Current Date

Search
Close this search box.
Search
Close this search box.

പുരികം പ്ലക്കിംഗ് അനുവദനീയമോ?

plucking.jpg

ചോദ്യം. പുരികത്തിന് രൂപമാറ്റം വരാതെ ചുറ്റുമുള്ള രോമങ്ങള്‍ പ്ലക്ക് ചെയ്യുന്നത് അനുവദനീയമാണെന്ന ഒരു ഫത്‌വ വായിക്കാനിടയായി. അങ്ങനെയെങ്കില്‍ രൂപത്തില്‍ മാറ്റം വരുന്ന വിധത്തില്‍ രോമം മുഴുവനായും പ്ലക്ക് ചെയ്യുന്നതിന്റെ വിധി എന്താണ് ?

ഉത്തരം : കൃത്രിമ സൗന്ദര്യം ദ്യോതിപ്പിക്കാന്‍ വേണ്ടി പുരികം നേര്‍പ്പിച്ച് ചന്ദ്രക്കല ആകൃതിയില്‍ ഒപ്പിക്കുന്നതും രൂപമാറ്റം വരുത്തുന്നതും വിലക്കപ്പെട്ടതാണ്. അത് ചെയ്യുന്നവളെയും ചെയ്തുകൊടുക്കുന്നവളെയും നബി(സ)ശപിച്ചിരിക്കുന്നു. മുസ്‌ലിം സമൂഹത്തിലെ ഭൂരിഭാഗം പണ്ഡിതന്‍മാരും പുരികം പ്ലക്ക് ചെയ്യുന്നത് നിഷിദ്ധമാണെന്നതില്‍ ഏകാഭിപ്രായക്കാരാണ്. എന്നാല്‍ അതിന്റെ അരികുകളില്‍ നിന്നും ഒപ്പിക്കുന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ട്. ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസില്‍ ‘കൃത്രിമ മുടി വെക്കുന്നവളെയും അത് വെക്കാന്‍ സഹായിക്കുന്നവളെയും, പുരികം പറിക്കുന്നവളെയും അത് ചെയ്തു കൊടുക്കുന്നവളെയും, പച്ചകുത്തുന്നവളെയും അത് ചെയ്യാന്‍ സഹായിക്കുന്നവളെയും പ്രവാചകന്‍ ശപിച്ചിരിക്കുന്നു’ എന്ന് കാണാം. (ഇബ്‌നുല്‍ ഖയ്യിമിന്റെ തഹ്ദീബു സുനനു അബൂ ദാവൂദ് 4165 കാണുക)  ഇതേ അര്‍ത്ഥം വരുന്ന ഒരു ഹദീസ് അല്‍ഖമയില്‍ നിന്നും ഉദ്ധരിക്കപ്പെട്ടതായി കാണാം(സ്വഹീഹുല്‍ ബുഖാരി 5595) രണ്ട് പുരികങ്ങള്‍ക്കിടയില്‍ കിളിര്‍ക്കുന്ന രോമങ്ങള്‍ നീക്കം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ഒരു വിഭാഗം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ചുരുക്കത്തില്‍ നിഷിദ്ധമാണെന്ന് തെളിഞ്ഞതും അഭിസാരികകളായ സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യപ്രദര്‍ശനത്തിനായി ഉപയോഗിക്കുന്നതുമായ മാര്‍ഗങ്ങള്‍ അവലംബിക്കാതിരിക്കുകയാണ് അഭികാമ്യം.

വിവ. ഇസ്മായില്‍ അഫാഫ്‌
അവലംബം. http://www.fatawah.com

Related Articles