Current Date

Search
Close this search box.
Search
Close this search box.

ആളുകൾ എന്തിന് കളവ് പറയുന്നു?

എന്ത് കൊണ്ടാണ് ആളുകൾ കളവ് പറയുന്നത്? എന്തെങ്കിലും ഒരു കാരണം ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ കളവു പറയുന്നതിന്റെ ഉദ്ദേശം എന്താണ്? നുണ പറയുന്നത് ധാർമ്മികമായും മതപരമായും തെറ്റാണെന്ന് എല്ലാവരും പറയുന്നതോടൊപ്പം ആളുകൾ കളവ് പറയൽ പതിവാക്കുന്നു, കളവ് പറയുന്നത് പരിഹരിക്കുവാൻ വേണ്ടി ഒരുപാട് ഗവേഷണം നടന്നിട്ടുണ്ട്. നിർഭാഗ്യവശാൽ, മനുഷ്യർക്ക് നുണ പറയൽ പതിവാവുകയും ഓരു സാധാരണ തെറ്റുമായിരിക്കുന്നു. ശ്വസനം അല്ലെങ്കിൽ വെള്ളം കുടിക്കുന്നത് പോലുള്ള സ്വാഭാവിക ശീലമെന്നപോലെ ചില ആളുകൾ വളരെ എളുപ്പത്തിൽ നുണ പറയുന്നതായി കാണാം.

നുണയുടെ നിർവചനം?

നുണയെ നിർവചിച്ചിരിക്കുന്നത് വസ്തുതയുടെയും യാഥാർത്ഥ്യത്തിന്റെയും സത്യത്തിന്റെയും വിരുദ്ധമായിട്ടാണ്.വഞ്ചിക്കാനോ അല്ലെങ്കിൽ തമാശ പറഞ്ഞ് ജനങ്ങളെ ചിരിപ്പിക്കാനോ വേണ്ടി ഏതെങ്കിലും വസ്തുതയെ ഭാഗികമായോ, പൂർണമായോ മാറ്റുന്നത് എല്ലാ മതനിയമങ്ങളിലും കുറ്റകരമാണ്. നുണ പറയൽ വളരെ ലളിതമായിരിക്കാം പക്ഷെ അതിനെ പതിവാക്കിയാൽ തനിക്ക് ഒഴിവാക്കാൻ പറ്റാതതും, വഞ്ചന, മോഷണം എന്നിങ്ങനെയുള്ള ഒരുപാട് കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുമായിരിക്കും.

നുണ പറയൽ: ഇസ്ലാമിൽ

മിക്ക മതവിശ്വാസങ്ങളിലും നുണ പറയൽ നിരോധിച്ചിരിക്കുന്നു, ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം, നുണ പറയൽ ഹറാമാണ്. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു : കളവു പറയുന്നവന്ന് തന്റെ ഹിദായത്ത് നൽകുകയില്ല.വീണ്ടും അല്ലാഹു പറയുന്നു കളവു പറയുന്നതിനേക്കാൾ വലിയ കുറ്റമെന്താണുള്ളത്?

ആയിഷ(റ) പറയുന്നു മുഹമ്മദ്‌ നബി(സ)ഏറ്റവും വെറുത്ത സ്വഭാവാമാണ് കളവുപറയൽ. അത്കൊണ്ട് കളവ് പറഞ്ഞവൻ അതിൽ നിന്ന് പാപമോചനം തേടുന്നതുവരെ അവനിൽ അത് തുടർന്നുകൊണ്ടേയിരിക്കും. കളവ് പറയൽ മുനാഫിഖിന്റെ അടയാളമാണ്. നബി(സ) പറയുന്നു: നാല് കാര്യം അതിൽ ആരെങ്കിലുമുൾപ്പെട്ടാൽ അവൻ മുനാഫിഖിൽ പെട്ടവനാണ് : സംസാരിച്ചാൽ കളവു പറയുക,വാഗ്ദാനം ലംഘിക്കുക,വിശ്യാസ വഞ്ചന നടത്തുക,തർക്കിച്ചാൽ തെമ്മാടിത്തരം കാണിക്കുക. വീണ്ടും നബി(സ) പറയുന്നു ” കളവ് തെമ്മാടിത്തരത്തിലേക്കും തെമ്മാടിത്തരം നരകത്തിലേക്കും നയിക്കുന്നതാണ്.

