Current Date

Search
Close this search box.
Search
Close this search box.

രക്തസാക്ഷിത്വമാണ് യഥാര്‍ഥ വിജയം

، عَنْ مَسْرُوقٍ ، قَالَ : سَأَلْنَا عَبْدَ اللَّهِ عَنْ هَذِهِ الْآيَةِ : { وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ } قَالَ : أَمَا إِنَّا قَدْ سَأَلْنَا عَنْ ذَلِكَ ، فَقَالَ : أَرْوَاحُهُمْ فِي جَوْفِ طَيْرٍ خُضْرٍ ، لَهَا قَنَادِيلُ مُعَلَّقَةٌ بِالْعَرْشِ ، تَسْرَحُ مِنَ الْجَنَّةِ حَيْثُ شَاءَتْ ، ثُمَّ تَأْوِي إِلَى تِلْكَ الْقَنَادِيلِ ، فَاطَّلَعَ إِلَيْهِمْ رَبُّهُمُ اطِّلَاعَةً ، فَقَالَ : هَلْ تَشْتَهُونَ شَيْئًا ؟ قَالُوا : أَيَّ شَيْءٍ نَشْتَهِي وَنَحْنُ نَسْرَحُ مِنَ الْجَنَّةِ حَيْثُ شِئْنَا ، فَفَعَلَ ذَلِكَ بِهِمْ ثَلَاثَ مَرَّاتٍ ، فَلَمَّا رَأَوْا أَنَّهُمْ لَنْ يُتْرَكُوا مِنْ أَنْ يُسْأَلُوا ، قَالُوا : يَا رَبِّ ، نُرِيدُ أَنْ تَرُدَّ أَرْوَاحَنَا فِي أَجْسَادِنَا حَتَّى نُقْتَلَ فِي سَبِيلِكَ مَرَّةً أُخْرَى ، فَلَمَّا رَأَى أَنْ لَيْسَ لَهُمْ حَاجَةٌ تُرِكُوا (صحيح مسلم)

മസ്റൂഖിൽ നിന്ന് : “അല്ലാഹുവിന്റെ മാർ‍ഗത്തിൽ‍ വധിക്കപ്പെട്ടവർ ‎മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവർ ‎തങ്ങളുടെ നാഥന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. ‎അവർക്ക് ജീവിത വിഭവം നിർലോഭം ‎ലഭിച്ചുകൊണ്ടിരിക്കും. ” (ആലു ഇംറാൻ – 169) എന്ന സുക്തത്തെ കുറിച്ച് ഞങ്ങൾ അബ്ദുല്ലാഹിബ്നു മസ്ഊദി നോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞങ്ങൾ നബിയോട് ചോദിച്ചപ്പോൾ പറഞ്ഞു. ” അവരുടെ ആത്മാവുകൾ ഹരിതവർണ പക്ഷികളുടെ ഉള്ളിലായിരിക്കും. അർശിൽ തുങ്ങിക്കിടക്കുന്ന വർണ വിളക്കുകൾ അവക്കുണ്ടായിരിക്കും. സ്വർഗാരാമത്തിൽ ഇഷ്ടനുസാരം മേഞ്ഞു നടക്കും. തുടർന്ന് ആ വിളക്കുകളിലേക്ക് അവ കൂടണയും. അപ്പോൾ അവരുടെ നാഥൻ അവരെ നോക്കി ചോദിക്കും. നിങ്ങൾ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? അവർ പറയും. സ്വർഗാരാമത്തിൽ ഇഷ്ടമുള്ളിടത്ത് സ്വതന്ത്രമായി പാറിപ്പറന്നുല്ലസിക്കുന്ന ഞങ്ങൾ ഇനി എന്ത് മോഹിക്കാനാണ് ? മൂന്നുതവണ ഈ ചോദ്യം അവർത്തിക്കും. എന്തെങ്കിലും ആവശ്യപ്പെടാതെ ചോദ്യം അവസാനിക്കില്ലെന്ന് ഉറപ്പാവുമ്പോൾ അവർ പറയും. നാഥാ. മറ്റൊരു പ്രവാശ്യം കൂടി നിന്റെ മാർഗത്തിൽ രക്തസാക്ഷിത്വം വരിക്കാൻ കഴിയുംവിധം ഞങ്ങളുടെ ആത്മാവുകളെ ഞങ്ങളുടെ ശരീരങ്ങളിലേക്ക് നീ മടക്കിത്തരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവർക്ക് മറ്റാവശ്യങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെടുമ്പോൾ അല്ലാഹു അവരോടുള്ള വർത്തമാനം ഒഴിവാക്കും. (സ്വഹീഹു മുസ്‌ലിം.)

ആദർശത്തിനു വേണ്ടിയുള്ള ജീവത്യാഗമാണ് രക്തസാക്ഷിത്വം. അതിനെക്കാൾ ശ്രേഷ്ഠമായ മറ്റെരു കർമ്മവുമില്ല . രക്തസാക്ഷികളെ ‘ശഹീദ് ‘ എന്നാണ് വിളിക്കുക. എന്തെന്നാൽ ശഹാദത്ത് സത്യവിശ്വാസിക്ക് ധൈര്യവും, പോരാട്ട വീര്യവും പകരുന്നു. “ദൈവമാർഗത്തിൽ‍ വധിക്കപ്പെടുന്നവരെ “മരിച്ചവരെ”ന്ന് ‎പറയാതിരിക്കുക. അല്ല; അവർ ജീവിച്ചിരിക്കുന്നവരാണ് പക്ഷേ, നിങ്ങളത് അറിയുന്നില്ല “. (അൽബഖറ – 154).

‎ഉബാദതുബ്നു സ്വാമിതി (റ) വിൽ നിന്നുദ്ധരിക്കുന്ന ഒരു പ്രവാചക വചനത്തിൽ രക്തസാക്ഷികൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് പറയുന്നുണ്ട്. തീർച്ചയായും രക്തസാക്ഷികൾക്ക് അല്ലാഹുവിന്റെ അടുക്കൽ ഏഴ് സവിശേഷതകളുണ്ട്. അവന്റെ രക്തം വീഴുന്ന സന്ദർഭത്തിൽ തന്നെ അവന്റെ പാപങ്ങൾ പൊറുക്കപ്പെടുകയും സ്വർഗത്തിലെ ഇരിപ്പിടം അവന് കാണിക്കുകയും ചെയ്യും. ഈമാനിന്റെ വസ്ത്രം അണിയിക്കുകയും ഖബർ ശിക്ഷയിൽ നിന്ന് രക്ഷ ലഭിക്കുകയും ചെയ്യും. ഏറ്റവും വലിയ ഭയത്തിൽ ( വിചാരണ നാൾ)നിന്ന് മോചനം നേടും. ഐഹിക ലോകത്തെക്കാളും അതിൽ ഉൾകൊള്ളുന്നതിനെക്കാളും ഉത്തമമായ രത്നങ്ങളുള്ള കിരീടം അണിയിക്കപ്പെടും. എഴുപത്തി രണ്ട് സ്വർഗകന്യകകളെ വിവാഹം ചെയ്ത് നൽകും. അടുത്ത ബന്ധുകളിൽ എഴുപത് ആളുകൾക്ക് വേണ്ടി ശിപാർശ ചെയ്യാൻ അവസരം ലഭിക്കും. (അഹമദ് )

“നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ ‎വധിക്കപ്പെടുകയോ മരിക്കുകയോ ആണെങ്കിൽ‍ ‎ഉറപ്പായും അതിലൂടെ നിങ്ങൾ‍ക്ക് അല്ലാഹുവിൽ‍നിന്നുള്ള ‎പാപമോചനവും അനുഗ്രഹവും ലഭിക്കും. അവർ‍ ‎ഒരുക്കൂട്ടിവെക്കുന്നതിനെക്കാളൊക്കെ മഹത്തരം ‎അതാണ് “. ‎ (ആലു ഇംറാൻ-157). നാഥന്റെ മാർഗ്ഗത്തിലുള്ള പേരാട്ടത്തിൽ ഒരു ഭയവും കൂടാതെ ദൃഢതയോടെ നിൽക്കാനുള്ള കഴിവ് രക്തസാക്ഷിത്വം സ്വപ്നം കാണുന്ന വിശ്വാസിക്കുണ്ടാവും.

ജീവിത വിരക്തിയും സത്യമാർഗത്തിലെ മരണത്തെക്കാളും സത്യവിശ്വാസിക്ക് ശക്തി പകരുന്ന മറ്റെന്നില്ല.വാളിനെ വടിയായും , മരണത്തെ അഭിമാനമായും അവർ കാണും. ഫറോവ വിളിച്ച മായാജാലക്കാർ സത്യവിശ്വാസം ഉൾകൊണ്ടതോടെ മരണം പ്രശ്നമല്ലാതായി. ഫറോവയോട് അവർ പറഞ്ഞു. “എന്ത് വേണമെങ്കിലും വിധിച്ചോളൂ. ഈ ദുൻയാവിലല്ലേ നീ വിധിക്കൂ”. സ്ഥൈര്യത്തിന്റെ ഉത്തമ മാതൃകയാണിത്. പ്രതിസന്ധികൾ അഭീമുഖികരിക്കുമ്പോൾ ശതുക്കളുടെ മുന്നിൽ നിൽക്കുമ്പോഴും , ധീരമായി സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് സത്യവിശ്വാസികൾ.

