Q & A

അയ്യാമുത്തശ്‌രീഖില്‍ നോമ്പ് ഹറാം

ദുല്‍ഹിജ്ജ മാസം 11, 12 , 13 ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ് രീഖ് എന്ന് പറയുന്നത്, ഈ ദിവസങ്ങള്‍ കൂടി പെരുന്നാള്‍ ദിവസങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്, പെരുന്നാള്‍ ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുന്നത് നിഷിദ്ധമാണ്. ഈ മൂന്നു ദിവസങ്ങളിലും ബലിയറുക്കാവുന്നതാണ്. ഇങ്ങനെ അറുക്കുന്ന ബലിമാംസം, കേടുവന്നു പോകാതിരിക്കാനായി വെയിലത്ത് വെച്ച് ഉണക്കി സൂക്ഷിക്കുകയായിരുന്നു പണ്ടുകാലത്ത് പതിവ്. അതുകൊണ്ടാണ് വെയിലത്ത് വച്ച് ഉണക്കുക എന്നര്‍ത്ഥമുള്ള , (أَيَّامُ التَّشْرِيقِ)
തശ്‌രീഖിന്റെ ദിവസങ്ങള്‍ എന്ന പേരില്‍ ഈ ദിവസങ്ങള്‍ അറിയപ്പെടാന്‍ കാരണം എന്ന് പറയപ്പെടുന്നു.

അതിനാല്‍ ബലിയറുക്കാന്‍ സാധിച്ചിട്ടില്ലാത്ത ഹാജിമാര്‍ക്ക് അയ്യാമുത്തശ്‌രീഖില്‍ നോമ്പനുഷ്ടിക്കല്‍ അനുവദനീയമാണ്, അല്ലാത്തവര്‍ക്ക് അയ്യാമുത്തശ്‌രീഖില്‍ നോമ്പനുഷ്ടിക്കല്‍ ഹറാമാണ്, അക്കാര്യം ഹദീസുകളില്‍ വ്യക്തമായി വന്നിട്ടുള്ളതാണ്.

عَنْ نُبَيْشَةَ الْهُذَلِىِّ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ ».- رَوَاهُ مُسْلِمٌ: 2733.

عَنْ نُبَيْشَةَ الْهُذَلِيِّ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ، وَشُرْبٍ، وَذِكْرِ اللهِ ».- رَوَاهُ أَحْمَدُ: 20722، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ صَحِيحٌ عَلَى شَرْطِ مُسْلِمٍ.

ആ ദിവസങ്ങള്‍ തിന്നാനും കുടിക്കാനും അല്ലാഹുവിനെ സ്മരിക്കാനുമുള്ള ദിവസങ്ങളാകുന്നു. (മുസ്ലിം: 2732, അഹ്മദ്: 20722).

عَنْ أَبِى مُرَّةَ مَوْلَى أُمِّ هَانِئٍ أَنَّهُ دَخَلَ مَعَ عَبْدِ اللَّهِ بْنِ عَمْرٍو عَلَى أَبِيهِ عَمْرِو بْنِ الْعَاصِ فَقَرَّبَ إِلَيْهِمَا طَعَامًا فَقَالَ كُلْ. فَقَالَ إِنِّى صَائِمٌ. فَقَالَ عَمْرٌو كُلْ فَهَذِهِ الأَيَّامُ الَّتِى كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُنَا بِإِفْطَارِهَا وَيَنْهَانَا عَنْ صِيَامِهَا. قَالَ مَالِكٌ: وَهِىَ أَيَّامُ التَّشْرِيقِ.- رَوَاهُ أَبُو دَاوُد: 2420، وَصَحَّحَهُ الأَلْبَانِيُّ.

അബു മുര്‍റയും അബ്ദുല്ലാഹിബിനു അംറും അംറുബ്‌നുല്‍ ആസ്വിന്റെ അടുത്തു വന്നപ്പോള്‍ അദ്ദേഹം അവര്‍ക്ക് ഭക്ഷണം കൊടുക്കുകയുണ്ടായി, അപ്പോള്‍ അബ്ദുല്ല പറഞ്ഞു എനിക്ക് നോമ്പാണ് അപ്പോള്‍ അംറുബ്‌നുല്‍ ആസ്വ് പറഞ്ഞു: ഈ ദിവസങ്ങളില്‍, ഭക്ഷണം കഴിക്കാനും, നോമ്പനുഷ്ടിക്കരുത് എന്നും നബി ഞങ്ങളോട് കല്‍പ്പിക്കാറുണ്ടായിരുന്നു. (അബൂദാവൂദ്: 2420).

ബലിയറുക്കാന്‍ സാധിച്ചിട്ടില്ലാത്ത ഹാജിമാര്‍ക്കല്ലാതെ, അയ്യാമുത്തശ്‌രീഖില്‍ നോമ്പനുഷ്ടിക്കാന്‍ ഇളവ് നല്‍കപ്പെട്ടിട്ടില്ല.
(ബുഖാരി: 1998 ).

عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمْ قَالَا: لَمْ يُرَخَّصْ فِي أَيَّامِ التَّشْرِيقِ أَنْ يُصَمْنَ إِلَّا لِمَنْ لَمْ يَجِدِ الْهَدْيَ.- رَوَاهُ الْبُخَارِيُّ: 1998.

ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് ഹാജിമാര്‍ക്ക് അയ്യാമുത്തശ്‌രീഖില്‍ നോമ്പനുഷ്ടിക്കല്‍ അനുവദനീയമാണ് എന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്.

===

ഇമാം നവവി ഇക്കാര്യം ശറഹു മുസ്ലിമില്‍ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു:

وَقَالَ الإِمَامُ النَّوَوِيُّ:

وَفِيهِ دَلِيل لِمَنْ قَالَ: لَا يَصِحّ صَوْمهَا بِحَالٍ، وَهُوَ أَظْهَرُ الْقَوْلَيْنِ فِي مَذْهَب الشَّافِعِيّ، وَبِهِ قَالَ أَبُو حَنِيفَة وَابْن الْمُنْذِر وَغَيْرهمَا، وَقَالَ جَمَاعَة مِنْ الْعُلَمَاء: يَجُوز صِيَامُهَا لِكُلِّ أَحَدٍ تَطَوُّعًا وَغَيْره، حَكَاهُ اِبْن الْمُنْذِر عَنْ الزُّبَيْر بْن الْعَوَّام وَابْن عُمَر وَابْن سِيرِينَ، وَقَالَ مَالِك وَالْأَوْزَاعِيُّ وَإِسْحَاق وَالشَّافِعِيّ فِي أَحَد قَوْلَيْهِ: يَجُوز صَوْمهَا لِلتَّمَتُّعِ إِذَا لَمْ يَجِد الْهَدْي، وَلَا يَجُوز لِغَيْرِهِ، وَاحْتَجَّ هَؤُلَاءِ بِحَدِيثِ الْبُخَارِيّ فِي صَحِيحه عَنْ اِبْن عُمَر وَعَائِشَة قَالَا: لَمْ يُرَخِّصْ فِي أَيَّامِ التَّشْرِيقِ أَنْ يُصَمْنَ إِلَّا لِمَنْ لَمْ يَجِدْ الْهَدْيَ.( رَوَاهُ الْبُخَارِيُّ: 1998)- شَرَحُ مُسْلِمٍ: بَابُ تَحْرِيم صَوْم أَيَّام التَّشْرِيقِ.

Facebook Comments
Related Articles

ഇല്‍യാസ് മൗലവി

1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.
Close
Close