ ءَامِنِينَ﴿٤٦﴾
c) ഇകാരമായി ഉച്ചരിക്കപ്പെടുന്ന സന്ദര്‍ഭം
ക്രിയാധാതു (مَصْدَر) ക്കളിലും മൂന്നാമത്തെ അക്ഷരം ഫത്ഹോ (فَتْح) കസ്റോ (كَسْر) ഉള്ള ക്രിയകളിലും (فِعْل) തുടക്കത്തിലുള്ള هَمْزَةُ الْوَصْل കസ്റായി (كَسْر) ഉച്ചരിക്കപ്പെടും. കുറിപ്പ് : اِبْنٌ, اِبْنَةٌ, اِمْرُؤٌ, اِمْرَأَةٌ, اِثْنَيْنِ, اِثْنَتَيْنِ, اِسْمٌ എന്നീ ഏഴ് നാമങ്ങളില്‍ هَمْزَةُ الْوَصْل കേട്ടുകേള്‍വി അടിസ്ഥാനമാക്കിയുള്ളതാണ്. ഈ നാമങ്ങളിലുള്ള هَمْزَةُ الْوَصْل തുടക്കത്തില്‍ നിര്‍ബന്ധമായും കസ്റ് (كَسْر) കൊണ്ട് ഉച്ചരിക്കപ്പെടണം.
ഉദാഹരണം-
ٱسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةًۭ فَلَن يَغْفِرَ ٱللَّهُ لَهُمْ ۚ ذَٰلِكَ بِأَنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ﴿٨٠﴾
d) അകാരമായി ഉച്ചരിക്കപ്പെടുന്ന സന്ദര്‍ഭം
ال ഉള്ള നാമങ്ങളുടെ തുടക്കത്തില്‍ هَمْزَةُ الْوَصْل ‘ഫത്ഹോ’ടുകൂടി ഉച്ചരിക്കപ്പെടും.
ഉദാഹരണം-
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ﴿٢﴾
2- വെളിവായി ഉച്ചരിക്കപ്പെടുന്ന ഹംസഃ
പദത്തിന്റെ തുടക്കത്തിലും ചേര്‍ത്തോതുമ്പോഴും വെളിവായി ഉച്ചരിക്കുന്നത്. ഉച്ചാരണത്തില്‍ അക്ഷരങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. നാമങ്ങളിലും ക്രിയകളിലും കേവലാക്ഷരങ്ങളിലും പദത്തിന്റെ തുടക്കത്തിലോ, മധ്യത്തിലോ, അവസാനത്തിലോ ഇത് വരുന്നതാണ്. വെളിവാക്കി ഉച്ചരിക്കുക (الإِظْهَار) എന്നതാണിതിന്റെ വിധി.
ഉദാഹരണം-
إِنَّا فَتَحْنَا لَكَ فَتْحًۭا مُّبِينًۭا﴿١﴾
( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5