പ്രവാചകന്റെ സ്വഹാബത്ത് രക്തസാക്ഷിത്വം അതിയായി ആഗ്രഹിച്ചിരുന്നു. തിരുമേനി ഒരിക്കൽ അരുളി:എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനിൽ സത്യം! ഇന്ന് വല്ലവരും ക്ഷമയോടെ പ്രതിഫലമാഗ്രഹിച്ച് പിന്തിരിഞ്ഞോടാതെ പ്രതിയോഗികളോട് പോരാടി മരണം വരിച്ചാൽ അല്ലാഹു അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. എന്ന് പ്രവാചകൻ പടകളത്തിൽ വെച്ച് പ്രഖ്യാപിച്ചു. ഇത് കേട്ട ഉമൈറുബ്നുൽ ഹുമാം ആഹ്ലാദത്തോടെ തുള്ളിച്ചാടി. അദ്ദേഹം ബദറിൽ എത്തിയതു തന്നെ മരണം പ്രതീക്ഷമാണ്. അനശ്വര സൗഭാഗ്യങ്ങളുടെ കവാടം തള്ളിത്തുറക്കുന്ന രക്തസാക്ഷിത്വം വരിക്കാനാണ്. “അല്ലാഹുവിന്റെ മാർ‍ഗത്തിൽ‍ പടവെട്ടി വധിക്കപ്പെട്ടവന്നും വിജയം വരിച്ചവന്നും നാം അതിമഹത്തായ പ്രതിഫലം നൽകുന്നതാണ് ” (അന്നിസാഅ് -74 )

ഓരോ വിശ്വാസിയും രക്തസാക്ഷ്യത്തെ ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണം. ആത്മാർത്ഥമായ പ്രാർത്ഥന അല്ലാഹു സ്വീകരിക്കും. അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ തിരുമേനി (സ) പറയുന്നുണ്ട്. രക്തസാക്ഷികൾക്ക് അവന് ഏൽക്കുന്ന വെട്ടുകൾ റൊട്ടിയിൽ പിച്ചുന്ന പോലെയാണ് അനുഭവപ്പെടുക.

“അല്ലാഹു സത്യവിശ്വാസികളിൽ നിന്ന് അവർക്ക് സ്വർഗമുണ്ടെന്ന വ്യവസ്ഥയിൽ അവരുടെ ദേഹവും ധനവും വിലയ്ക്കു ‎വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാർ​ഗയത്തിൽ യുദ്ധം ചെയ്യുന്നു. ‎അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവർക്ക് ‎സ്വർഗമുണ്ടെന്നത് അല്ലാഹു തന്റെ മേൽ‍ പാലിക്കൽ‍ ബാധ്യതയായി ‎നിശ്ചയിച്ച സത്യനിഷ്ഠമായ വാഗ്ദാനമാണ്. തൌറാത്തിലും ഇഞ്ചീലി‎‎ലും ഖുർആനിലും അതുണ്ട്. അല്ലാഹുവെക്കാൾ കരാർ‍ ‎പാലിക്കുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങൾ നടത്തിയ കച്ചവട ‎ഇടപാടിൽ‍ സന്തോഷിച്ചുകൊള്ളുക. അതിമഹത്തായ വിജയവും അതുതന്നെ. ” (തൗബ – 111)‎.

അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷ്യം വഹിക്കുന്നവർ മഹാ ഭാഗ്യവന്മാരാണ്. സ്വന്തം ആദർശത്തെ സംരക്ഷിക്കാനും ധർമ്മം സ്ഥാപിക്കുന്നതിനടയിൽ മരണം കൈവരിക്കുന്ന അവർ മരണമല്ല ഏറ്റുവാങ്ങുന്നത് യത്ഥാർത വിജയമാണ്. സ്വജീവിതത്തെ മുഴുവനായും അല്ലാഹുവിന്റെ മാർഗത്തിൽ തേജിച്ചവരാണ്. ഐഹികവും പാരത്രികവുമായ വിജയം വരിക്കുന്ന ഇവരെക്കാൾ വലിയ വിജയികൾ വെറെയില്ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles