Current Date

Search
Close this search box.
Search
Close this search box.

അറവ്, ഇസ്‌ലാമിക വിധികൾ

1. മുസ്ലിമോ, ജൂതനോ, കൃസ്ത്യാനിയോ അറുത്താൽ ഭക്ഷിക്കാം. അറുക്കുമ്പോൾ ബിസ്മി ചൊല്ലിയില്ലെങ്കിലും ഭക്ഷിക്കാം. അത് ഹലാലാണ്.

2. അല്ലാഹുവല്ലാത്തവരുടെ പേരുച്ചരിച്ചുകൊണ്ടോ, അല്ലാഹുവല്ലാത്തവരുടെ പേരിലോ ആരറുത്താലും ഭക്ഷിക്കാവതല്ല, അത് ഹലാലാവുകയില്ല. അറുക്കുന്നത് മുസ്ലിമോ, ജൂതനോ, കൃസ്ത്യാനിയോ ആരായിരുന്നാലും ശരി.

3. അല്ലാഹുവിന്റെ തിരുനാമത്തിൽ അറുക്കുന്നത് സുന്നത്താണ് അഥവാ അഭികാമ്യവും പ്രതിഫലാർഹവുമായ കാര്യമാണ്.

അറവിലെ യുക്തി
നമുക്ക് മനസ്സിലായിടത്തോളം ഏറ്റവും എളുപ്പമാർഗത്തിലൂടെ ഉരുവിന്റെ ജീവൻ കളയലും അതുവഴി അതിന് പ്രയാസമുണ്ടാക്കാതെ ആശ്വാസം നൽകലുമാണ് അറവിന്റെ രഹസ്യം. അതിനാലാണ് ആയുധം മൂർച്ചയുള്ളതായിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയത്. വളരെ വേഗം കൃത്യം നിർവഹിക്കാൻ അത് സഹായിക്കും. അറവ് കണ്ഠത്തിലായിരിക്കണമെന്നും ഇസ്ലാം നിശ്ചയിക്കുകയുണ്ടായി. അനായാസം ജീവനെടുക്കാൻ ഏറ്റവും പറ്റിയ സ്ഥലമാണിത്. പല്ലുകൊണ്ടും നഖം കൊണ്ടും അറുക്കുന്നത് നിരോധിക്കുകയും ചെയ്തിരിക്കുന്നു. കാരണം, അത് ഉരുവിനെ പീഡിപ്പിക്കലാണ്. അവ ഉപയോഗിച്ചാൽ പലപ്പോഴും ശ്വാസംമുട്ടി ചാവുകയേയുള്ളൂ. വായ്ത്തല മൂർച്ചകൂട്ടാനും ഉരുവിന് ആശ്വാസം നൽകാനും നബി ആവശ്യപ്പെട്ടിട്ടുണ്ട് .

“അല്ലാഹു എല്ലാ കാര്യത്തിലും നന്മ ചെയ്യൽ നിർബന്ധമാക്കിയിരിക്കുന്നു. അതിനാൽ, നിങ്ങൾ കൊല്ലുന്നുവെങ്കിൽ നല്ല നിലയിൽ കൊല്ലുക. അറുക്കുന്നുവെങ്കിൽ അറവ് നന്നാക്കുക. നിങ്ങളോരോരുത്തരും അതിന്റെ വായ്ത്തല മൂർച്ചകൂട്ടുകയും ഉരുവിന് ആശ്വാസം നൽകുകയും ചെയ്യട്ടെ.” (മുസ്ലിം: 5167).
عَنْ شَدَّادِ بْنِ أَوْسٍ قَالَ ثِنْتَانِ حَفِظْتُهُمَا عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « إِنَّ اللَّهَ كَتَبَ الإِحْسَانَ عَلَى كُلِّ شَىْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ، فَلْيُرِحْ ذَبِيحَتَهُ ».-رَوَاهُ مُسْلِمٌ: 5167.

ആയുധം മൂർച്ചകൂട്ടാനും ഉരുവിന് ആശ്വാസം നൽകാനും നബി കൽപിച്ചതായി ഇബ്നു ഉമർ ഉദ്ധരിച്ചത് ഈ നന്മ ചെയ്യലിൽ പെട്ടതാണ്. അവിടുന്ന് പറഞ്ഞു : “നിങ്ങൾ ആരെങ്കിലും അറുക്കുന്നുവെങ്കിൽ അതിന്നവൻ പൂർണമായി സജ്ജമാകട്ടെ .” -(ഇബ്നുമാജ: 3172).
عَنْ أَبِيهِ عَبْدِ اللهِ بْنِ عُمَرَ، قَالَ: أَمَرَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ بِحَدِّ الشِّفَارِ، وَأَنْ تُوَارَى عَنِ الْبَهَائِمِ وَقَالَ: « إِذَا ذَبَحَ أَحَدُكُمْ ، فَلْيُجْهِزْ ».-رَوَاهُ ابْنُ مَاجَةْ: 3172، وَضَعَّفَهُ الأَلْبَانِيُّ.

ഇബ്നു അബ്ബാസിൽനിന്ന് നിവേദനം : “ ഒരാൾ ആടിനെ ചെരിച്ചുകിടത്തിക്കൊണ്ട് കത്തി മൂർച്ച കൂട്ടുകയായിരുന്നു. അപ്പോൾ നബി ചോദിച്ചു :അതിന് നിരവധി തവണ കൊല്ലാനാണോ താങ്കൾ ഉദ്ദേശിക്കുന്നത് ? അതിനെ ചെരിച്ചുകിടത്തുന്നതിനു മുമ്പു നിനക്ക് നിന്റെ ആയുധം മൂർച്ച കൂട്ടിക്കൂടെ? (അൽ മുസ്തദ്റക്: 7563).
عَنْ عَبْدِ اللهِ بْنِ عَبَّاسٍ، رَضِيَ اللَّهُ عَنْهُمَا أَنَّ رَجُلاً أَضْجَعَ شَاةً يُرِيدُ أَنْ يَذْبَحُهَا وَهُوَ يَحُدُّ شَفْرَتَهُ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : « أَتُرِيدُ أَنْ تُمِيتَهَا مَوْتَاتٍ هَلاَ حَدَدْتَ شَفْرَتَكَ قَبْلَ أَنْ تُضْجِعَهَا ».- رَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 7563، وَقَالَ: هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الْبُخَارِيِّ وَلَمْ يُخَرِّجَاهُ. وَوَافَقَهُ الذَّهَبِيُّ.

ഒരാൾ ആടിനെ അറുക്കാനായി അതിന്റെ കാൽ പിടിച്ചു വലിച്ചിഴക്കുന്നത് ഉമർ കാണാനിടയായി. അപ്പോൾ അദ്ദേഹം പറഞ്ഞു : “നിനക്ക് നാശം! നീ അതിനെ നല്ല നിലയിൽ മരണത്തിലേക്ക് നയിക്കുക. – (മുസ്വന്നഫ്: 8605).
عَنْ ابْنِ سِيرِينَ قَالَ: رَأَى عُمَرُ بْنُ الْخَطَّابِ رَجُلًا يَسْحَبُ شَاةً بِرِجْلِهَا لِيَذْبَحَهَا، فَقَالَ لَهُ: « وَيْلَك قُدْهَا إِلَى الْمَوْتِ قَوْدًا جَمِيلًا ».-رَوَاهُ عَبْدُ الرَّزَّاقِ فِي مُصَنَّفِهِ: 8605.

ഇതിൽനിന്നെല്ലാം ഈ രംഗത്ത് നമുക്കൊരു പൊതു ധാരണയിൽ എത്തിച്ചേരാൻ കഴിയും. ജീവികളോടുള്ള വ്യക്തമായ കാരുണ്യവും മനുഷ്യ കഴിവിന്റെ പരമാവധി അവക്ക് പ്രയാസം കുറയ് ലുമാണത്.

ജാഹിലിയ്യാ കാലക്കാർ ഒട്ടകത്തിന്റെ പൂഞ്ഞയും ആടിന്റെ ആസനവും ജീവനോടെ മുറിച്ചെടുത്തിരുന്നു. ഇത് ആ ജീവികളെ അങ്ങേയറ്റം വിഷമിപ്പിക്കലാണ്. അപ്പോൾ നബി ഈ ക്രൂരത തടയാൻ ഇങ്ങനെ മൂറിച്ചെടുത്ത ഭാഗങ്ങൾ ഉപയോഗിക്കുന്നത് നിഷിദ്ധമാക്കി. അവിടുന്ന് പ്രഖ്യാപിച്ചു : ” ജീവനുള്ള മൃഗത്തിൽനിന്ന് മുറിച്ചെടുക്കപ്പെടുന്നവ ശവമാണ് “. (അബൂദാവൂദ്: 2860).
عَنْ أَبِى وَاقِدٍ قَالَ: قَالَ النَّبِىُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « مَا قُطِعَ مِنَ الْبَهِيمَةِ وَهِىَ حَيَّةٌ فَهِىَ مَيْتَةٌ ».-رَوَاهُ أَبُو دَاوُد: 2860، وَصَحَّحَهُ الأَلْبَانِيُّ.

ബിസ്മിയിലെ തത്ത്വം
അറവ് നിർവഹിക്കുമ്പോൾ ദൈവനാമം ഉച്ചരിക്കണമെന്ന നിർദേശത്തിൽ ചില സൂക്ഷ്മ തത്ത്വങ്ങളുണ്ട്. അതിനെക്കുറിച്ച് മനസ്സിലാക്കുകയും ബോധവാനാവുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ബിംബാരാധകരും ജാഹിലിയ്യാ സമൂഹവും ചെയ്യുന്നതിന്റെ നേരെ മറുവശമാണിത്. അവർ അറുക്കുമ്പോൾ തങ്ങളുടെ ദൈവങ്ങളുടെ നാമങ്ങൾ ഉച്ചരിക്കുന്നു. ബഹുദൈവവാദി ഈ സമയത്ത് തന്റെ വിഗ്രഹത്തിന്റെ പേര് ഉരുവിടുന്നുവെങ്കിൽ, സത്യവിശ്വാസി തന്റെ നാഥന്റെ നാമം എങ്ങനെയാണുച്ചരിക്കാതിരിക്കുക?

രണ്ടാമത്തെ വശമിതാണ്: ഈ ജീവികളെയും മനുഷ്യനെപ്പോലെത്തന്നെ അല്ലാഹുവാണ് സൃഷ്ടിച്ചത്. അവയും ജൈവപ്രപഞ്ചത്തിലെ ഘടകമാണ്. ഭൂമിയിലുള്ള സകലതിന്റെയും അവകാശിയായ, അവന്റെയും ആ ജീവികളുടെയും സ്രഷ്ടാവിന്റെ അനുവാദമില്ലാതെ അവയുടെ ജീവൻ നശിപ്പിക്കാനും അവയെ കീഴ്പ്പെടുത്താനും മനുഷ്യന് എങ്ങനെയാണ് അധികാരമുണ്ടാവു? ഇവിടെ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നത് ഈ ദൈവികാനുവാദത്തിന്റെ പ്രഖ്യാപനമാണ്. ഇത് മനുഷ്യനിങ്ങനെ പറയു ന്നതുപോലെയാണ്: ‘ഈ ജീവികളോടുള്ള ശത്രുതയാലല്ല ഞാനിത് ചെയ്യുന്നത്. ആ സൃഷ്ടികളെ നിസ്സാരമാക്കാനുമല്ല. എന്നാൽ, അല്ലാഹു വിന്റെ നാമത്തിലാണ് ഞാൻ അറുക്കുന്നത്, അവന്റെ നാമത്തിലാണ് ഞാൻ വേട്ടയാടുന്നത്. അവന്റെ നാമത്തിലാണ് ഞാൻ ഭക്ഷിക്കുന്നതും.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles