Current Date

Search
Close this search box.
Search
Close this search box.

ആദ്യരാത്രിയിലെ രണ്ട് റക്അത്ത് നമസ്‌കാരം

first-night.jpg

ചോ : ആദ്യരാത്രിയില്‍ ഭാര്യയുടെ കൂടെ രണ്ട് റക്അത്ത് നമസ്‌കരിക്കുന്നതിന്റെ വിധി എന്ത്?

ഉത്തരം : ആദ്യരാത്രിയില്‍ ചില സ്വഹാബികള്‍ ഇപ്രകാരം ആദ്യരാത്രിയില്‍ രണ്ട് റക്അത്ത് നമസ്‌കരിച്ചിരുന്നെങ്കിലും പ്രവാചകന്‍ ഇത് ചെയ്തിരുന്നു എന്നതിനു സ്വീകാര്യമായ തെളിവുകളില്ല. എന്നാല്‍ ആദ്യരാത്രിയില്‍ ഭാര്യയുടെ നെറുകയില്‍ കൈ വച്ച് അവളില്‍ നന്മ ചൊരിയാനും  അവളിലുള്ള നന്മയെനിലനിര്‍ത്താനും അവളിലെ തിന്മയെ ഇല്ലാതാക്കാനും അല്ലാഹുവിനോട് പ്രാര്‍ഥിക്കല്‍ അനുവദനീയമാണ്. അത് അവളില്‍ അകല്‍ച്ചക്കും തെറ്റിധാരണക്കും ഇടയാക്കുമെന്ന് ഭയപ്പെട്ടാല്‍ അവളുടെ നെറുകയില്‍ പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് അവള്‍ കേള്‍ക്കാത്ത രൂപത്തില്‍ ഈ പ്രാര്‍ഥന ചൊല്ലണം. കാരണം ചില സ്ത്രീകള്‍ ഇത് കേള്‍ക്കുന്ന പക്ഷം എന്നില്‍ തിന്മയുണ്ടോ എന്ന് മനസ്സില്‍ തോന്നല്‍ ഉണ്ടാവാതിരിക്കാനാണ് അപ്രകാരം ചെയ്യുന്നത്.

Related Articles