Current Date

Search
Close this search box.
Search
Close this search box.

തെറ്റില്‍ ഉറച്ചുനില്‍ക്കുകയെന്നത് വന്‍പാപമാണോ?

ചോദ്യം: തെറ്റില്‍ ഉറച്ചുനില്‍ക്കുകയെന്നത് വന്‍പാപമായിട്ടാണോ ഗണിക്കപ്പെടുന്നത്? തെറ്റുചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, അത് ജീവതത്തില്‍നിന്ന് ഒഴിവാക്കാന്‍ ആഗ്രിഹിക്കുന്നു. പക്ഷേ, എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ ഹൃദയം തെറ്റിനാല്‍ ബന്ധിക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.

ഉത്തരം: വന്‍പാപങ്ങളില്‍പ്പെട്ടതാണ് തെറ്റില്‍ ഉറച്ചുനില്‍ക്കുക എന്നത്. വിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്ന വ്യക്തിയാണ് ചോദ്യകര്‍ത്താവെന്ന് ചോദ്യത്തില്‍ നിന്ന് വ്യക്തമാകുന്നു. പക്ഷേ താങ്കളുടെ മനസ്സ് ചാഞ്ചാടികൊണ്ടിരിക്കുകയാണ്. ചെയ്യുന്ന തെറ്റില്‍ താങ്കള്‍ക്ക് വെറുപ്പുണ്ട്. എന്നാല്‍ താങ്കള്‍ക്ക് അതിനെ പൂര്‍ണമായി ഇല്ലായ്മചെയ്യാന്‍ കഴിയുന്നില്ല. ചോദ്യകര്‍ത്താവിനോട് പറയാനുള്ളത്, താങ്കളുടെ വിശ്വാസം താങ്കളെ അസ്വസ്ഥനാക്കുന്നു. തെറ്റുകള്‍ ചെയ്യുമ്പോള്‍ താങ്കള്‍ക്കുണ്ടാകുന്ന വെറുപ്പ് തെറ്റില്‍നിന്ന് മോചിപ്പിക്കുന്നതാണ്. പ്രത്യേകിച്ച്, ഈ വെറുപ്പിന് താങ്കളില്‍നിന്ന് പ്രതികരണമുണ്ടാവുകയാണെങ്കില്‍ താങ്കള്‍ക്ക് തെറ്റുകള്‍ ഇല്ലായ്മ ചെയ്യാന്‍ കഴുയുന്നതാണ്. അല്ലാഹു നമുക്ക് നിഷിദ്ധമാക്കിയ കാര്യത്തില്‍ ഒരു നന്മയുമില്ലെന്ന് മനസ്സിലാക്കണം. ഇതുമുഖേന ഒന്നുകില്‍ ഇഹലോകത്ത് അല്ലെങ്കില്‍, പരലോകത്ത് ദുരിതമനുഭവിക്കുവിക്കേണ്ടതായി വരും. അല്ലാഹുവിനെ ധിക്കരിക്കുന്നവന്‍ സ്വന്തത്തിനുതന്നെയാണ് ഉപദ്രവം ഏല്‍പ്പിക്കുന്നത്. പൈശാചിക പ്രേരണതകളില്‍നിന്ന് വിട്ട് നില്‍ക്കാന്‍ നാം ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. തെറ്റുകള്‍ ചെയ്യുന്നതിനോടുളള വെറുപ്പ് വര്‍ധിപ്പിക്കുകയും അല്ലാഹുവിലേക്ക് ശരിയായ തൗബ നടത്തികൊണ്ട് മടങ്ങുകയും ചെയ്യുക. ആ തൗബയില്‍ മൂന്ന് കാര്യങ്ങള്‍ ഉള്‍പ്പെടേണ്ടതുണ്ട്. ഒന്ന്, തെറ്റ് പരമാവധി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുക. രണ്ട്, ചെയ്ത തെറ്റില്‍ ഖേദിക്കുക. മൂന്ന്, ഒരിക്കലും തെറ്റിലേക്ക് മടങ്ങുകയില്ലെന്ന് പ്രതിജ്ഞയെടുക്കുക. ഇപ്രകാരം താങ്കളില്‍ സംഭവിക്കുകയാണെങ്കില്‍ അല്ലാഹു താങ്കളുടെ തെറ്റുകള്‍ക്ക് പകരമായി നന്മകള്‍ കൊണ്ടുവരുന്നതാണ്. ആയതിനാല്‍ തൗബ ചെയ്യുക, പിശാചിന്റെ തന്ത്രം ദുര്‍ബലമാണെന്ന് അറിയുക.

കടപ്പാട് :islamonline.net

Related Articles