ഖുര്‍ആന്‍ ചരിത്രഗ്രന്ഥമല്ല; പശുക്കഥയും ആനക്കഥയുമെല്ലാം പ്രത്യക്ഷീകരിക്കുന്ന സമൂഹങ്ങളും അവ പ്രതീകവത്കരിക്കുന്ന ബിംബങ്ങളുമെല്ലാം കാലാതിവര്‍ത്തിയാണ്. നിഷേധം കാരണം മനസ്സില്‍ പശു കുടിയിരുത്തപ്പെട്ടവര്‍. പശു കുടിയിരുത്തപ്പെട്ടവർ
وَأُشۡرِبُوا۟ فِی قُلُوبِهِمُ ٱلۡعِجۡلَ بِكُفۡرِهِمۡۚ 2:93
കുതന്ത്രങ്ങള്‍ പാഴായവര്‍ أَلَمۡ یَجۡعَلۡ كَیۡدَهُمۡ فِی تَضۡلِیلࣲ 2: 105
എന്നെല്ലാം ഖുര്‍ആനില്‍ ഓതുമ്പോള്‍ പഴയകാലത്തിലാണ് നമ്മുടെ ഭാവന എത്തുന്നുള്ളൂവെങ്കില്‍ അത് ഖുര്‍ആന്റെ പ്രതിപാദനത്തിന്റെ പ്രശ്‌നമല്ല, നമ്മുടെ ഭാവനാ ചക്രവാളത്തിന്റെ പരിധിയും പരിമിതിയുമാണത്.
ഏതോ കാലഘട്ടത്തില്‍ ഏതോ അബ്‌റഹത് കഅ്ബ പൊളിക്കാന്‍ വന്ന പശ്ചാത്തലമാണ് പ്രത്യക്ഷാര്‍ഥമെങ്കിലും നമ്മുടെ അഭിമാനം എപ്പോഴെല്ലാം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം അബാബീലുകളുടെ രംഗപ്രവേശമുണ്ടായിട്ടുണ്ട്. ബദറില്‍ അത് മാലാഖമാരുടെ രൂപത്തിലാണെങ്കില്‍ ഇക്കാലത്ത് കൃത്യമായ നിയമ ഇടപെടലുകളുടെ രൂപത്തിലാവാം. അന്നത്തെ ആനക്കാര്‍ ആനപ്പുറത്തേറിയാണ് നമ്മുടെ അഭിമാനം പിച്ചിചീന്താന്‍ വന്നതെങ്കില്‍ ഇന്നത് നാം ശീലിച്ച കാരുണ്യ പാഠങ്ങളെല്ലാം തമസ്‌കരിച്ച് ലോകത്ത് നടക്കുന്ന മൃഗവേട്ടകളുടെ മൊത്തം മൊത്തക്കുറ്റക്കാരാക്കുന്ന രൂപത്തിലാവാം അഭിനവ ആനക്കാരുടെ രംഗപ്രവേശം. ഒരു സമുദായത്തേയും അവര്‍ ഭൂരിപക്ഷമായി ജീവിക്കുന്ന ഭൂപ്രദേശത്തേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ സ്വന്തം പുരാണങ്ങള്‍ പോലും വായിക്കാത്തവരാണ്.
Also read: പ്രവാചകനും അനുചരന്മാരും ക്ഷമ കൈകൊണ്ട നിമിഷങ്ങള്‍
ഗണപതിയുടെ തല പുരാണവും അശ്വത്ഥാമാവെന്ന ഗജരാജ നിഗ്രഹവുമെല്ലാം അറിഞ്ഞിരുന്നുവെങ്കില്‍ ഇത്തരം ഏഷണികളുമായി ഒരു നാടിനേയും സമുദായത്തേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തില്ലായിരുന്നു. ഏഷണിക്കാരുടെ ഖുര്‍ആന്‍ വരച്ചു കാട്ടുന്ന രൂപകം അബൂലഹബിന്റെ ഭാര്യാ പദവി കഴുത്തിലണിഞ്ഞ് സൊസൈറ്റി ലേഡിയായി വിലസിയിരുന്ന ഉമ്മു ജമീല്‍ എന്ന സ്ത്രീയെ വിശേഷിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച ഉപമ വിറകു ചുമട്ടുകാരി/حمالة الحطب എന്നതാണ്. നബി (സ) യെ അദ്ദേഹത്തിന്റെ വഴികളില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമല്ല അവരാ ഭാണ്ഡം പേറിയിരുന്നത് സ്വന്തം ഭര്‍ത്താവും , പാര്‍ട്ടിക്കാരുമെല്ലാം ഗതകാലങ്ങളില്‍ ചെയ്തു തീര്‍ത്തതിന്റേയെല്ലാം പാപഭാരവും പേറിയാവും അവരുടെ പരിണതി എന്നാണ് ആ ചമല്‍ക്കാരം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
6:31 یَحۡمِلُونَ أَوۡزَارَهُمۡ عَلَىٰ ظُهُورِهِمۡۚ
എന്ന വാചകം ചേര്‍ത്തു വായിക്കുമ്പോഴാണ് ആ ഭാവന വര്‍ണ്ണാത്മകമാവുന്നത്. ഖുര്‍ആന്‍ കേവലമൊരു ചരിത്ര ഗ്രന്ഥമല്ല എന്ന് തെര്യപ്പെടുത്താന്‍ അതുപയോഗിച്ച ചില ഉദാഹരണങ്ങളിലൂടെ ശ്രമിച്ചു എന്ന് മാത്രം. മഹാവര്‍ഷത്തിനായില്ലെങ്കിലും ഒരു ചാറ്റല്‍ മഴ
فَإِن لَّمۡ یُصِبۡهَا وَابِلࣱ فَطَلࣱّۗ2:265