Current Date

Search
Close this search box.
Search
Close this search box.

കെട്ടിടം തകര്‍ന്ന് മരിച്ചവന്‍ ശഹീദാണ്

عَنْ أَبِى هُرَيْرَةَ  رضى الله عنه  أَنَّ رَسُولَ اللَّهِ  صلى الله عليه وسلم  قَالَ « الشُّهَدَاءُ خَمْسَةٌ الْمَطْعُونُ ، وَالْمَبْطُونُ ، وَالْغَرِقُ ، وَصَاحِبُ الْهَدْمِ ، وَالشَّهِيدُ فِى سَبِيلِ اللَّهِ »

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ശുഹദാക്കള്‍ അഞ്ച് തരമുണ്ട്. പകര്‍ച്ചവ്യാധി ബാധിച്ച് മരണമടഞ്ഞവന്‍, ഉദരരോഗത്താല്‍ മരണമടഞ്ഞവന്‍, , മുങ്ങി മരിച്ചവന്‍, തകര്‍ച്ചയില്‍ അകപ്പെട്ട് മരിച്ചവന്‍, അല്ലാഹുവിന്റെ മാര്‍ഗത്തിലെ രക്തസാക്ഷി എന്നവരാണവര്‍ (ബുഖാരി, മുസ്‌ലിം)

