Current Date

Search
Close this search box.
Search
Close this search box.

ഭയമോ ജാഗ്രതയോ മതിയോ ?

فَلْيَعْبُدُوا رَبَّ هَـٰذَا الْبَيْتِ ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفٍۭ

അതിനാല്‍, അവര്‍ ഈ വീട്ടിന്റെ റബ്ബിനെ ആരാധിച്ചുകൊള്ളട്ടെ; അവര്‍ക്കു വിശപ്പിനു ഭക്ഷണം നല്‍കുകയും ഭയത്തിനു സമാധാനം നല്‍കുകയും ചെയ്തവനത്രെ അവൻ (106: 3 – 4 )

ഭയം വേണ്ട, ജാഗ്രത മതി’യെന്ന് പ്രകൃതിദുരന്തങ്ങൾക്ക് മുന്നിൽ എത്ര നാൾ പറഞ്ഞു നിൽക്കുമെന്ന് പത്രക്കാർ ചോദിക്കുന്നു. ജാഗ്രത മതിയെന്ന് പറയുന്നവർ തന്നെ പുറത്തിറങ്ങാൻ സെഡ് കാറ്റഗറി സുരക്ഷ ശക്തമാക്കുന്നു. കറുത്ത മാസ്ക് പോലും നിരോധിക്കുന്നു. എന്നിട്ടവയെ ഭൂതകാലത്തെ വീരഗാഥകൾ പറഞ്ഞ് നായീകരിക്കുന്നു. ജനങ്ങളിൽ നിന്നും ബോധ പൂർവ്വം അകലം പാലിച്ചു കൊണ്ട് എന്റെ ജനങ്ങളെ എന്ന് അഭിസംബോധന ചെയ്യുന്നു. എന്നിട്ടവയെ എല്ലാം സർക്കാരിന്റെ ജാഗ്രതയുടെ അകൗണ്ടിൽ പറഞ്ഞ് ഫലിപ്പിക്കുന്നു..

അതെ, ഭയം ലോകത്തെ മുഴുവൻ അടക്കി വാഴുന്നു. ഒരു വർഷം മുമ്പ് കൊറോണയുടെ കാലത്ത് ആളുകൾ ഭയത്തോടെ വീടുകളിൽ കയറി വാതിലടച്ചിരുന്നു. ഇപ്പോഴിതാ ഭൂകമ്പസമയത്ത് അവർ ഭയത്തോടെ വീടുവിട്ടിറങ്ങിയ ചിത്രമാണ് ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

أين المفر ؟ അഭയസ്ഥാനം തേടിയുള്ള ചകിതമായ ആ പരക്കം പാച്ചിലിനെ ഖുർആൻ ചിത്രീകരിച്ചതങ്ങനെയാണ്.
ഐനൽ മഫർർ?! (സങ്കേതമെവിടെ ?).
പട്ടിണി കിടന്ന് മരിക്കാൻ ഭയപ്പെടുന്ന ഭവനരഹിതരുടെ ഇടയിലാണ് നാമിന്ന് ജീവിക്കുന്നത്.ഇടിവെട്ടിനെയും മിന്നലിനെയും വരെ പേടിക്കുന്ന ആളുകൾ!!!

എന്താണ് പരിഹാരം ?!
ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും അവരെ രക്ഷിച്ച നാഥനിൽ അഭയസ്ഥാനം കണ്ടെത്തലാണ് കൃത്രിമമായ ജാഗ്രതയേക്കാൾ നമുക്ക് വേണ്ടത്.

«لا خوف عليهم ولا هم يحزنون» എന്ന് ഖുർആൻ 14 ഇടങ്ങളിൽ പറഞ്ഞ പേടിയും ദുഃഖവുമില്ലാത്ത വിശ്വാസികളും സൂക്ഷ്മതയുള്ളവരുമാവുകയാണ് നമുക്ക് വേണ്ടത്.

