Current Date

Search
Close this search box.
Search
Close this search box.

ഫിത്ര്‍ സകാത്ത് നല്‍കാന്‍ മറന്നാല്‍ എന്തുചെയ്യണം?

fitr-zaka.jpg

ഫിത്ര്‍ സകാത്ത് നല്‍കാന്‍ ഒരാള്‍ മറക്കുകയും പിന്നീട് പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം അതിനെ കുറിച്ച് ഓര്‍മവരികയും ചെയ്താല്‍ എന്താണ് ചെയ്യേണ്ടത്?

മറുപടി: സകാത്തുല്‍ ഫിത്ര്‍ നല്‍കാന്‍ മറക്കുക എന്നത് ഒരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റാണ്. പക്ഷെ ഒരു മുസ്‌ലിം മറവിയുടെ പേരില്‍ ആക്ഷേപാര്‍ഹനാകുന്നുമില്ല. വ്യക്തിയുടെ നിര്‍ബന്ധ ബാധ്യതയെന്ന നിലയില്‍ ഫിത്ര്‍ സകാത്ത് കൊടുത്തു വീട്ടല്‍ നിര്‍ബന്ധമാണ്. അത് അവന്റെ പേരില്‍ അല്ലാഹുവിനുള്ള കടമായാണ് പരിഗണിക്കപ്പെടുക. മാത്രമല്ല അത് കൊടുത്തുവീട്ടുന്നതുവരെ അവന്റെ ബാധ്യത തീരുകയുമില്ല. എന്നാല്‍ ഇത് അവന്റെ അവകാശികളോടുള്ള കടമതീര്‍ക്കലായാണ് പരിഗണിക്കുക. അവന്റെ അല്ലാഹുവോടുള്ള കടമയില്‍ വന്ന വീഴ്ചക്ക് വേറെതന്നെ പാപമോചനവും തൗബയും നടത്തല്‍ അനിവാര്യമാണ്.

Related Articles