Current Date

Search
Close this search box.
Search
Close this search box.

വഞ്ചകരുടെ പരിണിതി

destruction.jpg

പ്രപഞ്ചത്തില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും കൂട്ടക്കുരുതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തവരുടെ പര്യവസാനത്തെ കുറിച്ചും അവര്‍ അല്ലാഹുവിന്റെ ശിക്ഷാനടപടികള്‍ക്ക് പാത്രീപൂതരായതിന്റെയും വിവരണം വിശുദ്ധഖുര്‍ആനും പ്രവാചക വചനങ്ങളും വിവരിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ പതിനാറ് സൂക്തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട്‌കൊണ്ട് നമുക്ക് കാണാന്‍ കഴിയും.

ഭൂതകാലത്ത് ഇത്തരം വഞ്ചനകള്‍ അരങ്ങേറിയിട്ടുണ്ട്, വര്‍ത്തമാന കാലത്തും ഭാവിയിലും അവതുടര്‍ന്നുകൊണ്ടേയിരിക്കും, വഞ്ചകന്മാരായിട്ട് പ്രത്യക്ഷപ്പെടുക ചിലയിടങ്ങളില്‍ വ്യക്തികളാണെങ്കില്‍ മറ്റിടങ്ങളില്‍ സംഘങ്ങളായിരിക്കും. വഞ്ചകരില്‍ തന്നെ കൊടിയ വഞ്ചകരും അല്ലാത്തവരുമായവര്‍ ഉണ്ടാകാം. അല്ലാഹുവിന്റെ പിടിയില്‍ നിന്ന് അവര്‍ക്ക് മുക്തമാകാന്‍ സാധിക്കുകയില്ല…ഇതെല്ലാം ഇത്തരം വഞ്ചകന്മാരുടെ പൊതുസ്വഭാവങ്ങളായിട്ട് നമുക്ക് ദര്‍ശിക്കാന്‍ ചെയ്യും.

അല്ലാഹു ഇത്തരം വഞ്ചകന്മാര്‍ എത്രതന്നെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചാലും അവരുടെ കുതന്ത്രങ്ങളെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ദമായിട്ട് വിവരിക്കുന്നുണ്ട്. ‘വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹുലക്ഷ്യത്തിലെത്തിക്കുകയില്ല’.(യൂസുഫ്: 52). സത്യവുമായുള്ള പോരാട്ടത്തില്‍ അസത്യം നാശമടയുമെന്നും അല്ലാഹു വ്യക്തമാക്കുന്നുണ്ട്. ‘എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ ( അല്ലാഹുവെപ്പറ്റി )പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം'(അമ്പിയാഅ് 18)

ധിക്കാരികളും വഞ്ചകരുമായവരുടെ പര്യവസാനം അത്യന്തരം ദുഷ്‌കരമാവുമെന്നും അതിനെ ചെറുത്ത് നിന്നവര്‍ക്ക് വിജയവും ആധിപത്യവും കൈവരുമെന്നും ഈ സൂക്തങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും. പ്രവാചകന്‍ യൂസുഫ് നബി(അ) തുല്യതയില്ലാത്ത വഞ്ചകള്‍ക്ക് വിധേയനായിട്ടുണ്ട്. എന്നാല്‍ മറ്റാര്‍ക്കും ലഭ്യമാകാത്ത ആധിപത്യം അദ്ദേഹത്തിന് ലഭിച്ചതായും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ‘രാജാവ് പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തെ എന്റെ അടുത്ത് കൊണ്ട് വരൂ. ഞാന്‍ അദ്ദേഹത്തെ എന്റെഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ രാജാവ്പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു. അദ്ദേഹം ( യൂസുഫ് ) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും. അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം
നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക് പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം’.(യൂസുഫ് 54-57).

യൂസുഫ് നബി രാജ്ഞിയുടെ വഞ്ചനയെയാണ് നേരിടേണ്ടിവന്നത്. സാധാരണ ധിക്കാരികളുടെ ചെയ്തികളില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള പീഢനമായിരുന്നു അത്. എന്നാല്‍ അതിനെ നിരൂപണം ചെയ്തുകൊണ്ട് ഖുര്‍ആന്‍ വഞ്ചകരുടെ കുതന്ത്രങ്ങള്‍ ലക്ഷ്യം പ്രാപിക്കുകയില്ല എന്ന് വിലയിരുത്തിയതായി കാണാം.
ഈ പരീക്ഷണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ശേഷം അദ്ദേഹത്തിന് ആധിപത്യം നല്‍കിയതായി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ‘അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു.
സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക് പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം’.(യൂസുഫ് 56-57).

ആധിപത്യം ലഭ്യമാകുന്നതിനുള്ള മുന്നുപാധിയാണ് പരീക്ഷണങ്ങള്‍. വഞ്ചന ഇത്തരത്തിലുള്ള പരീക്ഷണങ്ങളില്‍ പ്രധാനമാണ്. ഈ ലോകത്ത് ആധിപത്യം ലഭിക്കുന്നതോടൊപ്പം പരലോകത്ത് ഉത്തമഫലം ലഭ്യമാകുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഈ സൂക്തങ്ങള്‍ നാം ജീവിക്കുന്ന കാലത്തെ വഞ്ചകരുടെ ചെയ്തികള്‍ക്കു മുമ്പില്‍ നമുക്ക് നിശ്ചയദാര്‍ഢ്യം നല്‍കുന്നതും നല്ല ഭാവിയെ കുറിച്ച ശുഭപ്രതീക്ഷകള്‍ പകരുന്നതുമാണ്. അല്ലാഹുവിന്റെ കണ്ണുകള്‍ എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവന്‍ ശത്രുക്കളെ പിടികൂടുക തന്നെ ചെയ്യും. പക്ഷെ, ആധിപത്യം ലഭിക്കണമെങ്കില്‍ പരീക്ഷണത്തിന്റെ തീച്ചൂളകള്‍ നേരിടുക തന്നെ വേണം.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles