Current Date

Search
Close this search box.
Search
Close this search box.

ളഈഫായ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ

യാതൊരടിസ്ഥാനവുമില്ലാത്ത ഹദീസുകൾ നബി (സ) യുടെ പേരിൽ പറയുക എന്ന പ്രവണത ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, പണ്ഡിത്മാരും ഫുഖഹാക്കളും വരെ അതിൽനിന്നൊഴിവല്ല താനും. ഇതിലെ അപകടം മനസ്സിലാക്കി വ്യക്തമായ നിലവാട് സ്വീകരിച്ച മഹാനാണ് ശാഫിഈ മദ്ഹബിന്റെ നെടും തൂണായ ഇമാം നവവി (റ). ശറഹുൽ മുഹദ്ദബിന്റെ ആമുഖത്തിൽ ഇമാം നവവിയും  ഹദീസ് വിജ്ഞാനത്തിൽ അഗ്രഗണ്യരും സൂക്ഷ്മദൃക്കുകളുമായവരും, അതുപോലെ മറ്റു പണ്ഡിമാരും പറഞ്ഞു:

ഹദീസ് ദുർബമാണെങ്കിൽ പിന്നെ, റസൂൽ (സ) പറഞ്ഞു, [قَالَ رَسُولُ اللَّهِ] പ്രവർത്തിച്ചു [فَعَلَ], അല്ലെങ്കിൽ കൽപ്പിച്ചു [أَمَرَ ], നിരോധിച്ചു [نَهَى] , വിധിച്ചു [حَكَمَ] എന്നു തുടങ്ങി ഉറപ്പായ ശൈലിയിൽ പറയാവതല്ല. അത് പോലെ തന്നെ, അബൂഹുറയ്റ (റ) റിപ്പോർട്ട് ചെയതു [رَوَى أَبُو هُرَيْرَةَ], അദ്ദേഹം പറഞ്ഞു[قَالَ], അദ്ദേഹം പരാമർശിച്ചു [ذَكَرَ ], അദ്ദേഹം അറിയിച്ചു [أَخْبَرَ ], അദ്ദേഹം സംസാരിച്ചു [حَدَّثَ], അദ്ദേഹം ഉദ്ധരിച്ചു [نَقَلَ], ഫതവ നൽകി [أَفْتَى]എന്നും പറയാവതല്ല.

Also read: സംവാദത്തിന്റെ തത്വശാസ്ത്രം -നാല്

ഇപ്രകാരം ളഈഫായവയുടെ കാര്യത്തിൽ താബിഉകളിൽ നിന്നുള്ളതോ അവർക്ക് ശേഷമുള്ളവരിൽ നിന്നുള്ളവയിലും പറയാവതല്ല. ഇത്തരം ഹദീസുകളിൽ ഒന്നും തന്നെ ഉറപ്പായും അവരിൽ നിന്നുള്ളതാണ് എന്ന് ദ്യോതിപ്പിക്കുന്ന ശൈലിയിൽ പറയാൻ പാടില്ല.

പ്രത്യുത ഇത്തരം സന്ദർഭങ്ങളിലെല്ലാം തന്നെ, സംശയത്തെ സൂചിപ്പിക്കുന്ന അദ്ദേഹത്തില് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു [رُوِيَ عَنْهُ], അദ്ദേഹത്തില് നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു [نُقِلَ عَنْهُ], അദ്ദേഹത്തില് നിന്നുള്ളതായി വിവരിക്കപ്പെടുന്നു) [حُكِيَ عَنْهُ] അദ്ദേഹത്തില് നിന്ന് വന്നിട്ടുണ്ട് [جَاءَ عَنْهُ], അദ്ദേഹത്തില് നിന്ന് നമുക്ക് ലഭിച്ചിരിക്കുന്നു (പറയപ്പെടുന്നു) [يُقَالُ], പരാമർശിക്കപ്പെടുന്നു [يُذْكُرُ ] , വിവരിക്കപ്പെടുന്നു [يُحْكَى], ഉദ്ധരിക്കപ്പെടുന്നു [يُرْوَى ], ഉയർത്തപ്പെടുന്നു [يُرْفَعُ], ചേർത്തു പറയപ്പെടുന്നു [يُعْزَى], ഒന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നുമുതലായ ശൈലിയിലേ പറയാവൂ.

ഉലമാക്കൾ പറയുന്നു: ഉറപ്പാണെന്ന് ദ്യോതിപ്പിക്കുന്ന പ്രയോഗങ്ങൾ ഹദീസുകളിൽ സ്വഹീഹിനെയും, ഹസനെയും സൂചിപ്പിക്കാൻ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. സംശയം ജനിപ്പിക്കുന്ന പ്രയോഗങ്ങളാകട്ടെ അല്ലാത്തവയെ സൂചിപ്പിക്കാനും. കാരണം ഉറപ്പാണെന്ന് കുറിക്കുന്ന പ്രയോഗങ്ങളുടെ തേട്ടം അത് ചേർത്ത് പറയുന്നവരുമായി അതിനുള്ള ബന്ധം ശരിയാണ് എന്നാണ്. അതിൽ യഥാർത്തിൽ അവരിൽ നിന്നുള്ളത് തന്നെയാണ് എന്നത് ശരിക്കും ഉറപ്പായതല്ലാത്ത ഒന്നും അവരിലേക്ക് ചേർത്തിപ്പറയാവതല്ല. അങ്ങനെ ചെയ്താൽ അവരുടെ മേൽ കളവു പറയുന്നവനായിത്തീരും. എന്നാൽ അതിസൂഷ്മരും പ്രഗത്ഭമതികളുമായ മഹദ്ദിസുകളെ ഒഴിച്ചു നിർത്തിയാൽ ഈയൊരു മര്യാദ കണിശമായി പാലിക്കുന്നതിൽ മുഹദ്ദബിൻ്റെ ഗ്രന്ഥകർത്താവുൾപ്പെടെ, നമ്മുടെ മദ്ഹബിലെ ഭൂരിഭാഗം ഫുഖഹാക്കളും, മറ്റ് വിജ്ഞാന മേഖലയിലുള്ള ഏതാണ്ടെല്ലാ പണ്ഡിതൻമാർ വരെ ഇതിൽ അലംഭാവം കാണിച്ചിരിക്കുന്നു.
ഇത് വളരെ മോശമായ അശ്രദ്ധയാണ്.

Also read: റമദാനിനൊരുങ്ങുക, കാപട്യം സൂക്ഷിക്കുക

അതു കൊണ്ട് ഒരു പാട് സ്വഹീഹായ റിപ്പോർട്ടുകൾ സംശയം ജനിപ്പിക്കുന്ന പ്രയോഗങ്ങളിലും, ളഈഫായവയെ ഉറപ്പായ പ്രയോഗത്തിലുമാണ് ഇക്കൂട്ടർ പറയുന്നത്. ഇത് ശരിയായ രീതിയിൽ നിന്നുള്ള വ്യതിചലനമത്രെ.-(ശറഹുൽ മുഹദ്ദബ്: 1/63).

قَالَ الْإِمَامُ النَّوَوِيُّ:

قَالَ الْعُلَمَاءُ الْمُحَقِّقُونَ مِنْ أَهْلِ الْحَدِيثِ وَغَيْرُهُمْ إذَا كَانَ الْحَدِيثُ ضَعِيفًا لَا يُقَالُ فِيهِ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْ فَعَلَ أَوْ أَمَرَ أَوْ نَهَى أَوْ حَكَمَ وَمَا أَشْبَهَ ذَلِكَ مِنْ صِيَغِ الْجَزْمِ: وَكَذَا لَا يُقَالُ فِيهِ: رَوَى أَبُو هُرَيْرَةَ أَوْ قَالَ أَوْ ذَكَرَ أَوْ أَخْبَرَ أَوْ حَدَّثَ أَوْ نَقَلَ أَوْ أَفْتَى وَمَا أَشْبَهَهُ: وَكَذَا لَا يُقَالُ ذَلِكَ فِي التَّابِعِينَ وَمَنْ بَعْدَهُمْ فِيمَا كَانَ ضَعِيفًا، فَلَا يُقَالُ فِي شَيْءٍ مِنْ ذَلِكَ بِصِيغَةِ الْجَزْمِ، وَإِنَّمَا يُقَالُ فِي هَذَا كُلِّهِ رُوِيَ عَنْهُ أَوْ نُقِلَ عَنْهُ أَوْ حُكِيَ عَنْهُ أَوْ جَاءَ عَنْهُ أَوْ بَلَغَنَا عَنْهُ أَوْ يُقَالُ أَوْ يُذْكُرُ أَوْ يُحْكَى أَو يُرْوَى أَوْ يُرْفَعُ أَو يُعْزَى وَمَا أَشْبَهَ ذَلِكَ مِنْ صِيَغِ التَّمْرِيضِ وَلَيْسَتْ مِنْ صِيَغِ الْجَزْمِ: قَالُوا فَصِيَغُ الْجَزْمِ مَوْضُوعَةٌ لِلصَّحِيحِ أَوِ الْحَسَنِ وَصِيَغُ التَّمْرِيضِ لِمَا سِوَاهُمَا. وَذَلِكَ أَنَّ صِيغَةَ الْجَزْمِ تَقْتَضِي صِحَّتَهُ عَنِ الْمُضَافِ إلَيْهِ فَلَا يَنْبَغِى أَنْ يُطْلَقَ إلَّا فِيمَا صَحَّ وَإِلَّا فَيَكُونُ الْإِنْسَانُ فِي مَعْنَى الْكَاذِبِ عَلَيْهِ وَهَذَا الْأَدَبُ أَخَلَّ بِهِ الْمُصَنِّفُ وَجَمَاهِيرُ الْفُقَهَاءِ مِنْ أَصْحَابِنَا وَغَيْرُهُمْ بَلْ جَمَاهِيرُ أَصْحَابِ الْعُلُومِ مُطْلَقًا مَا عَدَا حُذَّاقُ الْمُحَدِّثِينَ وَذَلِك تَسَاهُلٌ قَبِيحٌ فَإِنَّهُمْ يَقُولُونَ كَثِيرًا فِي الصَّحِيحِ رُوِيَ عَنْهُ وَفِي الضَّعِيفِ قَالَ: وَرَوَى فُلَانٌ وَهَذَا حَيْدٌ عَنِ الصَّوَابِ. – شَرْحُ الْمُهَذَّبِ: 1/63.

Related Articles