Current Date

Search
Close this search box.
Search
Close this search box.

വെറുതെയീ മോഹങ്ങൾ …

മോഹം, പൂതി എന്നീ അർഥങ്ങളിൽ അറബി ഭാഷയിൽ പൊതുവെ ഉപയോഗിക്കുന്ന പ്രത്യയമാണ് ലൈത.
ليت شعري صنع فلان
ലൈത ശിഅ്‌രീ സ്വനഅ ഫുലാൻ
(ഇന്നയാള്‍ ചെയ്തതിനെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നെങ്കില്‍).
ചിലപ്പോൾ അസാ, കാദ,ലഅല്ല
(عسى ،كاد ،لعل)
എന്നിവയും ചില പ്രത്യേക സന്ദർഭങ്ങളിൽ ഈ അർഥത്തിൽ ഉപയോഗിച്ച് കാണാറുണ്ട് .
ഖുർആനിൽ പൊതുവെ ലൈത എന്ന പ്രയോഗമാണ് സാധാരണയായി കണ്ടുവരുന്നത്.

فقال ليتني أوتيت مثل ما أوتي فلان فعملت مثل ما يعمل….
സ്വർഗക്കാരനെ കാണുമ്പോൾ നിഷേധി പറയുന്ന വാചകമായി നബി തിരുമേനി(സ) അരുളിയതാണീ വാചകം. അവനെപ്പോലെ നല്ലത് ചെയ്ത് ഞാനും രക്ഷപ്പെട്ടിരുന്നെങ്കിൽ എന്ന അസാധ്യമായ ഒരു മോഹത്തേയാണ് ഈ വാചകം കുറിക്കുന്നത്.
ലൗ എന്നതു പോലെ ഈ പ്രയോഗവും അനഭിലഷണീയമായാണ്കരുതപ്പെടുന്നതെങ്കിലും ഉമർ (റ) ന്റെ പരീക്ഷണ ഘട്ടത്തിൽ അദ്ദേഹം

وقال عمر: يا ليت أم عمر لم تلد عمر
ഉമറിന്റെ ഉമ്മ അവനെ പെറ്റില്ലായിരുന്നുവെങ്കിൽ എന്ന വാചകം കുറിക്കുന്നത് നിസ്സഹായത പ്രകടിപ്പിക്കുന്നതിന് ലൈത ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല എന്നാണ്. എന്നാൽ ലൗ (ആയിരുന്നെങ്കിൽ ) എന്ന പ്രയോഗം പിശാചിൽ നിന്നുള്ളതാണെന്നും അതുപേക്ഷിക്കണമെന്നും പ്രബലമായ ഹദീസുകളിലുണ്ട്.

ഖുർആൻ നരകാവകാശികളുടെ വ്യാമോഹങ്ങൾ ചിത്രീകരിക്കുന്നയിടങ്ങളിലാണ് ലൈത ഉപയോഗിച്ചിട്ടുള്ളത്. നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന മരണാസന്നരുടെ ആഗ്രഹങ്ങൾ. വൈകുന്നതിന് മുമ്പ് ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോൾ നേടിയെടുക്കേണ്ടിയിരുന്നവ
അവസാന നിമിഷത്തേക്ക് മാറ്റി വെച്ച് വിരലുകടിക്കുന്ന ആ ചിത്രീകരണം ഖുർആനിൽ
പലയിടങ്ങളിലുമുണ്ട്. യാ ലൈതനീ / യാ ലൈതനാ എന്ന പ്രയോഗമാണ് ഖുർആനിൽ ഇത്തരം മോഹങ്ങളെ ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രയോഗം

* ﻳﺎﻟﻴﺘﻨﻲ – ﻛُﻨﺖ ﺗﺮﺍﺑﺎ !
ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനെ!’ 78:40
* ﻳﺎﻟﻴﺘﻨﻲ – ﻗﺪﻣﺖ ﻟﺤﻴﺎﺗﻲ !
അവന്‍ പറയും: ‘അയ്യോ!ഞാന്‍ എന്‍റെ (ഈ) ജീവിതത്തിനുവേണ്ടി മുന്‍(കൂട്ടി) ചെയ്തു വെച്ചിരുന്നെങ്കില്‍ നന്നായേനെ!’ 89: 24
* ﻳﺎﻟﻴﺘﻨﻲ – ﻟﻢ ﺃﻭﺕَ ﻛﺘﺎﺑﻴﻪ !
ഹാ! എന്‍റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍ 52:25
* ﻳﺎﻟﻴﺘﻨﻲ – ﺃﺗﺨﺬﺕ ﻣﻊ ﺍﻟﺮﺳﻮﻝَ ﺳﺒﻴﻶ !
അഹോ! ഞാന്‍ റസൂലിന്റെ കൂടെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!’ 25 :27
* ﻳﺎﻟﻴﺘﻨﻲ – ﻟﻢ ﺃﺗﺨﺬ ﻓﻼﻧﺎً ﺧﻠﻴﻶ !
എന്റെ കഷ്ടമേ! ഇന്നവനെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ നന്നായേനെ!’ 25 :28
* ﻳﺎﻟﻴﺘﻨﺎ – ﺃﻃﻌﻨﺎ ﺍﻟﻠﻪ ﻭﺃﻃﻌﻨﺎ ﺍﻟﺮﺳﻮﻵ !
‘ഹാ! ഞങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്തിരുന്നെങ്കില്‍ നന്നായേനെ!’ 33:66
* ﻳﺎﻟﻴﺘﻨﻲ – ﻛﻨﺖُ ﻣﻌﻬﻢ ﻓﺄﻓﻮﺯ ﻓﻮﺯﺍً ﻋﻈﻴﻤﺎ !
( ഹാ കഷ്ടമായി! ) ഞാൻ അവരുടെ കൂടെയുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. എങ്കിൽ എനിക്കൊരു വലിയ നേട്ടം നേടിയെടുക്കാമായിരുന്നു. 4:73

‏ألا ليت الشباب يعود يومًا
فأخبره بما فعل المشيبُ !
എന്ന അബുൽ അതാഹിയ്യയുടെ വരി പ്രസിദ്ധമാണ്. യുവത്വം തിരിച്ചു വന്നാൽ നരയുണ്ടാക്കിയ പ്രശ്നങ്ങളെ സവിസ്തരം പരാതിപ്പെടുമെന്ന കവി ഭാവന പ്രത്യക്ഷീകരികരിക്കുന്നതും വെറുതെയുള്ള അത്തരമൊരു മോഹം തന്നെയാണ്.

Related Articles