Hadith Padanam

വിശുദ്ധ റമദാനിലും ഇബ്‌ലീസിന്റെ സൈന്യം രംഗത്തുണ്ട്!

 فقد ثبت عن النبي صلى الله عليه وسلم أنه قال: (إذا جاء رمضان فتحت أبواب الجنة وغلّقت أبواب النار وصفّدت الشياطين) رواه البخاري ومسلم، زاد الترمذي (ونادى مناد يا باغي الخير أقبل ويا باغي الشر أقصر ولله عتقاء من النار وذلك كل ليلة).

പ്രവാചകൻ(സ)യിൽ നിന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ‘റമദാനായാൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും, നരക കവാടങ്ങൾ അടക്കപ്പെടുകയും, പിശാച് ബന്ധിക്കപ്പെടുകയും ചെയ്യുന്നതാണ്.’ (ബുഖാരി, മുസ്​ലിം) ഇമാം തുർമുദി അതിൽ കൂടുതലായി ഉദ്ധരിക്കുന്നു; ‘വിളിച്ചുപറയുന്നവൻ വിളിച്ചുപറയും, നന്മ ചെയ്യുന്നവരെ കൂടുതൽ നന്മ ചെയ്ത് മുന്നേറുക, തിന്മ ചെയ്യുന്നവരെ തിന്മയിൽ നിന്ന് വിട്ടു നിൽക്കുക, അല്ലാഹു നരകം മോചനം നൽകുന്നു, ഇപ്രകാരം റമദാനിന്റെ എല്ലാ രാത്രിയിലും വിളിച്ചുപറയുന്നു.’

അനുഗ്രഹീത മാസമായ റമദാനിന് വ്യത്യസ്തമായ വിശേഷണങ്ങൾ അല്ലാഹു നൽകുന്നു. ആ വിശേഷണങ്ങളിൽപെട്ടതാണ് വിശുദ്ധ ഖുർആൻ അവതീർണമായ മാസമാണ് വിശുദ്ധ റമദാൻ എന്നത്. ‘ജനങ്ങൾക്ക് മാർഗദർനമായികൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായികൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ.’ (അൽബഖറ: 185)

ഇവിടെ, പിശാച് ബന്ധിക്കപ്പെടുമെന്ന് പറഞ്ഞത് ജിന്ന് വിഭാഗത്തിലെ പിശാചുകളാണ് (شياطين الجن). ജിന്ന് വിഭാഗത്തിലെ അതിക്രമകാരികളായ കൂട്ടമാണെതെന്നത് പ്രവാപകൻ(സ)യിൽ നിന്ന് സ്ഥിരപ്പെട്ട വചനങ്ങളിലൂടെ വ്യക്തമാകുന്നു. ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നുമായി പിശാചിന് രണ്ട് സൈനിക വ്യൂഹങ്ങളുണ്ട്. ഇത് വിശുദ്ധ ഖുർആനിൽ നിന്നും പ്രവാചക സുന്നത്തിൽ നിന്നും സ്ഥിരപ്പെടുന്നതാണ്. ‘അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്. കബളിപ്പിക്കുന്ന ഭംഗിവാക്കുകൾ അവർ അന്യോന്യം ദുർബോധനം ചെയ്യുന്നു.’ (അൽഅൻആം: 112). ‘തുടർന്ന് അവരും (ആരാധ്യന്മാർ) ആ ദുർമാർഗികളും അതിൽ (നരകത്തിൽ) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്. ഇബ്‌ലീസിന്റെ മുഴുവൻ സൈന്യങ്ങളും. അവിടെ വെച്ച് അന്യോന്യം വഴക്ക് കൂടികൊണ്ടിരിക്കെ അവർ പറയും: അല്ലാഹുവാണ് സത്യം, ഞങ്ങൾ വ്യക്തമായ വഴികേടിൽ തന്നെയായാരിന്നു.’ (അശ്ശുഅറാഅ്: 94-97)

Also read: എല്ലാം അറിയുക

ഇമാം മുസ്​ലിം തന്റെ സ്വഹീഹിൽ അബൂദർറ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അബൂദർറ്(റ) പറയുന്നു: ‘ഒരിക്കൽ ഞാൻ മസ്ജിദിൽ പ്രവേശിച്ച് രണ്ട് റകഅത്ത് നമസ്കരിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ എന്നെ വിളിച്ച് പറഞ്ഞു: അബൂദർറ്, ജിന്നുകളിലും മനുഷ്യരിലും പെട്ട പിശാചുക്കളിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടുക. ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, മനുഷ്യരിലും പിശാചുണ്ടോ? പ്രവാചകൻ(സ) പറഞ്ഞു: അതെ, മനുഷ്യരിലും പിശാചുക്കളുണ്ട്.’ ഈ ശ്രേഷ്ഠമായ റമദാൻ മാസത്തിൽ അവരെ നാം വളരെ വ്യക്തമായി കാണുകയും കേൾക്കുകയും ചെയ്യുന്നു. വിശുദ്ധ റമദാനിൽ ജിന്നുകളിൽപെട്ട പിശാചുകൾ ബന്ധിക്കപ്പെടുന്നുവെങ്കിലും, മനുഷ്യ പിശാചുകൾ ബന്ധിക്കപ്പെടുന്നില്ല. അവർ തെറ്റുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്, റമദാനിൽ കൂടുതൽ വിനാശം സൃഷ്ടിക്കുന്നതിന് പ്രയത്നിച്ചുകൊണ്ടിരിക്കുകയും, സൃഷ്ടികളെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുകയും, അധഃപതനത്തിലേക്ക് തള്ളിവിടുകയുമാണ്.

മാധ്യമ ചിത്രീകരണ രംഗത്തോ, നാടക പ്രവർത്തനങ്ങളിലോ മുന്നിൽനിൽക്കുന്ന അവർ മനുഷ്യ പിശാചെന്ന വിഭാഗത്തിൽ പെടുന്നവരാണ്. അതുപോലെ, ചില പത്രപ്രവത്തകരും, നടന്മാരും, ഹാസ്യകഥാപാത്രങ്ങളുമെല്ലാം ഈ വിഭാഗത്തിന്റെ ഭാഗമായി മാറുന്നു. പുതിയ ആശയങ്ങളിൽ നിന്നും അസ്വാദനങ്ങളിൽ നിന്നും വിദൂരമായത് അവർ നിർമിച്ചെടുക്കുന്നുവെന്നത് മാത്രമല്ല, ശ്രേഷ്ഠമായ വിശ്വാസത്തെയും ധാർമിക മൂല്യത്തെയും ഇല്ലാതാക്കുന്നുവെന്നതാണ് പ്രധാന പ്രശ്നം. വിശ്വാസവും, മൂല്യവും, പാരമ്പര്യവുമുള്ള മുസ്​ലിംകളെയും അറേബ്യൻ ജനതയെയും ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണിത്. ശ്രേഷ്ഠമായ മാസത്തിൽ ഇബ്‌ലീസിന് പകരമായി പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന ഇബ്‌ലീസിന്റെ മനുഷ്യവിഭാഗത്തിൽ നിന്നുള്ള സൈനിക വ്യൂഹമാണവർ.

Also read: എളുപ്പത്തിനുമേൽ എളുപ്പം

അപ്രകാരം, അട്ടിമറി നടത്തുന്നതിനായി ജനതക്ക് സാമ്പത്തിക പിന്തുണ നൽകുകയും, രാജ്യത്ത് (ലിബിയ, ഈജിപ്ത്, സുഡാൻ, യമൻ, തുനീഷ്യ, മോറോക്കൊ) കലാപ തീ അഴിച്ചുവിടുകയും ചെയ്യുന്ന ചില വിദേശ ഭരണാധികാരികളാണവർ; അവിവേകികളും വിഡ്ഡികളുമായ ചില അക്രമകാരികളുമാണവർ. സ്വേച്ഛാധിപതികളുടെ കരങ്ങളിൽ ജനത കീഴൊതുങ്ങുന്നതിനും, ആധിപത്യം നിലനിർത്തുന്നതിനുമായി അവർ  അക്രമവും നാശവും വിതക്കുന്ന ആരെയും പിന്തുണക്കുന്നു. ഇത്തരക്കാരെ വിശുദ്ധ റമദാനോ മറ്റു ശ്രേഷ്ഠമായ മാസങ്ങളോ ഒരു തെറ്റിൽ നിന്ന് പോലും തടഞ്ഞുനിർത്തുന്നില്ല! ശാസ്ത്രീയവും നാഗരികവുമായ പുരോഗമനത്തിന് തടസ്സം സൃഷ്ടിക്കുന്ന സമൂഹത്തിന്റെ അർബുദമാണവർ. സമൂഹത്തിന്റെ ആരോഗ്യത്തെ തിരിച്ചുകൊണ്ടുവരുന്നതിന് ആ വിഭാഗത്തെ വേരോടെ പിഴുതെറിയേണ്ടതുണ്ട്.  യുദ്ധം അവസാനിക്കാതെ നിൽക്കുകയാണ്. അതിക്രമികാരികളായ ജിന്ന് വിഭാഗത്തിൽപെട്ട പിശാചുകളെ ചങ്ങലിക്കിട്ട അല്ലാഹുവേ, അറേബ്യൻ വിഭാഗങ്ങളിൽ നിന്നുള്ള മനുഷ്യ പിശാചുകളെ പ്രത്യേകിച്ചും നീ ഉടനെ പിടികൂടേണമേ, കൊലചെയ്യുന്ന അവരുടെ തന്ത്രങ്ങളെ വിഫലമാക്കേണമേ, അവരുടെ ഉപദ്രവങ്ങളിൽ നിന്ന് മുസ്​ലിംകൾക്ക് സമാധാനം ചെരിയേണമേ. അല്ലാഹുവേ, നീ എല്ലാത്തിനും കഴിവുള്ളവനല്ലോ!

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker