Current Date

Search
Close this search box.
Search
Close this search box.

നന്മ ചെയ്യാനുള്ള അവസരം നഷ്ടമായതിലുള്ള കരച്ചിലായിരുന്നു അത്

ഖുർആൻ സന്ദേശം - 17

وَلَا عَلَى ٱلَّذِینَ إِذَا مَاۤ أَتَوۡكَ لِتَحۡمِلَهُمۡ قُلۡتَ لَاۤ أَجِدُ مَاۤ أَحۡمِلُكُمۡ عَلَیۡهِ تَوَلَّوا۟ وَّأَعۡیُنُهُمۡ تَفِیضُ مِنَ ٱلدَّمۡعِ حَزَنًا أَلَّا یَجِدُوا۟ مَا یُنفِقُونَ

പുണ്യവാന്മാരെ അധിക്ഷേപിക്കാന്‍ യാതൊരു വഴിയുമില്ല. ഇക്കൂട്ടര്‍ക്കും കുറ്റമില്ല: യുദ്ധയാത്രക്കുവേണ്ടി സവാരി മൃഗം നല്‍കാനായി അവര്‍ നേരില്‍ വന്നു അപേക്ഷിച്ചപ്പോള്‍ വാഹനമൊന്നും എന്റെ കൈയിലില്ലല്ലോഎന്നു താങ്കള്‍ പ്രതികരിച്ചു; അപ്പോള്‍, യുദ്ധത്തിനു ചെലവഴിക്കാനായി തങ്ങളുടെ പക്കല്‍ ധനമൊന്നുമില്ലാതെ പോയല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടു കണ്ണീരൊലിപ്പിച്ചുകൊണ്ട് അവര്‍ മടങ്ങിപ്പോയി. (അത്തൗബ-92)

യുദ്ധം ചെയ്യാനാവശ്യമായ കുതിരയെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അബൂ ലൈലയും അബ്ദുല്ലാ ബ് മുനു ഗഫ്ഫലും നബി തങ്ങളുടെ അടുക്കലേക്ക് ചെന്നത്. തന്റെ പക്കൽ നിങ്ങൾക്ക് തരാൻ കുതിരകളൊന്നുമില്ലെന്ന് നബി (സ) അറിയിച്ചപ്പോൾ കരഞ്ഞുകൊണ്ടവർ വന്നവഴിയെ മടങ്ങി. നന്മ ചെയ്യാനുള്ള അവസരം നഷ്ടമായതിലുള്ള കരച്ചിലായിരുന്നു അത്. ഇനി തെറ്റു ചെയ്താൽ അവർ കരയുന്നതെങ്ങനെയാവും എന്നോർത്തു നോക്കൂ! യഥാർഥ വിശ്വാസിയുടെ അവസ്ഥ അതാണ്. അല്ലാഹുവിനും അവനുമിടയിലെ കവാടങ്ങൾ അടക്കപ്പെടുന്നത് അടിമക്ക് ചെറിയ പ്രയാസമൊന്നുമല്ല വരുത്തിവെക്കുക!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles