നബി (സ) മദീനയിലെത്തിയപ്പോൾ, ജൂതപുരോഹിതനും പണ്ഡിതനുമായ അബ്ദുല്ലാഹിബ്നു സലാം നബിയെ കാണാൻ ചെന്നു. ഒരു പ്രവാചകന് മാത്രമറിയുന്ന മൂന്ന് കാര്യങ്ങൾ എനിക്ക് നിങ്ങളോട് ചോദിക്കണം എന്നായിരുന്നു അയാളുടെ ആവശ്യം. നബി (സ) ചോദിക്കാൻ പറഞ്ഞു. അന്ത്യനാളിന്റെ അടയാളങ്ങളിൽ ആദ്യത്തേവ ഏത്? സ്വർഗവാസികൾ ആദ്യമായി കഴിക്കുന്നതെന്ത്? മക്കൾക്ക് മാതാവിനോടും പിതാവിനോടും സാദൃശ്യം ഉണ്ടാവുന്നതെപ്പോഴാണ്? എന്നീ മൂന്ന് ചോദ്യങ്ങൾ അയാൾ ഉന്നയിക്കുകയും ചെയ്തു. നബി (സ) പറഞ്ഞു: ജിബ്രീൽ (അ) കുറച്ചുമുമ്പ് എനിക്ക് ആ കാര്യങ്ങൾ പറഞ്ഞുതന്നതേ ഉള്ളൂ! അബ്ദുല്ലാ ബ്ൻ സലാം പ്രതികരിച്ചു: മലക്കുകളിൽ ജൂതന്മാരുടെ ശത്രുവാണല്ലോ അത്! ശേഷം നബി (സ) കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ചു തുടങ്ങി.
നബി (സ) പറഞ്ഞു: അന്ത്യനാളിന്റെ ആദ്യ അടയാളങ്ങളിലൊന്ന് കിഴക്ക് നിന്നു വന്ന് ജനങ്ങളെയെല്ലാം പടിഞ്ഞാറ് ഒരുമിച്ചുകൂട്ടുന്നൊരു തീയാണ്! ഇനി സ്വർഗവാസികൾ ആദ്യമായി കഴിക്കുന്നത് തിമിംഗലത്തിന്റെ കരളിന്റെ ഒരു ഭാഗമാണ്! മക്കളുടെ സാദൃശ്യത്തിന്റെ കാര്യം പറയുമ്പോൾ, മാതാപിതാക്കളിൽ ആരുടെ ഇന്ദ്രിയമാണോ ആദ്യം പുറപ്പെടുന്നത് എന്നതനുസരിച്ചാവും!
എല്ലാം കേട്ട അബ്ദുല്ലാ ബ്ൻ സലാം പറഞ്ഞു: അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും അങ്ങ് അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു! അദ്ദേഹം തുടർന്നു: നബിയേ, ജൂതന്മാർ തെമ്മാടികളായൊരു വിഭാഗമാണ്. ഞാൻ ഇസ്ലാം സ്വീകരിച്ച കാര്യമറിഞ്ഞാൽ അവരെന്നെ വെച്ചേക്കില്ല. ശേഷം പരീക്ഷണാർഥം ഒരു കാര്യം ചെയ്യാൻ അദ്ദേഹം നിർദേശിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: എന്റെ നാട്ടുകാരുടെ അടുക്കലേക്ക് ആളെ വിട്ട് എന്നെക്കുറിച്ച് അവരെന്താണ് പറയുന്നതെന്ന് കേട്ടുനോക്കൂ. നബി (സ) അപ്രകാരം ചെയ്യുകയും, ജനങ്ങളെല്ലാം ഒരേ സ്വരത്തിൽ അദ്ദേഹത്തെക്കുറിച്ച് നല്ല വാക്കുകൾ പറയുകയും ചെയ്തു. ശേഷം അദ്ദേഹം തന്റെ ഇസ്ലാമാശ്ലേഷണം അവർക്കിടയിൽ പ്രഖ്യാപിച്ചപ്പോൾ അവർ നേരെ കീഴ്മേൽ മറിയുകയും ചെയ്തു. നമ്മുടെ കൂട്ടത്തിലെ ഏറ്റവും വലിയ വിഡ്ഢിയും ദ്രോഹിയുമാണ് എന്നായിരുന്നു തുടർന്ന് അവർ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്!
കാലങ്ങളായി ജൂതന്മാരുടെ സ്വഭാവം ഇതാണ്. കാലു പോലും നനയാതെ മൂസാ നബി (അ) അവരുമായി സമുദ്രം മുറിച്ചു കടന്നു. മറുകരയെത്തിയപ്പോൾ ബിംബാരാധകരായ ഒരു കൂട്ടരെ കണ്ട അവരുടെ ആവശ്യം, അവരെപ്പോലെ നമുക്കും ഒരു ദൈവം വേണം എന്നായിരുന്നു! പ്രവാചന്മാർ പലരെയും അവർ വധിച്ചു. അറുക്കാൻ നിർദേശിച്ച പശുവിന്റെ വിഷയത്തിൽ അല്ലാഹുവുമായി സംസാരമുണ്ടായി.
വിവ: മുഹമ്മദ് ശാക്കിർ മണിയറ
Summary: When Prophet Muhammad (ﷺ) reached Madinah, the Jewish scholar Abdullah ibn Salam tested his prophethood with three questions about the Last Day, Paradise, and a child’s resemblance to parents. The Prophet’s accurate answers convinced Abdullah, who immediately accepted Islam, recognizing him as Allah’s messenger. Knowing his people’s nature, he predicted the Jews would reject him once they learned of his conversion — and they did, turning from praise to insult. The story ends by recalling how the Jews, even during Prophet Musa’s time, disobeyed and fell into idol worship despite witnessing divine miracles.