Current Date

Search
Close this search box.
Search
Close this search box.

സത്യം ചെയ്യാനുപയോഗിച്ചിരിക്കുന്ന അഞ്ച് പദങ്ങള്‍

star.jpg

فَالْمُدَبِّرَاتِ أَمْرًا എന്ന സൂക്തത്തിന്റെ ഉദ്ദേശ്യം മലക്കുകളാണെന്ന അഭിപ്രായത്തില്‍ മുഫസ്സിറുകള്‍ ഒന്നിച്ചിരിക്കുന്നു. എന്നാല്‍ എന്തുകൊണ്ട് നിരവധി കാര്യങ്ങളെ കുറിക്കുന്ന ബഹുവചന രൂപമായ ‘ഉമൂര്‍’ എന്നതിന് പകരം ഏകവചനമായ ‘അംറ്’ ഉപയോഗിച്ചു? ഇതിനുള്ള മറുപടി, അതിന്റെ ഉദ്ദേശ്യം വര്‍ഗമാണെന്നാണ്. കാര്യങ്ങളുടെ കൂട്ടത്തില്‍ വര്‍ഗീകരിക്കാന്‍ പറ്റുന്ന എല്ലാറ്റിനെയും അതുള്‍ക്കൊള്ളും.

‘കാര്യങ്ങളെല്ലാം അല്ലാഹുവിങ്കലാണെന്ന്’ (ആലുഇംറാന്‍: 154) വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അപ്പോള്‍ കാര്യങ്ങളുടെ നിയന്ത്രണം മലക്കുകള്‍ക്ക് വകവെച്ചു കൊടുക്കുന്നത് എങ്ങനെ ശരിയാവുമെന്നതാണ് മറ്റൊരു ചോദ്യം. അവര്‍ മുഖേന അത് കൊണ്ടുവരുന്നു എന്നതാണ് അതിന്റെ കാരണം. കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന് തന്നെയാണ്. ഇതാണ് മുഫസ്സിറുകള്‍ ഇതിന് നല്‍കിയ മറുപടിയുടെ രത്‌നചുരുക്കം.

നക്ഷത്രങ്ങളെന്ന വ്യാഖ്യാനം
അധ്യായത്തിന്റെ ആരംഭത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന അഞ്ച് വാക്കുകള്‍ നക്ഷത്രങ്ങളെ കുറിക്കുന്നതാണെന്നാണ് ഇമാം റാസി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹസന്‍ ബസ്വരിയും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. നക്ഷത്രങ്ങളെ ‘നാസിആത്ത്’ എന്ന വിശേഷണത്തിന് അര്‍ഹമാക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നു:

1) ഭൂമിക്കടിയില്‍ നിന്ന് ഊരിയെടുക്കപ്പെടുന്ന പോലെയാണ് അവ, പിന്നീട് ഭൂമിക്ക് മുകളിലേക്കത് ആര്‍ഷിക്കപ്പെടുന്നു.
2) ‘നസഅ ഇലാ’ എന്നുള്ളത് പോവുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്.
3) കുതിരയുടെ ഓട്ടത്തെ കുറിക്കുന്നതിന് ‘നസഅ’ എന്ന പദം ഉപയോഗിക്കാറുണ്ട്. നിര്‍ണിതമായ പരിധിക്കുള്ളില്‍ സഞ്ചരിക്കുന്നതിനാല്‍ അവയെ കുറിക്കുന്നതിന് ‘നാസിആത്ത്’ എന്നുപയോഗിച്ചിരിക്കുന്നു.
(തുടര്‍ന്ന് വരുന്ന ഭാഷാ ചര്‍ച്ചകള്‍ വിവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്)

