Current Date

Search
Close this search box.
Search
Close this search box.

ദുരുപധിഷ്ട വിമര്‍ശനത്തെ നേരിടുമ്പോള്‍

മന്ദബുദ്ധിയായ ഒരു മനുഷ്യൻ വാഴ്തപ്പെട്ടവനും അത്യുന്നതനും ഏകനും സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ നിന്ദിച്ചു എന്ന് സങ്കൽപിക്കുക.  എന്നാൽ തെറ്റ്പറ്റുകയും ഒരിക്കലും സമതുലിതം പ്രാപിക്കാൻ കഴിയാത്ത നമ്മൾ ആരാണ്?

കടുത്ത വിമർശനത്തെ നിങ്ങളും നേരിടേണ്ടിവരും. തീർത്തും പരുഷവും നികൃഷ്ടവും കയ്പേറിയതുമായ വിമർശനമായിരിക്കാം അത്. ബോധപൂർവ്വം നിങ്ങളെ തകർത്ത് തരിപ്പണമാക്കാമെന്ന വിചാരത്തോടെയുള്ള വിമർശനം. നിങ്ങൾ ഔദാര്യം കാണിക്കുകയും സ്വാധീനിക്കുകയും  ക്രയാത്മക കാര്യങ്ങളിൽ മുഴുകുകയും ചെയ്യുന്നേടുത്തോളം വിമർശനങ്ങൾ ഉണ്ടാവും.

എന്നാൽ അത്തരം ആളുകൾ നിങ്ങളെ വിമർശിക്കുന്നത് ഒരിക്കലും നിർത്തുകയില്ല. നിങ്ങൾ ഭൂമിയിൽ ഒരു ടണലൊ ആകാശത്ത് ഒരു കോണിയൊ ഉണ്ടാക്കി രക്ഷപ്പെടുന്നത് വരെ. അത്കൊണ്ട് അത്തരക്കാരിൽ നിന്ന് മാറി നിൽക്കുക. ഇനി നിങ്ങൾ അവരൊന്നിച്ച് നിൽക്കുകയാണെങ്കിൽ, എന്ത് ഉപദ്രവമാണ് അവർ നിങ്ങളോട് ചെയ്യുന്നതെന്ന് കാണുന്നത് വരെ കാത്ത് നിൽക്കുക. അവരുടെ ഉപദ്രവം നിങ്ങളെ കരിയിപ്പിക്കുകയും രക്തം വാർന്ന് കണ്ണുകൾ കലങ്ങി മറിയുകയും ചെയ്തേക്കാം. അവസാനം നിങ്ങൾക്കുണ്ടാവുക നിദ്രാവിഹീനമായ രാവുകൾ.

അത്തരം ദുഷ്ട മനുഷ്യർ ഒരു കുട്ടിയോട് പോലും അസൂയപ്പെടുന്നു. അവർക്ക് അവൻറെ പ്രവർത്തനങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ, അത്തരക്കാർ കുട്ടികളെ ശത്രുവായും എതിരാളിയായൂം കാണുന്നു. ഇരിക്കുന്ന ആൾ വീഴുകയില്ല. ചത്ത നായയെ ആരെങ്കിലും ആട്ടിപായിക്കുമൊ? പക്ഷെ അവർ എപ്പോഴും നിങ്ങളോട് കോപകുലരായിരിക്കും. നിങ്ങളുടെ നന്മയും അറിവും സ്വഭാവവും സമ്പത്തും അവരെ അതിശയിപ്പിച്ചിരിക്കുന്നു. അവരുടെ കണ്ണിൽ നിങ്ങൾ കുറ്റവാളിയാണ്.