സഫ്‌വാൻ ബിൻ സലീമിന്റെ ഹദീസിൽ നിന്നും ഇബ്നു മാലിക് (റ) തന്റെ മുവത്തയിൽ വിവരിക്കുന്നു: ഒരിക്കൽ നബി(സ)യോട് ചോദിക്കപ്പെട്ടു:ഒരു സത്യവിശ്വാസി ഭീരുവാകാൻ പറ്റുമോ? നബി തങ്ങൾ അരുളി പറ്റും പിന്നെയും ചോദിച്ചു ഒരു സത്യവിശ്വാസി പിശുക്കാനാവാൻ പറ്റുമോ? നബി തങ്ങൾ പറ്റുമെന്നു പറഞ്ഞു. വീണ്ടും ചോദിച്ചു ഒരു സത്യവിശ്വാസി നുണയനാവാൻ പറ്റുമോ അപ്പോൾ നബി തങ്ങൾ ഉത്തരം നൽകിയത് ഇല്ല എന്നാണ്.

നബി(സ) പറയുന്നു :നിങ്ങളുടെ മേൽ സത്യം പറയൽ നിർബന്ധമാണ് ആരെങ്കിലും സത്യം പറഞ്ഞാൽ അവനെ സൽകർമങ്ങളിലേക്കും,സ ൽകർമങ്ങൾ സ്വർഗത്തിലേക്കും നയിക്കുന്നതാണ്,സത്യം പറയുന്നവനെ അല്ലാഹുവിന്റെ അടുക്കൽ സിദ്ദീഖ് എന്നും കളവു പറയുന്നവനെ കദ്ദാബ് എന്നും വിളിക്കപ്പെടും അത്കൊണ്ട് നീ കളവു പറയുന്നതിനെ സൂക്ഷിക്കുക കാരണം കളവ് പറയൽ തെമ്മാടിത്തരത്തിലേക്കും തെമ്മാടിത്തരം നരകത്തിലേക്കും നയിക്കുന്നതാണ്. വിശുദ്ധ ഖുർആനിൽ എകദേശം ആറ് രൂപത്തിലായി ഇരുന്നൂറ്റി അമ്പത്തിയൊന്ന് സ്ഥലങ്ങളിൽ കളവിന്റെ പര്യായ പദങ്ങൾ വന്നിട്ടുണ്ട്. അതിൽ പെട്ടതാണ് കാപട്യം, അപവാദം, നിഷേധം, നന്ദികേട്.

ഏറ്റവും വലിയ നുണ

അല്ലഹുവിന്റെയും തന്റെ റസൂലിന്റെയും മേലിലുള്ള നുണ, അത് ഹറാമായ കാര്യങ്ങൾ ഹലാലാക്കുന്നത് പോലെയും ഹലാലായ കാര്യങ്ങൾ ഹറാമാക്കുന്നത് പോലെയുമാണ് . അല്ലാഹു പറയുന്നു :അന്ത്യനാളിൽ കളവു പറഞ്ഞവരുടെ മുഖം കറുത്തിരുണ്ടിരിക്കും നരകം അഹങ്കാരികളുടെ വിശ്രമ സ്ഥലമല്ലേ?

റസൂൽ(സ) പറയുന്നു : ആരെങ്കിലും എന്നെക്കുറിച്ച് മനപൂർവ്വം കള്ളം പറയുകയാണെങ്കിൽ, അവൻ നരകത്തിൽ ഇരിക്കട്ടെ!
മൂന്ന് അവസ്ഥയിൽ മാത്രമാണ് നുണ പറയാൻ ഇസ്ലാം അനുവദിക്കുന്നത്.
1. തർക്കിക്കുന്നവരുടെ ഇടയിൽ സുൽഹ് ഉണ്ടാക്കാൻ വേണ്ടി.
2. യുദ്ധകളത്തിൽ ശത്രുവിനെതിരെ ജയിക്കാൻ.
3. ഇണയെ തൃപ്തിപെടുത്താൻ വേണ്ടി.

നബി(സ)പറയുന്നു ആളുകൾക്കിടയിൽ അനുരഞ്ജനം നടത്തുകയും നല്ലത് പറയുകയും ചെയ്യുന്നവൻ നുണയനല്ല.
യുദ്ധങ്ങളിൽ വഞ്ചനയോ ചതിയോ ഇല്ലാതെ നുണ പറയൽ അനുവദനീയമാണ് എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
അതുപോലെ തന്നെ ജനങ്ങൾക്കിടയിൽ അല്ലങ്കിൽ രണ്ട് ഗോത്രങ്ങൾക്കിടയിലോ രണ്ട് വ്യക്തികൾക്കിടയിലോ അനുരജ്ഞനത്തിന് വേണ്ടിയും രണ്ട് കൂട്ടരുടെ ഒത്തൊരുമക്ക് വേണ്ടിയും ശത്രുത ഇല്ലാതിരിക്കുവാൻ വേണ്ടിയും കളവ് പറയൽ അനുവദനീയമാണ്. ഇത്പോലെ തന്നെയാണ് ഭാര്യയുടെയും കാര്യത്തിൽ അവളെ തൃപ്‌പ്പെടുത്താൻ വേണ്ടി കളവു പറയാം.

നുണയും മന:ശാസ്ത്രവും :നൈപുണ്യമോ തന്ത്രമോ?!

മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിലെ സൈക്കോളജി പ്രൊഫസറായ റോബർട്ട് ഫെൽഡ്മാൻ “വാക്കാലുള്ള വഞ്ചന” യെ കുറിച്ച് പഠിക്കുകയും ആളുകൾ എന്തിനാണ് നുണ പറയുന്നത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആളുകൾ സത്യസന്ധരല്ലാത്തതിന്റെ ഏറ്റവും വലിയ കാരണം, “നുണ പറയുന്നത് വളരെ ഫലപ്രദമായ സാമൂഹിക തന്ത്രമാണ്” എന്ന അവരുടെ വിശ്വാസമാണ്. മറ്റുള്ളവർ തങ്ങളോട് കള്ളം പറയുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നില്ല, സാധാരണയായി അവർ മറ്റുള്ളവരിൽ നിന്ന് സത്യം കേൾക്കുന്നുവെന്നാണ് കരുതുന്നത്. ഇത് കള്ളം പറയുന്ന ആളുകൾക്ക് അവരുടെ നുണകളിൽ വിജയിക്കാനുള്ള അവസരം നൽകുന്നു.
നുണ പറയുന്നത് നിരവധി ഉദ്ദേശങ്ങൾക് വേണ്ടിയാണ്. ചിലർ അതിലൂടെ ആനദ്ധം കണ്ടെത്താനും മറ്റുചിലർ എതിരാളികളെക്കാൾ മികവ് പുലർത്താനും മറ്റുചിലർ നേട്ടങ്ങൾ നഷ്ടപ്പെടുമെന്ന ഭയം കൊണ്ടുമാണത് ചെയ്യുന്നത്.

ആളുകളെ കളവ് പറയാൻ പ്രേരിപ്പിക്കുന്ന ഏഴു കാരണങ്ങൾ ഫെൽഡ്മാൻ പറയുന്നു :
1. ജനങ്ങളെ തൃപ്ത്തിപെടുത്താൻ വേണ്ടി. മുഖസ്‌തുധി പറഞ്ഞ്കൊണ്ട് ആളുകളെ വളരെ പെട്ടെന്ന് വഞ്ചിക്കാവുന്നതാണ്.

