Fiqh

ബലിമൃഗത്തിന്റെ പ്രായം നിശ്ചയിച്ചതിന് പിന്നിലെ യുക്തി?

ലോകത്തുളള വിശ്വാസികള്‍ അനുഗ്രഹീതമായ ഹജ്ജ് ദിനങ്ങളിലൂടെ കടന്നുപോകുമ്പോള്‍, ഈദ് ദിനത്തില്‍ ബലിയറുക്കുന്നതിന് വേണ്ടി തയാറെടുത്ത് പ്രവാചക സുന്നത്തിനെ ജീവിപ്പിക്കാനുളള ശ്രമത്തിലാണ്. ബലിയറുക്കാനുളള മൃഗത്തെ വാങ്ങുന്നത് സംബന്ധിച്ചും അതിന്റെ കര്‍മശാസ്ത്രവും ഒരിക്കല്‍ക്കൂടി ചര്‍ചചെയ്യപ്പെടുകയാണ്. പുതിയ കാലത്ത് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബലിയറുക്കുന്ന മൃഗത്തിന്റെ പ്രായം എത്രയാണ് എന്നത്. ഇസ്‌ലാം ക്യത്യമാക്കിയ പ്രായത്തില്‍ നിന്ന് കുറഞ്ഞ് പോകാന്‍ പാടില്ലാത്തതാണോ ബലിയറുക്കുന്ന മൃഗത്തിന്റെ പ്രായം? അതല്ല, എന്തെങ്കിലും ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണോ അത്തരത്തില്‍ ബലിമൃഗത്തിന് പ്രായം നിര്‍ണയിക്കപ്പെട്ടത്? ആധുനിക കാലത്ത് മൃഗത്തെ കൊഴുപ്പിക്കുന്ന രീതി സ്വീകരിക്കുകയും അവ പ്രായമാകുന്നതിന് മുമ്പ് തന്നെ തടിച്ച് കൊഴുക്കുകയും ധാരാളം മാംസമുളളതായി തീരുകയും ചെയ്യുന്നു. ഇസ്‌ലാം കൃത്യമാക്കിയ പ്രായമെത്തുന്നതിന് മുമ്പ് തന്നെ മൃഗങ്ങള്‍ ധാരാളം മാംസമുളളതായി തീരുന്ന സാഹചര്യത്തില്‍, ബലിയറുക്കുന്ന മൃഗത്തെ ഇവയില്‍ നിന്ന് കണ്ടെത്തുന്നു എന്നതാണ് ഈ ചര്‍ച്ചയെ സജീവമാക്കുന്നത്.

അറക്കാനുള്ള മൃഗത്തിന് പ്രായമാകുന്നത് വരെ കാത്തിരുക്കുകയാണെങ്കില്‍ ഉദ്ഹിയ്യത്ത് സമയത്ത് മൃഗങ്ങള്‍ ലഭ്യമാവാതിരിക്കുകയും അതിന്റെ മാംസം ഭക്ഷിക്കാന്‍ കഴിയാതിരിക്കുന്നതുമാണ്. പ്രായം തികയണമെന്ന് നിബന്ധന പാലിക്കപ്പെടുയാണെങ്കില്‍ അതിന് ഉയര്‍ന്ന വില നല്‍കേണ്ടതുമാണെന്ന പ്രശ്‌നവും അഭിമുഖീകരിക്കേണ്ടതായി വരും. പ്രായമാകുന്നതിന് മുമ്പ് ബലിയറുക്കാന്‍ പാടില്ലെന്ന നിബന്ധന കൂടുതല്‍ പ്രയാസകരമാവുന്നത് യൂറോപിലെ മുസ്‌ലിംകള്‍ക്കാണ്. കാത്തിരിക്കുമ്പോള്‍ സമയത്തിന് ലഭ്യമാവാതിരിക്കുകയും, വില കൂടുതലായി നല്‍കേണ്ടി വരികയും, മാംസം ഭക്ഷ്യയോഗ്യമാവാതിരിക്കുകയും ചെയ്യുന്നതിലെ പ്രശ്‌നം യൂറോപിലെ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്നത്. അതിനാല്‍ തന്നെ ഉത്തരവാദപ്പെട്ട സംഘടനകള്‍ അനുവദനീയമായ രീതിയില്‍ ബലിയറുക്കേണ്ടതിന് യൂറോപിന് പുറത്ത് വ്യക്തകളെ ചുമതലപ്പെടുത്തണപ്പെന്ന് അവിടങ്ങളിലെ വിശ്വാസകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പൗരാണികരും ആധുനികരുമായ ഭൂരിപക്ഷ കര്‍മശാസ്ത്ര പണ്ഡിതന്മാരും ശറഈയായി അത് അനുവദനീയമല്ലെന്ന് അഭിപ്രായപ്പെടുന്നു. അതില്‍ നിന്ന് മാറി ഈ വിഷയത്തെ സംക്ഷിപ്തമായി വശകലനം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അഥവാ, സാധാരണഗതിയില്‍ പ്രായം തികഞ്ഞ മൃഗത്തിനുളള അതേ മാംസമാണ് പ്രായം തികയാത്ത മൃഗത്തനുളളതെങ്കില്‍ അതിനാണ് ഞാന്‍ പ്രാമുഖ്യം നല്‍കുന്നത്. ഈ അഭിപ്രായം തന്നെയാണ് യൂറോപിലെ ഫത്‌വ കൗണ്‍സിലും (European Council for Fatwa and Research), ഫ്രാന്‍സ് ശറഈ കൗണ്‍സിലും (French Legitimate Council), ഈജിപ്തിലെ ഫത്‌വ കൗണ്‍സിലും (Egyptian Fatwa House) മുന്നോട്ടുവെക്കുന്നത്. ബലിമൃഗത്തിന്റെ പ്രായം തഅബ്ബുദിയായ(അല്ലാഹുവിന്റെ കല്‍പനകളില്‍ ബുദ്ധിപ്രയോഗിച്ച് കണ്ടെത്താന്‍ കഴിയാത്തത്) കാര്യമല്ല. പ്രായം നിശ്ചയിച്ചത് ധാരാളം മാംസമുണ്ടാകുന്നതിനും നല്ലതായിരുക്കുന്നതിനും വേണ്ടിയാണ്. പൂര്‍വികരായ പണ്ഡിതന്മാര്‍ക്ക് ഇവ്വിഷയകമായ ഫത്‌വ പുറപ്പെടുവിക്കേണ്ടി വന്നിട്ടില്ല. കാരണം ആ കാലഘട്ടത്തില്‍ ഇത്തരത്തില്‍ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നതാണ്. പണ്ഡിതര്‍ കാലത്തിന്റയും സന്ദര്‍ഭത്തിന്റെയും അടിസ്ഥാനത്തിലാണ് വിധികല്‍പ്പിക്കുക. അതിന്റെ ലക്ഷ്യത്തെ മനസ്സിലാക്കുകയാണെങ്കില്‍ ഇത് തഅബ്ബദിയല്ല എന്ന് മനസ്സിലാവുന്നതാണ്. തഅബ്ബദുയല്ല എന്നതിനുളള തെളിവുകള്‍ താഴെ കൊടുക്കുന്നു.

