Current Date

Search
Close this search box.
Search
Close this search box.

പളളികൾ തുറക്കുമ്പോൾ 

ഇസ്ലാമിക ശരീഅത്തിൻ്റെ മൗലിക ലക്ഷ്യങ്ങളിൽ പെട്ടതാണ് ജീവന്റെ സംരക്ഷണം. ന്യായമായ കാരണങ്ങളില്ലാതെ ഒരു ജീവൻ ഹനിക്കുന്നത് സർവ്വ മനഷ്യരെയും വധിക്കുന്നതിന് തുല്ല്യമാണെന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്.

നേർക്കു നേരെയുള്ള വധവും പരോക്ഷമായ വധവും, പെട്ടെന്നുള്ള വധവും, ഇഞ്ചിഞ്ചായി ക്കൊല്ലലുമെല്ലാം വധം തന്നെയാണ്. മരണത്തിന് കാരണമാക്കുന്നതും അതിലേക്ക് നയിക്കുന്ന കാര്യങ്ങൾ ചെയ്യലും, അതിന് കാരണക്കാരാവുന്നവരുമെല്ലൊം കുറ്റക്കാരും ശിക്ഷാർഹരുമാണ്. ആത്മ ഹത്യ പോലും വൻ കുറ്റമാണ് ഇസ്ലാമിൽ.

അതുകൊണ്ട് താൻ കാരണം ഒരു വ്യക്തിക്കും രോഗം വരാൻ ഇടയാകരുത് എന്ന നിർബന്ധബുദ്ധി പള്ളിയിൽ പോകുന്ന ഓരോ വിശ്വാസിക്കും ഉണ്ടായിരിക്കണം. രോഗലക്ഷണമോ മറ്റു ശാരീരികമായ അസ്വസ്ഥതകളോ അലർജി പോലുള്ള അസുഖങ്ങളോ ഉള്ളവർ തൽക്കാലം പള്ളിയിൽ പോകണം എന്ന് ശാഠ്യം പിടിക്കേണ്ടതില്ല. അഥവാ പോവുകയാണെങ്കിൽ സുരക്ഷാ മാർഗ്ഗങ്ങളും മുൻകരുതലുകളും എടുക്കേണ്ടതാണ്. വിദേശത്തു നിന്ന് വന്നവർ തൽക്കാലം പള്ളിയിൽ പോവണ്ടാ എന്ന് തന്നെ തീരുമാനിക്കുക.

പള്ളിയിൽ വെച്ച് ആരുമായും ഹസ്തദാനം ചെയ്യാനോ, ആലിംഗനം ചെയ്യാനോ, തൊട്ടുരുമ്മിയിരുന്നു സംസാരിക്കുവാനോ ഒന്നും പാടില്ല. ആവശ്യമുള്ള അകലം പാലിച്ച് നമസ്കരിച്ച ഉടനെ പള്ളിയിൽ നിന്ന് പിരിഞ്ഞു പോകണം. സുന്നത്ത് നമസ്കാരങ്ങൾ വീട്ടിൽ വച്ച് നമസ്കരിക്കലാണ് എന്ന സുന്നത്ത് പുനരുജ്ജീവിപ്പിക്കുക.

ദീനിൻറെ വളരെ പ്രധാനപ്പെട്ട ഒരു ചിഹ്നമെന്ന നിലക്ക് ബാങ്കും പള്ളികളിലെ ജുമുഅ ജമാഅത്തുകളും നിലനിർത്തുക എന്നത് മുസ്ലിംകളുടെ ബാധ്യതയാണ്. എന്നാൽ ആ ബാധ്യത നിറവേറ്റുമ്പോൾ സാഹചര്യത്തിൻ്റെ തേട്ടം മനസ്സിലാക്കി മുൻകരുതലുകൾ എടുത്തിട്ടില്ലെങ്കിൽ, ഒരു കാലത്തും പള്ളികളിൽ നമസ്കരിക്കാൻ പറ്റാത്ത അവസ്ഥ വന്നേക്കാം. അതിന് നാമായിട്ട് ഇടവരുത്തരുത് എന്നു ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.

Also read: കുഴിച്ചിടുന്നതോടെ കഴിഞ്ഞോ പരിസ്ഥിതിദിനാഘോഷം ? !

അതിനാൽ പള്ളികൾ തുറക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ. അതേപറ്റി ബഹു. പണ്ഡിത സുഹൃത്ത് EN. Abdurahiman Kunnath എഴുതുന്നു:

1. ആ രാധനാലയങ്ങൾ ഉപയോഗിക്കുന്നത് അതതു ഗ്രാമവാസികൾ മാത്രമായിരിക്കണം.
2. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഒരു നിലക്കും 50 ൽ കൂടരുത്.
3. പത്തിനു താഴെ പ്രായമുള്ള കുട്ടികളും അറുപതിനു മീതെ പ്രായമുള്ള മുതിർന്നവരും സംബന്ധിക്കാൻ പാടില്ല.
4. ബന്ധപ്പെട്ട എല്ലാ ശുദ്ധീകരണക്രിയകളും വീടുകളിൽ വെച്ച് നിർവഹിച്ചുകൊണ്ടാവണം ആരാധനാലയങ്ങളിൽ വരുന്നത്.
5. ചടങ്ങുകളിൽ ശാരീരിക അകലം കൃത്യമായി പാലിക്കണം.
6. സോപ്പ്, സാനിറ്റൈസർ തുടങ്ങി ആവശ്യമായ ബന്ധപ്പെട്ടവർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
7. ചടങ്ങുകൾ തുടങ്ങുന്നതിന്റെ അഞ്ചു മിനുട് മുമ്പ് മാത്രമേ ആരാധനാലയങ്ങൾ തുറക്കാവൂ.
8. അര മണിക്കൂർ (അല്ലെങ്കിൽ നിർണിത സമയം) കൊണ്ട് ചടങ്ങ് തീർത്ത് ആളുകൾ പുറത്തു പോകണം.
9. എല്ലാ വിശ്വാസികൾക്കും അവസരം ലഭിക്കാൻ വിശ്വാസികളുടെ വരവുകൾ ഊഴം വെച്ച് നിയന്ത്രിക്കണം.
10. ഇത്തരം നിയന്ത്രണങ്ങൾ കർശനമായും നടപ്പാക്കാൻ ആരാധനാലയ നടത്തിപ്പുക്കാർ ബാധ്യതയേൽക്കണം.
11. വീഴ്ച വരുത്തുന്നവർക്കെതിരെ സർക്കാർ ശിക്ഷാനടപടികൾ സ്വീകരിക്കണം.

Related Articles