Current Date

Search
Close this search box.
Search
Close this search box.

കടം ഇസ്‌ലാമില്‍

100 രൂപ കടം നല്‍കി 100 രുപതന്നെ വാങ്ങുകയെന്നതില്‍ നീതി (العدل) കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ അത് നന്മയുടെ പട്ടികയിലാണ് ( الإحسان ) വരുന്നത്. അഥവാ കടം കൊടുക്കുന്നവന്‍ വാങ്ങുന്നവന് നല്‍കുന്ന നന്മ. പക്ഷേ, ഒരുവന് കടം നല്‍കിയത് തിരിച്ചടക്കാന്‍ കഴിയാതെ വരുമ്പോള്‍ സമയം നീട്ടികൊടുക്കുന്നതിന് നല്‍കിയതിനേക്കാള്‍ പണം അധികമായി വാങ്ങുന്നത് ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നില്ല. എന്നാല്‍, കച്ചവടത്തില്‍ പണമടക്കുന്നതിന് സമയം നീട്ടിചോദിച്ചാല്‍ 100 രൂപയുടെ വസ്തു 120 രൂപക്ക് വില്‍ക്കുന്നത് അന്യായമല്ല. കാരണം വില്‍ക്കുന്നവന്‍ സമയം നീട്ടികൊടുക്കുന്നതിന് കൂടുതലായി പണം വാങ്ങുകയാണ് ചെയ്യുന്നത്. കടമെന്നത് കടം വാങ്ങുന്നവനുള്ള സഹായവും നന്മയുമാണ്. എന്നാല്‍, ഇത് കച്ചവടത്തില്‍ നിന്ന് വ്യത്യസ്തമാണുതാനും. കച്ചവടത്തില്‍ വാങ്ങുന്നവന് നന്മചെയ്യുകയെന്നതല്ല സംഭവിക്കുന്നത്. സമയത്തെ മുന്‍നിര്‍ത്തി പണം കൂടുതലായി നല്‍കുകയാണ് ചെയ്യുന്നത്. തീര്‍ച്ചയായും കടമെന്നത് നന്മ ചെയ്യുകയെന്ന പട്ടികയിലാണ് വരുന്നത്.

ഒരു വര്‍ഷമോ അല്ലെങ്കില്‍ കുറച്ച് വര്‍ഷങ്ങളോ കഴിഞ്ഞുള്ള 100 രൂപയേക്കാള്‍ മൂല്യമുണ്ട് ഇന്നുള്ള 100 രൂപക്ക് എന്നത് വാസ്തവമാണ്. കര്‍മശാസ്ത്രത്തില്‍ (الفقه) സമയം എന്നത് മൂല്യമാണ്. കര്‍മശാസ്ത്ര പണ്ഡിതര്‍ പറയുന്നു: ‘വൈകുന്നതിനേക്കാള്‍ ഉത്തമം വേഗത്തിലാക്കുന്നതാണ്.’ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കടത്തില്‍ പണം തിരിച്ചടക്കുന്നതിന് സമയം നീട്ടികൊടുക്കുമ്പോള്‍ കൊടുക്കാനുള്ളതിനേക്കാള്‍ കൂടുതല്‍ പണം വാങ്ങുന്ന ഒരു രീതിയുണ്ട്. അത് ‘രിബന്നസാ’ എന്ന പേരിലറിയപ്പെടുന്നു. ഇപ്രകാരമാണെങ്കില്‍, കടത്തില്‍ 100 രൂപക്ക് പകരം 100 രൂപ എന്നത് അനുവദനീയമാവുകയും, കച്ചവടത്തില്‍ അത് അനുവദനീയമാകാതിരിക്കുകയും ചെയ്യുന്നു. കടത്തില്‍ അവധി നീട്ടികൊടുക്കുന്നത് കടം വാങ്ങിയവനുള്ള നന്മയാണ്. കടം നല്‍കി സഹായിക്കുകയെന്നത് ഇസ്‌ലാം അനുവദിച്ച കാര്യമാണ്. ഇത് ചിലപ്പോള്‍ അനുവദനീയവും മറ്റുചിലപ്പോള്‍ നിര്‍ബന്ധവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്’ (അല്‍ബഖറ: 279). കടം കൊടുക്കുന്നത് നീതിയുടെ പട്ടികയിലാണെന്ന് തെറ്റിധരിച്ച് ഖുര്‍ആന്‍ വ്യഖ്യാതക്കള്‍ ഈ സൂക്തത്തെ ഇപ്രകാരം വിശദീകരിക്കുന്നു; കടം വാങ്ങിയവനില്‍ നിന്ന് അധികമായി സ്വീകരിച്ച് നിങ്ങള്‍ അവരോട് അക്രമം ചെയ്യരുത്, നിങ്ങള്‍ക്ക് പണത്തില്‍ കുറവ് വന്ന് നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്. ഇത് നീതിയുടെ അളവുകോല്‍ വെച്ച് കടം നല്‍കുന്നതിനെ വിശദീകരിച്ചതിലെ തെറ്റിധാരണയാണ്.
ഈ സൂക്തത്തിന്റെ ശരിയായ വ്യഖ്യാനമെന്നത്, നിങ്ങള്‍ കൂടുതലായി സ്വീകരിച്ച് അക്രമം ചെയ്യാതിരിക്കുകയും അവരില്‍, നിന്ന് പാരിതോഷികങ്ങള്‍ (നല്‍കിയ പണത്തിന് കൂടുതല്‍ പ്രയോജനങ്ങള്‍) സ്വീകരിച്ച് അക്രമിക്കപ്പെടാതിരിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ചിലര്‍ മനസ്സിലാക്കുന്നതുപോലെ കടം കൊടുക്കുന്നതില്‍ സമയമെന്നത് വിലയില്ലാത്ത ഒന്നല്ല. അതിന് വിലയില്ലാതിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ വിലയില്ലാതാകുമായിരുന്നു! അതുപോലെ, കച്ചവടത്തില്‍ പണമടക്കുന്നതിന് സമയം നീട്ടികൊടുക്കുന്നത് വെറുതെയാകുന്നില്ല. സമയം നീട്ടികൊടുക്കുന്നതിന് പണം ലഭ്യമാകുന്നുണ്ട്. ഈയൊരു അടിസ്ഥാനത്തില്‍ ഇസ്‌ലാമില്‍ കടമെന്നത് ദരിദ്രരുമായി പ്രത്യേകമാക്കപ്പെട്ട ഒന്നാണ്. എന്നാല്‍, കച്ചവടത്തില്‍ പണമടക്കുന്നതിന് സമയം നീട്ടികൊടുക്കുന്നത് ദരിദ്രരുമായും പണക്കാരുമായും ഒരുപോലെ ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്.

കടം നല്‍കുന്നയാള്‍ കൊടുക്കുന്നതില്‍ പൂര്‍ണായി തരേണ്ടതില്ലെന്ന് നിബന്ധനവെക്കുകയാണെങ്കില്‍ അത് അനുവദനീയമാകുന്നതാണ്. ഉദാഹരണമായി, കടം കൊടുക്കുന്നവന്‍ വാങ്ങുന്നവനോട് പറയുന്നു; ഞാന്‍ നിനക്ക് 100 രൂപ കടമായി തരുന്നു. പക്ഷേ, താങ്കള്‍ എനിക്ക് 80 രൂപ തിരിച്ച് തന്നാല്‍ മതി. ഇത് നിഷിദ്ധമാക്കപ്പെട്ട പലിശയല്ല. ഇത് അദ്ദേഹത്തിന് നല്‍കുന്ന രണ്ട് ഉപകാരമാണ്; നന്മയാണ്. അഥവാ കടം നല്‍കിയെന്ന നന്മയും, കൊടുത്തതില്‍ ഇളവ് നല്‍കിയെന്ന രണ്ട് നന്മകള്‍. ഇതിലൂടെ കടം വാങ്ങിയവന് ഇരുപത് രൂപ ദാനമായി നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍, കടം കൊടുക്കുന്നവന്‍ കടം വാങ്ങിയവന് തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, അവധി നീട്ടികൊടുക്കുകയാണെങ്കില്‍ അത് അദ്ദേഹത്തിന് ചെയ്തുകൊടുക്കുന്ന മുന്നാമത്തെ നന്മയാണ്. ഇനി, അദ്ദേഹം കടം തിരിച്ചടക്കേണ്ടതില്ലെന്ന് പറയുകയാണെങ്കില്‍ അത് നാലാമത്തെ നന്മയുമാണ്. യഥാര്‍ഥ്യത്തില്‍ കടമെന്നത് തിരച്ചുനല്‍കുമ്പോള്‍ കുറവ് സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ കടത്തിലെ ഈ കുറവ് നന്മയാണ്. അത് അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലത്തിന് കാരണമാകുന്നതാണ്.

ചിലപ്പോള്‍ പ്രത്യേക സാഹചര്യങ്ങളില്‍ പണം നല്‍കുന്നത് നന്മചെയ്യുക എന്ന അര്‍ഥത്തില്‍ നിന്ന് വ്യത്യസ്തപ്പെടുന്നു. അത് നല്‍കിയ പണം വാങ്ങുന്നവനില്‍ നിന്നുള്ള നന്മയായിരിക്കും. ഇത് പണം സംരക്ഷിക്കുന്നതിന് വേണ്ടി നല്‍കുന്നതാണ്. ഒരു വ്യക്തിക്ക് തന്റെ പണം മോഷ്ടാക്കളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സ്വന്തം നിലക്ക് കഴിവില്ലാതിരിക്കുമ്പോള്‍ നല്‍കുന്നതാണിത്. പിന്നീട് ആ പണം തിരിച്ചുനല്‍കുന്നതായിരിക്കും. ഇത് അടിസ്ഥാനമായി ലക്ഷ്യംവെക്കുന്നത് കടമല്ല. ഇനി, ഒരുവന്‍ ഇത് കടമായി മനസ്സിലാക്കുകയാണെങ്കില്‍ ഈ രീതിയെ സംബന്ധിച്ച് ആ വ്യക്തി വിവേകമില്ലാത്തവനാണെന്ന് പറയേണ്ടതായി വരും. തീര്‍ച്ചയായും തന്ത്രം ജ്ഞാനത്തെ മായ്ച്ചുകളയുന്നതാണ്.

അവലംബം: islamonline.net

Related Articles