Current Date

Search
Close this search box.
Search
Close this search box.

ലോക്ഡൗൺ കാലത്തെ ഇഅ്തികാഫ്

പള്ളികൾ ജന നിബിഡമാകുന്ന . പരിശുദ്ധ റമദാൻ സമാഗതമായിരിക്കുന്ന പശ്ചാത്തലത്തിൽ ലോക്ഡൗൺ കാരണം, എല്ലാ പള്ളികളും അടഞ്ഞു കിടക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഒരോരുത്തരും ജുമുഅയും ഇഅ്തികാഫും തങ്ങളുടെ വീടുകളിൽ വെച്ച് ആക്കണമെന്നും, അതിനായി കിതാബുകളിൽ നിന്ന് ചില ഉദ്ധരണികളുമായി രംഗത്തു വരികയും ചെയ്യുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ വിഷയവുമായി നേർക്കുനേരെ ബന്ധമില്ലെങ്കിലും, ഇമാം ഇബ്നു ഹജർ തങ്ങളുടെ ഒരു ഫത് വയിലെ ചില പോയൻ്റുകൾ പ്രസക്തമാവുമെന്ന് കരുതുന്നു.

പണ്ഡിതന്മാരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.
ഇമാം ഇബ്നു ഹജർ അൽ ഹൈതമി ചോദിക്കപ്പെടുകയുണ്ടായി: ഇമാം ബുല്ഖീനിയിലേക്ക് ചേർത്തുകൊണ്ട് പറയപ്പെടുന്നു;  ഒരു ഈന്തപ്പനയുടെ തടി ഇതികാഫിരിക്കാനായി വഖ്ഫ് ചെയ്താൽ അതിന്മേൽ കഴിച്ചുകൂട്ടുന്നത് നിഷിദ്ധമാക്കപ്പെടും എന്ന്. നമസ്കാരപ്പായയും അതു പോലെ തന്നെ. അദ്ദേഹം ആ പറഞ്ഞത് ശരിയാണോ? ആ വാദത്തിന് വല്ല പിൻബലവും ഉണ്ടോ?

وَسُئِلَ الْإِمَامُ ابْنُ حَجَرٍ الْهَيْتَمِيُّ أَعَادَ اللَّهُ عَلَيْنَا مِنْ بَرَكَاتِهِ بِمَا لَفْظُهُ: رَأَيْتُ فِي بَعْضِ التَّعَالِيقِ مَنْسُوبًا لِلْإِمَامِ الْبُلْقِينِيُّ أَنَّهُ قَالَ: لَو وَقَفَ جِذْعًا لِلِاعْتِكَافِ حُرِّمَ الْمُكْثُ عَلَيْهِ، وَكَذَا السَّجَّادَةُ. اهـ كَلَامُهُ. هَل قَوْلُهُ صَحِيحٌ مُؤَيَّدٌ بِكَلَامِهِمْ؟ أَمْ لَا؟

Also read: റമദാനില്‍ അനുഷ്ടിക്കുവാന്‍ പത്ത് പുണ്യകര്‍മ്മങ്ങള്‍

ഇതിന് ഇമാം ഇബ്നു ഹജർ അൽ ഹൈതമി ഇങ്ങനെ മറുപടി പറഞ്ഞു: فَأَجَابَ بِقَوْلِهِ: ഇമാം ബുല്ഖീനിയുടെതായി ഉദ്ധരിക്കപ്പെടുന്നത് വളരെ നിഗൂഢമാണ്, എന്തുകൊണ്ടെന്നാൽ, ആ പന ഇഅ്തികാഫിന് വഖഫ് ചെയ്യുന്നതിന്റെ രൂപം വ്യക്തമാക്കപ്പെട്ടിട്ടില്ല, പനമരത്തിന്റെ സ്ഥാനവും. നമസ്കാരപ്പടത്തിന്റെ കാര്യവും തഥൈവ. അതും ബുല്ഖീനിയുടെ അഭിപ്രായമാണെന്നു തോന്നിപ്പിക്കുന്നുണ്ട്. എന്നാല് ആ പറഞ്ഞതൊന്നും തന്നെ ബുല്ഖീനിയുടെ മഹത്വത്തോട് ഒരുനിലക്കും പൊരുത്തപ്പെടുന്നില്ല. യഥാർത്ഥത്തിൽ നമസ്കാരപ്പടത്തിന്റെ കാര്യം നമ്മുടെ ഗുരുവര്യനായ സകരിയ്യല് അന്സ്വാരിയിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നുണ്ട്. അദ്ദേഹം ഹജ്ജ് യാത്രാ യാത്രാവേളയിൽ ഇഅ്തികാഫിരിക്കാൻ ഉദ്ദേശിക്കുകയും അതിനായി തന്റെ നമസ്കാരപ്പടം പള്ളിയായി വഖഫ് ചെയ്യുകയും ചെയ്തത്രെ. ജംഗമ വസ്തുക്കൾ വഖഫ് ചെയ്യാമെന്ന ശാഫിഈ മദ്ഹബിലെ വളരെ ദുർബലമായ ഒരു വീക്ഷണത്തെ അനുകരിച്ച് കൊണ്ടായിരുന്നു അദ്ദേഹമത് ചെയ്തത്. ഇതാണ് അദ്ദേഹത്തിൽനിന്നും ഉദ്ധരിക്കപ്പെടുന്നത്.

അങ്ങനെ നാമത് പരിശോധിച്ചു, എന്നാൽ അദ്ദേഹത്തിൽനിന്ന് അങ്ങനെയൊന്ന് ഒന്ന് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം എന്ന് അപ്പോള് നമുക്ക് ബോധ്യമായി. വിദ്യാർഥികൾക്കിടയിൽ ഇട്ടു കൊടുക്കപ്പെടുന്ന കേവലം കൗതുകം ജനിപ്പിക്കുന്ന വാർത്തകൾ എന്നതല്ലാതെ, മദ്ഹബിൽ അതിനൊന്നും യാതൊരഅടിസ്ഥാനവുമില്ല. അതിനെയൊന്നും നമ്പിക്കൂടാ. അതുപോലെ ആരാണ് അടിക്കുറിപ്പുകാനെന്നൊ, അയാളുടെ അവസ്ഥയെന്തെന്നോ അറിയാത്തവരുടെ അടിക്കുറിപ്പുകളും അവലംബിക്കാൻ പാടില്ല. ഇനി അയാളെപ്പറ്റി അറിയാം പക്ഷേ അദ്ദേഹം അറിവിന്റെ കാര്യത്തിലൊ ധാർമികതയുടെ കാര്യത്തിലൊ കൊള്ളാവുന്നവനല്ല എങ്കിലും അവലംബിച്ചുകൂടാ. വിചിത്രമായ പലതും ഉൾക്കൊള്ളുന്ന എത്ര അടിക്കുറിപ്പുകളാണ് ഉണ്ടാകാറുള്ളത്, ജ്ഞാനത്തിന്റെ അടിസ്ഥാനങ്ങളെ സംബന്ധിച്ച വിവരമില്ലാത്തവർ അതില് കാലിടറിവീഴുകയും അതെല്ലാം പകർത്തി വെക്കുകവഴി അവരുടെ തൂലിക അതിര് ലംഘിക്കുകയും ചെയ്യുന്നു.

Also read: നമസ്ക്കാരത്തിൽ നോക്കി ഓതാമോ?

അതെ, പരമാവധി പോയാൽ പറയാവുന്നത് ഇതാണ്: ഒരു വ്യക്തി, അയാള് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു മട്ടുപ്പാവ് നിർമ്മിക്കുന്നു, അല്ലെങ്കില് അവിടെ ഒരു മരത്തടി ഉറപ്പിക്കുന്നു എന്നിട്ടത് ഒരു പള്ളിയായി വഖ്ഫ് ചെയതാൽ അതനുവദനീയമാകുമെന്നാണ്. പില്ക്കാലക്കാരായ ചില പണ്ഡിതന്മാരിൽ നിന്നും ഉദ്ധരിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. കാരണം അപ്പോള് അത് സ്ഥാവരസ്വത്തായി മാറി അങ്ങനെ വരുമ്പോൾ അത് താഴ്ഭാഗം ഒഴിച്ചു നിർത്തിക്കൊണ്ട് മേൽഭാഗം മാത്രം വഖ്ഫ് ചെയ്യുന്നതിന്റെ വിധിയിൽ ഉൾപ്പെടുന്നു.-(അല് ഫതാവാ അല് ഫിഖിഹിയ്യ: 2/91).

مَا نُقِلَ عَنِ الْبُلْقِينِيُّ كَلَامٌ مُظْلِمٌ، إذْ لَم يُبَيَّنْ كَيْفِيَّةَ وَقْفِ الْجِذْعِ لِلِاعْتِكَافِ، وَلَا مَحَلَّ ذَلِكَ الْجِذْعِ. وَقَوْلُ الْمُعَلِّقِ: وَكَذَا السَّجَّادَةُ يُوهِمُ أَنَّهُ مِنْ كَلَامِ الْبُلْقِينِيِّ، وَكُلُّ ذَلِك تَأْبَاهُ جَلَالَةُ الْبُلْقِينِيِّ، وَإِنَّمَا مَسْأَلَةُ السَّجَّادَةِ كَانَتْ نُقِلَتْ عَنْ شَيْخِنَا شَيْخِ الْإِسْلَامِ زَكَرِيَّا رَحِمَهُ اللَّهُ، أَنَّهُ وَقَفَ سَجَّادَتَهُ مَسْجِدًا فَكَانَ يَنْوِي الِاعْتِكَافَ عَلَيْهَا فِي سَفَرِهِ لِلْحَجِّ تَقْلِيدًا لِوَجْهٍ ضَعِيفٍ يَرَى صِحَّةَ وَقْفِ الْمَنْقُولِ مَسْجِدًا.
هَذَا مَا نُقِلَ عَنِ الشَّيْخِ وَقَدْ تَتَبَّعْنَاهُ فَلَمْ نَرَهُ صَحَّ عَنْهُ أَصْلًا، وَإِنَّمَا هُوَ شَيْءٌ يُلْقَى بَيْن بَعْضِ الطَّلَبَةِ لِاسْتِغْرَابِهِ، وَكُلُّ ذَلِك لَا حَقِيقَةَ لَهُ فِي الْمَذْهَبِ، وَلَا يُعَوَّلُ عَلَيْهِ. فَلَا يَجُوزُ لِأَحَدٍ الْعَمَلُ بِهِ وَلَا الِاعْتِمَادُ عَلَى مَا فِي التَّعَالِيقِ الَّتِي لَا يُعْلَمُ حَالُ كَاتِبِهَا، أَو يُعْلَمُ حَالُهُ، وَأَنَّهُ غَيْرُ مَوْصُوفٍ بِالْعِلْمِ أَوْ الْعَدَالَةِ. وَكَمْ مِن تَعَالِيقَ يَقَعُ فِيهَا غَرَائِبُ، يَرَاهَا بَعْضُ مَنْ لَا يَعْرِفُ الْقَوَاعِدَ فَيَزِلَّ بِهَا قَدَمُهُ، وَيَطْغَى بِنَقْلِهَا قَلَمُهُ!
نَعَمْ غَايَةُ الْأَمْرِ: أَنَّ الْإِنْسَانَ لَو بَنَى فِي مِلْكِهِ مَسْطَبَةً أَوْ أَثْبَتَ فِيهِ خَشَبًا جَازَ لَه وَقْفُهُ مَسْجِدًا، عَلَى مَا نُقِلَ عَنْ بَعْضِ الْمُتَأَخِّرِينَ لِأَنَّهُ الْآنَ مُثْبِتٌ فَهُوَ فِي حُكْمِ وَقْفِ الْعُلْوِ، دُونَ السُّفْلِ مَسْجِدًا وَهُو صَحِيحٌ.- الفَتَاوَى الْفِقْهِيَّةِ الكُبْرَى: 2/91.

Related Articles