Current Date

Search
Close this search box.
Search
Close this search box.

ധൂർത്തിലേക്ക് എത്താതിരിക്കാൻ

സമ്പത്ത് ചെലവഴിക്കുന്നതിലും, അതിന്റെ ഉപയോഗത്തിലും ഉപഭോഗത്തിലും പാലിക്കേണ്ട ചില അടിസ്ഥാന തത്വങ്ങൾ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്, ضَوَابِط الْإِنْفَاق وَالِاسْتِهْلَاك فِى الإِسْلاَمِ

ധൂർത്തിനെ നിർവ്വചിക്ക എളുപ്പമല്ല, പക്ഷെ ധൂർത്തിലേക്ക് എത്താതിരിക്കാൻ ഈ മാനദണ്ഡങ്ങളും, അടിസ്ഥാനങ്ങളും കണിശമായും ശ്രദ്ധിക്കേണ്ടതുണ്ട്, അവയാണ് താഴെ:

ഒന്നാമത്തെ അടിസ്ഥാനം: ജീവിക്കാനും, ജീവിതം സുഗമമായ നിലയിൽ മുന്നോട്ട് നയിക്കാനും ആവശ്യമായതും, മനുഷ്യന് ഉപകാരപ്പെടുന്നതുമായ കാര്യങ്ങൾ ക്ലിപ്തപ്പെടുത്തുക. الْقَاعِدَةُ الْأُولَى: ضَبْطُ الْحَاجَاتِ بِمَا يُفِيدُ الْإِنْسَانَ وَيُقِيمُ حَيَاتَهُ.

രണ്ടാമത്തെ അടിസ്ഥാനം: ചെലവഴിക്കുന്നേടത്തും, ഉപഭോഗത്തിലും സന്തുലിതത്വം പുലർത്തുക. الْقَاعِدَةُ الثَّانِيَةُ: الِاعْتِدَالُ فِى الْإِنْفَاقِ وَالِاسْتِهْلَاكِ.

മൂന്നാമത്തെ അടിസ്ഥാനം: ചെലവഴിക്കുമ്പോൾ സന്തുലിതത്വം പുലർത്തുന്നത് പോലെ മുൻഗണനാ ക്രമവും കണിശമായി ശ്രദ്ധിക്കുക. الْقَاعِدَةُ الثَّالِثَةُ: التَّوازُنُ وَمُرَاعَاةُ الْأَوْلَوِيَّاتِ فِى الْإِنْفَاقِ.

നാലാമത്തെ അടിസ്ഥാനം: വരവും ചെലവും തമ്മിൽ പൊരുത്തമുണ്ടായിരിക്കുക.
الْقَاعِدَةُ الرَّابِعَةُ: الْمُوَائَمَةُ بَيْنَ الدَّخْلِ وَالْإِنْفَاقِ.

അഞ്ചാമത്തെ അടിസ്ഥാനം: നാടും നാട്ടാരും ഏത് സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് ശ്രദ്ധിക്കുക. الْقَاعِدَةُ الْخَامِسَةُ: مُرَاعَاةُ الظُّرُوفِ الَّتِي تَمُرُّ بِهَا الْبِلَاد وَالْعِبَاد.

ഇതിൽ ഓരോ തത്വവും വിശദീകരിക്കേണ്ടതുണ്ട്. അത്  പിന്നീട്.  ഇൻശാ അല്ലാഹ്.

എന്താണ് ധൂർത്ത് 

ഇസ്‌ലാമിക വീക്ഷണത്തില് ധൂർത്ത് എന്നാല് മൂന്നു സംഗതികളുടെ പേരാകുന്നു.
i) അഹിതമായ കാര്യങ്ങൾക്കു വേണ്ടി ധനവ്യയം ചെയ്യുക. അത് ഒരു പൈസ മാത്രമായിരുന്നാലും ശരി.
ii) ഹിതകരമായ കാര്യങ്ങൾക്കുവേണ്ടി അമിതമായി വ്യയം ചെയ്യുക. ഒരാള് തന്റെ കഴിവിലുപരി ചെലവു ചെയ്യുന്നതും ആവശ്യത്തിലേറെ വരവുള്ളവര് അതു മുഴുവന് സ്വന്തം ജീവിതസുഖങ്ങളില് മാത്രം ചെലവഴിക്കുന്നതും ഇതിൽപ്പെടുന്നു.
iii) അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയല്ലാതെ, പ്രകടനാത്മകമായും ലോകമാന്യതക്കുവേണ്ടിയും സൽകാര്യങ്ങളില് ധനവ്യയം ചെയ്യുക.

ഇതിനുവിരുദ്ധമായ രണ്ടു സംഗതികളെയാണ് ലുബ്ധ് എന്ന് വിളിക്കുന്നത്.

എന്താണ് ലുബ്ധ്?

i) ഒരാള് തന്റെയും തന്റെ കുടുംബത്തിന്റെയും ആവശ്യങ്ങള്നിർവഹിക്കുന്നതിന് തന്റെ കഴിവും അവസ്ഥയുമനുസരിച്ച് ചെലവഴിക്കാതിരിക്കുക.
ii) നല്ലതും ഉൽകൃഷ്ടവുമായ കാര്യങ്ങൾക്കുവേണ്ടി അയാളുടെ കൈയിൽനിന്ന് പണം പോകാതിരിക്കുക. ഈ രണ്ടറ്റങ്ങൾക്കിടയിലുള്ള മിതമായ നിലപാടാകുന്നു ഇസ്‌ലാമിന്റെ മാർഗം.

(സൂറ: അൽഫുർഖാൻ: 67 ആം ആയത്ത് വിശദീകരിച്ച് കൊണ്ട് മൗലാനാ മൗദൂദി, തഫ്ഹീമുൽ ഖുർആനിൽ എഴുതിയതിൽ നിന്ന് സംഗ്രഹിച്ചത് ).

Related Articles