Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പാരായണ ശാസ്ത്രം ( علم التجويد) – 2

الوقف ഭാഷാര്‍ഥം: തടഞ്ഞുവെക്കുക സാങ്കേതികാര്‍ഥം: പാരായണം തുടരണമെന്ന ഉദ്ദേശ്യത്തോടെ സാധാരണഗതിയില്‍ ശ്വാസം വിടാവുന്ന സമയം നിര്‍ത്തുക. അനുബന്ധം : وَقْف ചെയ്യാനുദ്ദേശിക്കുന്ന പദത്തിന്റെ ഒടുവില്‍ فَتْحُ التَّنْوِين ആണുള്ളതെങ്കില്‍ ആ تَنْوِين നെ اَلِف ആക്കി മാറ്റി സാധാരണ ദീര്‍ഘം നല്‍കി വേണം നിറുത്തുവാന്‍. ഉദാ: فَضْلاً مِنَ اللهِ وَرِضْوَانًا ഇനി وَقْف ചെയ്യാനുദ്ദേശിക്കുന്ന പദത്തിന്റെ ഒടുവില്‍ സ്ത്രീലിംഗത്തെ കുറിക്കുന്ന تَاءُ التَّأْنِيث = ة ആണുള്ളതെങ്കില്‍ അതിനെ هَاء ആക്കിമാറ്റി سُكُون ചെയ്തുച്ചരിക്കണം. ഉദാ: عَالِيَة = عَالِيَه خَاشِعَة = خَاشِعَه. മറ്റു സ്ഥലങ്ങളിലെല്ലാം وَقْف ചെയ്യാനുദ്ദേശിക്കുന്ന പദത്തിന്റെ അവസാനത്തെ حَرْف ന്سُكُون നല്‍കിക്കൊണ്ടാണ് وَقْف ചെയ്യേണ്ടത്. ഉദാ: أَكْرَمنِ = أَكْرَمَنْ فَصْلٌ = فَصْلْ خُسْرٍ = خُسْرْ يَعْمَلُونَ = يَعْمَلُونْ

1- രണ്ടനക്ക സമയം അടങ്ങുക
ശ്വാസം വിടാതെ വായന തുടരാമെന്ന ഉദ്ദേശ്യത്തോടെ രണ്ടനക്ക സമയം അടങ്ങുക. س ആണ് ഇതിന്റെ അടയാളം.

ഉദാഹരണം-

كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ﴿١٤﴾

2- അനനുവദനീയ വിരാമം
ആശയപരമായും ഭാഷാപരമായും ശേഷമുള്ളതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതും സ്വയം ആശയം പൂര്‍ണമാകാത്തതുമായ സ്ഥാനത്തുള്ള വിരാമം. ഇത്തരം സ്ഥലങ്ങളില്‍ വായന നിറുത്തുന്നത് അഭികാമ്യമല്ല. വല്ല കാരണവശാലും നിര്‍ത്തേണ്ടിവന്നാല്‍ തന്നെ മുമ്പുള്ളതില്‍ നിന്ന് വീണ്ടും തുടങ്ങല്‍ നിര്‍ബന്ധമാണ്. (لا) ആണ് ഇതിന്റെ അടയാളം.

ഉദാഹരണം-

وَيَقُولُ ٱلَّذِينَ ءَامَنُوٓا۟ أَهَٰٓؤُلَآءِ ٱلَّذِينَ أَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَٰلُهُمْ فَأَصْبَحُوا۟ خَٰسِرِينَ﴿٥٣﴾

3- വിരാമം സാധ്യമായ രണ്ട് സ്ഥാനങ്ങള്‍ അടുത്തടുത്തായി ഒരുമിച്ച് വരിക
അപ്പോള്‍ അവയില്‍ ഏതെങ്കിലും ഒരു സ്ഥാനത്ത് മാത്രമേ വിരാമം അനുവദനീയമാവുകയുള്ളൂ.

ഉദാഹരണം-

ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًۭى لِّلْمُتَّقِينَ﴿٢﴾

4- അനുവദനീയ വിരാമം
വിരാമവും തുടരലും അനുവദനീയമായത്. ഇതില്‍ ചിലപ്പോള്‍ വിരാമവും തുടരലും തുല്യമാവും. അതേസമയം ചിലപ്പോള്‍ വിരാമവും മറ്റുചിലപ്പോള്‍ തുടരലും മുന്‍ഗണനയര്‍ഹിക്കും.

a) വിരാമവും തുടരലും അനുവദനീയം
വിരാമവും തുടരലും അനുവദനീയം. അതേസമയം തുടരല്‍ ഉത്തമം. വാക്യം പൂര്‍ണമാണെങ്കിലും ആശയപരമായും ഭാഷാപരമായും ശേഷമുള്ളതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സ്ഥലങ്ങളിലെ വിരാമത്തിനാണ് (اَلْوَقْفُ الْحَسَن) എന്നു പറയുന്നത്. ഇവിടെ വായന നിറുത്തിയാല്‍ വീണ്ടും തുടങ്ങുന്നത് അല്‍പം മുമ്പുള്ള വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ടായിരിക്കണം. എന്നാല്‍ നിര്‍ത്തിയ സ്ഥലം ആയത്തിന്റെ അവസാനമാണെങ്കില്‍ ആവര്‍ത്തനം കൂടാതെ തന്നെ തുടരാവുന്നതാണ് .(صلى) ആണ് ഇതിന്റെ അടയാളം.

ഉദാഹരണം-

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ﴿٨﴾

b) വിരാമവും തുടരലും ഒരു പോലെ അനുവദനീയമായത്
ج ആണ് ഇതിന്റെ അടയാളം.

ഉദാഹരണം-

يَٰٓأَيُّهَا ٱلنَّبِىُّ جَٰهِدِ ٱلْكُفَّارَ وَٱلْمُنَٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ﴿٧٣﴾

c) മതിയായ സ്ഥാനത്തുള്ള വിരാമം
വിരാമവും തുടരലും അനുവദനീയമായതും, എന്നാല്‍ വിരാമം ഉത്തമമായതും. ഭാഷാപരമായി ശേഷമുള്ളതുമായി ബന്ധമില്ലാത്തതുകൊണ്ടാണ് മതിയായ സ്ഥാനത്തുള്ള (الْكَافِي) എന്ന പേര് വന്നത്. (قلى) ആണ് ഇതിന്റെ അടയാളം.

ഉദാഹരണം-

وَإِذَا تَوَلَّىٰ سَعَىٰ فِى ٱلْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ ٱلْحَرْثَ وَٱلنَّسْلَ ۗ وَٱللَّهُ لَا يُحِبُّ ٱلْفَسَادَ﴿٢٠٥﴾

5- അനിവാര്യമായ വിരാമം
ആശയപരമായോ ഭാഷാപരമായോ വാചകം പൂര്‍ണമാവുകയും ശേഷം വരുന്നതുമായി അത് ബന്ധപ്പെടാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വായന നിര്‍ത്തുക. اَلْوَقْفُ التَّام (പൂര്‍ണവിരാമം) എന്നും ഇത് അറിയപ്പടുന്നു. (م) ആണ് ഇതിന്റെ അടയാളം.

ഉദാഹരണം-

لَّعَنَهُ ٱللَّهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًۭا مَّفْرُوضًۭا﴿١١٨﴾

( തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles