Current Date

Search
Close this search box.
Search
Close this search box.

മയ്യിത്ത് നമസ്കാരം ( 1 – 15 )

സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം മറ്റേതു പ്രയാസവും പോലെ തന്നെ രോഗവും പാപം പൊറുക്കാനും നന്മയുടെ തൂക്കം വർദ്ധിക്കാനും സഹായകമായിത്തീരുന്ന കാര്യമാണ്. ക്ഷമ കൈകൊള്ളുകയും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കൊതിക്കുകയും വേണമെന്നു മാത്രം. എന്നാൽ അല്ലാഹുവിന്റെ മുമ്പിൽ പ്രയാസത്തെപ്പറ്റി ആവലാതിപ്പെടുന്നതും ഡോക്ടറോടും വൈദ്യനോടും രോഗവിവരം പറയുന്നതും സുഹൃത്തുക്കളോടും മറ്റും പ്രയാസം സംബന്ധിച്ച് സംസാരിക്കുന്നതും അക്ഷമയായി കണക്കാക്കുകയില്ല. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.

ما يصيب المسلم من نصب ولا وصب ولاهم ولا حزن ولا أذى حتى الشوكة يشاكها إلا كفر الله بها خطاياه (متفق عليه)
(പ്രയാസം, വിഷമം, മനഃക്ലേശം, ദുഃഖം, ദാഹം തുടങ്ങി മുള്ള് തറക്കുന്നതടക്കം മുസ്ലിമിനെ എന്തു പ്രയാസം ബാധിച്ചാലും അല്ലാഹു അതുവഴി അവന്റെ പാപങ്ങൾ പരിഹരിച്ചുകൊടുക്കും. നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു.

إن الله تعالى قال : إذا ابتليت عبدي بحبيبتيه فصبر عوضته منهما الجنة
(അല്ലാഹു പറഞ്ഞു: എന്റെ അടിമയുടെ രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെടുത്തിക്കൊണ്ട് ഞാൻ അവനെ പരീക്ഷിക്കുകയും അതിന്റെ പേരിൽ അവൻ ക്ഷമിക്കുകയും ചെയ്താൽ ഞാൻ അവന്ന് സ്വർഗം പകരം നൽകുന്നതാണ്- ബുഖാരി)

പനി ബാധിച്ച് കിടപ്പിലായപ്പോൾ നബി (സ) ഇപ്രകാരം പറഞ്ഞി രുന്നു: (നിങ്ങളിൽ രണ്ടുപേർക്ക് സഹിക്കാവുന്ന പ്രയാസം ഞാൻ ഒറ്റയ്ക്ക് അനുഭവിക്കുന്നുണ്ട്.)

ആരോഗ്യാവസ്ഥയിൽ പതിവായി ചെയ്യുന്ന നല്ല പ്രവൃത്തി രോഗാവസ്ഥയിലും വിശ്വാസിയുടെ നന്മയുടെ പട്ടികയിൽ വരവ് ചേർക്കും. നബി (സ) പറഞ്ഞതായി അബൂമൂസൽ അശ്അരി (റ) ഉദ്ധരിക്കുന്നു.

إذا مرض العبد أو سافر كتب له مثل ما كان يعمل مقيما صحيحا
(മനുഷ്യൻ രോഗിയാവുകയോ യാത്രയിൽ ഏർപ്പെടുകയോ ചെയ്താൽ നാട്ടിൽ വെച്ചും ആരോഗ്യാവസ്ഥയിലും അവൻ ചെയ്തിരുന്നതിന് തുല്യമായത് അവന്ന് വേണ്ടി രേഖപ്പെടുത്തും- ബുഖാരി)

 ( തുടരും )

Related Articles