Quran

അല്ലാഹുവിലുള്ള വിശ്വാസവും വിശ്വാസത്തിന്റെ ലക്ഷ്യവും

അബ്ദുല്ലാഹിബിൻ മസ്ഊദ്(റ)വിൽനിന്ന് നിവേദനം: കഅ്ബയുടെ ഭാഗത്തായി മൂന്ന് പേർ ഒരുമിച്ച് കൂടി (രണ്ട് ഖുറൈശികളും ഒരു സഖഫിയും). അവരുടെ വയറുകൾ തടിച്ചുകൊഴുത്തിരുന്നു. ഹൃദത്തിന് അത്ര വിശാലതയുമുണ്ടായിരുന്നില്ല. അവരിൽ ഒരുവൻ ചോദിച്ചു: നമ്മൾ സംസാരിക്കുന്നത് അല്ലാഹു കേൾക്കുമെന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ? രണ്ടാമത്തെയാൾ പറഞ്ഞു: നമ്മൾ ഉച്ചത്തിൽ പറഞ്ഞാൽ അല്ലാഹു കേൾക്കും, നമ്മൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞാൽ അല്ലാഹു കേൾക്കുകയില്ല. മൂന്നാമത്തെയാൾ പറഞ്ഞു: ഉച്ചത്തിൽ പറഞ്ഞാൽ കേൾക്കുമെങ്കിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞാലും കേൾക്കുന്നതാണ്. ആ സമയം വിശുദ്ധ ഖുർആനിലെ വചനം അവതരിക്കുകയാണ്. ‘നിങ്ങളുടെ കാതോ, നിങ്ങളുടെ കണ്ണുകളോ, നിങ്ങളുടെ തൊലികളോ നിങ്ങൾക്ക് എതിരിൽ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങൾ (അവയിൽനിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ? എന്നാൽ നിങ്ങൾ വിചാരിച്ചത് നിങ്ങൾ പ്രവർത്തിക്കുന്നതിൽ മിക്കതും അല്ലാഹു അറിയില്ലെന്നാണ്’ (ഫുസ്വിലത്ത്: 22) (ബുഖാരി: 4817).

ഇസ് ലാമിന് മുമ്പ് അറബികിൾ ഇപ്രകാരമായിരുന്നു. പ്രത്യേകിച്ച്, അല്ലാഹുവിനെ സംബന്ധിച്ച കാര്യത്തിൽ. അതുകൊണ്ട് തന്നെ ജാഹിലിയ്യ കാലത്ത് അല്ലാഹുവിനെ ശരിയായ വിധത്തിൽ മനസ്സിലാക്കത്തതിന്റെ സ്വാഭാവികമായ അനന്തരഫലങ്ങൾ കാണാവുന്നതാണ്. ജനങ്ങൾ അല്ലാഹു കാണുന്നുണ്ടെന്നും കേൾക്കുന്നുണ്ടെന്നും മനസ്സിലാക്കിയിരുന്നില്ല. പിന്നെ എങ്ങനെയാണ് ഭയഭക്തിയുണ്ടാവുക (التقوى). ശേഷം, അല്ലാഹു അവർക്കിടയിലെ വൈകല്യങ്ങൾ ശരിപ്പെടുത്തുന്നതിനും, വഴികേടുകളിൽ നിന്ന് തടയുന്നതിനുമായി വിശ്വാസത്തെ സംബന്ധിച്ച് (أمور العقيدة) അറിവ് നൽകി. പ്രവാചകൻ(സ) ആദ്യമായി സമൂഹത്തിലേക്ക് കൊണ്ടുവന്നത് ശരിയായ വിശ്വാസമായിരുന്നു. ചില അറബി ഗോത്രങ്ങൾക്കിടയിൽ വ്യാപിക്കുകയും, ധാർമിക മൂല്യങ്ങളിൾ പരിമിതമാക്കപ്പെടുകയും ചെയ്ത തുടക്ക കാലത്തെ ആ വിശ്വാസം അവസാനംവരേയുള്ള മനുഷ്യർക്കുളള നിയമമായി മാറുകയായിരുന്നു. അല്ലാഹു അക്കാലത്തെ അറബികളെയും, മറ്റു ജനങ്ങളെയും അദൃശ്യ കാര്യത്തെ സംബന്ധിച്ച് അറിയിക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ്.

ഒന്ന്: സന്മാർഗവും ദിശയും കാണിച്ചു കൊടുക്കുന്നതിന് വേണ്ടി

യാഥാർഥ്യം മങ്ങുകയോ മാഞ്ഞുപോവുകയോ ചെയ്യാവതല്ല. അതുപോലെ, അസത്യം സത്യത്തിന്റെ സ്ഥാനത്താവുകയും, അത് സത്യമായി മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന സന്ദര്ഭത്തിൽ എല്ലാം അറിയുകയും, എല്ലാം  കഴിയുകയും  ചെയ്യുന്നവൻ അത് ശരിയായ ദിശയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. അങ്ങനെ, അവൻ സത്യത്തിലേക്കും സന്മാർഗത്തിലേക്കും ജനങ്ങളെ കൊണ്ടുവരുന്നു. സന്മാർഗം ഇല്ലാതാവുക എന്നത് സാമാന്യ മനസ്സുകളെ അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്.

രണ്ട്: കൽപനയും നിരോധനയും നടപ്പിൽ വരുത്തന്നതിന് വേണ്ടി

അല്ലാഹുവിനെ സംബന്ധിച്ച ഋജുവായ അറിവിൽ നിന്ന് അറബികൾ വ്യതിചലച്ചപ്പോൾ അല്ലാഹു അവന്റെ വിശേഷണങ്ങൾ പൂർണമായ സ്വഭാവത്തിൽ അവരെ അറിയിച്ചു. അവർ ഈ വിശേഷണത്തിന്റെ അടയാളങ്ങൾ നിരീക്ഷിച്ചപ്പോൾ അതിന്റെ തേട്ടം അവർക്ക് മനസ്സിലായി. അല്ലാഹു അവരെ ഓരോ വിശേഷണങ്ങളും പഠിപ്പിക്കുകയായിരുന്നു. അവൻ എല്ലാം കേൾക്കുകയും കാണുന്നവനുമാണെന്ന് അറിയിച്ചു, അവന്റെ മുന്നിൽ വെച്ച് ചെയ്യുന്ന അവരുടെ പ്രവർത്തനങ്ങൾ അവർ നിരീക്ഷിക്കുന്നതിന് വേണ്ടി. എല്ലാം കഴിയുന്നവനാണ് അവൻ എന്ന് അറിയിച്ചു, അവർ ഒരാളോടും അക്രമം കാണിക്കാതിരിക്കാൻ വേണ്ടി. അവരെ വീണ്ടും ജീവിപ്പിക്കുന്നതായിരിക്കുമെന്ന് അറിയിച്ചു, അവിടെ അവൻ സ്വർഗവും നരകവും സംവിധാനിച്ചരിക്കുന്നു, ഇഹലോകത്ത് അവർ നന്മ ചെയ്ത് മുന്നേറാനും, പരലോകത്ത് ആ പ്രവർത്തനം അവരെ രക്ഷിക്കുവാനും വേണ്ടി. ഇപ്രകാരം അല്ലാഹുവിനെ സംബന്ധിച്ച് എല്ലാ ദാസന്മാരും മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവിൽ വിശ്വസിക്കാനും, അവനെ കൂടുതൽ അറിയാനുമുളള ഏക മാർഗം അവന്റെ നാമങ്ങളും വിശേഷണങ്ങളും ശരിയായ വിധത്തിൽ മനസ്സിലാക്കുക എന്നതാണ്.

അല്ലാഹുവിന്റെ വിശേഷണങ്ങൾ കൊണ്ട് അവസാനിക്കുന്ന സൂക്തങ്ങളെ ആ സൂക്തത്തിലെ വിധികളുമായി ബന്ധിപ്പിച്ച് അവ തമ്മിലെ ബന്ധമെന്തെന്ന് ഖുർആൻ വ്യഖ്യാതാക്കൾ വിശദീകരിക്കാറുണ്ട്. അതുപോലെ, ഒരു കാര്യം നിഷിദ്ധമാക്കുകയോ അല്ലെങ്കിൽ, ഏതെങ്കിലും ഒരു കാര്യത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ അവസാനിക്കുന്നത് അല്ലാഹുവിന്റെ വിശേഷണങ്ങൾ കൊണ്ടാണ്. ഇതെല്ലാം അർഥമാക്കുന്നത് അല്ലാഹുവിന്റെ നാമ വിശേഷണങ്ങളുടെ ലക്ഷ്യമാണ്. തീർച്ചയായും, അല്ലാഹുവിന്റെ നാമവിശേഷങ്ങൾക്ക് പിന്നിൽ ലക്ഷ്യങ്ങളുണ്ട്. ഉദാഹരണം-  ‘തങ്ങളുടെ ഭാര്യമാരുമായി (ബന്ധപ്പെടുകയില്ലെന്ന്) ശപഥം ചെയ്ത് അകന്നു നിൽക്കുന്നവർക്ക് (അന്തിമ തീരമാനത്തിന്) നാലുമാസം വരെ കാത്തിരിക്കാവുന്നതാണ്. അതിനിടയിൽ അവർ (ശപഥം വിട്ട് ദാമ്പത്യത്തിലേക്ക്) മടങ്ങകയാണെങ്കിൽ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമെത്രെ. ഇനി അവർ വിവാഹമോചനം ചെയ്യാൻ തന്നെ തീർച്ചപ്പെടുത്തുകയാണെങ്കിലോ അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നവനാണല്ലോ’ (അൽബഖറ: 226-227). ഇമാം ഇബ്നുൽ ഖയ്യിം പറയുന്നു: അല്ലാഹുവിന്റെ പ്രവർത്തനത്തിന്റെയും വിധികളുടെയും കാരണങ്ങൾ അവന്റെ നാമവിശേഷണങ്ങളുമായി ബന്ധപ്പെട്ടുനിൽക്കുന്നു. അതിന് പ്രത്യേകിച്ച് അർഥമില്ലെങ്കിലും. വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നതുപോലെ, ‘അങ്ങനെ ഞാൻ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനാകുന്നു (നൂഹ്: 10).  ‘തങ്ങളുടെ ഭാര്യമാരുമായി (ബന്ധപ്പെടുകയില്ലെന്ന്) ശപഥം ചെയ്ത് അകന്നു നിൽക്കുന്നവർക്ക് (അന്തിമ തീരമാനത്തിന്) നാലുമാസം വരെ കാത്തിരിക്കാവുന്നതാണ്. അതിനിടയിൽ അവർ (ശപഥം വിട്ട് ദാമ്പത്യത്തിലേക്ക്) മടങ്ങകയാണെങ്കിൽ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമെത്രെ. ഇനി അവർ വിവാഹമോചനം ചെയ്യാൻ തന്നെ തീർച്ചപ്പെടുത്തുകയാണെങ്കിലോ അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നവനാണല്ലോ’ (അൽബഖറ: 226-227).

ഈ സൂക്തങ്ങളിൽ വിശദീകരിക്കപ്പെടുന്ന നാമവിശേഷണങ്ങളിൽ അതിന്റെ ലക്ഷ്യവും പ്രകടമാണ്. ഒരുവന് ഭാര്യയിലേക്ക് മടങ്ങിചെല്ലുകയും (الفَيْء), നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്താൽ അല്ലാഹു പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്  (غفور رحيم). നൂഹ് നബി സമൂഹത്തോട് പ്രാർഥിക്കാൻ ആവശ്യപ്പടുന്നതിൽ നിന്ന് വ്യക്തമാകുന്നു; അല്ലാഹുവിലേക്ക് അവന്റെ ദാസൻ മടങ്ങി ചെന്നാൽ അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ് (ജലാഉൽ അഫ്ഹാം: 173). ഇത്തരത്തിൽ വിശദീകരിക്കുന്നത് വളരെ പ്രയോജനകരമാണ്. വിശ്വാസപരമായ കാര്യങ്ങളിൽ ദൈവികമായ ലക്ഷ്യങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ സഹായകമാണ്. അല്ലാഹു പൊറുത്തുകൊടുക്കുന്നവനും, കരുണ ചെയ്യുന്നവനുമാണ് ഭർത്താവ് ഭാര്യയുടെ അടുക്കലേക്ക് മടങ്ങിചെല്ലുമ്പോൾ. ആയതിനാൽ നിങ്ങൾ കരുണ കാണിക്കുക, അല്ലാഹു നിങ്ങളോടും കരുണ കാണിക്കും. ഈ വിശ്വാസപരമായ അറിവ് അല്ലാഹുവിലുള്ള വിശ്വാസത്തെ അടിയുറച്ചതാക്കുന്നു. അതുപോലെ, ത്വലാഖുമായി ബന്ധപ്പെട്ട ആയത്തിൽ പറയുന്നു; അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണെന്ന് (سَمِيعٌ عَلِيمٌ). നിങ്ങൾ ഭാര്യമാരെ ത്വലാഖ് ചൊല്ലുകയാണെങ്കിൽ ഒരു കണക്കുമില്ലാതെ ചൊല്ലരുത്, നിങ്ങൾ ചൊല്ലുകയാണെങ്കിൽ നല്ലതുപോലെ ചൊല്ലുക. കാരണം, നിങ്ങൾ ഉച്ചരിക്കുന്ന പദം അല്ലാഹു കൃത്യമായി കേൾക്കുന്നവനാകുന്നു. നിങ്ങൾ ത്വലാഖ് ചൊല്ലുന്ന സന്ദർഭത്തെ കുറിച്ച് അവൻ നല്ലതുപോലെ അറിയുന്നു ( سَمِيعٌ عَلِيمٌ ).

ഇത് വിശ്വാസപരമായ അറിയിപ്പാണ്. ഇതിന് പിന്നിൽ ലക്ഷ്യങ്ങളുണ്ട്. പ്രവർത്തന ശൈലികൾ സ്വീകരിക്കന്നതിലെ മുന്നറിയിപ്പാണ്. ഇത് അല്ലാഹവിനോടുള്ള ഭയത്താൽ അക്രമം ചെയ്യുതിൽനിന്ന് തടയുന്നു. ഇത്തരം വിശ്വാസപരമായ യാഥാർഥ്യങ്ങൾക്ക് വിശുദ്ധ ഖുര്ആനിൽ ധാരാളം ഉദാഹരണങ്ങൾ കാണാൻ കഴിയുന്നതാണ്.

അവലംബം: islamonline.net
വിവ: അർശദ് കാരക്കാട്

Facebook Comments
Related Articles
Show More
Close
Close