Faith

ശിര്‍ക്കാവാന്‍ ഇലാഹാണെന്ന വിശ്വാസം വേണ്ടതില്ല

അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് ശിര്‍ക്കല്ല എന്ന് വാദിക്കുന്നവര്‍ സാധാരാണ തട്ടിവിടാറുള്ള ഒരു ന്യായമാണ് പ്രാര്‍ഥിക്കപെടുന്ന സൃഷ്ടി (വ്യക്തി/ശക്തി) ഇലാഹാണ് എന്ന് വിശ്വസിച്ചാല്‍ മാത്രമേ ശിര്‍ക്ക് വരികയുള്ളൂ, ഞങ്ങളാരും അല്ലാഹുവല്ലാത്ത മറ്റാരെങ്കിലും ഇലാഹാണ് എന്ന് വിശ്വസിക്കുന്നില്ല എന്നത്. ഈ വാദം പ്രമാണ വിരുദ്ധവും, അഹ്ലുസ്സുന്നയുടെ ഇമാമുകള്‍ പഠിപ്പിച്ചതിന് എതിരുമാണ്. സൂറതുത്തൗബയില്‍ അല്ലാഹു പറയുന്നു: {اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ}- التَّوبَةُ: 31

ജൂത െ്രെകസ്തവര്‍ തങ്ങളുടെ പണ്ഡിതന്മാരേയും, പുരോഹിതന്മാരേയും അല്ലാഹുവിനെക്കൂടാതെ റബ്ബുകളാക്കി എന്ന് സാരം. ( അത്തൗബ: 31).

ഇവിടെ റബ്ബാക്കുക എന്നു പറഞ്ഞാല്‍ എന്താണ്? പണ്ഡിത പുരോഹിതന്‍മാര്‍ ഇലാഹുകളാണ് എന്ന് വിശ്വസിച്ചു എന്നാണോ?. അല്ലെങ്കില്‍ അവര്‍ക്ക് സ്വതന്ത്രമായ കഴിവും സ്വയം പര്യാപ്തതയും ഉണ്ടെന്ന് വിശ്വസിച്ചു എന്നാണോ?. ഒരിക്കലുമല്ല. പ്രത്യുത കല്‍പ്പിക്കാനും നിരോധിക്കാനുമുള്ള സ്വതന്ത്രവും, നിരുപാധികവും, പരമവുമായ അധികാരം അവര്‍ക്ക് വകവെച്ചു കൊടുത്തുകൊണ്ട് അവരെ നിരുപാധികം അനുസരിച്ചു എന്നതാണ്.

ഇസ്‌ലാമിക ദൃഷ്ട്യാ കല്‍പ്പിക്കാനും നിരോധിക്കാനുമുള്ള സ്വതന്ത്രവും നിരുപാധികവും പരമവുമായ അധികാരം അല്ലാഹുവിന് മാത്രം അവകാശപെട്ടതാണ്. അത് പണ്ഡിത പുരോഹിതന്‍മാര്‍ക്ക് വകവെച്ചു കൊടുക്കുന്നത് വിശ്വാസപരമായ ശിര്‍ക്കാണ്, തദടിസ്ഥാനത്തിലുള്ള അനുസരണമാകട്ടെ കര്‍മ്മപരമായ ശിര്‍ക്കും.

ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ഹദീസും കാണാവുന്നതാണ്.

عَنْ عَدِىِّ بْنِ حَاتِمٍ قَالَ أَتَيْتُ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَفِى عُنُقِى صَلِيبٌ مِنْ ذَهَبٍ. فَقَالَ « يَا عَدِىُّ اطْرَحْ عَنْكَ هَذَا الْوَثَنَ ». وَسَمِعْتُهُ يَقْرَأُ فِى سُورَةِ بَرَاءَةَ {اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ} قَالَ:

« *أَمَا إِنَّهُمْ لَمْ يَكُونُوا يَعْبُدُونَهُمْ وَلَكِنَّهُمْ كَانُوا إِذَا أَحَلُّوا لَهُمْ شَيْئًا اسْتَحَلُّوهُ وَإِذَا حَرَّمُوا عَلَيْهِمْ شَيْئًا حَرَّمُوهُ* ».

– رَوَاهُ التِّرْمِذِيُّ: 3378، بَابٌ وَمِنْ سُورَةِ التَّوْبَةِ. وَحَسَّنَهُ الأَلْبَانِيُّ.

ഇമാം ബൈഹഖിയുടെ റിപ്പോര്‍ട്ടില്‍ അതു തന്നെയാണ് അവര്‍ക്കുള്ള ഇബാദത്ത് എന്ന് തന്നെ കാണാം:

عَنْ عَدِىِّ بْنِ حَاتِمٍ رَضِىَ اللَّهُ عَنْهُ قَالَ : أَتَيْتُ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَفِى عُنُقِى صَلِيبٌ مِنْ ذَهَبٍ قَالَ فَسَمِعْتُهُ يَقُولُ {اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ} قَالَ قُلْتُ يَا رَسُولَ اللَّهِ إِنَّهُمْ لَمْ يَكُونُوا يَعْبُدُونَهُمْ. قَالَ:

« *أَجَلْ وَلَكِنْ يُحِلُّونَ لَهُمْ مَا حَرَّمَ اللَّهُ فَيَسْتَحِلُّونَهُ وَيُحَرِّمُونَ عَلَيْهِمْ مَا أَحَلَّ اللَّهُ فَيُحَرِّمُونَهُ فَتِلْكَ عِبَادَتُهُمْ لَهُمْ* ».- رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 20847، وَحَسَّنَهُ الأَلْبَانِيُّ.

ഞങ്ങളാരും അവരെ ആരാധിക്കുന്നൊന്നുമില്ലല്ലോ, പിന്നെങ്ങനെ ഇവിടെ ശിര്‍ക്കു സംഭവിക്കും, എന്നായിരുന്നു അദിയ്യിന്റെ ചോദ്യം. എന്നാല്‍, ഇബാദത്ത് എന്നത് കേവലം ആരാധനാനുഷ്ഠാനങ്ങളില്‍ ഒതുങ്ങുന്ന ഒരു കാര്യമാണെന്ന് മനസ്സിലാക്കിയിരുന്ന അദിയ്യിന്, നിരുപാധികമായ അനുസരണവും ഇബാദത്താണ് എന്ന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു നബി(സ). ഇബാദത്ത് അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്താല്‍ അത് ശിര്‍ക്കാണല്ലോ.

ഇവിടെ ശിര്‍ക്കു സംഭവിച്ചത് ഇലാഹാണെന്നോ, സ്വമദാണെന്നോ വിശ്വസിച്ചത് കൊണ്ടേ അല്ല എന്ന കാര്യം പകല്‍ പോലെ തെളിഞ്ഞു. താബിഈ ഇമാമുമാരും ഇതേ രൂപത്തില്‍ തന്നെ വിശദീകരിച്ചത് കാണുക:

عَنْ عَطَاءٍ، عَنْ أَبِي الْبَخْتَرِيِّ فِي قَوْلِهِ: {اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللهِ} قَالَ:

*أَطَاعُوهُمْ فِيمَا أَمَرُوهُمْ بِهِ مِنْ تَحْلِيلِ حَرَامٍ، وَتَحْرِيمِ حَلاَلِ الله فَعَبَدُوهُمْ بِذَلِكَ*.

– رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 36084.

ആധികാരിക മുഫസ്സിറുകളും വിശദീകരിച്ചത് മേല്‍പറഞ്ഞത് പോലെ തന്നെ. ഇമാം ബഗവി പറയുന്നത് കാണുക:

فَإِنْ قِيلَ: إِنَّهُمْ لَمْ يَعْبُدُوا الأَحْبَارَ وَالرُّهْبَانَ؟ قُلْنَا: *مَعْنَاهُ: أَنَّهُمْ أَطَاعُوهُمْ فِي مَعْصِيَةِ اللهِ وَاِسْتَحْلَوْا مَا أَحَلُّوا وَحَرَّمُوا مَا حَرَّمُوا، فَاِتَّخَذُوهُمْ كَالأَرْبَابِ*. – الْبَغَوِيّ.

ഇമാം ഖുര്‍ത്വുബി:

{اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ}

*مَعْنَاهُ: أَنَّهُمْ أَنْزَلُوهُمْ مَنْزِلَةَ رَبِّهِمْ فِي قَبُولِ تَحْرِيمِهِمْ وَتَحْلِيلِهِمْ لِمَا لَمْ يُحَرِّمْهُ اللهُ وَلَمْ يُحِلَّهُ اللهُ.*

– تَفْسِيرُ الْقُرْطُبِيِّ: آلُ عُمْرَانٍ: 64..

قَوْلُهُ تَعَالَى: {أَرْبَابًا مِنْ دُونِ اللَّهِ} *قَالَ أَهْلُ الْمَعَانِي: جَعَلُوا أَحْبَارَهُمْ وَرُهْبَانَهُمْ كَالأَرْبَابِ حَيْثُ أَطَاعُوهُمْ فِي كُلِّ شَيْءٍ.*

– تَفْسِيرُ الْقُرْطُبِيِّ: التَّوْبَةُ.

ഇമാം ഇബ്‌നു അത്വിയ്യ:

وَسَمَّاهُمْ { أَرْبَابًا } *وَهُمْ لَا يَعْبُدُوهُمْ لَكِنْ مِنْ حَيْثُ تَلَقُّوا الحَلَالَ وَالحَرَامَ مِنْ جِهَتِهِمْ، وَهُوَ أَمْرٌ لَا يُتَلَقَّى إِلَّا مِنْ جِهَةِ اللَّهِ عَزَّ وَجَلَّ.* وَنَحْوَ هَذَا قَالَ اِبْنُ عَبَّاسٍ وَحُذَيْفَةَ بْنُ الْيَمَانِ وَأَبُو العَالِيَةَ. المُحَرَّرُ الوَجِيزُ..

ഇലാഹുകളാണ് എന്നവര്‍ വിശ്വസിച്ചിരുന്നില്ല എന്ന് വളരെ വ്യക്തമായി തന്നെ
ഇമാം റാസി പറയുന്നത് കാണുക:

الْأَكْثَرُونَ مِنَ الْمُفَسِّرِينَ قَالُوا: لَيْسَ المُرَادُ مِنَ الأَرْبَابِ أَنَّهُمْ اِعْتَقَدُوا فِيهِمْ أَنَّهُمْ آلِهَةَ الْعَالَمِ، بَلِ الْمُرَادُ أَنَّهُمْ أَطَاعُوهُمْ فِي أَوَامِرِهِمْ وَنَوَاهِيهِمْ. – الرَّازِي: التَّوْبَةُ.

ചുരുക്കത്തില്‍ അല്ലാഹുവിന് മാത്രം അര്‍പ്പിക്കേണ്ടതും, അവന് മാത്രം അവകാശപ്പെട്ടതുമായ, ഒരു കാര്യം സൃഷ്ടികള്‍ക്ക് അര്‍പ്പിച്ചാല്‍ ശിര്‍ക്കാവും, അവിടെ ഇലാഹാണെന്ന വിശ്വാസമോ, സ്വയം പര്യാപ്തതയോ വേണ്ടതില്ല. അതിനാല്‍ മുഹിയിദ്ദീന്‍ ശൈഖിനോടും ബദരീങ്ങളോടും പ്രാര്‍ഥിക്കുന്നവര്‍, അല്ലാഹുവിന് മാത്രം അവകാശപ്പെട്ടകാര്യമായ, ഇബാദത്ത് മുഹിയിദ്ദീന്‍ ശൈഖിനും ബദരീങ്ങള്‍ക്കും അര്‍പ്പിക്കുകയാണ് ചെയ്യുന്നത്, ഞങ്ങളാരും അവരെ ഇലാഹായി കാണുന്നില്ല എന്ന ന്യായം ഇവിടെ രക്ഷക്കെത്തില്ല എന്നര്‍ഥം.

Facebook Comments
Related Articles
Show More

ഇല്‍യാസ് മൗലവി

1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.
Close
Close