2.നാണക്കേട് ഒഴിവാക്കാൻ വേണ്ടി. തന്റെ ഉറ്റ സുഹൃത്തിനോട്‌ സത്യം തുറന്ന് പറയുന്നതിൽ ഒരു പ്രശ്നവുമില്ല, പക്ഷെ എന്തെങ്കിലും നാണക്കേട് കാരണം കളവ് പറയുന്നു.

3.മറ്റുള്ളവരെ സ്വാധീനിക്കുവാൻ വേണ്ടി. കച്ചവടത്തിലും മറ്റും ആളുകളെ സ്വാധീനിക്കുവാൻ വേണ്ടി നുണ പറയുന്നതാണ് മറ്റൊന്ന്.

4.നെഗറ്റീവ് ഫലം ഒഴിവാക്കാൻ വേണ്ടി. ആദ്യമൊക്കെ ശിക്ഷയെ ഭയന്ന് കൊണ്ട് കുട്ടികൾ സ്വയം രക്ഷക്കോ മാറുള്ളവരുടെ രക്ഷക്കോ വേണ്ടി കളവു പറഞ്ഞ് തുടങ്ങുന്നു പിന്നെ വളരും തോറുമത് പതിവാക്കുന്നു.

5. നല്ലത് നേടാൻ വേണ്ടി. സ്വന്തം കാര്യം നേടാൻ വേണ്ടി കളവ് പറയുന്നത് സ്ഥിരമാക്കുന്നു.

6.മതിപ്പുളവാക്കാൻ വേണ്ടി. മറ്റുള്ളവരെ ആശ്ചര്യപെടുത്താനും, ചിരിപ്പിക്കാനും, പൊങ്ങച്ചം കാണിക്കാനും വേണ്ടിയുള്ള കളവ്.

7.മുമ്പത്തെ നുണകൾ സംരക്ഷിക്കാൻ വേണ്ടി. ചെറിയ ചെറിയ കളവിൽ നിന്നാണ് വലിയ കള്ളത്തരങ്ങളിലേക്കെത്തുന്നത്, ഒരു നുണ പറഞ്ഞാൽ അതിനെ സംരക്ഷിക്കാൻ വേണ്ടി വീണ്ടും കളവ് പറയേണ്ടി വരുന്നു.

ആര്, എപ്പോൾ കള്ളം പറയുന്നു?

മിക്ക ആളുകളുടെയും സ്വഭാവം അവരുടെ സംസാരത്തിലെ സത്യസന്ധയിലൂടെ അറിയാവുന്നതാണ്. മറ്റുള്ളവരിൽനിന്ന് സത്യം കേൾക്കാനും അവരോട് സത്യം പറയാനും നാം ആഗ്രഹക്കുന്നു, ആത്മാർത്ഥമായ ആശയവിനിമയമാണ് സംഭാഷണങ്ങളുടെയും സാമൂഹിക ബന്ധങ്ങളുടെയും അടിസ്ഥാനം. സത്യസന്ധതയില്ലാതെ, ആശയവിനിമയം, സംഭാഷണമെല്ലാം അർത്ഥശൂന്യമാണ്. എന്നിട്ടും നമ്മളിൽ നിന്ന് അധികപേരും കളവ് പറയാൻ ശ്രമിക്കുന്നു.

ആരാണ് നുണ പറയുന്നത്?” എന്ന ചോദ്യത്തിന് ഉത്തരം “എല്ലാവരും” എന്നായിരിക്കും. പക്ഷെ, ഇത് അസത്യമോ അതിശയോക്തിയോ അല്ല, മറിച്ച് യാഥാർത്ഥ്യത്തോട് വളരെ അടുത്താണ്.

ചിലർ ചെറിയ കുട്ടികളെപ്പോലെ കള്ളം പറയില്ല. രണ്ട് വയസ്സ് വരെ കുട്ടികൾ സത്യസന്ധരാണ്,പ്രായമാകുന്തോറും അവരുടെ വഞ്ചനാപരമായ കഴിവുകൾ വികസിപ്പിക്കാൻ തുടങ്ങുന്നു, അവർ നുണ പറയാൻ പഠിക്കുന്നു. അങ്ങനെ ചെറിയ കളവ് കൊണ്ട് പല സാഹചര്യത്തിലും രക്ഷപെടുവാൻ വേണ്ടി നുണ പറയുന്നു.കൗമാര പ്രായക്കാരാണ് കൂടുതലും നുണ പറയുന്നത്, ചെറു പ്രായത്തിലെ ശീലങ്ങൾ തന്റെ വാർദ്ധക്യം വരെ തുടരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും, ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് 85% ആളുകൾ തികച്ചും സത്യസന്ധരാണ് എന്നാണ്. ഏകദേശം ഒരു ഗ്രൂപ്പിൽ നിന്ന് പ്രതിദിനം 20 ലധികം നുണകൾ റിപ്പോർട്ട് ചെയ്യുന്നു!. നമ്മുടെ സമൂഹത്തിലെ താരതമ്യേന ചെറിയൊരു വിഭാഗം ആളുകൾ ഏറ്റവും കൂടുതൽ നുണകൾക്കും സത്യസന്ധതയ്ക്കും ഉത്തരവാദികളാണെന്ന് തോന്നുന്നു.

അപ്പോൾ ആരാണ് ഈ നുണയന്മാർ. പഠനമനുസരിച്ച്, വളരെ കൃത്രിമത്വം, വൈകാരികത, ധാർമ്മികതയോടുള്ള നിസ്സംഗതയുള്ള ആളുകൾ മറ്റുള്ളവരേക്കാൾ കൂടുതൽ നുണകൾ പറയുന്നു എന്നാണ് മനസ്സിലാവുന്നത്.

നുണ പറയുന്നവരെ എങ്ങനെ ചികിത്സിക്കും?

നുണ പറയുന്നതിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം, അതിനാൽ നുണ പറയുന്നത് നിർത്താൻ സത്യമോ നുണയോ പറയാതിരിക്കാൻ കാരണമായ മൂലകാരണത്തെ തിരിച്ചറിയേണ്ടതാണ്. അതിൽപെട്ടതാണ് ആന്മ വിശ്യാസം. നിർബന്ധിത നുണകൾ വളരെ സംവേദനക്ഷമതയോടെ കൈകാര്യം ചെയ്യണം, കാരണം ഇങ്ങനെയുള്ളവർ ആദ്യം തെറ്റാണെന്ന് അംഗീകരിക്കുകയും, തുടർന്ന് അത് തിരുത്തുകയും വേണം, നിർബന്ധിത നുണ നിർത്താൻ ഹിപ്നോസിസ് സെഷനുകളും സ്വയം മാർഗനിർദേശവും ഫലപ്രദമാണ്.

അവസാനമായി പറയാനുള്ളത്, തന്റെ തെറ്റ് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുക എന്നതാണ് ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്താനുള്ള ഏറ്റവും നല്ല ഫലപ്രദമായ മാർഗ്ഗം. അല്ലാതെ,കള്ളം പറയുകയല്ല. നുണകളെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ബന്ധങ്ങൾ ദുർബലമാണെന്നും, ഒന്നിനുപുറകെ ഒന്നായി ഇടപഴകുന്നത് ബുദ്ധിമുട്ടാണെന്നും മന:ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള ആത്മാർത്ഥമായ ബന്ധത്തിന്റെ അടിസ്ഥാനം തന്നെ സത്യസന്ധതയാണ്.

ഫിസിയോളജിക്കൽ നുണ അതായത്, “പാത്തോളജിക്കൽ നുണ”, ഈ “നുണ” ആവശ്യമില്ലെങ്കിലും ഒരു ശീലമായിരിക്കുന്നു, ഇത്തത്തിലുള്ളവരെ ചികിത്സിക്കേണ്ടത് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി വഴിയും രോഗിയുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെയുമാണ്, കാരണം നുണയുടെ പിന്നിലെ പ്രധാന കാരണം സ്പെഷ്യലിസ്റ്റിന് കണ്ടെത്താൻ കഴിയും.

കളവ് പറയുന്നവന്റെ അടയാളങ്ങൾ

* സംസാരത്തിനിടയിൽ കണ്ണടയ്ക്കുക
*സംസാരം കുറയ്ക്കുക : നുണയൻ കഴിയുന്നത്ര കുറച്ച് വാക്കുകൾ ഉപയോഗിക്കുകയുള്ളു, മറ്റുള്ളവരെ കുഴപ്പിക്കാൻ വേണ്ടി അവൻ എന്ത് പറയുന്നു എന്നാല്ലാം ശ്രദ്ധിക്കുന്നു.
*നാഡീസംബന്ധമായ സ്വാധീനം:നുണ പറയുമ്പോൾ ദേഷ്യപെടുകയും മാത്രമല്ല അവനിൽനിന്ന് അനിയന്ത്രിതമായ പ്രവർത്തനങ്ങൾ ഉണ്ടാകുന്നു.
*ആവർത്തനം: ഒരു നുണയൻ ഒരേ വാക്കുകൾ വീണ്ടും വീണ്ടും ഉപയോഗിക്കും.
*സ്വയം പരാമർശിക്കുന്നത് ഒഴിവാക്കുക: നുണ പറയുന്നവൻ സാധാരണയായി “ഞാൻ” എന്ന വാക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കുകയും പകരം ഞങ്ങൾ,അവർ എന്നൊക്കെ ഉപയോഗിക്കും.
*മറ്റുള്ളവരെ ഇകഴ്ത്തിക്കൊണ്ട് സംസാരിക്കുക: നുണ പറയുന്നവൻ മറ്റുള്ളവർക്കെതിരെ മോശമായ പ്രവൃത്തികളും വാക്കുകളും ആരോപിക്കും.
*ചലന രീതിയിൽ വ്യത്യാസമുണ്ടാവുക. ഒരു ചലനവുമില്ലാതെ അമിതമായി നിൽക്കുക.
*വാചകങ്ങളും വാക്കുകളും ആവർത്തിക്കുന്നത്. തന്റെ വാക്കുകളിൽ ആത്മാർത്ഥതയുള്ളവനാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ്.
*കാലുകൾ ഇഴചേരുക: നുണ പറയുമ്പോൾ ശരീരം സ്വമേധയാ ഉണ്ടാക്കുന്ന ഒരു ചലനമാണിത്, കാരണം ശരീരത്തിന് പിരിമുറുക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയും അവർക്ക് ഈ അവസ്ഥയിൽ നിന്ന് വേഗത്തിൽ രക്ഷപ്പെടാൻ ആഗ്രഹമുണ്ടെന്നുമാണ് സൂചിപ്പിക്കുന്നത്.
*സംസാരിക്കുമ്പോൾ കണ്ണുകൾ മിഴിക്കാതെ പറയുന്നവനിലേക്ക് തുറിച്ചുനോക്കുക, അറിയാവുന്ന വിഷയങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാൻ ശ്രമിക്കുക.
*സംസാരിക്കുന്ന വിഷയവുമായി ബന്ധമില്ലാത്തത് പറയുക. ഇത്തരത്തിലുള്ള ഒരുപാട് അടയാളങ്ങൾ കളവു പറയുന്നവനിൽ പ്രത്യക്ഷപെടുന്നത് കാണാം.

വിവ: അബ്ദുല്ല ചോല

Related Articles