Current Date

Search
Close this search box.
Search
Close this search box.

അന്ന് നമ്മുടെ ദുഃഖം മൂന്ന് തരത്തിലായിരിക്കും

رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍۢ قَرِيبٍۢ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّٰلِحِينَ

‘എന്റെ റബ്ബേ, അടുത്ത ഒരവധിവരേക്കും എന്നെ നീ പിന്തിച്ചുകൂടേ? – എന്നാൽ ഞാൻ ദാനധർമം ചെയ്യുകയും, സദ് വൃത്തൻമാരുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യുമായിരുന്നു!’ ( അൽ മുനാഫിഖൂൻ :10)

മരണം നേരിൽ കണ്ടു കഴിമ്പോൾ മനുഷ്യൻ അല്ലാഹുവിനോട് പിന്തിക്കാനാവശ്യപ്പെടുന്നതെന്തിനാ ??
__ നമസ്കരിക്കാൻ! അല്ല
__ നോമ്പനുഷ്ടിക്കാൻ! അല്ലല്ല
__ ഹജ്ജും ഉംറയും ചെയ്യാൻ! അല്ലേയല്ല
പണ്ഡിതന്മാർ പറഞ്ഞു:
മരണം നേരിൽ കണ്ടപ്പോൾ ദാനധർമ്മത്തെപ്പറ്റിയാണവൻ പറയുക!
ദാനധർമ്മം വർദ്ധിപ്പിക്കുവാനാണവൻ തേടുന്നത്!

നാം മരിക്കുമ്പോൾ,
ലോകം നമ്മെയോർത്ത് ഒരു പാട് കാലം ദുഃഖിക്കില്ല…!
ലോകത്തിന്റെ ചലനം തുടരും…!
നമ്മുടെ ജോലി മറ്റുള്ളവർ ഏറ്റെടുക്കുന്നു!
നമ്മുടെ പണം അനന്തരാവകാശികൾക്ക് പോകും…!
അതിന്റെ ഉത്തരവാദിത്തം മാത്രം നാം ഏറ്റെടുക്കേണ്ടി വരും…!
മരിക്കുമ്പോൾ നമ്മളിൽ നിന്ന് ആദ്യം നഷ്ടപ്പെടുന്നത് “നമ്മുടെ പേരാണ്”…!
നമ്മുടെ മക്കൾ പോലും പറയുക: “മയ്യിത്ത്” പെട്ടെന്നെടുക്കണം എന്നാവും …
മയ്യിത്ത് കുളിപ്പിക്കാനവർ ധൃതികൂട്ടും ?
നമുക്കായി നമസ്കരിക്കാൻ നില്ക്കുമ്പോൾ അവർ പറയുക: ജനാസ ഇതാ തയ്യാർ എന്നാവും
അവർ നമ്മെ ഖബറടക്കം ചെയ്യാൻ തുടങ്ങുമ്പോഴേക്കും
“ഖബറിൽ”ൽ മണ്ണിടാനാവും ബന്ധുക്കൾ പറയുക !
നിങ്ങളുടെ പേര് പോലും അവർ മറന്നതു പോലെയാവും !
അതിനാൽ നമ്മുടെ പേരിലും പദവിയും ധനത്തിലും
വഞ്ചിക്കപ്പെടരുത് …
നമ്മുടെ പണം,നമ്മുടെ വംശം, നമ്മുടെ സ്ഥാനം,നമ്മുടെ കുട്ടികൾ!
എല്ലാം നമ്മുടെ പേര് പോലെ പെട്ടെന്ന് നഷ്ടമാവും …
ഈ ലോകം എത്ര നിസ്സാരമാണ് !
എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിയുന്നത് !

അന്ന് നമ്മുടെ ദുഃഖം മൂന്ന് തരത്തിലായിരിക്കും.
1 – നമ്മെ ഉപരിപ്ലവമായി അറിയുന്ന ആളുകൾ പറയും: പാവം, റബ്ബ് അവനോട് കരുണ കാണിക്കട്ടെ.
2 – നിങ്ങളുടെ സുഹൃത്തുക്കളാവട്ടെ അവർ മണിക്കൂറുകളോളം വിലപിക്കും
അല്ലെങ്കിൽ ദിവസങ്ങളോളം സങ്കടപ്പെടും, എന്നിട്ട് അവരുടെ സാധാരണ ജീവിതത്തിലേക്കും സംസാരത്തിലേക്കും ചിരിയുടെ ലോകത്തേക്കും മടങ്ങിപ്പോകും…!
3 – നമ്മുടെ വീട്ടിൽ അഗാധമായ ദുഃഖമായിരിക്കും …!
കുടുംബക്കാരും ഒരാഴ്ചത്തേക്ക് സങ്കടപ്പെട്ടേക്കും … കൂടിയാൽ രണ്ടാഴ്ച/ഒരു മാസം/രണ്ട് മാസം
പരമാവധി ഒരു വർഷം!!
എന്നിട്ട് അവർ നമ്മെ ഓർമ്മകളുടെ ആൽബത്തിലാക്കും !
കഴിഞ്ഞു , നമ്മുടെ കഥ ആളുകൾക്കിടയിൽ അവസാനിച്ചു !
മരണാനന്തരമാണ് നമ്മുടെ യഥാർത്ഥ കഥ ആരംഭിക്കുന്നത് !
മരണാനന്തര ജീവിതം…!
നാമിവിടെ ഒഴിവാക്കി പോവുന്നത്
1 – സൗന്ദര്യം…
2 – പണം…
3- ആരോഗ്യം…
4 – മക്കൾ …
5- ഇണകൾ ….
6 – രമ്യഹർമങ്ങൾ …

നാം കൊണ്ടു പോവുന്നത് നമ്മുടെ കർമങ്ങൾ മാത്രമാണ്! ! !
നമ്മുടെ ഖബറിനും പരലോകത്തിനും വേണ്ടി നാമെന്താണ് ഒരുക്കിയിരിക്കുന്നത്?! അവ മാത്രം !

1 – നിർബന്ധ ബാധ്യതകൾ…
2 – ഐഛിക കർമ്മങ്ങൾ…
3- രഹസ്യമായി ചെയ്ത ദാനങ്ങൾ…
4- നല്ല പ്രവൃത്തികൾ…
5- രാത്രിയിലെ കരഞ്ഞുള്ള പ്രാർത്ഥനകൾ…
6- മറ്റുള്ളവരോടുള്ള നല്ല പെരുമാറ്റം!!!

ഇതൊക്കെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതെ, മരണശേഷം നമുക്ക് അതിജീവിക്കാൻ അവ മാത്രമേയുണ്ടാവൂ …

ഓർമ്മിപ്പിക്കുക, ഓർമ്മപ്പെടുത്തൽ വിശ്വാസികൾക്ക് പ്രയോജനപ്പെടും ( 51:55 )

Related Articles