നിങ്ങൾ ആർജ്ജിച്ച നേട്ടങ്ങൾ കൊഴിഞ്ഞ് പോവുന്നത് വരെ, അല്ലാഹുവിൻറെ പ്രീതി ലഭിക്കുന്നത് വരെ, എല്ലാവിധ പുകഴ്തലുകളിൽ നിന്നും നിങ്ങൾ മാറ്റിനിർത്തപ്പെടുന്നു. നിങ്ങൾ ഒരു വിഡ്ഡിയായി തകർന്ന് തരിപ്പണമാവുന്നത് വരെ ഈ നില തുടരും. ഇതാണ് യഥാർത്ഥത്തിൽ അവർ ആഗ്രഹിക്കുന്നത്. അതിനാൽ അത്തരക്കാരുടെ പ്രസ്താവനകളിൽ, വിമർശനങ്ങളിൽ, അവരുടെ പരിഹാസത്തിൽ നിങ്ങൾ ക്ഷമിക്കുക. ശാന്തനാവുക.

ദുഷ്ട മനുഷ്യരുടെ വാക്കുകൾക്ക് നിങ്ങൾ ശ്രദ്ധകൊടുത്താൽ, അഥവാ അവരോട് പ്രതികരിച്ചാൽ, നിങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കാമെന്ന, നിങ്ങളുടെ സ്വത്വത്തെ തകർക്കാമെന്ന അവരുടെ ആഗ്രഹം നിങ്ങൾ സഫലീകരിച്ചു കൊടുത്തു എന്നാണർത്ഥം. ഉദാരമായ മാപ്പ് നൽകലിലൂടെ അവരുടെ തെറ്റുകൾ അവഗണിച്ചേക്കുക. അവരിൽ നിന്നും അകന്ന് നിൽക്കുക. അവർ മെനഞ്ഞുണ്ടാക്കുന്ന ഗൂഡതന്ത്രങ്ങളിൽ വിഷമിക്കേണ്ടതില്ല. അവരുടെ വിഡ്ഡിത്തപരമായ വിമർശനം നിങ്ങളുടെ ജീവിത കഥയാണ്. ദുരുപധിഷ്ടവും കെട്ടിച്ചമച്ചതുമായ വിമർശനം നിങ്ങളുടെ വ്യക്തി പ്രഭവാത്തെയാണ് വ്യക്തമാക്കുന്നത്.

അത്തരം ആളുകളുടെ വായ മൂടികെട്ടാൻ നിങ്ങൾക്ക് കഴിയില്ല. അവരുടെ നാവ് ബന്ധിക്കാനും നിങ്ങൾക്കാവില്ല. പക്ഷെ നിങ്ങൾക്ക് അവരുടെ വിമർശനത്തിൽ നിന്നും തെറ്റായ ആരോപണത്തിൽ നിന്നും മുഖം തിരിച്ച് അവഗണിക്കാം. അവരുടെ പ്രസ്താവന മറന്നേക്കുക. ഖുർആൻ പറയുന്നത് ഇങ്ങനെ: ………………. പറയുക: നിങ്ങൾ നിങ്ങളുടെ വിദ്വേഷവുമായി മരിച്ചുകൊള്ളുക. മനസ്സുകളിലുള്ളതൊക്കെയും അല്ലാഹു നന്നായറിയുന്നുണ്ട്. 3:119

പകരം നിങ്ങൾക്ക് ഒരു കാര്യം ചെയ്യാം. നിങ്ങളുടെ പുണ്യകർമ്മങ്ങൾ വർധിപ്പിച്ച് മികവിൽ നിന്ന് മികവിലേക്ക് എത്താൻ ശ്രമിക്കുക. നിങ്ങളുടെ പോരായ്മകൾ തിരുത്തി അവരുടെ നാവിന് പിണ്ഡം വെക്കാം. എല്ലാവരും നിങ്ങളെ സ്നേഹിക്കണമെങ്കിൽ, എല്ലാവർക്കും നിങ്ങൾ സ്വീകാര്യനാവണമെങ്കിൽ, ഈ ലോകത്തോട് ചെയ്യുന്ന അബദ്ധങ്ങളിൽ നിന്ന് മുക്തനായിരിക്കുക. വലിയ പ്രതീക്ഷകൾ വെച്ച് മുമ്പോട്ട് കുതിക്കുക.

ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles