Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുര്‍ആനില്‍ അറബിയല്ലാത്ത പദങ്ങളുണ്ടോ?

പ്രവാചകന്‍ മുഹമ്മദ്(സ)ക്ക് ജിബ്‌രീല്‍ മുഖേന അവതരിച്ചതാണ് വിശുദ്ധ ഖുര്‍ആന്‍. അത് അറബി ഭാഷയിലാണ്. ഇത് ഖുര്‍ആന്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഊന്നിപറയുന്നുണ്ട്. ‘ തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോക രക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വാസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു. നിന്റെ ഹൃദയത്തില്‍ നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് അത് അവതിരിപ്പിച്ചത് ‘ (അശ്ശുഅറാഅ്: 192-195). ‘ തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുളള ഒരു ഖുര്‍ആന്‍ ആക്കിയിരുക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു ‘ (അസുഹ്‌റുഫ്: 3). ‘ അതെ, ഒട്ടും വക്രതയുളളതല്ലാത്ത, അറബി ഭാഷയിലുളള ഒരു ഖുര്‍ആന്‍. അവര്‍ സൂക്ഷമത പാലിക്കുവാന്‍ വേണ്ടി ‘ (അസ്സുമര്‍: 28). ഈ സൂക്തങ്ങളെല്ലാം വ്യക്തമാക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ അറബിയിലാണ് അവതരിചിട്ടുളളതെന്നാണ്. എന്നാല്‍, ഓറിയന്റലിസ്റ്റുകള്‍ തങ്ങളുടെ പഠനങ്ങളിലൂടെ വ്യക്തമാക്കുന്നത്, വിശുദ്ധ ഖുര്‍ആനില്‍ അറിബിയല്ലാത്ത പദങ്ങളുണ്ടെന്നും അത് മുകളിലെ സൂക്തങ്ങള്‍ക്കെതിരാണെന്നുമാണ്. ഭാഷയില്‍ അവര്‍ക്ക് അബദ്ധം സംഭവിച്ചരിക്കുകയാണോ? ശരിക്കും ഖുര്‍ആന്‍ അറബി ഭാഷയില്‍ തന്നെയല്ലെ അവതരിപ്പിക്കപ്പെട്ടത്?

ഇമാം ത്വബ്‌രി, ഇമാം ശാഫിഈ തുടങ്ങി ഒരുപാട് പണ്ഡിതന്‍മാര്‍ വിശുദ്ധ ഖുര്‍ആനില്‍ അനറബി പദങ്ങളില്ലെന്ന് വ്യക്തമാക്കുന്നവരാണ്. മുകളില്‍ ഉദ്ധരിച്ച സൂക്തങ്ങളാണ് അതിന് തെളിവായി അവര്‍ സ്വീകരിക്കുന്നത്. ഇവ്വിഷയകമായി ഇമാം ശാഫിഈ പറയുന്നു: മുമ്പ് പറഞ്ഞ സൂക്തങ്ങളെല്ലാം വിശുദ്ധ ഖുര്‍ആന്‍ അറബിയിലാണെന്നതിനുളള തെളിവാണ്. അറബിയല്ലാത്ത പദങ്ങളുണ്ടെന്ന് എന്നതിനെ വിശുദ്ധ ഖുര്‍ആന്‍ തളളുകയും ചെയ്യുന്നു. ‘ ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തികൊണ്ടിരിക്കന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു ‘ (അന്നഹല്‍: 103). ‘ നാം ഇതിനെ ഒരു അനറബി ഖുര്‍ആന്‍ ആക്കിയിരുന്നെങ്കില്‍ അവര്‍ പറഞ്ഞേക്കും: എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വിശദമാക്കപ്പെട്ടവയായില്ല. (ഗ്രന്ഥം) അനറബിയും (പ്രവാചകന്‍) അറബിയും ആവുകയോ? ‘ (ഫുസ്സിലത്ത്: 44). ഇതെല്ലാം ഖുര്‍ആന്‍ പൂര്‍ണമായും അറബിയലാണെന്നതിനെ ബലപ്പെടുത്തുന്നു.