എല്ലാം വ്യത്യസ്ത വസ്തുക്കളാണെന്ന വ്യാഖ്യാനം
ഇമാം റാസിയെ പോലുള്ള മുഫസിറുകള്‍ നല്‍കിയിട്ടുള്ള രണ്ടാമത്തെ സാധ്യതയാണ്, അധ്യായത്തിന്റെ തുടക്കത്തില്‍ സത്യം ചെയ്യാന്‍ ഉപയോഗിച്ചിട്ടുള്ള അഞ്ച് പദങ്ങള്‍ നേരത്തെ വിശദീകരിച്ച പോലെ ഒറ്റ വസ്തുവിനെ കുറിക്കുന്നതല്ല, മറിച്ച് വ്യത്യസ്തമായ വസ്തുക്കളെ കുറിക്കുന്നതാണെന്നുള്ളത്.

അതില്‍ َالنَّازِعَاتِ غَرْقًا വില്ലുകള്‍ ആണെന്നും, وَالنَّاشِطَاتِ نَشْطًا മൃഗങ്ങളെകെട്ടാനുപയോഗിക്കുന്ന കയറാണെന്നും, وَالسَّابِحَاتِ سَبْحًا കപ്പലുകളാണെന്നും, فَالسَّابِقَاتِ سَبْقًا കുതിരകളാണെന്നും, فَالْمُدَبِّرَاتِ أَمْرًا മലക്കുകളാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്.

മുജാഹിദില്‍ നിന്നും ഉദ്ധരിക്കുന്നു: فَالْمُدَبِّرَاتِ أَمْرًا، وَالنَّاشِطَاتِ نَشْطًا، النَّازِعَاتِ غَرْقًا എന്നിവ കൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് മരണമാണ്.   فَالسَّابِقَاتِ سَبْقًا، فَالْمُدَبِّرَاتِ أَمْرًا എന്നിവ കൊണ്ടുദ്ദേശിക്കുന്നത് മലക്കുളാണ്.

ഖതാദ പറയുന്നു: അതില്‍ فَالْمُدَبِّرَاتِ أَمْرًا ഒഴികെയുള്ള എല്ലാം നക്ഷത്രങ്ങളാണ്. فَالْمُدَبِّرَاتِ أَمْرًا മലക്കുകളും.

ഈ അഭിപ്രായങ്ങളില്‍ നിന്നും നാം പ്രാമുഖ്യം നല്‍കുന്നത് സത്യം ചെയ്യാനുപയോഗിച്ച അഞ്ച് വാക്കുകളും ഒരേ വസ്തുവിന്റെ തന്നെ വിശേഷണങ്ങളാണെന്നതാണ്. فاء ഉപയോഗിച്ച് പരസ്പരം ചേര്‍ത്ത് പറഞ്ഞിരിക്കുന്നു എന്നത് അതാണ് തെളിയിക്കുന്നത്. وَالسَّابِحَاتِ سَبْحًا﴿٣﴾ فَالسَّابِقَاتِ سَبْقًا﴿٤﴾ فَالْمُدَبِّرَاتِ أَمْرًا പരസ്പര വ്യത്യാസമോ വൈവിധ്യമോ ഇല്ലാത്ത, പരസ്പര ബന്ധമുള്ള ഒരു പരമ്പരയെ കുറിക്കുന്നതാണ് ഇത്തരത്തിലുള്ള ചേര്‍ത്ത് വെക്കല്‍.

ഇവ്വിഷയത്തില്‍ ഇമാം റാസിയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: മുഫസ്സിറുകളില്‍ നിന്നും ഉദ്ധരിക്കപ്പെട്ട് വന്ന അഭിപ്രായങ്ങള്‍ പ്രവാചകന്‍(സ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടതല്ല. ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ള സാധ്യതയെ കുറിച്ച് മാത്രമാണ് അവര്‍ പറഞ്ഞിട്ടുള്ളത്. (തുടരും)

നീന്തി മുന്നേറുന്ന മലക്കുകള്‍
സത്യം ചെയ്ത് പ്രതിപാദിക്കുന്ന കാര്യം

Related Articles