മഹനീയമായി ഗണിക്കപ്പെടുന്നതും സവിശേഷ അനുഗ്രഹങ്ങളും സ്ഥാനമാനങ്ങളും ഉന്നത പ്രതിഫലങ്ങളും പാരിതോഷികങ്ങളും നേടിത്തരുന്നതുമാണ് രക്തസാക്ഷ്യം ദൈവിക ദീനിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടല്‍. രക്തസാക്ഷി മരിക്കുന്നില്ല എന്നതാണ് ഖുര്‍ആനിക കാഴ്ചപ്പാട്. അവരെ കുറിച്ച് മരിച്ചവര്‍ എന്ന് പറയരുതെന്നും, അവര്‍ ജീവിച്ചിരിക്കുന്നവരാണെന്നും അവര്‍ക്ക് അല്ലാഹുവിങ്കല്‍ അന്നം നല്‍കപ്പെടുന്നുവെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ രക്തസാക്ഷിയുടെ ഭൗതികശരീരം സംസ്‌കരിക്കുന്നതിന് സവിശേഷ നിയമങ്ങളാണ് ഇസ്‌ലാമിലുള്ളത്.
ശഹീദുകളെ മൂന്ന് വിഭാഗമായി തിരിക്കാം:
1. ഇഹപരലോകങ്ങളിലെ ശഹീദ്. ഭൗതിക താല്‍പര്യങ്ങളില്ലാതെ ഇസ്‌ലാമിന്റെ ഉന്നമനത്തിനായുള്ള സായുധ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരാണ് ഈ ഗണത്തില്‍ പെടുന്നത്.
2. ഇഹലോകത്തെ ശഹീദ്. പേരോ പ്രശസ്തിയോ ഇതര ഭൗതിക നേട്ടങ്ങളോ കൂടി ലക്ഷ്യമാക്കി ഇസ്‌ലാമിക പക്ഷത്ത് നിന്ന് ശത്രുക്കള്‍ക്കെതിരെ സായുധ പോരാട്ടം നടത്തി രക്തസാക്ഷ്യം വരിക്കുന്നവരാണ് ഇതില്‍ ഉള്‍പ്പെടുക.
3. പരലോകത്തെ ശഹീദ്. യുദ്ധക്കളത്തിലെ രക്തസാക്ഷിയല്ലെങ്കിലും പരലോകത്ത് രക്തസാക്ഷികള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ക്കും സൗഭാഗ്യങ്ങള്‍ക്കും അര്‍ഹരാകുന്നവരാണ് ഇക്കൂട്ടര്‍. സാധാരണ മയ്യിത്ത് സംസ്‌കരണ നിയമങ്ങള്‍ തന്നെയാണ് ഇവര്‍ക്ക് ബാധകമാവുക. ഈ വിഭാഗത്തില്‍ പെടുന്ന പലരെയും റസൂല്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. അവരില്‍ ചിലരാണ് മുകളില്‍ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളത്. മരണവേളയില്‍ അവര്‍ അനുഭവിക്കുന്ന പ്രയാസത്തിന്റെയും വേദനയുടെയും തീവ്രത പരിഗണിച്ചാണ് ഇത്തരക്കാര്‍ക്ക് ശഹീദിന്റെ പദവി നല്‍കപ്പെടുന്നത്. പക്ഷേ, ആ മരണം ഇസ്‌ലാമിക വിരുദ്ധമായ അവസ്ഥകളിലാവരുത് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണമായി, മോഷണശ്രമത്തിനിടെയാണ് ഒരാള്‍ കെട്ടിടം തകര്‍ന്ന് മരിക്കുന്നതെങ്കില്‍ അയാള്‍ ശഹീദായി ഗണിക്കപ്പെടുകയില്ല. വ്യഭിചാരത്തില്‍ ഗര്‍ഭിണിയായവള്‍ മരിച്ചാലും അപ്രകാരം തന്നെ. സഹനം, അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫല കാംക്ഷ, കടബാധ്യത, മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കല്‍ തുടങ്ങിയവയില്‍ നിന്ന് മുക്തമാവല്‍ ശഹാദതിന്റെ പദവി ലഭിക്കാനുള്ള നിബന്ധനയായി ഇമാം സുബുകി രേഖപ്പെടുത്തുന്നു.
മുകളിലെ ഹദീസില്‍ പറഞ്ഞ വിഭാഗങ്ങള്‍ക്ക് പുറമെ വേറെയും ചിലരെ പ്രവാചകന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. സാന്ദര്‍ഭികമായി ചിലത് ചേര്‍ത്തും വിട്ടും പറഞ്ഞതാവാം.
അഗ്നിബാധയില്‍ അകപ്പെട്ട് മരിക്കല്‍, ഗര്‍ഭപീഢയില്‍ (പ്രസവഘട്ടത്തില്‍/ ഗര്‍ഭാവസ്ഥയില്‍) മരിക്കല്‍, പാര്‍ശ്വഭാഗങ്ങളില്‍ ആന്തരിക വൃണങ്ങള്‍ ഉണ്ടായി മരിക്കല്‍, ജീവന്റെയോ സ്വത്തിന്റെയോ ദീനിന്റെയോ കുടുംബത്തിന്റെയോ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള മരണം, അവകാശ സംരക്ഷണത്തിനിടെയുള്ള മരണം എന്നിവയെല്ലാം ശഹാദതിന്റെ ഗണത്തില്‍ പെടുമെന്ന് വ്യക്തമാക്കുന്ന വചനങ്ങള്‍ ഹദീസ് സമാഹാരങ്ങളില്‍ കാണാം. (*)
വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരിക്കല്‍, സവാരി മൃഗത്തിന്റെ പുറത്ത് നിന്ന് വീണ് മരിക്കല്‍, പര്‍വതമുകളില്‍ നിന്ന് വീണ് മരിക്കല്‍ തുടങ്ങി ഇരുപതില്‍ പരം കാര്യങ്ങള്‍ കൊണ്ട് ശഹാദതിന്റ പദവി ലഭിക്കുമെന്ന് നല്ല നിവേദക പരമ്പര വഴി നമുക്ക് മനസിലായിട്ടുണ്ട് എന്ന് ഹാഫിള് ഇബ്‌നു ഹജര്‍(റ)പറയുന്നു. അതേസമയം ഹദീസുകളില്‍ പറയപ്പെട്ട എല്ലാ ശഹീദുകളും ഒരേ പദവിയിലല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇവക്ക് പുറമെ ശഹാദതിനായുള്ള പ്രാര്‍ഥന വഴിയും ചില സല്‍കര്‍മങ്ങള്‍ വഴിയും ശഹാദതിന്റെ പദവി ലഭിക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.
നബി(സ) പറഞ്ഞു: ആത്മാര്‍ഥമായി ശഹാദതിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിച്ചവനെ അല്ലാഹു ശഹീദുകളുടെ പദവിയില്‍ എത്തിക്കും. അവന്‍ തന്റെ വിരിപ്പില്‍ കിടന്ന് മരിച്ചാലും.(1)

സത്യസന്ധനായ കച്ചവടക്കാരന്‍ ശഹീദിന്റെ കൂടെയായിരിക്കും എന്ന് റസൂല്‍ പഠിപ്പിക്കുന്നു.(2)

ശഹാദതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ളതും ഹദീസ് പണ്ഡിതന്മാര്‍ ദുര്‍ബലം എന്ന് വിധിയെഴുതുമായ ചില ഹദീസുകള്‍ താഴെ ചേര്‍ക്കുന്നു
‘വിജ്ഞാനം തേടിക്കൊണ്ടിക്കുന്ന അവസ്ഥയില്‍ ഒരു വിദ്യാര്‍ഥിക്ക് മരണമെത്തിയാല്‍ അവന്‍ ശഹീദായി മരണപ്പെട്ടു’.(3)

