Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആനിലെ അധ്യാപന രീതികൾ

‘നിങ്ങൾ വേദഗ്രന്ഥം പഠിപ്പിച്ച് വരുന്നതു കൊണ്ടും,  പഠിച്ചുകൊണ്ടിരിക്കുന്നതു കൊണ്ടും  ‘റബ്ബാനികൾ’  ആയിത്തീരുവീൻ’ എന്നായിരിക്കും പ്രവാചകന്മാരുടെയെല്ലാം ദൗത്യമെന്നാണ് ഖുർആൻ സിദ്ധാന്തിക്കുന്നത്. എല്ലാ പ്രവാചകന്മാരും അക്ഷരാർത്ഥത്തിൽ നൂറു ശതമാനം റബ്ബാനികളായ അധ്യാപകരായിരുന്നു. ഉപരിസൂചിത സൂക്തം (3 : 79 ) വിശദീകരിച്ചു കൊണ്ട് ഇബ്നു അബ്ബാസ് (റ) പറയുന്നു:

(റബ്ബാനി /ദൈവികനായിരിക്കുക) എന്നാൽ ജ്ഞാനികളും, അധ്യാപകരുമാവുക എന്നാണ്. വലിയ വലിയ കാര്യങ്ങൾ പഠിപ്പിക്കുന്നതിന് മുമ്പ് ചെറിയ സംഗതികൾ പഠിപ്പിക്കലാണ് ഈ പറഞ്ഞ റബ്ബാനിയത്ത്. ഖുർആനിലും ഹദീസിലും അധ്യാപന രീതികളുടെ പല മാതൃകകളും നമുക്ക് കാണാൻ സാധിക്കും. പ്രാഥമികമായി ഖുർആനിൽ സൂചിപ്പിക്കപ്പെട്ട ചില അധ്യാപന രീതികൾ പരിചയപ്പെടുകയാണിവിടെ.

???? അഭിനയ രീതി: acting method
(അപ്പോൾ, ഭൂമിയിൽ (മാന്തി) കുഴിച്ചു നോക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു; തന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുന്നതെങ്ങിനെയെന്നു അതവനു കാണിച്ചു കൊടുക്കുവാൻ വേണ്ടി. അവൻ പറഞ്ഞു: “എന്റെ കഷ്ടമേ! ഞാൻ ഈ കാക്കയെപ്പോലെ ആയിരിക്കുകയും, അങ്ങനെ എന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുകയും ചെയ്‌വാൻ എനിക്കു കഴിയാതായിപ്പോയോ?!”അങ്ങനെ, അവൻ ഖേദക്കാരിൽ പെട്ടവനായിത്തീർന്നു. 5:34) വളരെ കൃത്യമായി പഠിതാവിന്റെ മനസ്സിൽ പാഠഭാഗം ചിത്രീകരിക്കുന്ന ബോധന രീതിയിലാണ് ഈ സൂക്തം. അധ്യാപകൻ TPR (total physical response) ലൂടെ ക്ലാസിൽ പഠിപ്പിക്കുമ്പോഴാണ് ആ രംഗം വിഷ്വലായ പഠിതാക്കളിൽ അത് സ്വാധീനം ചെലുത്തൂ.

???? പ്രശ്ന പരിഹാര രീതി: problem-solving method
(അവർ ദാവൂദിൻറെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദർഭം! അവർ പറഞ്ഞു. താങ്കൾ ഭയപ്പെടേണ്ട. ഞങ്ങൾ രണ്ട് എതിർ കക്ഷികളാകുന്നു. ഞങ്ങളിൽ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാൽ ഞങ്ങൾക്കിടയിൽ താങ്കൾ ന്യായപ്രകാരം വിധി കൽപിക്കണം. താങ്കൾ നീതികേട് കാണിക്കരുത്‌. ഞങ്ങൾക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം. 88: 22 )  പാഠഭാഗത്തോടൊപ്പം പഠിതാവിന്റെ പ്രശ്ന പരിഹാര മാർഗങ്ങൾ അനാവരണം ചെയ്യുന്ന ശാസ്ത്രീയ പഠന ബോധന രീതിയാണിത്.

???? പദ്ധതി രീതി:project method
(നമ്മുടെ ദൃഷ്ടിയിലായും, നമ്മുടെ ‘വഹ്-യു’ അനുസരിച്ചും നീ കപ്പൽ നിർമ്മിക്കുക. അക്രമം പ്രവർത്തിച്ചവരുടെ കാര്യത്തിൽ നീ എന്നെ അഭിമുഖീകരിക്കുകയും ചെയ്യരുത്.നിശ്ചയമായും അവർ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു. 11:37 ) പഠിക്കാനുള്ള ഭാഗം ചെറിയ പ്രോജക്റ്റുകളായി പഠിതാക്കളേറ്റെടുക്കുന്ന learn by task രീതി തന്നെയാണ് student centered / വിദ്യാർഥീ കേന്ദ്രീകൃത പഠനത്തിന് ഏറ്റവും ഉചിതമെന്ന് നൂഹ് നബി (അ) ചെയ്തു കാണിച്ച  project method തന്നെ നല്ല ഉദാഹരണം.

???? പ്രഭാഷണ രീതി:Lecture method
(യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിൻറെ രക്ഷിതാവിൻറെ മാർഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീർച്ചയായും നിൻറെ രക്ഷിതാവ് തൻറെ മാർഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സൻമാർഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ 16 :125 ) മാനവിക വിഷയങ്ങളുടെ സർവ്വാംഗീകൃത പരമ്പരാഗത ബോധന രീതി ഈ ലെക്ചറിങ് രീതിയാണ്.

???? വിലയിരുത്തൽ രീതി: Extrapolation method
പ്രവാചകനായ ഇബ്രാഹീം (അ) തന്റെ സമൂഹത്തിൽ നിർവഹിച്ച പ്രബോധനം ഗ്രഹത്തിൽ തുടങ്ങി ചന്ദ്രനടക്കം സൂര്യൻ വരെയുള്ള വസ്തുക്കൾ ഉപയോഗിച്ച് പ്രബോധിതരോടൊപ്പം ദൈവികതയുടെ സത്യത്തിൽ എത്തിച്ചേരാൻ  നടത്തിയ ബോധന രീതി ഖുർആൻ 6:76-79 ൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. പഠിതാവിനെ പുനർവായനക്കും ചിന്തക്കും സ്വയം മൂല്യ നിർണ്ണയത്തിനും പ്രേരിപ്പിക്കുന്ന സുചിന്തിത ബോധന പരിശീലന രീതിയാണത്.

???? ലബോറട്ടറി /പരീക്ഷണ രീതി: Laboratory or Experimental method
മരിച്ചവരെ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന് കാണിച്ചുതരണമെന്ന് ഇബ്രാഹീം നബി (അ) റബ്ബിനോട് ആവശ്യപ്പെട്ടപ്പോൾ  നാല് പക്ഷികളെ എടുത്ത് പരീക്ഷിച്ചറിയാൻ വിശദമായി പറയുന്ന ഭാഗം 2: 260 ൽ ഖുർആൻ പറയുന്നത് ഈ രീതിയുടെ നിദർശനമായി വേണം മനസ്സിലാക്കാൻ .

???? അനുമാന രീതി: Conclution method
സൂറ: കഹ്ഫിലെ തോട്ടക്കാരുടെ സംഭവത്തിലൂടെ  പ്രായോഗിക അനുഭവത്തിലൂടെ നിഗമനത്തിലെത്തുന്ന അനുമാന രീതിയാണ് 18:38 – 42 നമുക്ക് കാണാൻ കഴിയുന്നത്. ദൈവം എല്ലാറ്റിനും കഴിവുള്ളവനാണെന്ന സംക്ഷിപ്ത ജ്ഞാനത്തിലേക്ക് പഠിതാവിനെ എത്തിക്കുന്ന ഉന്നതമായ അകാദമിക രീതിയാണിത്.

???? ഫെലോഷിപ്പ് രീതി: Fellowship method
ഖിദ്‌റുമായുള്ള മൂസാ നബിയുടെ ചരിത്രം പറയുന്ന സൂറ: കഹ്ഫിലെ ഭാഗം പരിശോധിച്ചാൽ (18:65 -68 ) ഉന്നത വിദ്യാഭ്യാസ രംഗത്ത് ആധുനിക കാലത്ത് മാത്രം വികസിതമായ സഹവാസ പഠന രീതിയുടെ ഏറ്റവും അത്യുന്നതമായ ആത്മീയ ഭാവം ആ യാത്രയിലുടനീളം നമുക്ക് കാണാൻ കഴിയും. പഴയ കാലത്തെ ഗുരുകുല വിദ്യാഭ്യാസ രീതി ഇതിന്റെ അപരിഷ്കൃത രൂപമായിരുന്നു.

???? ശാസ്ത്രീയ ഗവേഷണ രീതി : Scientific research method
(തീർച്ചയായും ഒന്നുകിൽ ഞങ്ങൾ അല്ലെങ്കിൽ നിങ്ങൾ സൻമാർഗത്തിലാകുന്നു. 34:24, തീർച്ചയായും, നിൻറെ റബ്ബിങ്കൽനിന്ന്‌ നിനക്ക്‌ യഥാർത്ഥം വന്നിട്ടുണ്ട്‌. ആകയാൽ, നിശ്ചയമായും നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കരുത്‌. 10:94) പഠിതാവിന്റെ പരിമിതികൾ  സ്വയം മനസ്സിലാക്കാൻ സാധിക്കുന്നതിനാവശ്യമായ ഉദാഹരണങ്ങളിലൂടെ ഗവേഷണ വാതായനങ്ങൾ അവന്റെ മുമ്പിൽ മലർക്കെ തുറന്നു വെക്കുന്ന രീതി.

???? ഗ്രൂപ്പ് പ്രവർത്തനം: group activity
വ്യക്തിഗതമായും പെയറായും ഗ്രൂപ്പായും തിരിച്ചുള്ള  രീതി തന്നെയാണ് ഖുർആൻ (ഒരൊറ്റ കാര്യം മാത്രം ഞാൻ നിങ്ങളെ ഉപദേശിക്കുന്നു: നിങ്ങൾ അല്ലാഹുവിനുവേണ്ടി, ഈരണ്ടാളായും, ഓരോരുത്തരായും എഴുന്നേൽക്കുക 34:46 ) ൽ പറയുന്നത്. പഠിതാക്കളെ മുഴുവൻ സജീവമാക്കാൻ കഴിയുന്ന സംവിധാനമാണിത്.

???? സംവാദവും ചർച്ചയും:Debate and discussion
സംവാദത്തിലൂടെ ബോധ്യപ്പെടുത്തുന്ന ഡിസ്കഷൻ / ചർച്ചാ ബോധന രീതിയാണ് പ്രവാചക കുലപതി ഇബ്രാഹീം നബി (അ)നംറൂദിനോട് നടത്തുന്നത് എന്ന് 2:258 പറയുന്നു.സഹസംവാദകൻ ഉത്തരം മുട്ടി വെള്ളം കുടിക്കുന്ന അത്തരം ചർച്ചാ സംവാദ രീതിക്കും ബോധന പരിശീലന രംഗത്ത് താത്വികമായ അടിത്തറയുണ്ടെന്നർഥം.

????  ബ്രെയിൻസ്റ്റോമിംഗ് രീതി: brain storming
തലച്ചോറിന് ചലനാത്മകത നല്കി സർഗ്ഗാത്മകതമായ രീതിയിൽ നിർദ്ദിഷ്ട പാഠഭാഗത്തെ Zero text / ശൂന്യ മൂലം  / Triggering/ പ്രേരകശക്തിയിലൂടെ ചൂടുപിടിപ്പിക്കുന്ന ബോധന മാധ്യമമാണിത്. ഖുർആനിലെ 29 അധ്യായങ്ങൾ തുടങ്ങുന്ന  കേവലാക്ഷരങ്ങൾ Zero text ന്റെ നല്ല ക്ലാസിക്കൽ ഉദാഹരണങ്ങളാണ്. പാശ്ചാത്യ രാജ്യങ്ങളിലെ ഏറ്റവും പുതിയ വിദ്യാഭ്യാസ രീതിയാണിത്. ഇബ്രാഹീം നബിയുടെ (21:58 – 68 ) വിഗ്രഹ ഭഞ്ജന രീതി പ്രേരകശക്തി / Triggering ലൂടെ കാര്യം പറഞ്ഞു മനസ്സിലാക്കുന്ന സവിശേഷ രീതിയാണ്. മൂസാ (അ) – ഫിർഔൻ സംഭവവും മാരണ സംവാദവുമെല്ലാം (20:60 – 66) ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.

ഇത്തരത്തിലുള്ള നിരവധി ശോഭന ചിത്രങ്ങൾ പ്രവാചകാധ്യാപനങ്ങളിലും കാണാം.അവ പിന്നീട് .ഇ. അ

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles