Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളുടെ ഇമാമത്ത്

സാധാരണഗതിയിൽ ജമാഅത്തു നമസ്ക്കാരങ്ങളിൽ ഇമാമായി നിൽക്കുന്നവർ ഒരു സ്വഫ്ഫ് മുന്നിലേക്ക് നിൽക്കുകയാണ് പതിവ്. മഅ്മും ഒന്നിലധികം പേരുണ്ടെങ്കിൽ അതാണ് സുന്നത്തും. എന്നാൽ സ്ത്രീകൾ മാത്രം ജമാഅത്തായി നമസ്ക്കരിക്കുമ്പോൾ, പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി ഇമാം അവരുടെ മധ്യത്തിലാണ് നിൽക്കേണ്ടത്. ഒരു സ്വഫ്ഫ് മുന്നിലേക്ക് കയറി നിൽക്കേണ്ടതില്ല എന്നർഥം.

ഇമാം മാവർദി ഇമാം ശാഫിഈ പറഞ്ഞതായി ഉദ്ധരിക്കുന്നു:

ആയിശാ (റ) സ്ത്രീകൾക്ക് ഇമാമായി നിന്നുകൊണ്ട് അസർ നമസ്ക്കരിക്കുകയുണ്ടായി. അപ്പോൾ അവരുടെ മധ്യത്തിലായിരുന്ന നിന്നത്. അതുപോലെ ഉമ്മു സലമയും സ്ത്രീകൾക്ക് ഇമാമായി നമസ്ക്കരിക്കുകയുണ്ടായി എന്നും അവരും ഒത്ത നടുവിലായിരുന്നു നിന്നിരുന്നത് എന്നും ഇമാം ശാഫിഈ ഉദ്ധരിക്കുന്നു: (അൽ ഹാവി അൽ കബീർ: ).

قَالَ الشَّافِعِيُّ، رَحِمَهُ اللَّهُ تَعَالَى: أَخْبَرَنَا إِبْرَاهِيمُ بْنُ مُحَمَّدٍ، عَنْ لَيْثٍ، عَنْ عَطَاءٍ، عَنْ عَائِشَةَ أَنَّهَا صَلَّتْ بِنِسْوَةٍ الْعَصْرَ، فَقَامَتْ وَسَطَهُنَّ، وَرُوِيَ عَنْ أُمِّ سَلَمَةَ أَنَّهَا أَمَّتْهُنَّ، فَقَامَتْ وَسَطَهُنَّ.-الْحَاوِي الْكَبِيرُ: بَابُ إِمَامَةِ الْمَرْأَةِ.

എന്നാൽ ഇമാമാരാണെന്ന് തിരിച്ചറിയാൻ പാകത്തിൽ ഒരൽപം മുന്നോട്ട് നീങ്ങി നിൽക്കേണ്ടതാണ് എന്നു കൂടി ഫുഖഹാക്കൾ വ്യക്തമാക്കിയിരിക്കുന്നു.

Also read: വ്രതം : സ്ഥൂലവും സൂക്ഷ്മവും

സ്ത്രീ സ്ത്രീകൾക്ക് ഇമാമത്ത് നിൽക്കുമ്പോൾ ഒത്ത നടുവിലാണ് നിൽക്കേണ്ടത് എന്ന ഇമാം നവവിയുടെ പ്രസ്താവന ഇമാം ഇങ്ങനെ റംലിവിശദീകരിക്കുന്നു: അതിൻ്റെ താൽപര്യം, അവരേക്കാൾ മുന്തി നിൽക്കേണ്ടതില്ല എന്നാണ്. അല്ലാതെ ചില അൽപ്പ ജ്ഞാനികൾ ധരിച്ചുവശായ പോലെ ഇടത്തും വലത്തുമുള്ളവർ ഒരേ എണ്ണമാവുക എന്നല്ല. അവരുടെ മധ്യത്തിൽ നിൽക്കുക എന്നതിൻ്റെ താൽപര്യം അവരിൽ നിന്ന് വ്യതിരിക്തമായി ഒരൽപ്പം മുന്നോട്ടു നിൽക്കുക എന്നതാണ്. ഇതാകട്ടെ അവരുടെ മധ്യത്തിലാവുക എന്നതിനെതിരുമല്ല.-(നിഹായത്തുൽ മുഹ്താജ്: 6/121).

قَالَ الْإِمَامُ الرَّمْلِيّ: (قَوْلُهُ: وَتَقِفُ إمَامَتُهُنَّ وَسْطَهُنَّ) الْمُرَادُ أَنْ لَا تَتَقَدَّمَ عَلَيْهِنَّ وَلَيْسَ الْمُرَادُ اسْتِوَاءَ مَنْ عَلَى يَمِينِهَا وَيَسَارِهَا فِي الْعَدَدِ خِلَافًا لِمَا تَوَهَّمَهُ بَعْضُ ضَعَفَةِ الطَّلَبَةِ فَلْيُحَرَّرْ. قَوْلُهُ وَسْطَهُنَّ أَنَّهَا تَتَقَدَّمُ يَسِيرًا بِحَيْثُ تَمْتَازُ عَنْهُنَّ، وَهَذَا لَا يُنَافِي أَنَّهَا وَسْطَهُنَّ.-نِهَايَةُ الْمُحْتَاجِ: 6/121.

അവരുടെ ഒത്ത നടുവിൽ എന്നതുകൊണ്ടുദ്ദേശ്യം അവരിൽ നിന്ന് വ്യതിരിക്തമാവും വിധം ഒരൽപ്പം മുന്തിക്കൊണ്ട് എന്നാണ്.-( ഹാശിയതുൽ ജമൽ).

قَوْلُهُ (وَسْطَهُنَّ): أَيْ مَعَ تَقَدُّمٍ يَسِيرٍ بِحَيْثُ يَمْتَازُ عَنْهُنَّ.-حَاشِيَةُ الْجَمَلِ.
ഈ സംഭവങ്ങളെല്ലാം ഹാഫിള് ഇബ്നു ഹജർ തൽഖീസുൽ ഹബീറിൽ ഉദ്ധരിച്ചിട്ടുണ്ട്.

قَالَ الْحَافِظ فِي تَلْخِيص الْحَبِير: حَدِيث عَائِشَة أَنَّهَا أَمَّتْ نِسَاءً فَقَامَتْ وَسْطَهنَّ رَوَاهُ عَبْد الرَّزَّاق وَمِنْ طَرِيقه الدَّارَقُطْنِيُّ وَالْبَيْهَقِيُّ مِنْ حَدِيث أَبِي حَازِم عَنْ رَائِطَة الْحَنَفِيَّة عَنْ عَائِشَة أَنَّهَا أَمَّتْهُنَّ فَكَانَتْ بَيْنهنَّ فِي صَلَاة مَكْتُوبَة. وَرَوَى اِبْن أَبِي شَيْبَة ثُمَّ الْحَاكِم مِنْ طَرِيق اِبْن أَبِي لَيْلَى عَنْ عَطَاء عَنْ عَائِشَة أَنَّهَا كَانَتْ تَؤُمّ النِّسَاء فَتَقُوم مَعَهُنَّ فِي الصَّفّ. وَحَدِيث أُمّ سَلَمَة أَنَّهَا أَمَّتْ نِسَاءً فَقَامَتْ وَسْطَهنَّ .- التَّلْخِيصُ الْحَبِيرِ: 597.

Related Articles