‘ആരെങ്കിലും പ്രഭാതത്തില്‍ മൂന്ന് തവണ أعوذ بالله السميع العليم من الشيطان الرجيم എന്ന് ചൊല്ലി സൂറതുല്‍ ഹശ്‌റിലെ അവസാനത്തെ മൂന്ന് ആയതുകള്‍ ഓതിയാല്‍ അല്ലാഹു അവന് വേണ്ടി എഴുപതിനായിരം മലക്കുകളെ ചുമതലപ്പെടുത്തുന്നതാണ്. അവര്‍ വൈകുന്നേരം വരെ അവന് മേല്‍ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും. അന്ന് അവന്‍ മരണപ്പെട്ടാല്‍ ശഹീദായി അവന്‍ മരണപ്പെട്ടു. വൈകുന്നേരം ചൊല്ലിയാലും ഇപ്രകാരം തന്നെ’. (4)
‘മോനേ, എപ്പോഴും വുളൂഇല്‍ കഴിയാനാകുമെങ്കില്‍ അങ്ങനെ ചെയ്യുക. നിശ്ചയം, വുളൂഅ് ഉളള ഒരു ദാസന്റെ റൂഹിനെ മലകുല്‍ മൗത് പിടിച്ചാല്‍ അവന്ന് ശഹാദത് രേഖപ്പെടുത്തുന്നതാണ്’.(5)

————————-      —————————–     —————————-

حَدَّثَنِى يَحْيَى عَنْ مَالِكٍ عَنْ عَبْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ جَابِرِ بْنِ عَتِيكٍ عَنْ عَتِيكِ بْنِ الْحَارِثِ – وَهُوَ جَدُّ عَبْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ جَابِرٍ أَبُو أُمِّهِ – أَنَّهُ أَخْبَرَهُ أَنَّ جَابِرَ بْنَ عَتِيكٍ أَخْبَرَهُ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- جَاءَ يَعُودُ عَبْدَ اللَّهِ بْنَ ثَابِتٍ فَوَجَدَهُ قَدْ غُلِبَ عَلَيْهِ فَصَاحَ بِهِ فَلَمْ يُجِبْهُ فَاسْتَرْجَعَ رَسُولُ اللَّهِ -صلى الله عليه وسلم- وَقَالَ « غُلِبْنَا عَلَيْكَ يَا أَبَا الرَّبِيعِ ». فَصَاحَ النِّسْوَةُ وَبَكَيْنَ فَجَعَلَ جَابِرٌ يُسَكِّتُهُنَّ. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- « دَعْهُنَّ فَإِذَا وَجَبَ فَلاَ تَبْكِيَنَّ بَاكِيَةٌ ». قَالُوا يَا رَسُولَ اللَّهِ وَمَا الْوُجُوبُ قَالَ « إِذَا مَاتَ ». فَقَالَتِ ابْنَتُهُ وَاللَّهِ إِنْ كُنْتُ لأَرْجُو أَنْ تَكُونَ شَهِيدًا فَإِنَّكَ كُنْتَ قَدْ قَضَيْتَ جِهَازَكَ. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّ اللَّهَ قَدْ أَوْقَعَ أَجْرَهُ عَلَى قَدْرِ نِيَّتِهِ وَمَا تَعُدُّونَ الشَّهَادَةَ ». قَالُوا الْقَتْلُ فِى سَبِيلِ اللَّهِ. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- « الشُّهَدَاءُ سَبْعَةٌ سِوَى الْقَتْلِ فِى سَبِيلِ اللَّهِ الْمَطْعُونُ شَهِيدٌ وَالْغَرِقُ شَهِيدٌ وَصَاحِبُ ذَاتِ الْجَنْبِ شَهِيدٌ وَالْمَبْطُونُ شَهِيدٌ وَالْحَرِقُ شَهِيدٌ وَالَّذِى يَمُوتُ تَحْتَ الْهَدْمِ شَهِيدٌ وَالْمَرْأَةُ تَمُوتُ بِجُمْعٍ شَهِيدٌ ». (الموطأ)

حَدَّثَنَا مُحَمَّدُ بْنُ بَكْرٍ ، قَالَ : حَدَّثَنَا سَعِيدُ بْنُ أَبِي عَرُوبَةَ ، عَنْ قَتَادَةَ ، عَنْ مُسْلِمِ بْنِ يَسَارٍ ، عَنْ أَبِي الأَشْعَثِ الصَّنْعَانِيِّ ، عَنْ رَاشِدِ بْنِ حُبَيْشٍ ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَى عُبَادَةَ بْنِ الصَّامِتِ يَعُودُهُ فِي مَرَضِهِ ، فَقَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : أَتَعْلَمُونَ مَنِ الشَّهِيدُ مِنْ أُمَّتِي ؟ فَأَرَمَّ الْقَوْمُ ، فَقَالَ عُبَادَةُ : سَانِدُونِي ، فَأَسْنَدُوهُ ، فَقَالَ : يَا رَسُولَ اللهِ ، الصَّابِرُ الْمُحْتَسِبُ ، فَقَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِنَّ شُهَدَاءَ أُمَّتِي إِذًا لَقَلِيلٌ : الْقَتْلُ فِي سَبِيلِ اللهِ عَزَّ وَجَلَّ شَهَادَةٌ ، وَالطَّاعُونُ شَهَادَةٌ ، وَالْغَرَقُ شَهَادَةٌ ، وَالْبَطْنُ شَهَادَةٌ ، وَالنُّفَسَاءُ يَجُرُّهَا وَلَدُهَا بِسُرَرِهِ إِلَى الْجَنَّةِ قَالَ : وَزَادَ فِيهَا أَبُو الْعَوَّامِ : سَادِنُ بَيْتِ الْمَقْدِسِ وَالْحَرْقُ ، وَالسَّيْلُ.   (أحمد)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو – رضى الله عنهما – قَالَ سَمِعْتُ النَّبِىَّ – صلى الله عليه وسلم – يَقُولُ « مَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ »  (البخاري)

عَنْ سَعِيدِ بْنِ زَيْدٍ قَالَ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « مَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ وَمَنْ قُتِلَ دُونَ دِينِهِ فَهُوَ شَهِيدٌ وَمَنْ قُتِلَ دُونَ دَمِهِ فَهُوَ شَهِيدٌ وَمَنْ قُتِلَ دُونَ أَهْلِهِ فَهُوَ شَهِيدٌ » (ترمذي)    

  1. حَدَّثَنِى أَبُو الطَّاهِرِ وَحَرْمَلَةُ بْنُ يَحْيَى – وَاللَّفْظُ لِحَرْمَلَةَ – قَالَ أَبُو الطَّاهِرِ أَخْبَرَنَا وَقَالَ حَرْمَلَةُ حَدَّثَنَا عَبْدُ اللَّهِ بْنُ وَهْبٍ حَدَّثَنِى أَبُو شُرَيْحٍ أَنَّ سَهْلَ بْنَ أَبِى أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ حَدَّثَهُ عَنْ أَبِيهِ عَنْ جَدِّهِ أَنَّ النَّبِىَّ -صلى الله عليه وسلم- قَالَ « مَنْ سَأَلَ اللَّهَ الشَّهَادَةَ بِصِدْقٍ بَلَّغَهُ اللَّهُ مَنَازِلَ الشُّهَدَاءِ وَإِنْ مَاتَ عَلَى فِرَاشِهِ ». (مسلم)

حَدَّثَنَا شَيْبَانُ بْنُ فَرُّوخَ حَدَّثَنَا حَمَّادُ بْنُ سَلَمَةَ حَدَّثَنَا ثَابِتٌ عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَنْ طَلَبَ الشَّهَادَةَ صَادِقًا أُعْطِيَهَا وَلَوْ لَمْ تُصِبْهُ ».

  1. عَنْ أَبِي سَعِيدٍ الْخُدْرِيُّ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : التَّاجِرُ الصَّدُوقُ الأَمِينُ مَعَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ. (حاكم)
  2. إذا جاء الموت لطالب العلم وهو على هذه الحال مات وهو شهيد
  3. عَنْ مَعْقِلِ بْنِ يَسَارٍ عَنِ النَّبِىِّ -صلى الله عليه وسلم- قَالَ « مَنْ قَالَ حِينَ يُصْبِحُ ثَلاَثَ مَرَّاتٍ أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ وَقَرَأَ ثَلاَثَ آيَاتٍ مِنْ آخِرِ سُورَةِ الْحَشْرِ وَكَّلَ اللَّهُ بِهِ سَبْعِينَ أَلْفَ مَلَكٍ يُصَلُّونَ عَلَيْهِ حَتَّى يُمْسِىَ وَإِنْ مَاتَ فِى ذَلِكَ الْيَوْمِ مَاتَ شَهِيدًا وَمَنْ قَالَهَا حِينَ يُمْسِى كَانَ بِتِلْكَ الْمَنْزِلَةِ »
  4. عن أَنَس بْن مَالِكٍ عن النبي صَلَّى اللهُ عَلَيْهِ وَسَلَّمَ قال له : ( يَا بُنَيَّ، إِنِ اسْتَطَعْتَ أَلَّا تَبِيتَ إِلَّا عَلَى وَضُوءٍ فَافْعَلْ، فَإِنَّهُ مَنْ أَتَاهُ الْمَوْتُ، وَهُوَ عَلَى وَضُوءٍ ، أُعْطِيَ الشَّهَادَةَ (الطبراني)

Related Articles