ഓരോ നാട്ടിലുളളവുരും അവിടങ്ങളില്‍ തന്നെയാണ് ബലിയറുക്കേണ്ടതെന്നാണ് ഉദ്ഹിയ്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ മുമ്പ് പറഞ്ഞതുപോലെ യൂറോപിലുളള അധിക മുസ്‌ലിംകള്‍ക്കും ഇതിനുളള സാഹചര്യമില്ല. എന്നാല്‍, മറുനാടികളിലേക്ക് പണം അയച്ച് കൊടുക്കുന്നത് പ്രത്യേകമായ സാഹചര്യത്തെ മുന്‍നിര്‍ത്തി മാത്രമാണ്. അത് പൊതു നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. പ്രവാചകന്‍ പറയുന്നു: പ്രായം ചെന്ന മൃഗത്തെയെല്ലാതെ നിങ്ങള്‍ അറുക്കരുത്. നിങ്ങള്‍ക്കതില്‍ പ്രയാസമുണ്ടെങ്കില്‍ ആറ് മാസം തികഞ്ഞ ആടിനെ അറുക്കുക. അബൂ ബുര്‍ദത്ത് ബ്‌നു നയ്യാര്‍ പറയുന്നു: രണ്ട് ആടിനേക്കാള്‍ എനിക്കിഷ്ടം ആറ് മാസം തികഞ്ഞ ആട്ടിന്‍കുട്ടിയെയാണ്. അതെനിക്ക് അനുവദനീയമാകുമോ? പ്രവാചകന്‍ പറഞ്ഞു: അതെ. എന്നാല്‍, നിനക്ക് ശേഷം മറ്റാര്‍ക്കും അതനുവദനീയമാകുന്നതല്ല. ഈ രണ്ട് പ്രമാണങ്ങള്‍ ബലിയറുക്കുന്ന മൃഗത്തിന്റെ പ്രായം കൃത്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനം. ഒട്ടകത്തിന് അഞ്ച് വര്‍ഷവും, പശുവിന് രണ്ട് വര്‍ഷവും (പോത്ത് അതിനോടൊപ്പം ചേര്‍ന്നവരുന്നതാണ്), കോലാടിന് ഒരുവര്‍ഷവും, ആടിന് ആറ് മാസവുമാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുന്ന അഭിപ്രായം.

എന്നാല്‍, ഈ പ്രായം മൃഗത്തിന്റ ഗുണത്തേയും മാംസത്തേയും അടിസ്ഥാനപ്പെടുത്തിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇസ്‌ലാമില്‍ ധാരാളം വിധികള്‍ കണ്ടെത്താന്‍ കഴിയുന്നതാണ്. എന്നാല്‍ പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട വിധികള്‍ക്ക് പിന്നില്‍ ലക്ഷ്യങ്ങളും കാരണങ്ങളും യുക്തിയുമുണ്ട്. ഉദാഹരണത്തിന്, മഹ്‌റമില്ലാതെ സ്ത്രീ യാത്ര ചെയ്യാതിരിക്കുന്നത് അവരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ്. അതിനാല്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഇതിന്റെ പിന്നിലെ ലക്ഷ്യത്തെ മനസ്സിലാക്കി, സുരക്ഷമായ സ്ഥലങ്ങളിലൂടെ മഹ്‌റമില്ലാതെ യാത്ര ചെയ്യുന്നതിന് നല്‍കുന്നതിന് അനുവാദം നല്‍കുന്നതാണ്. ആയതിനാല്‍ അത് പ്രമാണങ്ങള്‍ക്കെതിരിലാവുന്നില്ല. അതുപോലെ തന്നെയാണ് ഫിത് ര്‍ സകാത് പണമായി നല്‍കണമെന്ന അഭിപ്രായത്തിന് പിന്നിലുളളത്. പ്രവാചകന്‍ പണമല്ലാതെ വ്യത്യസ്ത വിഭവങ്ങള്‍ ഫിത്ര്‍ സകാതായി നല്‍കി എന്ന പ്രമാണങ്ങളുണ്ടായുട്ടും ഫിത്ര്‍ സകാതിന് പണം തന്നെ നല്‍കണമെന്ന അഭിപ്രായത്തിന് പിന്നിലുളളത്. ഇവിടെ പണ്ഡിതര്‍ വിധികള്‍ക്ക് പിന്നിലെ ഉദ്ദേശത്തെ മനസ്സിലാക്കാനാണ് ശ്രമിച്ചത്. അഥവാ, ഫിത്വര്‍ സകാതിന്റെ ലക്ഷ്യം ഈദ് ദിവസത്തില്‍ ദാരിദ്ര്യം പറഞ്ഞുനടക്കുന്നവര്‍ ഉണ്ടാകുവാന്‍ പാടില്ല എന്നതാണ്.

(തുടരും)

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Facebook Comments
Related Articles
Show More
Close
Close