ഭയത്തെ മറികടക്കാനുള്ള മനശ്ശാസ്ത്ര വഴികൾ

????ചിലപ്പോൾ ഒരാൾക്ക് ചില പ്രത്യേക വസ്തുക്കളെ പേടിയുണ്ടാകുമെങ്കിലും കുമിഞ്ഞുകൂടുന്ന ഭയത്തിന്റെ കാരണം പലർക്കും ആദ്യ ഘട്ടത്തിൽ കൃത്യമായി മനസ്സിലാകില്ല… ഭൂതകാലത്തെ പല ആഘാതങ്ങളും ചിലരെ നിരന്തരം ഭയക്കുന്ന വ്യക്തിയാക്കി മാറ്റുന്നു.
ഉദാഹരണത്തിന് :-
തങ്ങൾക്ക് ഒറ്റക്ക് നേരിടാൻ കഴിയാത്ത ഭീഷണികൾ ഉണ്ടാകുമ്പോൾ …
ഭയത്തിന്റെ കാരണം ഭൂതകാലത്തിന്റെ “ഭയങ്കരമായ” ഓർമ്മകളാകുമ്പോൾ …
അല്ലെങ്കിൽ ഭാവിയിൽ അവരുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടാതെ പോവുമെന്ന ആശങ്കയുണ്ടാവുമ്പോൾ ….
ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ ഭയത്തിന് പിന്നിലെ പ്രധാന കാരണം തിരിച്ചറിയുക എന്നതാണ് പരിഹാരത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടം

???? നന്ദി നമ്മുടെ ജീവിതത്തെ കൂടുതൽ പോസിറ്റീവായി കാണുന്നതിന് സഹായിക്കും. ഉള്ള അനുഗ്രഹങ്ങൾ ഓർക്കുകയും ഇല്ലാത്തവയെ അവഗണിക്കുകയും ചെയ്യുന്നതാണ് കൃതജ്ഞത / നന്ദി..

???? വികാരങ്ങൾ മനസിലാക്കുക, നമ്മെ വേദനിപ്പിക്കുന്ന ടെൻഷനുകളെ മറികടക്കാൻ അവയുടെ പ്രകൃതം മനസ്സിലാക്കുകയും രഹസ്യമായി മനസ്സിനോട് തന്നെ അവ പ്രഖ്യാപിക്കുകയും ചെയ്യുന്നത് അവയെ മറികടക്കാനുള്ള ശക്തി നൽകുന്നു..

???? അനാവശ്യ ഭയത്തിന് പിന്നിലെ യഥാർത്ഥ കാരണം സ്വയം നിർണ്ണയിക്കുക. അപ്പോഴാണ് പല ഭയങ്ങളും യുക്തിരഹിതമായ ഫോബിയകളും ഫാന്റസികളുമാണ് എന്ന് മനസ്സിലാവുക…

???? ശരിയായ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുക.
പലവസ്തുക്കളെയും കുറിച്ച പാതിവെന്ത ധാരണകൾ അജ്ഞതയേക്കാൾ ഉത്കണ്ഠ ഉണ്ടാക്കുമ്പോൾ, ഊഹിക്കുന്നതിനു പകരം ഉറച്ച വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ കാണാൻ ശരിയായ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു.

???? ശരിയായ പരിശീലനവും മനസ്സാന്നിധ്യവും ഉണ്ടാക്കിയെടുക്കുക.ഉദാഹരണത്തിന്, സദസ്സിനു മുന്നിൽ സംസാരിക്കാനുള്ള ഭയമുള്ളവർ അതിനെ അതിജയിക്കാനും സഭാകമ്പത്തിൽ നിന്നു മുക്തി നേടാനുള്ള സ്റ്റേജ് എൻട്രികൾ ചെറിയ രീതിയിൽ ആരുമറിയാതെ ബോധപൂർവ്വം ചെയ്യുക. സ്റ്റേജിലുള്ളവർക്ക് ചായ നല്കുന്നതടക്കം സ്റ്റേജ് ഫിയർ മാറ്റാൻ സഹായിക്കുന്നു.

