Current Date

Search
Close this search box.
Search
Close this search box.

നീന്തി മുന്നേറുന്ന മലക്കുകള്‍

water.jpg

وَالسَّابِحَاتِ سَبْحًا എന്നതിലെ നീന്തികൊണ്ടിരിക്കുന്നവ കൊണ്ടുദ്ദേശ്യം റൂഹ് പിടിക്കുന്ന മലക്കുകളാണെന്നും അതല്ല മുഴുവന്‍ മലക്കുകളുമാണ് അതുകൊണ്ടുദ്ദേശ്യം എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഒന്നാമത്തെ വീക്ഷണത്തെ കുറിച്ച് ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട് വന്നിരിക്കുന്നു: വളരെ നൈര്‍മല്യത്തോടെയാണ് മലക്കുകള്‍ വിശ്വാസികളുടെ റൂഹിനെ ഊരിയെടുക്കുക. وَالنَّاشِطَاتِ نَشْطًا എന്നതിന്റെ ഉദ്ദേശ്യവും അത് തന്നെയാണ്. റൂഹിനെ പിടിച്ച ശേഷം അല്‍പം വിശ്രമം നല്‍കി വെള്ളത്തില്‍ നീന്തുന്നയാളെ പോലെ നൈര്‍മല്യത്തോടെയും അവതാനതയോടെയും അതിനെ പുറത്തെടുക്കും. വേദനയോ കാഠിന്യമോ അവരെ അറിയിക്കാതിരിക്കാനാണ് ഇത്രയധികം നൈര്‍മല്യത്തോടെ ഇത് ചെയ്യുന്നത്. എന്നാല്‍ മുഴുവന്‍ മലക്കുകളുമാണ് അതുകൊണ്ടുദ്ദേശിക്കപ്പെടുന്നതെന്ന് അഭിപ്രായപ്പെടുന്നവര്‍ പറയുന്നു: മലക്കുള്‍ വളരെ വേഗത്തിലാണ് ആകാശത്ത് നിന്നും ഇറങ്ങുന്നത്. അവരുടെ ആ ഇറക്കത്തെയാണ് നീന്തലിനോട് ഉപമിച്ചിരിക്കുന്നത്. നല്ല കുതിരയെ കുറിക്കുന്നതിന് അറബികള്‍ ‘അത് സാബിഹ് (നീന്തുന്നത്) ആണെന്ന് പറയാറുണ്ട്.

സാബിഖാത്
فَالسَّابِقَاتِ سَبْقًا എന്നതിന്റെ ഉദ്ദേശ്യം റൂഹുമായി കുതിക്കുന്ന മലക്കുകളാണെന്ന് വിശദീകരിച്ചവരുണ്ട്. നിഷേധികളുടെ ആത്മാക്കളെ കൊണ്ടത് നരകത്തിലേക്കും വിശ്വാസികളുടെ ആത്മാവുമായി സ്വര്‍ഗത്തിലേക്കും അവ കുതിക്കുന്നു. മുഴുവന്‍ മലക്കുകളുമാണ് അതുകൊണ്ടുദ്ദേശ്യം എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

മലക്കുകള്‍ മുന്‍കടക്കുന്നു എന്നതിന്റെ ഉദ്ദേശ്യത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മുജാഹിദ് അബൂറൗഖ് പോലുള്ളവര്‍ പ്രകടിപ്പിച്ചിട്ടുള്ളതാണ് ഒന്നാമത്തെ അഭിപ്രായം. വിശ്വാസത്തിലും അല്ലാഹുവോടുള്ള അനുസരണത്തിലും അവര്‍ മനുഷ്യരെ കവച്ചു വെച്ചിരിക്കുന്നു എന്നതാണ്. നന്മകളില്‍ മുന്നേറുന്നത് വലിയ മഹത്വമുള്ള കാര്യമാണെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘മുമ്പന്മാര്‍ മുമ്പന്മാര്‍ തന്നെ. അവരാകുന്നു ദൈവസാമീപ്യം സിദ്ധിച്ചവര്‍.’ (അല്‍-വാഖിഅ: 10-11)

രണ്ട്, അല്‍-ഫര്‍റാഅ്, അസ്സുജാജ് എന്നിവര്‍ പറഞ്ഞു: വഹ്‌യ് കട്ട് കേള്‍ക്കുന്ന പിശാചിനെ മറികടന്ന് അവയേക്കാള്‍ മുമ്പ് അതുമായി പ്രവാചകന്‍മാരുടെ അടുക്കല്‍ എത്തുന്നവയാണ് മലക്കുകള്‍.

മൂന്ന്, ‘വാക്കുകള്‍ കൊണ്ട് അവര്‍ അവനെ മുന്‍കടക്കില്ല’ (അല്‍അമ്പിയാഅ്: 27) എന്ന് അല്ലാഹു മലക്കുകള്‍ക്ക് നല്‍കിയ വിശേഷണമായിരിക്കാം ഇവിടെ ഉദ്ദേശ്യം. അതായത് അനുമതി ലഭിക്കുന്നതിന് മുമ്പ് അവര്‍ ചലിക്കുകയോ സംസാരിക്കുകയോ ഇല്ല. അല്ലാഹുവിന്റെ മഹത്വത്തെ മാനിച്ചും അവന്റെ ഗാംഭീര്യത്തില്‍ ഭയപ്പെട്ടുമാണത്. ഇവിടെ മുന്‍കടക്കുമെന്ന് പറഞ്ഞിരിക്കുന്നതു കൊണ്ടുദ്ദേശ്യം ഒരു കല്‍പന കിട്ടിയാല്‍ അത് നടപ്പാക്കാന്‍ ധൃതിവെക്കുന്നവരായിരിക്കും അവര്‍ എന്ന അര്‍ത്ഥത്തിലാണ്. തങ്ങളുടെ അനുസരണം പ്രകടിപ്പിക്കാന്‍ ധൃതി വെക്കുന്നവരാണ് ആ മലക്കുകള്‍. (തുടരും)

മൊഴിമാറ്റം : നസീഫ്‌

അന്നാസിആത്ത്
സത്യം ചെയ്യാനുപയോഗിച്ചിരിക്കുന്ന അഞ്ച് പദങ്ങള്‍

Related Articles