Current Date

Search
Close this search box.
Search
Close this search box.

ശവ്വാല്‍ നോമ്പും റമദാന്‍ ഖളാഉം ഒരുമിച്ചനുഷ്ഠിക്കാമോ?

റമദാനിൽ നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടലും ശവ്വാലിലെ ആറ് സുന്നത്തു നോമ്പും ഒന്നിച്ച് അനുഷ്ഠിക്കാമോ, എന്ന വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. ശാഫിഈ മദ്ഹബിനകത്തു തന്നെ പരസ്പര വിരുദ്ധമായ രണ്ടു വീക്ഷണങ്ങൾ കാണാം. എങ്കിലും അങ്ങനെ ചെയ്താൽ അത് സാധുവാകുമെന്നും, എന്നാൽ പൂർണമായ പ്രതിഫലം ലഭിക്കണമെങ്കിൽ രണ്ടും രണ്ടായി നോക്കുകയാണ് വേണ്ടതെന്നുമാണ് പൊതുവേ ശാഫിഈ മദ്ഹബിൽ സ്വീകാര്യമായ വീക്ഷണം.

ഇമാം ഖത്വീബുശ്ശർബീനി പറയുന്നു: ഖളാ വീട്ടുക എന്ന നിലക്കോ, നേർച്ച വീട്ടുക എന്ന നിലക്കോ മറ്റോ ശവ്വാലിൽ നോമ്പെടുത്താൽ സുന്നത്തിൻ്റെ കൂലി കൂടി കിട്ടുമോ? ഇക്കാര്യം ആരും പരാമർശ്ശിച്ചതായി ഞാൻ കണ്ടിട്ടില്ല. എങ്കിലും കിട്ടുമെന്നാണ് പ്രകടമാവുന്നത്. പക്ഷെ പറയപ്പെട്ട പ്രതിഫലം അയാൾക്ക് ലഭിക്കുകയില്ല. വിശിഷ്യാ റമദാൻ നഷ്ടപ്പെടുകയും എന്നിട്ട് ശവ്വാൽ മാസം നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക്. കാരണം റമദാൻ മാസം നോമ്പനുഷ്ഠിച്ചവൻ എന്ന വിശേഷണം അദ്ദേഹത്തിൽ സാക്ഷാൽക്കരിക്കപ്പെട്ടിട്ടില്ല. അതു കൊണ്ടാണ് അത്തരം സാഹചര്യത്തിൽ ദുൽ ഖഅദ മാസം ശവ്വാലിലെ ആറ് നോമ്പ് ദുൽ ഖഅദയിൽ നോറ്റു വീട്ടുന്നത് അഭികാമ്യമാണെന്ന് ചില ഫുഖഹാക്കൾ പറഞ്ഞിട്ടുള്ളത്. എന്തെന്നാൽ സുന്നത്തു നോമ്പുകളും നഷ്ടപ്പെട്ടാൽ ഖളാ വീട്ടുന്നത് അഭികാമ്യമാണെന്ന് അഭിപ്രായപ്പെട്ട ട്ടുണ്ട്.- (മുഗ്നിൽ മുഹ്താജ്: സുന്നത്തു നോമ്പുകൾ എന്ന അധ്യായം).

وَلَوْ صَامَ فِي شَوَّالٍ قَضَاءً أَوْ نَذْرًا أَوْ غَيْرَ ذَلِكَ ، هَلْ تَحْصُلُ لَهُ السُّنَّةُ أَوْ لَا ؟ لَمْ أَرَ مَنْ ذَكَرَهُ ، وَالظَّاهِرُ الْحُصُولُ. لَكِنْ لَا يَحْصُلُ لَهُ هَذَا الثَّوَابُ الْمَذْكُورُ خُصُوصًا مَنْ فَاتَهُ رَمَضَانُ وَصَامَ عَنْهُ شَوَّالًا ؛ لِأَنَّهُ لَمْ يَصْدُقْ عَلَيْهِ الْمَعْنَى الْمُتَقَدِّمُ، وَلِذَلِكَ قَالَ بَعْضُهُمْ: يُسْتَحَبُّ لَهُ فِي هَذِهِ الْحَالَةِ أَنْ يَصُومَ سِتًّا مِنْ ذِي الْقَعْدَةِ لِأَنَّهُ يُسْتَحَبُّ قَضَاءُ الصَّوْمِ الرَّاتِبِ ا هـ . وَهَذَا إنَّمَا يَأْتِي إذَا قُلْنَا: إنَّ صَوْمَهَا لَا يَحْصُلُ بِغَيْرِهَا. أَمَّا إذَا قُلْنَا بِحُصُولِهِ وَهُوَ الظَّاهِرُ كَمَا تَقَدَّمَ فَلَا يُسْتَحَبُّ قَضَاؤُهَا مُغْنِي الْمُحْتَاجِ: بَابٌ فِي فِي صَوْمِ التَّطَوُّعِ.

ബി(ബു)ഗ്യയിൽ പറയുന്നു: റമദാനിനെ തുടർന്ന് ശവ്വാലിൽ ആറ് നോമ്പ് കൂടെ എടുത്താൽ എന്ന ഹദീസും തദ്വിഷയകമായി വന്നിട്ടുള്ള ഇതര ഹദീസുകളുടെയും ബാഹ്യാർഥം കുറിക്കുന്നത് റമദാനിൽ നഷ്ടപ്പെട്ട നോമ്പ് അതിനോടൊപ്പം നിയ്യത്ത് ചെയ്താൽ പ്രസ്തുത ആറ് നോമ്പ് അത് വഴി കിട്ടുകയില്ലാ എന്നാണ്. എന്നാൽ ഇമാം ഇബ്നു ഹജർ വ്യക്തമാക്കുന്നത് നിയ്യത്ത് ചെയ്യുന്ന പക്ഷം അതിൻ്റെ പൂർണ്ണമായ പ്രതിഫലം ലഭിക്കില്ലെങ്കിലും അത് നോറ്റതിൻ്റെ അടിസ്ഥാന പ്രതിഫലം ലഭിക്കുമെന്നാണ്. അറഫാ നോമ്പ്, ആശൂറാ നോമ്പ് എന്നിവ പോലെ. ഇമാം റംലിയാകട്ടെ അവിടെയും നിൽക്കാതെ, തെറ്റിക്കുന്നതായ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിൽ ഈയൊരു നോമ്പ് മാത്രമല്ല ഇതര സുന്നത്തു നോമ്പുകളും ഫർളിനോടൊപ്പം നോറ്റാൽ പ്രത്യേകം നിയ്യത്ത് ചെയ്തില്ലെങ്കിൽ പോലും പ്രതിഫലം ലഭിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. തെറ്റിക്കുന്ന കാരണങ്ങൾ എങ്ങനെയെന്നാൽ ഒരാൾക്ക്‌ റമദാൻ മുഴുവൻ നഷ്ടപ്പെടുകയും എന്നിട്ട് അത് മൊത്തം ശവ്വാലിൽ എടുക്കുകയും അതിനാൽ ശവ്വാലിലെ ആറ് നോമ്പ് അയാൾ ദുൽ ഖഅദയിൽ നോൽക്കാനും ഉദ്ദേശിച്ചു അപ്പോൾ അതിൻ്റെ കൂടെ ഫർള് പറ്റില്ലെന്നർഥം. അതേ സമയം ളുഹ്റിൻ്റെ കൂടെ അതിൻ്റെ സുന്നത്തു കൂടി ഉദ്ദേശിച്ചാൽ രണ്ടും കിട്ടാത്തത് പോലെ ഇവിടെയും റമദാൻ ഖളാഉം ശവ്വാലിലെ സുന്നത്തും ഒന്നിച്ച് നിയ്യത്ത് വച്ചാൽ രണ്ടും കിട്ടില്ലെന്നാണ് ഇമാം സുംഹൂദിയുടെ ചുവടു പിടിച്ച് ഇമാം അബൂ മഖ്റമ പ്രബലമാക്കിയിട്ടുള്ള വീക്ഷണം. എന്നല്ല, റമദാൻ ഖളാ വീട്ടാനുള്ളവർ അതു വീട്ടാതെ ശവ്വാലിലെ ആറ് നോമ്പ് ഒരു നിലക്കും ശരിയാവുകയില്ല എന്ന വീക്ഷണത്തെയാണ് ഇമാം അബൂ മഖ്റമ പ്രബലമാക്കിയിട്ടുള്ളത്.- (ബുഗ്യതുൽ മുസ്തർശിദീൻ).

ظَاهِرُ حَدِيثِ : « وَأَتْبَعَهُ سِتًّا مِنْ شَوَّالٍ ». وَغَيْرِهِ مِنْ الْأَحَادِيثِ عَدَمُ حُصُولِ السِّتِّ إذَا نَوَاهَا مَعَ قَضَاءِ رَمَضَانَ،، لَكِنْ صَرَّحَ ابْنُ حَجَرٍ بِحُصُولِ أَصْلِ الثَّوَابِ لَا كَمَالِهِ إذَا نَوَاهَا كَغَيْرِهَا مِنْ عَرَفَةَ وَعَاشُورَاءَ، بَلْ رَجَّحَ (م ر) حُصُولَ أَصْلِ ثَوَابِ سَائِرِ التَّطَوُّعَاتِ مَعَ الْفَرْضِ وَإِنْ لَمْ يَنْوِهَا، مَا لَمْ يَصْرِفْهُ عَنْهَا صَارِفٌ، كَأَنَ قَضَى رَمَضَانَ فِي شَوَّالَ، وَقَصَدَ قَضَاءَ السِّتِّ مِنْ ذِي الْقَعْدَةِ، وَيُسَنُّ صَوْمِ السِّتِّ وَإِنْ أَفْطَرَ رَمَضَانَ. اهـ. قُلْتُ: وَاعْتَمَدَ أَبُو مَخْرَمَةَ تَبَعاً لِلسُّمْهُودِيِّ عَدَمَ حُصُولِ وَاحِدٍ مِنْهُمَا إذَا نَوَاهُمَا مَعاً، كَمَا لَوْ نَوَى الظُّهْرَ وَسُنَّتَهَا، بَلْ رَجَّحَ أَبُو مَخْرَمَةَ عَدَمَ صِحَّةِ صَوْمِ السِّتِّ لِمَنْ عَلَيْهِ قَضَاءُ رَمَضَانَ مُطْلَقاً.- بُغْيَةُ الْمُسْتَرْشِدِينَ.

ഖളാആയവ ബാധ്യതയായിരിക്കെ സുന്നത്ത് നോമ്പുകള്‍ എടുക്കാമോ?

എടുക്കാം. കാരണം ഖദാ വീട്ടാന്‍ അടുത്ത റമദാന്‍ വരെ സാവകാശമുണ്ട്. സ്വഹാബിമാരില്‍ ചിലര്‍ ശഅ്ബാനിലായിരുന്നു ഖദാ വീട്ടിയിരുന്നത്.
മഹതി ആഇശ(റ) പറയുന്നു: ” എനിക്ക് നോറ്റു വീട്ടേണ്ടതായ നോമ്പുണ്ടായിരിക്കും. അവ ശഅ്ബാനിലല്ലാതെ എനിക്ക് നോറ്റു വീട്ടാന്‍ കഴിയാറുണ്ടായിരുന്നില്ല ”. (ബുഖാരി 1814, മുസ്‌ലിം 1933).

عَنْ أَبِي سَلَمَةَ قَالَ: سَمِعْتُ عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ: «كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ ».-رَوَاهُ الْبُخَارِيُّ: 1950.

ഇതിൻ്റെ വിശദീകരണത്തിൽ ഹാഫിള് ഇബ്നു ഹജർ പറയുന്നു: ഈ ഹദീസില്‍ ഖദാ വീട്ടുന്നത് വൈകിപ്പിക്കുന്നത് അനുവദനീയമാണെന്നതിന് തെളിവുണ്ട്. അത് ന്യായമായ കാരണം കൊണ്ടാവട്ടെ അല്ലാതിരിക്കട്ടെ. – (ഫത്ഹുല്‍ ബാരി 4/191).

وَقَالَ الْحَافِظُ ابْنُ حَجَرٍ: وَفِي الْحَدِيث دَلَالَة عَلَى جَوَاز تَأْخِير قَضَاء رَمَضَان مُطْلَقًا سَوَاء كَانَ لِعُذْرٍ أَوْ لِغَيْرِ عُذْر.-فَتْحُ الْبَارِي: 1814.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles