Current Date

Search
Close this search box.
Search
Close this search box.

‘അൻസാനീഹു’ വിന്റെയും ‘അലൈഹുല്ലാഹ്’ ന്റെയും വർത്തമാനങ്ങൾ

قَالَ أَرَءَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيْطَٰنُ أَنْ أَذْكُرَهُۥ وَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ عَجَبًا ﴿٦٣﴾

കണ്ടുവോ! നാം, പാറക്കല്ലിങ്കലേക്കു ചെന്നു കൂടിയപ്പോള്‍!- അപ്പോള്‍, നിശ്ചയമായും, ഞാന്‍ മത്സ്യത്തെപ്പറ്റി മറന്നുപോയി. അത് ഉണര്‍ത്തുവാന്‍ എന്നെ മറപ്പിച്ചതു പിശാചല്ലാതെ അല്ല. മത്സ്യം സമുദ്രത്തില്‍ അതിന്റെ മാര്‍ഗ്ഗത്തെ ഒരു ആശ്ചര്യമാക്കുകയും ചെയ്തിരിക്കുന്നു. (കഹ്ഫ് 63 )

الندرة ما في ” وما_أنسانيه ” من إعجاز

മണിക്കൂറുകൾ കടന്നു, മൂസാ (അ) തന്റെ വാല്യക്കാരന്റെ കൂടെ ശ്രദ്ധയോടെ മുന്നോട്ട് പോവുകയാണ്. ആ ഗുരുവിനെ കണ്ടുമുട്ടാനാണ് പുറപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തെ കണ്ട് വിജ്ഞാനത്തെ കുറിച്ച് ആധികാരികമായി സംസാരിക്കണം. ദൈവമദ്ദേഹത്തിന് വാരിക്കോരി നല്കിയിട്ടുള്ള വിജ്ഞാനസാഗരത്തിൽ നിന്നും ആവോളം നുകരണം. നടത്തം തുടങ്ങിയിട്ട് നിറുത്തിയിട്ടില്ല. നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള മത്സ്യത്തിന്റെ കാര്യമോർമ വന്നു. ഇനി വല്ലതും കഴിച്ചിട്ട് മുന്നോട്ട് പോവാം . വാല്യക്കാരൻ ഭക്ഷണമായി കരുതിയ മീൻ തിരയുന്നു. അതെടുക്കാൻ മറന്നു പോയത് ഓർക്കുന്നു.
രണ്ടാളും തിരിച്ച് നടക്കുന്നു. അവിടെ വെച്ച് മത്സ്യത്തിന് സംഭവിച്ചത് നേരിട്ട് ബോധ്യപ്പെടുന്നു. അവർ തേടി നടന്ന വിജ്ഞാനത്തിന്റെ മഹാ സാഗരമായ ഖിദ്റിനെ കണ്ടു മുട്ടുന്നു. ഇങ്ങിനെ ലോകത്ത് വളരെ വിരളമായി (نادر)സംഭവിക്കുന്ന വിവരണത്തിന് വളരെ വിരളമായ വ്യാകരണ നിയമം (قاعدة الندرة) ഖിയാമത് നാൾ വരെ വരാനുള്ളവർക്കുള്ള പാഠമായിക്കൊണ്ട് ഖുർആൻ അടയാളപ്പെടുത്തുന്നു.

Also read: എന്നിട്ടും മൂസ ഫറോവയെ തേടിച്ചെന്നു

إعجاز قوله عليهُ الله

إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوْقَ أَيْدِيهِمْ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦ وَمَنْ أَوْفَىٰ بِمَا عَٰهَدَ عَلَيْهُ ٱللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا ﴿١٠﴾

നിശ്ചയമായും, നിന്നോടു പ്രതിജ്ഞ ചെയ്യുന്നവര്‍, അല്ലാഹുവിനോടുതന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍, ആരെങ്കിലും ലംഘിച്ചാല്‍ അവന്‍, തനിക്കെതിരായി ത്തന്നെയാണ് ലംഘിക്കുന്നത്. അല്ലാഹുവുമായി ഉടമ്പടി ചെയ്തതിനെ ആര്‍ നിറവേറ്റിയോ അവനു മഹത്തായ പ്രതിഫലം അവന്‍ കൊടുത്തേക്കുന്നതാണ്. (ഫത്ഹ് : 10 )

ഇസ്ലാമിക ചരിത്രത്തിലെ മഹാ സംഭവമാണ് ബൈഅത് റിദ് വാൻ അല്ലെങ്കിൽ ബൈഅത്തു ശ്ശജറ ഹിജ്‌റ ആറാം വർഷത്തിലെ ദുൽ-ഖഅ്ദാ മാസത്തിൽ എ.ഡി 628 ഫെബ്രുവരിയിൽ നടന്ന ആ ഉടമ്പടിയുടെ ഗാംഭീര്യം വ്യക്തമാക്കാനാണ് عليهُ الله എന്ന് പറഞ്ഞയിടത്തുള്ള ഹാഉർരിഫ്അ: (هاء الرفعة) അഥവാ അല്ലാഹുമായി ചെയ്ത കരാറാണെന്നകാര്യം ആ ഗാംഭീര്യത്തോടെ അടയാളപ്പെടുത്തുകയായിരുന്നുവെന്ന് ചുരുക്കം. പിന്നീട് നടന്ന മക്കാ വിജയത്തിലേക്ക് വരെ നയിച്ച ഈ സന്ധി അത്രമാത്രം ഗൗരവമുള്ളതാണെന്ന് അടയാളപ്പെടുത്താൻ ഏറ്റവും ഉചിതമായ ഭാഷാ ശൈലിയാണ് ഇവിടെ ഉപയോഗിച്ചത്.

ഇസ്ലാമിക ചരിത്രത്തിൽ ആ സംഭവത്തിന്റെ ഗാംഭീര്യം അടയാളപ്പെടുത്താൻ വ്യാകരണ നിയമത്തിലെ വിരള നിയമം ഇവിടെ ഉപയോഗപ്പെടുത്തുകയായിരുന്നു.

Related Articles