???? കഫീൻ അടങ്ങിയ ഭക്ഷണ-പാനീയങ്ങൾ ഒഴിവാക്കുക. അവ ഉത്കണ്ഠ, സമ്മർദ്ദം, പരിഭ്രാന്തി എന്നിവ വർദ്ധിപ്പിക്കുകയേ ഉള്ളൂ ..

???? നിങ്ങൾക്ക് മാതൃകയായി തോന്നുന്ന സുഹൃത്തുക്കളോട് നിങ്ങളുടെ ഭയത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ സമയം കണ്ടെത്തുക. പല കാര്യങ്ങളും നമ്മുടെ തലയിൽ തന്നെ ചുമന്നു കൊണ്ട് നടക്കുവോളം നമ്മുടെ സമ്മർദ്ദവും ഉത്കണ്ഠയും ഒട്ടും കുറയുകയില്ല.

???? മെഡിറ്റേഷൻ, പ്രാർത്ഥന എന്നിവ ശീലിക്കുക.
മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് മെഡിറ്റേഷൻ . നമുക്കറിയാവുന്ന ദിക്റുകളും ദുആകളുമായി നമ്മുടെ നാഥനുമായി ഒറ്റക്കിരിക്കുന്ന ഖൽവതാണ് ഇസ്ലാമികമായ മെഡിറ്റേഷൻ . അതിനനുഗുണമായ സമയവും സ്ഥലവും നാം തന്നെയാണ് തീരുമാനിക്കേണ്ടത്.
ആ സമയത്തേക്ക് പറ്റിയ ഒരു പ്രാർഥനാ വാചകം താഴെ നൽകിയിരിക്കുന്നു :

“اللهم إني عبدك وابن عبدك وابن أمتك ناصيتي بيدك ماض في حكمك عدل في قضاؤك، أسألك بكل اسم هو لك، سميت به نفسك، أو علمته أحداً من خلقك، أو أنزلته في كتابك، أو استأثرت به في علم الغيب عندك، أن تجعل القرآن ربيع قلبي ونور صدري وجلاء حزني وذهاب همي”.

അല്ലാഹുവേ, ഞാൻ നിന്റെ ദാസനും നിന്റെ ദാസരായ ആണിന്റേയും പെണ്ണിന്റെയും മകനുമാണ്. എന്റെ മൂർദ്ദാവ് നിന്റെ കയ്യിലാണ്. നിന്റെ തീരുമാനം തന്നെയാണ് എന്നിൽ നടപ്പിലാകുന്നത്. നിന്റെ വിധി എന്നിൽ നീതിയായിത്തീരുന്നു. നീ നിശ്ചയിച്ചതും നിന്റെ വേദത്തിൽ അവതരിപ്പിച്ചതും സൃഷ്ടികളിൽ ആരെയെങ്കിലും നീ പഠിപ്പിച്ചതും നിന്റെ പക്കലുള്ള അദൃശ്യജ്ഞാനത്തിൽ സ്വന്തമാക്കി വെച്ചതുമായ നിനക്കുള്ള മുഴുവൻ പേരുകളുടെയും പേരിൽ നിന്നോട് ചോദിക്കുന്നു :
“ഖുർആൻ എന്റെ ഹൃദയത്തിന് വസന്തവും നെഞ്ചിന്റെ പ്രകാശവും ദുഃഖത്തിന് പരിഹാരവും വിഷാദത്തിന്റെ പര്യവസാനവുമാക്കേണമേ നാഥാ”

ഹദീസുകളിൽ വന്ന ഇത്തരം പ്രാർഥനകൾ തെരഞ്ഞ് പിടിച്ച് പ്രാർഥിക്കുന്നത് ഭയത്തിൽ നിന്നും കേവലം ജാഗ്രതയേക്കാൾ ഫലം ചെയ്യും , തീർച്ച.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles