Current Date

Search
Close this search box.
Search
Close this search box.

ജുമുഅ സ്വീകാര്യമാവാൻ രണ്ടു പേർ മതി

“ജുമുഅയുടെ കാര്യം വളരെ ബഹുമാനമുള്ളതാണ്. അത് അല്ലാഹു അവന്റെ അടിയങ്ങൾക്കു നൽകിയ അനുഗ്രഹവും ഈ സമുദായത്തിന്റെ പ്രത്യേകതയുമാണ്. ആ ദിവസത്തെ അല്ലാഹു  അവന്റെ പ്രത്യേക കരുണയുടെ ദിവസമാക്കുകയും ഒരാഴ്ചത്തെ പാപങ്ങൾ പൊറുപ്പിക്കുന്നതാക്കുകയും ചെയ്തു. അതുകൊണ്ട് മുൻഗാമികൾ ആ ദിവസത്തെ ഗൗരവത്തിലെടുക്കുകയും ജുമുഅക്ക് വേണ്ടി പ്രഭാതത്തിൽ നേരെത്ത തന്നെ പോവുകയും ചെയ്യുമായിരുന്നു. അതുകൊണ്ടു തന്നെ ജുമുഅയുടെ കാര്യം നിസ്സാരമായി കാണരുത്. യാത്രക്കാരനാണെങ്കിലും നാട്ടിൽ താമസിക്കുന്നവനാണെങ്കിലും നാല്പതിൽ കുറഞ്ഞ ആളുകളെക്കൊണ്ടെങ്കിലും അത് നിർവഹിക്കണമെന്ന അഭിപ്രായം അനുകരിച്ചുകൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകണം “. എന്ന്ഫത്ഹുൽ മുഈനിന്റെ ഹാശിയ ഇആനതു ത്വാലിബീനിൽ പറയുന്നുണ്ട്.
اعْلَمْ أَنَّ أَمْرَ الْجُمُعَةِ عَظِيمٌ، وَهِيَ نِعْمَةٌ جَسِيمَةٌ امْتَنَّ اللَّهُ بِهَا عَلَى عِبَادِهِ. فَهِيَ مِنْ خَصَائِصِنَا، جَعَلَهَا اللَّهُ مَحَطَّ رَحْمَتِهِ، وَمَطْهَرَةً لِآثَامِ الْأُسْبُوعِ. وَلِشِدَّةِ اعْتِنَاء السَّلَفِ الصَّالِحِ بِهَا كَانُوا يُبَكِّرُون لَهَا عَلَى السَّرْجِ. فَاحْذَرْ أَنْ تَتَهَاوَنَ بِهَا مُسَافِرًا أَوْ مُقِيمًا، وَلَوْ مَعَ دُونَ أَرْبَعٍ بِتَقْلِيدٍ، وَاللَّهُ يَهْدِي مَنْ يَشَاءُ إلَى صِرَاطٍ مُسْتَقِيمٍ.- إِعَانَةُ الطَّالِبِينَ.

ജുമുഅ നമസ്ക്കാരം സ്വീകാര്യമാവാൻ ആവശ്യമായ ആളുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചർച്ചയിൽ ശാഫിഈ മദ്ഹബിലെ പ്രഗൽഭ പണ്ഡിതനായ ഇമാം ഹാഫിള് ജലാലുദ്ദീനുസ്സുയൂഥി (റ) എഴുതുന്നു:
وَأَمَّا الَّذِي قَالَ بِأَرْبَعَةٍ فَمُسْتَنَدُهُ مَا أَخْرَجَهُ الدَّارَقُطْنِيُّ فِي سُنَنِهِ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « الْجُمُعَةُ وَاجِبَةٌ عَلَى كُلِّ قَرْيَةٍ وَإِنْ لَمْ يَكُنْ فِيهَا إِلَّا أَرْبَعَةٌ »
‘ജുമുഅ നമസ്ക്കാരം നിർവഹിക്കാൻ നാല് ആളുകൾ മതിയാവും എന്ന് പറഞ്ഞ പണ്ഡിതരുടെ തെളിവ് ഇമാം ദാറഖുത്വ് നി (റ) സുനനിൽ ഉദ്ധരിച്ച ഹദീസാണ്. നബി(സ) പറയുന്നു: ‘ഒരു നാട്ടിലുള്ള ആളുകളുടെ മേലിൽ ജുമുഅ നിർബന്ധമാണ്, ആ നാട്ടിൽ നാല് ആളുകൾ അല്ലാതെ ഇല്ലങ്കിലും ശരി’..)

ഒരു നാട്ടിൽ ജുമുഅ നിസ്ക്കാരം നിർവഹിക്കാൻ പറ്റിയ നാല് ആളുകൾ ഉണ്ടെങ്കിൽ തന്നെ ജുമുഅ നിസ്ക്കരിക്കണം എന്ന ഹദീസ് ബലഹീനമാണെന്ന അഭിപ്രായം ഉദ്ധരിച്ച് ഇമാം തുടരുന്നു:
قُلْتُ: قَدْ حَصَلَ مِنَ اجْتِمَاعِ هَذِهِ الطُّرُقِ نَوْعُ قُوَّةٍ لِلْحَدِيثِ، فَإِنَّ الطُّرُقَ يَشُدُّ بَعْضُهَا بَعْضًا خُصُوصًا إِذَا لَمْ يَكُنْ فِي السَّنَدِ مُتَّهَمٌ،
‘ഞാൻ പറയട്ടെ: ഈ ഹദീസ് പല വിത്യസ്തമായ വഴികളിലൂടെയും വന്നു എന്നത് ഈ ഹദീസിനെ ശക്തിപ്പെടുത്തുന്നു. കാരണം ഹദീസിന്റെ വിത്യസ്ത പരമ്പരകൾ പരസ്പരം ശക്തിപ്പെടുത്തുന്നുണ്ടല്ലോ. പരമ്പരയിൽ കളവ് കൊണ്ട് ധരിക്കപ്പെടുന്ന ആളുകൾ ഇല്ലാതിരിക്കുമ്പോൾ പ്രതേകിച്ചും.’

ഇമാം സുയൂഥി (റ) വീണ്ടും എഴുതുന്നു:
وَيَزِيدُهَا قُوَّةً مَا أَخْرَجَهُ الدَّارَقُطْنِيُّ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «الْجُمُعَةُ وَاجِبَةٌ فِي جَمَاعَةٍ إِلَّا عَلَى أَرْبَعَةٍ: عَبْدٍ مَمْلُوكٍ، أَوْ صَبِيٍّ، أَوْ مَرِيضٍ، أَوِ امْرَأَةٍ» وَجْهُ الدَّلَالَةِ مِنْهُ أَنَّهُ أَطْلَقَ الْجَمَاعَةَ فَشَمَلَ كُلَّ مَا يُسَمَّى جَمَاعَةً، وَذَلِكَ صَادِقٌ بِثَلَاثَةٍ غَيْرِ الْإِمَامِ،
പ്രസ്തുത റിപോർട്ടിനു ശക്തി പകരുന്ന മറ്റൊരു ഹദീസും വന്നിട്ടുണ്ട്. അത് ഇപ്രകാരമാണ്. ‘നബി (സ) പറയുന്നു: സ്ത്രീ, രോഗി, കുട്ടി, അടിമ ഇവരൊഴിച്ചുള്ള എല്ലാ ജമാഅത്തിലും (സംഘത്തിലും) ജുമുഅ നിർബന്ധമാണ്’ ഇവിടെ ‘ജമാഅത്ത്’ എന്നാണ് നബി(സ) പറഞ്ഞത്. അത് ഇമാം ഒഴികെ മൂന്നാളുകൾ ഉണ്ടെങ്കിലും പറയാമല്ലോ.

അപ്പോൾ ഇമാമടക്കം നാലാളുകൾ ഉണ്ടെങ്കിൽ ജുമുഅ നിരബന്ധമാവും. ഈ ചർച്ച ഇമാമവറുകൾ അവസാനിപ്പിക്കന്നത് ഇങ്ങിനെയാണ്:
بَلْ أَيُّ جَمْعٍ أَقَامُوهَا صَحَّتْ بِهِمْ، وَأَقَلُّ الْجَمْعِ ثَلَاثَةٌ غَيْرُ الْإِمَامِ فَتَنْعَقِدُ بِأَرْبَعَةٍ أَحَدُهُمُ الْإِمَامُ، هَذَا مَا أَدَّانِي الِاجْتِهَادُ إِلَى تَرْجِيحِهِ، وَقَدْ رَجَّحَ هَذَا الْقَوْلَ المزني كَمَا نَقَلَهُ عَنْهُ الْأَذْرَعِيُّ فِي الْقُوتِ وَكَفَى بِهِ سَلَفًا فِي تَرْجِيحِهِ، فَإِنَّهُ مِنْ كِبَارِ الْآخِذِينَ عَنِ الْإِمَامِ الشَّافِعِيِّ وَمِنْ كِبَارِ رُوَاةِ كُتُبِهِ الْجَدِيدَةِ، وَقَدْ أَدَّاهُ اجْتِهَادُهُ إِلَى تَرْجِيحِ الْقَوْلِ الْقَدِيمِ، وَرَجَّحَهُ أَيْضًا مِنْ أَصْحَابِنَا أَبُو بَكْرِ بْنُ الْمُنْذِرِ فِي الْأَشْرَافِ، وَنَقَلَهُ عَنْهُ النووي فِي شَرْحِ الْمُهَذَّبِ
‘ഒരു സംഘം എന്ന് പറയാൻ പറ്റുന്ന രൂപത്തിലുള്ള ആളുകൾ ഉണ്ടെങ്കിൽ ജുമുഅ സ്വഹീഹാവും, ഇമാമടക്കം നാല് ആളുകൾ ഉണ്ടായാൽ ഏറ്റവും ചെറിയ സംഘമായി, അപ്പോൾ അവർ ജുമുഅ നിസ്ക്കരിക്കണം. എന്റെ ഗവേഷണം ഈ അഭിപ്രായത്തെയാണ് പ്രബലമാക്കുന്നത്. ഈ അഭിപ്രായത്തെ ഇമാം മുസ്നിയും പ്രബലമാക്കിയിട്ടുണ്ട്. ഇമാം മുസ്നിയിൽ നിന്ന് ഇമാം അദ്റഈ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം മുസ് നി പറഞ്ഞത് തന്നെ ഇതിന്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. അവർ ശാഫിഈ ഇമാം (റ)വിൽ നിന്ന് നേര ഉദ്ധരിക്കുന്നവരിൽ പ്രധാനിയാണല്ലോ. നിശ്ചയം ഈ വിശയത്തിൽ ശാഫിഈ ഇമാമിന്റെ ഖദീമിനെയാണ് അവർ പ്രബലമാക്കിയിട്ടുള്ളത്. അവർക്ക് പുറമെ നമ്മുടെ അസ്ഹാബിലെ ഇമാം ഇബ്നുൽ മുൻദിർ (റ) വും ഇത് പ്രബലമാക്കിയിട്ടുണ്ട്. ഇമാം നവവി(റ) അവരിൽ നിന്ന് ഇത് ശറഹുൽ മുഹദ്ധബിൽ ഉദ്ധരിച്ചിട്ടുമുണ്ട്.-(അൽ ഹാവീ ലിൽ ഫതാവാ – ഇമാം സുയൂഥി).

ഒരു നാട്ടിൽ നാലാളുകൾക്ക് തന്നെ ജുമുഅ നമസ്ക്കരിക്കാൻ പറ്റുമെന്ന് വരുമ്പോൾ കഴിയുന്ന രൂപത്തിൽ അത് നിർവഹിക്കുകയാണ് വേണ്ടത്. ആൾക്കൂട്ടം ഒഴിവാക്കാനാണ് സർക്കാറിന്റെ നിർദേശം. അത് പാലിക്കാൻ നാം ബാധ്യസ്ഥരാണ്. പള്ളിയിലോ നാട്ടിൽ എണ്ണപ്പെടുന്ന സ്ഥലത്തോ വെച്ച് ചടങ്ങുകൾ നിർവഹിക്കപ്പെടുന്നതിനെ ആരും വിലക്കിയിട്ടില്ല. ചടങ്ങ് നിർവഹിക്കാൻ പള്ളിയിൽ ഉള്ളവർ തന്നെ മതിയാവുമല്ലോ.* നമ്മുടെ ടൗണുകളിലും മറ്റും നിർവഹിക്കപ്പെടുന്ന ജുമുഅ കളിൽ അധികവും നാല് ആളുകളെ കൊണ്ട് നിലനിർത്തപ്പെട്ട ജുമുഅ ആണെന്നതും ഇവിടെ പ്രത്യേകം ഓർക്കേണ്ടതാണ്.

ഫിഖ്ഹുസ്സുന്നയിൽ ഇങ്ങനെ കാണാം:
ജുമുഅഃ സാധുവാകാൻ ചുരുങ്ങിയത് എത്ര പേർ വേണമെന്ന വിഷയത്തിൽ പണ്ഡിതൻമാർക്ക് പതിനഞ്ചോളം വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് ഫത്ഹുൽബാരിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. *അതിൽ ഏറ്റവും പ്രബലമായ അഭിപ്രായം രണ്ടാൾ മതി എന്നതത്രെ.* “ രണ്ടാളും അതിലപ്പുറവും സംഘമാണ് ” എന്ന നബിവചനമാണ് ഇതിന് തെളിവ്. ഇമാം ശൗക്കാനി പറയുന്നു: “ മറ്റ് നമസ്കാരങ്ങളെല്ലാം രണ്ടാളുണ്ടായാൽ ശരിയാകുമെന്നതിൽ ഏകാഭിപ്രായമുണ്ട്. ജുമുഅഃയും ഒരു നമസ്കാരമാണല്ലോ. അതിനാൽ പ്രത്യേകം തെളിവില്ലാതെ അതിന്നു മാത്രം മറ്റൊരു നിയമം ഉണ്ടാകാവതല്ല. എന്നാൽ അതിന്ന് മറ്റ് നമസ്കാരങ്ങളെക്കാൾ കൂടുതൽ ആളുകൾ വേണമെന്നതിന് ഒരു തെളിവുമില്ലതാനും. ജുമുഅക്കാവശ്യമായ ആളുകളുടെ എണ്ണത്തെ സംബന്ധിച്ച് ഒരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ലെന്നു അബ്ദുൽഹഖും സുയൂത്തിയും പ്രസ്താവിച്ചിട്ടുണ്ട് “. ത്വബരി, ദാവൂദ്, നഖഈ, ഇബ്നു ഹസ്മ് മുതലായവർ ഇതേ അഭിപ്രായക്കാരത്രെ.- (ഫിഖ്ഹുസ്സുന്ന: 2/231).

ഹാഫിള് ഇബ്നു ഹജർ രേഖപ്പെടുത്തുന്നു:
وَقَالَ الْحَافِظُ ابْنُ حَجَرٍ:
وَجُمْلَة مَا لِلْعُلَمَاءِ فِيهِ خَمْسَة عَشَرَ قَوْلًا: أَحَدُهَا: تَصِحُّ مِنْ اَلْوَاحِدِ، نَقَلَه اِبْن حَزْم. الثَّانِي: اِثْنَانِ كَالْجَمَاعَةِ، وَهُوَ قَوْل اَلنَّخَعِيّ وَأَهْل اَلظَّاهِر وَالْحَسَن بْن حَيّ. اَلثَّالِثُ: اِثْنَانِ مَعَ اَلْإِمَامِ، عِنْد أَبِي يُوسُف وَمُحَمَّد. اَلرَّابِعُ: ثَلَاثَة مَعَهُ، عِنْد أَبِي حَنِيفَة. …….-فَتْحُ الْبَارِي: بَابُ إِذَا نَفَرَ اَلنَّاس عَنْ اَلْإِمَامِ فِي صَلَاة اَلْجُمُعَةِ.
അദ്ദേഹം തന്നെ പറയുന്നു:
وَقَالَ الْحَافِظُ ابْنُ حَجَرٍ: وَقَدْ وَرَدَتْ عِدَّةُ أَحَادِيثَ تَدُلُّ عَلَى الِاكْتِفَاءِ بِأَقَلَّ مِنْ أَرْبَعِينَ مِنْهَا حَدِيثُ أُمِّ عَبْدِ اللَّهِ الدَّوْسِيَّةِ مَرْفُوعًا « الْجُمُعَةُ وَاجِبَةٌ عَلَى كُلِّ قَرْيَةٍ فِيهَا إمَامٌ وَإِنْ لَمْ يَكُونُوا إلَّا أَرْبَعَةً ». وَفِي رِوَايَةٍ « وَإِنْ لَمْ يَكُونُوا إلا ثَلَاثَةٍ رَابِعُهُمْ إمَامُهُم ». رَوَاهُ الدارقطني وابن عدي وضعفاه وَهُوَ مُنْقَطِعٌ أَيْضًا.-التَّلْخِيصُ الْحَبِيرُ: 625.
അതിനാൽ അഞ്ചു പേർക്ക് അനുവാദമുള്ള പള്ളികളിലെല്ലാം അത്രയും പേർ പങ്കെടുത്ത് ജുമുഅ നിലനിർത്തൽ നിർബന്ധമാണ്. ഇല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ കുറ്റക്കാരാവും. മറ്റു നമസ്ക്കാരങ്ങളേക്കാൾ ഗൗരവം ജുമുഅക്കാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Related Articles