Current Date

Search
Close this search box.
Search
Close this search box.

പുണ്യങ്ങള്‍ പൂക്കുന്ന മുഹറം

മുസ്‌ലിംകളുടെ ഹിജ്‌റ കലണ്ടര്‍ ആരംഭിക്കുന്ന മാസമാണ് മുഹറം. വിശുദ്ധ ഖുര്‍ആനില്‍ പുണ്യമാസമെന്ന് വിശേഷിപ്പിച്ച നാലു മാസങ്ങളില്‍ ഒന്നാണിത്.
ഖുര്‍ആനില്‍ പറയുന്നു: ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക. ബഹുദൈവ വിശ്വാസികള്‍ എവ്വിധം ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവോ അവ്വിധം നിങ്ങളും ഒന്നായി അവരോട് യുദ്ധം ചെയ്യുക. അറിയുക: അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്. (സൂറ തൗബ-36).

ദുല്‍ഖഅദ്,ദുല്‍ഹജ്ജ്,മുഹറം,റജബ് എന്നിവയാണ് ഈ നാലു മാസങ്ങള്‍. ഇക്കാര്യത്തില്‍ എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഏകാഭിപ്രായക്കാരാണ്. പ്രവാചകന്‍ പറഞ്ഞു: വര്‍ഷത്തില്‍ 12 മാസമാണുള്ളത്. ഇതില്‍ നാലെണ്ണം വിശുദ്ധമാക്കപ്പെട്ടതാണ്. ദുല്‍ഖഅദ്,ദുല്‍ഹജ്ജ്,മുഹറം,റജബ് എന്നിവയാണവ. ഈ നാല് മാസങ്ങള്‍ പരിശുദ്ധമാക്കപ്പെട്ടു എന്നതിനര്‍ത്ഥം മറ്റു മാസങ്ങള്‍ പുണ്യകരമല്ല എന്നതല്ല. റമദാന്‍ മാസം വര്‍ഷത്തിലെ ഏറ്റവും വിശുദ്ധമാക്കപ്പെട്ട മാസമാണ്.

എന്നാലും ഈ നാലു മാസങ്ങള്‍ ഖുര്‍ആനില്‍ നേരിട്ട വിശുദ്ധമായി പ്രഖ്യാപിക്കപ്പെട്ടതാണ്. മാത്രമല്ല, ഈ മാസങ്ങളുടെ പുണ്യത്തെ മക്കയിലെ അവിശ്വാസികള്‍ പോലും അംഗീകരിച്ചിരുന്നു.
യഥാര്‍ത്ഥില്‍ ഹിജ്‌റ കലണ്ടിലെ ആദ്യ നാലു മാസവും ബാക്കി എട്ടു മാസവും എല്ലാം സമമാണ്. മറ്റു മാസങ്ങളെ അപേക്ഷിച്ച് ഇവയുടെ പേരുകള്‍ എടുത്തുപറഞ്ഞെന്നേ ഉള്ളൂ. അല്ലാഹു അവന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ക്കായി ഒരു പ്രത്യേക സമയം തെരഞ്ഞെടുക്കുമ്പോള്‍ അവന്റെ കൃപ കൈവരിക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. ഇബ്രാഹിം നബി (അ) കാലത്ത് ഈ നാലു മാസത്തെ പവിത്രത തിരിച്ചറിഞ്ഞിരുന്നു.

അന്ന് ബഹുദൈവ വിശ്വാസികളും ഈ മാസത്തെ പുണ്യത്തെ മാനിച്ച് യുദ്ധത്തിലേര്‍പ്പെടുന്നത് നിഷിദ്ധമായി കാണുകയും ഇതിന്റെ പവിത്രത അംഗീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ അവതരിച്ച സമയത്താണ് അല്ലാഹു ഈ മാസങ്ങളെ പവിത്രമാക്കിക്കൊണ്ട് ആയത്തിറക്കിയത്.

Related Articles