ഇമാം ത്വബ്‌രിയും, ഇമാം ശാഫിഈയും തുടങ്ങി ഒരുപാട് പണ്ഡിതന്മാര്‍ പറയുന്നത് ഖുര്‍ആനിലെ എല്ലാ പദങ്ങളുടെയും അടിസ്ഥാനം അറബി ഭാഷയില്‍ നിന്നുതന്നെയാണ് എന്നാണ്. എന്നാല്‍, ഖുര്‍ആന്‍ വ്യഖ്യാതവായ ഇബ്‌നു അത്വിയ്യയും, ഇമാം സുയൂത്വിയും അഭിപ്രായപ്പെടുന്നത്, അറബിയല്ലാത്ത അനറബിയായ പദങ്ങല്‍ ഖുര്‍ആനിലുണ്ടെന്നാണ്. ഖുര്‍ആന്‍ ലോകത്തുളള മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി അവതീര്‍ണമായ ഗ്രന്ഥമാണ്. ഖുര്‍ആനിന്റെ അമാനുഷികതയുടെ പൂര്‍ത്തീകരണമാണ് അറബികള്‍ സംസാരിച്ചിരുന്ന ചില അനറബി പദങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ അറബികള്‍ക്ക് മാത്രമുളളതല്ല, അറബികളടക്കമുളള ലോകത്തുളള മുഴുവന്‍ ജനങ്ങള്‍ക്കുമുളളതാണ്. എല്ലാവരെയും ഉള്‍കൊളളുന്നുവെന്നതിന്റെ സൂചകമാണിത്. മുമ്പ് പറയപ്പെട്ട രണ്ട് അഭിപ്രായങ്ങളില്‍ നിന്ന് വ്യത്യസ്തമായ മൂന്നാമതൊരു അഭിപ്രായമുണ്ട്. അത്, അനറബിയായ ചില പദങ്ങള്‍ അറബി ഭാഷയില്‍ നിന്ന് പുറത്തുപോകുന്നില്ല എന്നതാണ്. അഥവാ അറബികളുടെ സംസാര പ്രയോഗങ്ങളിലൂടെ അറബിവത്കൃതമായവയാണത്. ഇത്തരുണത്തില്‍ കാണപ്പെടുന്നവ അടിസ്ഥാനപരമായി അനറബി പദങ്ങളാണെങ്കിലും അത് അറബികളുടെ പ്രയോഗങ്ങളില്‍പ്പെട്ടവ തന്നെയാണ്. ഇത് അറബി ഭാഷയിലേക്ക് മാറ്റപ്പെടുകയും തുടര്‍ന്ന് അറബിവത്കരിക്കപ്പെടുകയും ചെയ്തതുമുഖേന അവര്‍ക്കിടയില്‍ പ്രയോഗമായി മാറുകയും ചെയ്തതാണ്. അക്കാലത്തെ ഖുറൈശികളുടെ സംസാഭാഷയിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതിച്ചത്.

ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട അറബി ഭാഷയില്‍ പാണ്ഡിത്യമുളള അക്കാലത്തെ അറബികള്‍ ഉന്നയിക്കാത്ത ചോദ്യം ഓറിയന്റലിസ്റ്റുകള്‍ ഉയര്‍ത്തുന്നത് ആശ്ചര്യകരമാണ്. അക്കാലത്തെ മുശ്‌രിക്കുകള്‍ പ്രവാചകനില്‍ നിന്നുളള വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നവരായിരുന്നു. എന്നാല്‍, അവര്‍ ഭാഷപരമായ തെറ്റുകളും അനറബി പ്രയോഗങ്ങളും ചൂണ്ടികാണിക്കുകയുണ്ടായില്ല. പില്‍ക്കാലത്തുവന്ന ഓറിയന്റലിസ്റ്റുകളാണ് ഇക്കാര്യത്തില്‍ തെറ്റുകള്‍ ചൂണ്ടികാണിക്കുന്നത്! വിശുദ്ധ ഖുര്‍ആനില്‍ 77000-ത്തിലധികം പദങ്ങളുണ്ട്. അവയില്‍ അഭിപ്രായ വ്യത്യാസങ്ങളുളള പദങ്ങളുടെ ഏറ്റവും കൂടിയ പരിധി 150-ആണ്. ഇത് രണ്ട് കാര്യങ്ങളാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഒന്ന്, അഭിപ്രായ വ്യത്യാസമുളള 150-പദങ്ങള്‍ താരതമ്യം ചെയ്യുന്നത് ഖുര്‍ആനിലുളള 77000-പദങ്ങളുമായിട്ടാണ്. എന്നിട്ടാണ്, അത് അറബിയുലുളള പദങ്ങളല്ലെന്ന് അവര്‍ പറയുന്നത്. ഇത് ബുദ്ധിക്ക് ഉള്‍കൊളളാന്‍ കഴുയുന്നതല്ല. കാരണം ഖുര്‍ആനില്‍ വളരെ കുറഞ്ഞ പദങ്ങളാണ് ഇത്തരത്തിലുളളത്. രണ്ട്, ഇത്തരത്തിലുളള 150-പദങ്ങള്‍ അറബികള്‍ക്ക് മുമ്പാകെ ആവര്‍ത്തിക്കപ്പെടുന്നത് അവര്‍ അത് ഉപയോഗിച്ചിരുന്നു എന്നതിനുളള തെളിവാണ്. അതുകൊണ്ട്, തുടക്കത്തില്‍ അറവില്ലാത്തവര്‍ക്ക് പിന്നീട് അത് മനസ്സിലാകുന്നതാണ് ആ 150-പദങ്ങള്‍. കാരണം അവരുടെ പ്രയോഗങ്ങളിലുളളതായിരുന്നു അത്. ഇമാം സുയൂത്വി അദ്ദേഹത്തിന്റെ
ഗ്രന്ഥമായ “المهذب فيما وقع في القرآن من المعرب” ല്‍ 125 പദങ്ങളല്ലാതെ കൂടുതലായൊന്നും കാണുന്നില്ല. അദ്ദേഹം പറയുന്നു: വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്ക് ശേഷം, ഖുര്‍ആനിലെ അറബിവത്കരിക്കപ്പെട്ട പദങ്ങള്‍ ഇതാണെന്ന് മനസ്സിലാക്കുന്നു.

(തുടരും)

അവലംബം: al-forqan.net
വിവ: അര്‍ശദ് കാരക്കാട്‌

Related Articles